Trending

മുത്തങ്ങ വധശ്രമ കേസ്: ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി

കൊച്ചി: മുത്തങ്ങ ഭൂസമരത്തിനിടെ ഉദ്യോഗസ്ഥർക്ക് നേരെ വധശ്രമം നടത്തിയെന്ന കേസിൽ ആദിവാസി ഗോത്രമഹാസഭ നേതാവ് എം. ഗീതാനന്ദൻ ഉൾപ്പെടെ നാലുപേർക്ക് നൽകിയ ശിക്ഷ ഹൈക്കോടതി താത്കാലികമായി മരവിപ്പിച്ചു.

പോലീസ് ഉദ്യോഗസ്ഥനായ അബ്ദുൾ സലാം, വനംവകുപ്പ് ഉദ്യോഗസ്ഥൻ ശശിധരൻ എന്നിവരെ തട്ടിക്കൊണ്ടുപോയി വധിക്കാൻ ശ്രമിച്ച കേസിൽ ഗീതാനന്ദനെ കൂടാതെ ബിനു, രമേശൻ കൊയ്യാലിപുര, അനിൽകുമാർ എന്നിവരെ കൽപറ്റ പ്രിൻസിപ്പൽ ജില്ലാ ആൻഡ് സ്പെഷ്യൽ കോടതി അഞ്ചുവർഷത്തെ കഠിനതടവിന് ശിക്ഷിച്ചിരുന്നു. ഈ വിധി ചോദ്യം ചെയ്ത് പ്രതികൾ നൽകിയ അപ്പീൽ ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി. ഓരോ പ്രതിയും 46,000 രൂപ കെട്ടിവെക്കണമെന്നും രണ്ടാൾ ജാമ്യത്തിൽ പുറത്തിറങ്ങാമെന്നും കോടതി വ്യക്തമാക്കുകയും കേസിൽ പിന്നീട് വിശദമായ വാദം കേൾക്കുമെന്ന് അറിയിക്കുകയും ചെയ്തു.

മുത്തങ്ങ ഭൂസമരത്തോടനുബന്ധിച്ച് നടന്ന പ്രക്ഷോഭത്തിൽ കണ്ണൂർ കെ.പി. നാലാം ബറ്റാലിയൻ കോൺസ്റ്റബിൾ കെ.വി. വിനോദ് കൊല്ലപ്പെട്ട കേസിൽ ഗീതാനന്ദൻ ഉൾപ്പെടെയുള്ള മുഴുവൻ പ്രതികളെയും നേരത്തെ കൽപറ്റ കോടതി വെറുതെവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഉദ്യോഗസ്ഥർക്ക് നേരെയുള്ള ആക്രമണ കേസിൽ പ്രതികൾക്ക് ആശ്വാസമായി ഹൈക്കോടതിയിൽ നിന്ന് ശിക്ഷാ ഇളവും ജാമ്യവും ലഭിക്കുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!