Kerala

പാലക്കാട് റിസോർട്ടിലെ നീന്തൽക്കുളത്തിൽ വീണ് അഞ്ച് വയസുകാരൻ മരിച്ചു

  • 20th August 2026
  • 0 Comments

പാലക്കാട് കോട്ടായിയിലെ സ്വകാര്യ റിസോർട്ടിൽ നീന്തൽക്കുളത്തിൽ വീണ് അഞ്ച് വയസ്സുകാരൻ മരിച്ചു. കൊടുങ്ങല്ലൂർ സ്വദേശി ബിനാഫിന്റെ മകൻ റിഹാൻ അഹമ്മദാണ് ദാരുണമായി മരണപ്പെട്ടത്. ഇന്നലെ വൈകീട്ട് നാല് മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. കുടുംബത്തോടൊപ്പം റിസോർട്ടിൽ എത്തിയതായിരുന്നു റിഹാൻ. മറ്റ് കുട്ടികളോടൊപ്പം റിസോർട്ട് പരിസരത്ത് കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ കാൽ വഴുതി നീന്തൽക്കുളത്തിലേക്ക് വീഴുകയായിരുന്നു. കുട്ടിയെ ഉടൻ തന്നെ വെള്ളത്തിൽ നിന്ന് കരയ്‌ക്കെത്തിക്കുകയും സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്‌തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ കോട്ടായി പോലീസ് […]

kerala Kerala

മകളുടെ മുന്നില്‍ ലൈംഗിക വൈകൃതം കാണിച്ചെന്ന പരാതി പൊലീസ് അവഗണിച്ചെന്ന് യുവതി

  • 20th August 2026
  • 0 Comments

കൊല്ലത്ത് കിടപ്പറ ദൃശ്യങ്ങള്‍ അശ്ലീല വെബ്സൈറ്റുകള്‍ക്ക് വിറ്റെന്ന യുവതിയുടെ പരാതിയില്‍ പൊലീസ് അവഗണിച്ചെന്ന് യുവതിയുടെ ആരോപണം. മകളുടെ മുന്നില്‍ ഭര്‍ത്താവ് ലൈംഗിക വൈകൃതം കാണിച്ചെന്ന പരാതി പൊലീസ് അവഗണിച്ചെന്നാണ് യുവതിയുടെ ആക്ഷേപം. പ്രതിയായ ഭര്‍ത്താവിനെതിരെ പോക്സോ കേസ് ചുമത്തണം എന്നാണ് ആവശ്യം. മുഖ്യമന്ത്രിക്ക് കുടുംബം പരാതി നല്‍കും. നാല് വയസുകാരി മകളുടെ മുന്നില്‍ വെച്ച് ലൈംഗിക വൈകൃതങ്ങള്‍ കാട്ടുകയും അത് ചിത്രീകരിക്കുകയും ചെയ്തുവെന്നതാണ് ഗുരുതരമായ ആരോപണം. ഡിജിപിക്കും പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്കും കഴിഞ്ഞ ദിവസം പരാതി […]

Kerala

സിഎംആര്‍എല്‍ – എക്‌സാലോജിക് കേസില്‍ വീണ ടിക്ക് എതിരായ ഇഡി നടപടി; നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്ന് രമേശ് ചെന്നിത്തല

  • 20th August 2026
  • 0 Comments

ഡല്‍ഹി: സിഎംആര്‍എല്‍- എക്‌സാലോജിക് കേസില്‍ വീണ ടിക്ക് എതിരായ ഇഡി നടപടിയില്‍ പ്രതികരണവുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്ന് അദ്ദേഹം പറഞ്ഞു. വിഷയം ആഭ്യന്തര വകുപ്പിന് മുന്‍പാകെ വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നു. വീണാ ടി ഉപയോഗിച്ച സിം ഡെസ്റ്റിനേഷന്‍ ടൂറിസം മാനേജര്‍ നന്ദുലാലിന്റെ പേരിലെന്ന് ഇഡി. സിം എന്തിന് ഉപയോഗിച്ച് എന്നതില്‍ വിശദമായ അന്വേഷണം നടത്തും. എന്തിനാണ് ഉപയോഗിച്ചത് എന്ന് അറിയില്ലെന്നാണ് നന്ദുലാലിന്റെ മൊഴി. […]

kerala Kerala

തലക്കടിച്ചിട്ടും മരിച്ചില്ല; ശിവന്‍കുട്ടിയെ കൊലപ്പെടുത്തിയത് ശ്വാസംമുട്ടിച്ച്; കരുവാറ്റ ക്വട്ടേഷന്‍ കൊലപാതകത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍

  • 20th August 2026
  • 0 Comments

കരുവാറ്റ ക്വട്ടേഷന്‍ കൊലപാതകത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. തലക്കടിച്ചിട്ടും മരണം സംഭവിക്കാത്തതിനാല്‍ ശ്വാസംമുട്ടിച്ചാണ് ശിവന്‍കുട്ടിയെ കൊലപ്പെടുത്തിയത്. ശ്വാസംമുട്ടിക്കാന്‍ വായില്‍ ബെഡ്ഷീറ്റ് തിരുകികയറ്റി. ശിവന്‍കുട്ടിയുടെ ശരീരമാസകലം മുറിവേറ്റ പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. പ്രതികളെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങാന്‍ ആണ് പൊലീസിന്റെ തീരുമാനം. ശിവന്‍കുട്ടിയുടെ സംസ്‌കാരം ഇന്ന് 11മണിക്ക് നടക്കും. പ്രതികള്‍ ആദ്യം തയാറാക്കിയ പദ്ധതി വീടിന്റെ ഓടുപൊളിച്ച ശേഷം ശിവന്‍കുട്ടിയുടെ തലയില്‍ വലിയ കല്ലിട്ട് കൊലപ്പെടുത്താനായിരുന്നു. ആശയം ഉദിച്ചത് 2017ല്‍ പുറത്തിറങ്ങിയ സ്‌പൈഡര്‍ എന്ന തമിഴ് ചിത്രത്തില്‍ നിന്നാണ്. ഓടിന് […]

Kerala

‘പുരുഷന്മാർക്ക് മാറും വയറും, കണ്ടാൽ ഓക്കാനം വരുന്ന ഇത്തരം കല ലോകത്ത് ഒരിടത്തുമില്ല’; പുലിക്കളിക്കെതിരെ നടൻ വികെ ശ്രീരാമൻ

  • 20th August 2026
  • 0 Comments

തൃശൂർ: പുലിക്കളിക്കെതിരെ വിമർശനവുമായി നടൻ വികെ ശ്രീരാമൻ. പുരുഷന്മാർക്ക് മാറും വയറും വളരുന്നത് രൂപ വൈകൃതമാണെന്നും വൈകൃതത്തെ കലയ്ക്കുവേണ്ടി ഉപയോഗിക്കുക എന്നത് ആഭാസമാണെന്നും വികെ ശ്രീരാമൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. കണ്ടാൽ ഓക്കാനം വരുന്ന ഇത്തരം കലാ വൈകൃതം ലോകത്ത് ഒരിടത്തുമില്ല. നാട്യശാസ്ത്രത്തിൽ ഈ കുംഭകുലുക്കിക്കളിയെ ശാർദൂലവിക്രീഡിതം എന്നാണ് പറയുന്നതെന്നും ശ്രീരാമൻ പരിഹസിച്ചു. അതേസമയം, വികെ ശ്രീരാമനെതിരെ പ്രതിഷേധവുമായി പുലിക്കളി സംഘങ്ങൾ രം​ഗത്തെത്തി. ശ്രീരാമൻ നടത്തിയത് ബോഡി ഷേമിങ് ആണെന്ന് അയ്യന്തോൾ പുലിക്കളി ദേശം പ്രതികരിച്ചു. ഫേസ്ബുക്ക് […]

kerala Kerala kerala politics

കെപിസിസി അധ്യക്ഷ പ്രഖ്യാപനം ഓണത്തിന് ശേഷം; ഡല്‍ഹിയില്‍ ചര്‍ച്ചകള്‍ സജീവം, പരിഗണനയില്‍ ഏഴ് പേരുകള്‍

  • 20th August 2026
  • 0 Comments

പുതിയ കെപിസിസി അധ്യക്ഷന്റെ പ്രഖ്യാപനം ഉടനുണ്ടാകില്ല. ഓണത്തിന് ശേഷമാകും പ്രഖ്യാപനം. അധ്യക്ഷനെ തീരുമാനിക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്കായി വി.ഡി. സതീശന്‍ വീണ്ടും ഡല്‍ഹിയിലെത്തും. കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിയുമായും മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായും വിഷയം ചര്‍ച്ച ചെയ്യാന്‍ സാധിച്ചിരുന്നില്ല. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി ഇന്ന് സംസ്ഥാനത്തെത്തി മുതിര്‍ന്ന നേതാക്കളുമായി ആശയവിനിമയം നടത്തും. പ്രവര്‍ത്തക സമിതി യോഗത്തിനായി ഡല്‍ഹിയിലെത്തിയ രമേശ് ചെന്നിത്തല അവിടെ തുടരുകയാണ്. ഇന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുമായും പ്രിയങ്ക ഗാന്ധിയുമായും അദ്ദേഹം […]

Kerala

ഇന്തോനേഷ്യന്‍ സമുദ്രാതിര്‍ത്തിയില്‍ മലയാളി നാവികന്‍ ഷിന്റോണ്‍ ബെന്നിയെ കാണാതായിട്ട് പത്താം നാള്‍

  • 20th August 2026
  • 0 Comments

കൊച്ചി: ഇന്തോനേഷ്യന്‍ സമുദ്രാതിര്‍ത്തിയില്‍ കാണാതായ മലയാളി നാവികന്‍ ഷിന്റോണ്‍ ബെന്നിയെ കുറിച്ച് ഇനിയും ഒരു വിവരവുമില്ല. കാണാതായി എന്ന് മാത്രമാണ് കപ്പല്‍ കമ്പനി അറിയിച്ചതെന്നും ഇ- മെയില്‍ വഴി നല്‍കുന്ന മറുപടികളില്‍ വ്യക്തതയില്ലെന്നും കുടുംബം പറഞ്ഞു. അബദ്ധത്തില്‍ കടലില്‍ വീഴാന്‍ സാധ്യതയില്ലെന്നും എവിടെ അന്വേഷിക്കണം എന്ന് പോലും അറിയില്ലെന്നും കുടുംബം മാധ്യമങ്ങളോട് പറഞ്ഞു. എന്തുപറ്റി എന്നതില്‍ വ്യക്തതയില്ല. ഇപ്പോഴും അവരുടെ കോളിന് വേണ്ടിയും മെയിലിന് വേണ്ടിയും കാത്തിരിക്കുകയാണ്. ബുധനാഴ്ചയാണ് ഉച്ചയ്ക്കാണ് കാണാനില്ലെന്ന് നമ്മളെ അറിയിക്കുന്നത്. ബുധനാഴ്ച രാവിലെ […]

Kerala kerala Sport Sports

കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിന് ഇന്ന് തുടക്കം

  • 20th August 2026
  • 0 Comments

തിരുവനന്തപുരം: കേരളത്തിലെ ക്രിക്കറ്റ് പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന കേരള ക്രിക്കറ്റ് ലീഗിന്‍റെ മൂന്നാം സീസണിന് ഇന്ന് ഔദ്യോഗികമായി തുടക്കമാകുന്നു. അവസാനഘട്ട പരിശീലനവും പൂർത്തിയാക്കി ഗ്രൗണ്ടിലിറങ്ങാൻ എല്ലാ ടീമുകളും പൂർണ്ണ സജ്ജരായിക്കഴിഞ്ഞു. കിരീടം നേടാനുള്ള ആത്മവിശ്വാസവും മുന്നൊരുക്കങ്ങളും വാർത്താസമ്മേളനത്തിൽ പങ്കെടുത്ത് ആറ് ടീമുകളുടെയും ക്യാപ്റ്റൻമാർ മാധ്യമങ്ങളോട് പങ്കുവെച്ചു. പുതിയൊരു ടീമിനെ നയിക്കുക എന്നത് വലിയ വെല്ലുവിളിയാണെങ്കിലും മികച്ച താരനിരയുടെ പിന്തുണയോടെ ഇത്തവണ കിരീടം നേടാൻ കഴിയുമെന്ന പൂർണ്ണ വിശ്വാസമുണ്ടെന്ന് ആലപ്പി റിപ്പിൾസ് ക്യാപ്റ്റൻ സച്ചിൻ ബേബി വ്യക്തമാക്കി. കഴിഞ്ഞ […]

Kerala

സിഎംആര്‍എല്‍ – എക്‌സാലോജിക് ; വീണ ടിയുടെ വിദേശ പണമിടപാടില്‍ വിശദമായ അന്വേഷണത്തിന് ഇഡി

  • 20th August 2026
  • 0 Comments

സിഎംആര്‍എല്‍ – എക്‌സാലോജിക് മാസപ്പടി കേസില്‍ വീണ ടിയുടെ വിദേശ പണമിടപാട് കേന്ദ്രികരിച്ച് വിശദമായ അന്വേഷണത്തിന് ഇഡി. 85 ലക്ഷം രൂപയോളം ദുബായിലേക്ക് കൈമാറി എന്നാണ് ഇഡി കണ്ടെത്തല്‍. ഇത് എന്തിനുവേണ്ടിയെന്ന് അന്വേഷണം നടത്തും. അതേസമയം ഫെമ ചട്ടം ലംഘിച്ചിട്ടുണ്ടോ എന്ന സംശയവും ഇഡിക്ക് ഉണ്ട്. കോഴിക്കോട് നടത്തിയ റെയ്ഡില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തുടര്‍ ചോദ്യംചെയ്യലും അടുത്ത ആഴ്ച ആരംഭിക്കും. വീണയെ വീണ്ടും വിളിപ്പിക്കും. മാസപ്പടിക്കേസില്‍ ഇതുവരെ ലഭിച്ചതില്‍ ഏറ്റവും നിര്‍ണായകമായ കണ്ടെത്തലുകളാണ് എന്‍ഫോഴ്‌സ്‌മെന്റ് […]

Local

കുന്ദമംഗലത്ത് കുടുംബശ്രീ ഓണച്ചന്ത തുടങ്ങി

  • 20th August 2026
  • 0 Comments

കുന്ദമംഗലം: കുന്ദമംഗലം ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെ നേതൃത്വത്തിൽ ഒരുക്കിയ ഓണച്ചന്തയ്ക്ക് കുന്ദമംഗലം പഴയ സ്റ്റാൻഡിന് സമീപം പ്രത്യേകം സജ്ജീകരിച്ച ഹാളിൽ തുടക്കമായി. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. നവാസ് ഓണച്ചന്ത ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി. സംജിത്ത് അധ്യക്ഷത വഹിച്ചു. കുടുംബശ്രീ പ്രവർത്തകർ സ്വന്തം കൈകളാൽ തയ്യാറാക്കിയ വിവിധ ഗ്രാമീണ ഉൽപ്പന്നങ്ങളാണ് ഓണച്ചന്തയിലെ പ്രധാന ആകർഷണം. കുടുംബശ്രീ സംരംഭകരുടെ ഉൽപ്പന്നങ്ങൾക്ക് വിപണി കണ്ടെത്തുന്നതിനും ഓണക്കാലത്ത് ഗുണമേന്മയുള്ള നാടൻ ഉൽപ്പന്നങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിനുമാണ് ചന്ത ഒരുക്കിയിരിക്കുന്നത്. ചടങ്ങിൽ […]

error: Protected Content !!