Kerala

കാസർഗോഡ് MDMA കേസ്: യൂത്ത് കോൺഗ്രസ് നേതാക്കൾ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ ; പ്രതികൾക്കായി ഹാജരായത് കോൺഗ്രസ് നേതാവ്

കാസർ​ഗോഡ്; എംഡിഎംഎ കേസിൽ പ്രതികളായ യൂത്ത് കോൺഗ്രസ് നേതാക്കളടക്കുള്ളവരെ മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. ആഗസ്റ്റ് 22 വരെ പ്രതികൾ പൊലീസ് കസ്റ്റഡിയിൽ തുടരും. പ്രതികൾക്കായി ഹാജരായത് കോൺഗ്രസ് നേതാവായ അഭിഭാഷകൻ.

കാസർകോഡ് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്‌ അഡ്വ. ഷാജിദ് കമ്മാടമാണ് പ്രതികൾക്കായി ഹാജരായത്. യൂത്ത് കോൺഗ്രസുകാർ പ്രതികളായ മയക്കുമരുന്ന് കേസിൽ 11-ാം ദിവസമാണ് പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനുള്ള നീക്കത്തിലേക്ക് പൊലീസ് കടക്കുന്നത്.

അതേസമയം, കേസിൽ ദുരൂഹതയുണ്ടെന്ന് പ്രതികൾ അറിയിച്ചു.തങ്ങളെ പെടുത്തിയതാണെന്ന് അബ്‌ദുൾ സലാം പറഞ്ഞു. പയ്യന്നൂരിലെ ഹോംസ്റ്റേയിലേക്ക് വിളിച്ചുവരുത്തി പെടുത്തിയതാണ്. പുറത്തിറങ്ങിയതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കും. തെറ്റ് ചെയ്തിട്ടില്ലെന്ന് മുഹമ്മദ്‌ ഹുസൈൻ പറഞ്ഞു. മുഖ്യമന്ത്രിയോട് ബന്ധമുണ്ടോ എന്ന ചോദ്യത്തിനും മറുപടിയില്ല.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!