Олимп Казино: безопасный доступ к играм и щедрым бонусам

  • 20th August 2026
  • 0 Comments

В современном мире азартные игры стали доступными как никогда, и онлайн-казино предоставляют игрокам уникальную возможность насладиться их любимыми играми прямо из дома. Олимп Казино — это платформа, которая предлагает широкий выбор азартных игр, включая слоты и настольные игры, а также attractive бонусы для новых и постоянных игроков, что делает olymp casino отличным вариантом для досуга. […]

Kerala

മത്സ്യത്തൊഴിലാളികൾക്ക്‌ ആശ്വാസമായ പഞ്ഞമാസ ആനുകൂല്യ തുക സർക്കാർ നൽകും, പട്ടിക സമർപ്പിക്കാൻ മത്സ്യ ഭവനുകൾക്ക് നിർദേശം

  • 20th August 2026
  • 0 Comments

തിരുവനന്തപുരം: മത്സ്യത്തൊഴിലാളികൾക്ക്‌ ആശ്വാസമായ പഞ്ഞമാസ ആനുകൂല്യ (സമ്പാദ്യ സമാശ്വാസ പദ്ധതി) തുക നൽകാൻ ഒരുങ്ങി സർക്കാർ. ഓണത്തിന് മുമ്പ് തുക നൽകാനാണ് തീരുമാനം. പദ്ധതിയിലെ ഗുണഭോക്താക്കളായ തൊഴിലാളികളുടെ പട്ടിക സമർപ്പിക്കാൻ മത്സ്യ ഭവനുകൾക്ക് നിർദേശം നൽകി. ഫിഷറീസ് മന്ത്രിയുടെ ഓഫീസാണ് നിർദ്ദേശം നൽകിയത്. പദ്ധതിയിലെ കേന്ദ്ര-സംസ്ഥാന വിഹിതങ്ങൾ തൊഴിലാളികൾക്ക് ലഭിക്കാത്തത് മാധ്യമങ്ങൾ വാർത്തയാക്കിയിരുന്നു. പിന്നാലെയാണ് ഫിഷറീസ് വകുപ്പിന്റെ ഇടപെടൽ. മത്സ്യത്തൊഴിലാളികൾക്ക്‌ പഞ്ഞമാസങ്ങളിൽ അല്ലലില്ലാതെ ജീവിക്കാനും സമ്പാദ്യശീലം വളർത്താനും ലക്ഷ്യമാക്കിയുള്ള പഞ്ഞമാസ സന്പാദ്യപദ്ധതിയിൽ മീൻപിടിത്ത സീസൺ അല്ലാത്ത മെയ്‌ […]

Kerala kerala

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നിലപാട് ആവര്‍ത്തിച്ച് കേരളം; പുതിയ അണക്കെട്ട് വേണമെന്ന് വി ഡി സതീശന്‍; മുഴുവന്‍ ചിലവും കേരളം വഹിക്കും; സ്ഥലം തമിഴ്‌നാടിന് തീരുമാനിക്കാം; നിലപാട് മയപ്പെടുത്താതെ തമിഴ്‌നാട്

  • 20th August 2026
  • 0 Comments

ചെന്നൈ: ദക്ഷിണ മേഖല കൗണ്‍സിലില്‍ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നിലപാട് ആവര്‍ത്തിച്ച് കേരളം. പുതിയ അണക്കെട്ട് വേണമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ വ്യക്തമാക്കി. പുതിയ അണക്കെട്ടിന് മുഴുവന്‍ ചെലവും കേരളം വഹിക്കുമെന്നും സ്ഥലം തമിഴ്‌നാടിന് തീരുമാനിക്കാമെന്നുമാണ് സതീശന്‍ അറിയിച്ചത്. അതേസമയം, മുല്ലപ്പെരിയാറില്‍ നിലപാടിലുറച്ച് നല്‍ക്കുകയാണ് തമിഴ്‌നാട്. അണക്കെട്ടില്‍ ജലനിരപ്പ് 152 അടിയാക്കി ഉയര്‍ത്തണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് ആവശ്യപ്പെട്ടു. ലോക്‌സഭ സീറ്റുകള്‍ 543 ആയി നിലനിര്‍ത്തണമെന്നും നിലവിലെ സീറ്റെണ്ണത്തില്‍ വനിത സംവരണം നടപ്പാക്കണമെന്നും വി.ഡി.സതീശന്‍ […]

Local

കോഴിക്കോട് വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം; 4 പേര്‍ക്ക് പരിക്ക്

  • 20th August 2026
  • 0 Comments

കോഴിക്കോട്: എടവണ്ണ കൊയിലാണ്ടി സംസ്ഥാന പാതയില്‍ വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം. രണ്ട് ഓട്ടോറിക്ഷയും ഒരു കാറും ഒരു മിനി ഗുഡ്സ് ഓട്ടോയും ഉള്‍പ്പടെ നാല് വാഹനങ്ങള്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. സംഭവത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ചികിത്സക്കായി ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും മുക്കത്തെ സ്വകാര്യ മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. എടവണ്ണ കൊയിലാണ്ടി സംസ്ഥാന പാതയിലെ മുക്കത്തിനടുത്ത് മാടാമ്പുറം വളവിലാണ് വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടമുണ്ടായത്. സംഭവത്തില്‍ ആര്‍ക്കും ഗുരുതരമായ പരിക്കുകളില്ലെന്നാണ് പ്രാഥമിക നിഗമനം.

National

കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാര്‍ അന്തരിച്ചു; മരണം സിഖ് വിരുദ്ധ കലാപക്കേസില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെ

  • 20th August 2026
  • 0 Comments

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാര്‍ അന്തരിച്ചു. ഡല്‍ഹിയിലെ സഫ്ദര്‍ജങ് ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. സിഖ് വിരുദ്ധ കലാപക്കേസില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെയാണ് അന്ത്യം. തിഹാര്‍ ജയിലില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയായിരുന്ന സജ്ജന്‍ കുമാര്‍ മുന്‍ കോണ്‍ഗ്രസ് എംപിയായിരുന്നു. 1984ലെ കലാപക്കേസിലാണ് സജ്ജന്‍ കുമാര്‍ അറസ്റ്റിലായത്. 1984 ഒക്ടോബര്‍ 31ന് മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി സിഖ് അംഗരക്ഷകരാല്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് രാജ്യത്ത് സിഖ് വിരുദ്ധ കലാപം പൊട്ടിപ്പുറപ്പെട്ടത്. ഈ കലാപങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചുവെന്ന കേസിലാണ് സജ്ജന്‍ കുമാറിനെ […]

Kerala

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സോഷ്യൽ മീഡിയയിലൂടെ അപകീർത്തിപ്പെടുത്തി, മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി അറസ്റ്റിൽ

  • 20th August 2026
  • 0 Comments

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സോഷ്യൽ മീഡിയയിലൂടെ അവഹേളിച്ചെന്ന പരാതിയിൽ സെലിബ്രിറ്റി മേക്കപ്പ് ആർടിസ്റ്റ് ജാൻമണി ദാസ് അറസ്റ്റിൽ. ജന്തര്‍ മന്തറിലെ സിജെപി പ്രതിഷേധത്തിൽ പങ്കെടുത്ത ശേഷം കൊച്ചിയിൽ തിരികെയെത്തിയ സമയത്താണ് ജാൻമണി പ്രധാനമന്ത്രിയെ അപമാനിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന തരത്തിലുള്ള പരാമർശങ്ങൾ മാധ്യമങ്ങൾക്ക് മുൻപിൽ വെച്ച് നടത്തിയത്. കോഴിക്കോട് സൈബർ ക്രൈം പോലീസാണ് ജാൻമണിക്കെതിരെ കേസെടുത്തതും അറസ്റ്റ് ചെയ്തതും. ബിഎൻഎസ് 192, 356 (2), കേരള പോലീസ് ആക്ട് 120 (ഒ) വകുപ്പാണ് കേസിൽ ചുമത്തിയിട്ടുള്ളത്. ജാമ്യം […]

Kerala kerala

സസ്‌പെന്‍ഷന്‍ റദ്ദാക്കണമെന്ന എം.ആര്‍ അജിത്കുമാറിന്റെ വാദം തള്ളി സര്‍ക്കാര്‍

  • 20th August 2026
  • 0 Comments

തിരുവനന്തപുരം: നവകേരള യാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്മാര്‍ ക്രൂരമായി മര്‍ദിച്ച കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതിന് ലഭിച്ച സസ്പെന്‍ഷന്‍ പിന്‍വലിക്കണമെന്ന എഡിജിപി എം.ആര്‍ അജിത്കുമാറിന്റെ വാദങ്ങള്‍ സര്‍ക്കാര്‍ തള്ളി. എസ്ഐടി റിപ്പോര്‍ട്ടിലെ ഗുരുതര കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അജിത്കുമാറിനെ സസ്‌പെന്‍ഡ് ചെയ്തതെന്ന് സര്‍ക്കാര്‍ പറയുന്നു. സസ്‌പെന്‍ഷന്‍ നടപടി ചോദ്യം ചെയ്ത് അജിത് കുമാര്‍ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലില്‍ നല്‍കിയ ഹരജിക്ക് മറുപടിയായി നല്‍കിയ സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. സസ്പെന്‍ഷന്‍ ഉത്തരവില്‍ മുഖ്യമന്ത്രി […]

Kerala

കാസർഗോഡ് MDMA കേസ്: യൂത്ത് കോൺഗ്രസ് നേതാക്കൾ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ ; പ്രതികൾക്കായി ഹാജരായത് കോൺഗ്രസ് നേതാവ്

  • 20th August 2026
  • 0 Comments

കാസർ​ഗോഡ്; എംഡിഎംഎ കേസിൽ പ്രതികളായ യൂത്ത് കോൺഗ്രസ് നേതാക്കളടക്കുള്ളവരെ മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. ആഗസ്റ്റ് 22 വരെ പ്രതികൾ പൊലീസ് കസ്റ്റഡിയിൽ തുടരും. പ്രതികൾക്കായി ഹാജരായത് കോൺഗ്രസ് നേതാവായ അഭിഭാഷകൻ. കാസർകോഡ് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്‌ അഡ്വ. ഷാജിദ് കമ്മാടമാണ് പ്രതികൾക്കായി ഹാജരായത്. യൂത്ത് കോൺഗ്രസുകാർ പ്രതികളായ മയക്കുമരുന്ന് കേസിൽ 11-ാം ദിവസമാണ് പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനുള്ള നീക്കത്തിലേക്ക് പൊലീസ് കടക്കുന്നത്. അതേസമയം, കേസിൽ ദുരൂഹതയുണ്ടെന്ന് പ്രതികൾ അറിയിച്ചു.തങ്ങളെ പെടുത്തിയതാണെന്ന് അബ്‌ദുൾ സലാം […]

Kerala kerala

കണ്ണൂര്‍ മാലൂരില്‍ കെണിയില്‍ കുടുങ്ങിയ പുലിയെ മയക്കുവെടി വെച്ച് പിടികൂടി

  • 20th August 2026
  • 0 Comments

കണ്ണൂര്‍ മാലൂരില്‍ കെണിയില്‍ കുടുങ്ങിയ പുലിയെ മയക്കുവെടി വെച്ച് പിടികൂടി. കൂട്ടിലേക്ക് മാറ്റിയ പുലിയെ വയനാട്ടിലേക്ക് കൊണ്ടുപോകും. സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലെ പന്നിക്കെണിയിലാണ് പുലി കുടുങ്ങിയത്. ഇന്ന് പുലര്‍ച്ചെയാണ് നാട്ടുകാരില്‍ ഒരാള്‍ പുലിയെ കുടുങ്ങിയ നിലയില്‍ കണ്ടെത്തിയത്. മാലൂരില്‍ കെ പി ആര്‍ നഗരില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് സംഭവം. രാമകൃഷ്ണന്റെ ഉടമസ്ഥതയിലുള്ള തോട്ടത്തിലെ പന്നിക്കെണിയിലാണ് പുലി കുടുങ്ങിയത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനുപിന്നാലെ വനംവകുപ്പും പൊലീസും സ്ഥലത്തെത്തുകയായിരുന്നു. പന്നിക്ക് വെച്ച കെണിയിലായിരുന്നു പുലി കുടുങ്ങിയത്.

Kerala National

സതേൺ സോണൽ കൗൺസിൽ യോ​ഗം; തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയുമായി കൂടിക്കാഴ്ച നടത്തി വി ഡി സതീശശനും പി കെ കുഞ്ഞാലിക്കുട്ടിയും

  • 20th August 2026
  • 0 Comments

31-ാമത് ദക്ഷിണ മേഖലാ കൗൺസിൽ യോഗത്തിനിടെ തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വി ഡി സതീശൻ. യോഗത്തിനെത്തിയ കേരള സംഘത്തോടൊപ്പം വ്യവസായ വകുപ്പ് മന്ത്രി പികെ കുഞ്ഞാലിക്കുട്ടിയും പങ്കെടുക്കുന്നുണ്ട്. വി ഡി സതീശനും കുഞ്ഞാലിക്കുട്ടിയും വിജയ്‌യുമായി കൂടിക്കാഴ്ച നടത്തിയ ചിത്രങ്ങൾ വി ഡി സതീശൻ തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു. ദക്ഷിണ മേഖലാ കൗൺസിൽ യോഗം തമിഴ്നാട്ടിലെ മഹാബലിപുരം–കോവളം മേഖലയിൽ നടക്കുകയാണ്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയിലാണ് യോഗം. കേരളം, […]

error: Protected Content !!