Trending

ക്യാമ്പസ് റേഡിയോ ആരംഭിച്ചു

കുന്ദമംഗലം; പടനിലം ഫെയ്സ് ഇൻറർ നാഷണൽ സ്കൂളിൽ ഫെയ്‌സ് ബീറ്റ്‌സ് എഫ് എം ക്യാമ്പസ് റേഡിയോ ആരംഭിച്ചു. റേഡിയോ അവതാരകൻ അബ്ദുൽ മാജിദ് വിദ്യാർത്ഥികളുമായി സംവദിച്ചു. പ്രിൻസിപ്പാൾ പി.സി. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. അഡ്മിനിസ്ട്രേറ്റർ അഡ്വ. വി.പി.എ. സിദ്ധീക്ക് ഉദ്ഘാടനം ചെയ്തു. സംവാദങ്ങൾ, ഗാനങ്ങൾ, ക്വിസ്, പേർസണൽ ഇന്റർവ്യൂ, പബ്ലിക് ഇന്റർവ്യൂ, ടേബിൾ ടോക്ക് , ടോക്ക് ഷോ, ന്യൂസ് റീഡിങ്, ലീഡേഴ്സ് മീറ്റ്, സെമിനാർ, വ്ലോഗ്ഗിങ് , ബ്ലോഗിങ്ങ് , പ്രോഡക്റ്റ് ലോഞ്ചിങ്, റിയാലിറ്റി ഷോ, കുക്കറി ഷോ, കരിയർ പ്ലാനിങ്, ആംഗറിങ്, ഫ്ലാഷ് മോബ് തുടങ്ങി ഒട്ടനവധി ക്യാമ്പസ് എഡ്യുടൈന്മെന്റ് പദ്ധതികളിലൂടെ വിവിധ ഭാഷകളിലും ശൈലിയിലും ക്യാമ്പസ്സിനെ സർഗാത്മകമാക്കുകയാണ് ലക്‌ഷ്യം. വൈ.പ്രിൻസിപ്പാൾ കെ.ശശീന്ദ്രൻ, സ്റ്റാഫ് സെക്രട്ടറി സി.വി. ദീപ, അധ്യാപകരായ ശബാന, രെമ്യ, അനസ്, അഞ്ജുഷ, ഹെഡ് ഗേൾ എം. ഫാത്തിമ, ക്യാമ്പസ് ജോക്കികളായ ഷഹ്‌മ, മുഹമ്മദ് ജൂനി ഖദീജ, ജുബൈർ, ഷെസാ ബഷീർ, നദാ ഫാത്തിമ നേതൃത്വം നൽകി. ഫോട്ടോ പടനിലം ഫെയ്‌സ് ഇന്റർനാഷണൽ സ്കൂളിൽ ക്യാമ്പസ് റേഡിയോ റേഡിയോ അവതാരകൻ അബ്ദുൽ മാജിദ് ഉദ്ഘാടനം ചെയ്യുന്നു

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!