Trending

ഐഎസ്ആര്‍ഒയെ സ്വകാര്യവത്കരിക്കാന്‍ കേന്ദ്രം; ബഹിരാകാശ രംഗത്ത് സ്വകാര്യ മേഖലയ്ക്ക് വൻ അവസരം

  • 23rd August 2026
  • 0 Comments

വിക്ഷേപണ വാഹനങ്ങളും ഉപഗ്രഹങ്ങളും നിർമ്മിക്കുന്നതിൽ നിന്നും ഐഎസ്ആർഒ പൂർണ്ണമായും പിന്മാറാൻ ഒരുങ്ങുന്നു. ബിസിനസ് ടൂഡേയുടെ ‘ഇന്ത്യ@100 ഇക്കോണമി സമ്മിറ്റിൽ’ സംസാരിക്കവേ ഇൻ-സ്പേസ് ചെയർമാൻ ഡോ. പവൻ ഗോയങ്കയാണ് ഈ നിർണായക വിവരം പുറത്തുവിട്ടത്. ഗവേഷണങ്ങളിലും നൂതന സാങ്കേതിക വിദ്യകൾ വികസിപ്പിക്കുന്നതിലും മാത്രം ഐഎസ്ആർഒയുടെ പ്രവർത്തനം ഒതുക്കിക്കൊണ്ട്, ഉൽപ്പാദനവുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങൾ പൂർണ്ണമായും സ്വകാര്യ വ്യവസായ മേഖലയ്ക്ക് കൈമാറാനാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം. ലേല നടപടികൾക്ക് ശേഷം സ്മാൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (എസ്.എസ്.എൽ.വി) സാങ്കേതികവിദ്യയും ഉത്പാദന […]

Trending

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം; സിപിഐഎമ്മും കോൺഗ്രസും രാഷ്ട്രീയം കളിക്കുന്നു: പി കെ കൃഷ്ണദാസ്

  • 23rd August 2026
  • 0 Comments

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിൽ സിപിഐഎമ്മും കോൺഗ്രസും രാഷ്ട്രീയം കളിക്കുന്നുവെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗങ്ങൾ പി.കെ കൃഷ്ണദാസ് പറഞ്ഞു. മാറ്റം യാത്രക്കാരെ ഒരു വിധത്തിലും ബാധിക്കില്ല. പാലക്കാട് ഡിവിഷനെ അക്ഷരാർത്ഥത്തിൽ വിഭജിച്ചത് ഒന്നാം യുപിഎ സർക്കാർ. അന്ന് കോൺഗ്രസ്സ് നേതാക്കൾ കാശിക്ക് പോയിരുന്നോ എന്നും കൃഷ്ണദാസ് ചോദിച്ചു.

Trending

പൊലീസ് അതിക്രൂരമായി മർദിച്ചെന്ന് പരാതി; അടൂർ സ്വദേശിയായ 23 കാരൻ്റെ ജനനേന്ദ്രിയം തകർത്തു

  • 23rd August 2026
  • 0 Comments

കൊല്ലം ശാസ്താംകോട്ട പോലീസ് അതിക്രൂരമായി മർദിച്ചെന്ന് പരാതി. അടൂർ സ്വദേശിയായ 23 കാരൻ്റെ ജനനേന്ദ്രിയം തകർത്തു. പോക്സോ കേസിൽ പ്രതിയായ സഹോദരനെ അന്വേഷിച്ചെത്തിയ പൊലീസുകാരാണ് കാറിൽ കയറ്റി കൊണ്ടുപോയി മർദിച്ചത്. മണിക്കൂറുകളോളം കാറിലിട്ട് മർദിച്ച എന്ന് പരാതി. കൊടിയ ജാതി അധിക്ഷേപം നടത്തി. പൊലീസ് കംപ്ലൈൻ്റസ് അതോറിറ്റിയെ സമീപിച്ച് യുവാവിൻ്റെ കുടുംബം

Kerala

ഇ ഡി കേസ് പ്രതികളുടെ റീല്‍സ് ചിത്രീകരണം; ‘പ്രതികള്‍ക്ക് മുണ്ടും ഷര്‍ട്ടും വാങ്ങിക്കൊടുത്ത പൊലീസുകാര്‍ വരെയുണ്ട്; ഭരണം മാറിയത് അറിഞ്ഞിട്ടില്ല’; കെ മുരളീധരന്‍

  • 23rd August 2026
  • 0 Comments

തിരുവനന്തപുരം: ഇ ഡി കേസ് പ്രതികള്‍ മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ ഓണാഘോഷത്തില്‍ പങ്കെടുത്ത് റീല്‍സ് ചിത്രീകരിച്ചതില്‍ പ്രതികരണവുമായി കെ മുരളീധരന്‍. ഊഞ്ഞാലാടുകയും ചെണ്ടകൊട്ടുകയും ചെയ്തിട്ടുണ്ട്. ഭരണം മാറിയത് അറിയാത്ത ചില ഉദ്യോഗസ്ഥര്‍ ഇപ്പോഴുമുണ്ട് പൊലീസില്‍. അതിന്റെ ദോഷമാണ്. നടപടി പൊലീസ് സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇദ്ദേഹത്തിന് മുണ്ടും ഷര്‍ട്ടും വാങ്ങിച്ചുകൊടുത്ത പൊലീസുകാര്‍ വരെയുണ്ട്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പൊലീസുകാരെ സ്റ്റേഷനിലിട്ട് തല്ലിയ വിദ്വാനാണ് ഈ ആഘോഷത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച കക്ഷി. മന്ത്രി ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ പേര് പറയുന്നത് […]

Trending

മൂവാറ്റുപുഴ ജില്ല വേണമെന്ന് മാത്യു കുഴൽനാടൻ എംഎൽഎ; പരിഗണിക്കാമെന്ന് മുഖ്യമന്ത്രി

  • 23rd August 2026
  • 0 Comments

കൊച്ചി: മൂവാറ്റുപുഴ ജില്ല വേണമെന്ന് മുഖ്യമന്ത്രി വി ഡി സതീശനെ വേദിയിലിരുത്തി ആവശ്യപ്പെട്ട് മാത്യു കുടൽനാടൻ എംഎൽഎ. ഞങ്ങൾ മൂവാറ്റുപുഴക്കാർക്ക് ഒരു ഓണസമ്മാനം നൽകിയിട്ടേ പോകാവൂ എന്ന് ആമുഖമായി പറഞ്ഞായിരുന്നു പുതിയ ജില്ല എന്ന ആവശ്യം മാത്യു കുഴൽനാടൻ ഉന്നയിച്ചത്. ആവശ്യം ഗൗരവമായി പരിഗണിക്കാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. മൂവാറ്റുപുഴ നഗരസഭയുടെ ഓണാഘോഷ പരിപാടിയിലായിരുന്നു മാത്യു കുഴൽനാടൻ എംഎൽഎ മൂവാറ്റുപുഴയെ പുതിയ ജില്ലയാക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതും പരിഗണിക്കാമെന്ന മുഖ്യമന്ത്രിയുടെ മറുപടിയും. ‘ഞങ്ങൾ മൂവാറ്റുപുഴക്കാർക്ക് ഒരു ഓണസമ്മാനം നൽകിയിട്ടേ പോകാവൂ. […]

Kerala

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം കർണാടകയിലെ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ; രാജ്‌മോഹൻ ഉണ്ണിത്താൻ

  • 23rd August 2026
  • 0 Comments

കാസർഗോഡ്: കർണാടക തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് റെയിൽവേ പാലക്കാട് ഡിവിഷൻ വെട്ടിമുറിക്കാനുള്ള ബിജെപി തീരുമാനമെന്ന ആരോപണവുമായി കോൺഗ്രസ് എംപിമാർ. തീരുമാനത്തിൽ പ്രതിഷേധിച്ച് തിരുവോണദിനത്തിൽ റെയിൽവേ പാലക്കാട്‌ ഡിവിഷൻ ഓഫീസിന് മുന്നിൽ UDF എംപിമാർ നിരാഹാര സമരം നടത്തുമെന്ന് കാസർഗോഡ് എംപി രാജ്മോഹൻ ഉണ്ണിത്താനും പാലക്കാട് എംപി വി കെ ശ്രീകണ്ഠനും പറഞ്ഞു. കർണാടക ബിജെപിയുടെ താൽപ്പര്യത്തിന് അനുസരിച്ചാണ് ഈ തീരുമാനം എടുത്തിരിക്കുന്നത്. ഈ തീരുമാനം കേരളത്തോടുള്ള അവഗണനയാണെന്നും അപമാനിക്കൽ ആണെന്നും ഈ തീരുമാനം ഒരിക്കലും അനുവദിക്കാൻ സാധിക്കില്ലെന്നും […]

Trending

പ്രവാസി ക്ഷേമനിധി ബോർഡിന് 32 കോടി രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ

  • 23rd August 2026
  • 0 Comments

സംസ്ഥാനത്തെ പ്രവാസി ക്ഷേമനിധി ബോർഡ് വഴിയുള്ള പെൻഷൻ വിതരണം സുഗമമാക്കുന്നതിനായി 32 കോടി രൂപ അനുവദിച്ചു. ധനവകുപ്പ് തുക ലഭ്യമാക്കിയതോടെ ഓണത്തിന് മുന്നോടിയായി തന്നെ പെൻഷൻ തുക അർഹരായ പ്രവാസികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തും. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പ്രവാസി ക്ഷേമനിധി ബോർഡിന്റെ പെൻഷൻ ഫണ്ട് വകമാറ്റി ചെലവഴിച്ചതിനെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധിയാണ് പെൻഷൻ വിതരണത്തിൽ കുടിശ്ശിക വരാൻ കാരണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വാർത്താക്കുറിപ്പിൽ കുറ്റപ്പെടുത്തി. പ്രവാസി സമൂഹത്തോടുള്ള പ്രതിബദ്ധത മുൻനിർത്തി സർക്കാർ ഈ വിഷയത്തിൽ ഇടപെടുകയും […]

Kerala

നടൻ ദേവൻ ടിവികെയിലേക്ക്; വിജയ്‍യുമായി ഉടൻ കൂടിക്കാഴ്ച നടത്തും, ടിവികെയുടെ കേരള അധ്യക്ഷനായേക്കുമെന്ന് സൂചന

  • 23rd August 2026
  • 0 Comments

തിരുവനന്തപുരം: ബിജെപി വിട്ട നടൻ ദേവൻ ടിവികെയിലേക്ക്. വിജയ്‍യുമായി ഉടൻ കൂടിക്കാഴ്ച നടത്തുമെന്ന് ദേവൻ അറിയിച്ചു. ടിവികെയുടെ കേരള അധ്യക്ഷ പദവി ദേവന് ലഭിച്ചേക്കുമെന്നാണ് സൂചനകള്‍. വിജയ് കേരളത്തിലെത്തുമെന്നും കൂടിക്കാഴ്ചക്ക് ശേഷം വമ്പൻ നീക്കങ്ങള്‍ ഉണ്ടാകുമെന്നും ദേവൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കണിച്ചുകുളങ്ങര ക്ഷേത്രത്തിൽ നടന്ന പരിപാടിക്കിടെയായിരുന്നു ബിജെപി പാര്‍ട്ടി വിടുന്നതായി ദേവൻ പ്രഖ്യാപിച്ചത്. ശ്രീനാരായണ ഗുരുദേവൻ ദർശനങ്ങളാണ് തന്റെ രാഷ്ട്രീയം. അത് നടപ്പാക്കാൻ തനിക്ക് കഴിയുന്നില്ല. സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനവും പാർട്ടിയിലെ പ്രാഥമിക അംഗത്വവും […]

Kerala

ഇ ഡി കേസ് പ്രതികളുടെ റീൽസ് ചിത്രീകരണം; പ്രതികളെ ഒപ്പിടിപ്പിച്ച് വേഗം വിട്ടില്ല, പൊലീസിന് വീഴ്ച ഉണ്ടായെന്ന് സിറ്റി പൊലീസ് കമ്മീഷണർ

  • 23rd August 2026
  • 0 Comments

തിരുവനന്തപുരം: ഇ ഡി കേസ് പ്രതികൾ മ്യൂസിയം പൊലീസ് സ്റ്റേഷനിൽ ഓണാഘോഷത്തിൽ പങ്കെടുത്ത് റീൽസ് ചിത്രീകരിച്ചതിൽ പൊലീസിന് വീഴ്ച എന്ന് സിറ്റി പൊലീസ് കമ്മീഷണറുടെ റിപ്പോർട്ട്. സ്റ്റേഷനിൽ എത്തിയ പ്രതികളെ ഒപ്പിടിപ്പിച്ച് വേഗം പറഞ്ഞു വിടുന്നതിൽ പൊലീസിന് വീഴ്ച ഉണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് ഉടൻ ദക്ഷിണ മേഖല ഐജിക്ക് സമർപ്പിക്കും. എന്ത് നടപടി വേണമെന്ന് സംസ്ഥാന പൊലീസ് മേധാവി തീരുമാനിക്കും. ഇ ഡി കേസ് പ്രതികളായ ഐ പി ബിനു അടക്കമുള്ള സിപിഐഎം പ്രവർത്തകർ തിരുവനന്തപുരം […]

Trending

കാസർകോട് വ്യാപാരിയെ വെടിവെച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം: ഒരാൾ അറസ്റ്റിൽ

  • 23rd August 2026
  • 0 Comments

മിയാപ്പദവ് ബട്ടിപ്പദവിൽ വ്യാപാരിയെ കടയിൽ കയറി വെടിയുതിർത്ത കേസിൽ ഒരാൾ അറസ്റ്റിൽ. ചിഗുറുപാദ സ്വദേശി മുഹമ്മദ് സഫ്‌വാൻ (28) ആണ് പിടിയിലായത്.

error: Protected Content !!