ലോറിക്ക് പിന്നിൽ ബൈക്ക് ഇടിച്ചുണ്ടായ അപകടം: ചികിത്സയിലായിരുന്ന ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ മരിച്ചു
കോഴിക്കോട്: തലക്കുളത്തൂർ-നരിക്കുനി റോഡിൽ ചെങ്ങോട്ടുപൊയിലിൽ ഉണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ മരണപ്പെട്ടു. നരിക്കുനി ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ തലക്കുളത്തൂർ സ്വദേശി ഷനൽ പി.ടി. (40) ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് അദ്ദേഹം മരണത്തിന് കീഴടങ്ങിയത്. രണ്ട് ദിവസം മുമ്പായിരുന്നു അപകടം സംഭവിച്ചത്. ഷനൽ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് മുന്നിൽ പോവുകയായിരുന്ന ലോറിയുടെ പിന്നിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ തലയ്ക്കടക്കം ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടൻ […]









