Trending

പൊലീസ് സ്റ്റേഷന് മുന്നിലെ പ്രതികളുടെ ഓണാഘോഷം; അന്വേഷണത്തിൽ അതൃപ്‌തിയറിയിച്ച് ഇഡി

  • 24th August 2026
  • 0 Comments

തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതികൾ നടത്തിയ ഓണാഘോഷത്തിൽ, പൊലീസിനെതിരെ ഇഡി. അന്വേഷണത്തിൽ അതൃപ്‌തിയറിയിച്ച് ഇഡി അഡീഷണൽ ഡയറക്ടർ സംസ്ഥാന പൊലീസ് മേധാവിക്ക് കത്തയക്കും. ഉന്നത സ്വാധീനങ്ങൾ വ്യക്തമാക്കാനാണ് പ്രതികൾ ശ്രമിച്ചത്. ‌സ്റ്റേഷനിലെ റീൽസ് കേസിലെ സാക്ഷികളെ ഭീഷണിപ്പെടുത്താൻ കൂടിയാണെന്ന് ഇ‍ഡി പറയുന്നു. അതേസമയം സംഭവത്തിൽ ആറ് പൊലീസ് ഉദ്യോഗസ്ഥരെ എആർ ക്യാമ്പിലേക്ക് സ്ഥലം മാറ്റും. പ്രതികളുടെ ഓണാഘോഷത്തിൽ പൊലീസിന് വീഴ്ച സംഭവിച്ചെന്ന് കാട്ടി സിറ്റി പോലീസ് കമ്മീഷണർ റിപ്പോർട്ട് ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് സമർപ്പിച്ചിരുന്നു. […]

Trending

പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ ഉറച്ച് റെയില്‍വേ; പ്രതിഷേധം ശക്തമാക്കി യുവജനസംഘടനകൾ

  • 24th August 2026
  • 0 Comments

പാലക്കാട്: പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനത്തില്‍ പ്രതിഷേധം ശക്തമാകുന്നു. ഡിവൈഎഫ്‌ഐ, യൂത്ത് കോണ്‍ഗ്രസ് സംഘടങ്ങളുടെ നേതൃത്വത്തില്‍ റെയില്‍വേ ഡിവിഷന്‍ ഓഫീസ് ഉപരോധിക്കുകയാണ്. മംഗലാപുരത്തെ പാലക്കാട് ഡിവിഷനില്‍ നിന്നും ഒഴിവാക്കാനുള്ള കേന്ദ്രത്തിന്റെ നീക്കത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്ന് വരുന്നത്. കേന്ദ്രത്തിന്റെ കേരളത്തോടുള്ള അവഗണനയ്‌ക്കെതിരെ വ്യാപക പ്രതിഷേധമാണ്. റെയില്‍വേ ഡിവിഷന്‍ ഓഫീസിലേക്ക് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഇരച്ച് എത്തി പ്രതിഷേധിക്കുകയായിരുന്നു. പൊലീസ് ഒരുക്കിയ സംരക്ഷണം തകര്‍ത്താണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഡിവിഷന്‍ ഓഫീസിലേക്ക് പ്രവേശിച്ചത്. ഡിവൈഎഫ്‌ഐ പാലക്കാട് ജില്ലാ സെക്രട്ടറി ജയദേവന്റെ നേതൃത്വത്തില്‍ […]

Trending

മോഷണക്കുറ്റം ആരോപിച്ച് 12 കാരനെ മർദിച്ച കേസിൽ മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

  • 24th August 2026
  • 0 Comments

കോഴിക്കോട്: കൊടുവള്ളിയില്‍ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മര്‍ദ്ദിച്ച സംഭവത്തിലെ മുഖ്യപ്രതി വിദേശത്തേക്ക് കടന്നു. ദുബായിലേക്കാണ് കൊടുവള്ളി സ്വദേശി ഉവൈസ് കടന്നത്. കോഴിക്കോട് വിമാനത്താവളം വഴിയാണ് ഇയാള്‍ രാജ്യം വിട്ടത്. സംഭവത്തിലെ മറ്റ് പ്രതികളായ ഉവൈസിന്റെ പിതാവ് റസാഖ്, മാതാവ് സീനത്ത് എന്നിവര്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. പ്രതികള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിനിടെയാണ് പ്രധാന പ്രതി തന്ത്രപരമായി വിദേശത്തേക്ക് കടന്നത്. വാച്ച് മോഷ്ടിച്ചു എന്നാരോപിച്ചാണ് 12 കാരനെ പിതൃസഹോദരനും കുടുംബവും ക്രൂരമായി മര്‍ദ്ദിച്ചത്. നഖത്തില്‍ […]

Kerala

പാർലമെന്റിന്റെ വർഷകാല സമ്മേളനം പിരിഞ്ഞിട്ടും, നടപടിക്രമങ്ങൾ ഔദ്യോഗികമായി അവസാനിപ്പിച്ചില്ല; വിമർശനവുമായി കോൺഗ്രസ്

  • 24th August 2026
  • 0 Comments

ഡൽഹി: പാർലമെന്റിന്റെ വർഷകാല സമ്മേളനം അനിശ്ചിതകാലത്തേയ്ക്ക് പിരിഞ്ഞിട്ടും, നടപടിക്രമങ്ങൾ ഔദ്യോഗികമായി അവസാനിപ്പിക്കാത്തതിൽ വിമർശനവുമായി കോൺഗ്രസ്. മണ്ഡല പുനർനിർണയ ഭേദഗതി ബിൽ കൊണ്ട് വരാൻ നീക്കമെന്നാണ് കോൺഗ്രസ് ആരോപണം. മൂന്നിൽ രണ്ട് ഭൂരിപക്ഷം തേടി, സമ്മേളനം വീണ്ടും ചേരാനാണോ ഇതെന്നാണ് പ്രതിപക്ഷത്തിന്റെ സംശയം. അടിയന്തരമായി സഭ വീണ്ടും വിളിച്ചു ചേർക്കാനാണോ പദ്ധതിയെന്ന് ജയ്റാം രമേശ് കേന്ദ്രത്തോട് ചോദിച്ചു. സഭ ഔദ്യോഗികമായി അവസാനിപ്പിക്കാത്തത് പുതിയ സമ്മേളനം വിളിക്കാതെ തന്നെ നടപടികൾ തുടരാനാണെന്നാണ് കോൺ​ഗ്രസ് ആരോപണം. 2015-ലെ മൺസൂൺ സമ്മേളനത്തിനിടെ 28 […]

Trending

അധ്യാപകർ ഉൾപ്പടെയുള്ളവരുടെ തസ്തിക നിലനിർത്താൻ കുട്ടികളുടെ എണ്ണം പെരുപ്പിച്ചു കാണിച്ചു; കണ്ണൂരിലെ സ്കൂളുകൾക്കെതിരെ കേസ് എടുക്കാൻ വിജിലൻസ്

  • 24th August 2026
  • 0 Comments

കണ്ണൂരിൽ അധ്യാപകർ ഉൾപ്പടെയുള്ളവരുടെ തസ്തിക നിലനിർത്താൻ കുട്ടികളുടെ എണ്ണം പെരുപ്പിച്ചു കാണിച്ചതായി കണ്ടെത്തൽ. സ്കൂളുകൾക്ക് എതിരെ കേസ് എടുക്കാൻ അനുമതി തേടി വിജിലൻസ് സർക്കാരിന് റിപ്പോർട്ട്‌ സമർപ്പിച്ചു. ഹാജർ പട്ടിക, അഡ്മിഷൻ രജിസ്റ്റർ, ഉച്ച ഭക്ഷണ രജിസ്റ്റർ എന്നിവയിലും വൻ തട്ടിപ്പ്. ജില്ലയിലെ ഇരുപതോളം സ്കൂളുകളിലാണ് ക്രമക്കേട് കണ്ടെത്തിയത്. കണ്ണൂരിലെ സ്കൂളുകൾക്കെതിരെ കേസ് എടുക്കാൻ വിജിലൻസ് തീരുമാനം. അനുമതിക്കായി സർക്കാരിന് റിപ്പോർട്ട്‌ സമർപ്പിച്ചു യൂണിഫോം, പാഠപുസ്തകങ്ങൾ,ഉച്ചഭക്ഷണം തുടങ്ങിയവയിൽ സർക്കാരിന് സാമ്പത്തിക നഷ്ടമുണ്ടായെന്നാണ് വിജിലൻസ് കണ്ടെത്തൽ. മറ്റ് സ്കൂളുകളിലെ […]

Trending

പാലക്കാട് ഡിവിഷൻ വിഭജനം; കേന്ദ്രത്തിന്റേത് കേരളത്തോടുള്ള കടുത്ത വിവേചനം: എം വി ഗോവിന്ദൻ

  • 23rd August 2026
  • 0 Comments

തിരുവനന്തപുരം: പാലക്കാട് ഡിവിഷന്‍ വിഭജനം ബിജെപി സര്‍ക്കാര്‍ കേരളത്തിനോട് കാണിക്കുന്ന വിവേചനമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. വിവേചന നിലപാട് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. കേന്ദ്രത്തിന്റെ നീക്കം കേരളത്തിന്റെ റെയില്‍വേ വികസനത്തെ പിന്നോട്ടാക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. കര്‍ണാടക സര്‍ക്കാരിന്റെ നിലപാടും അംഗീകരിക്കാന്‍ കഴിയില്ല. വിഷയം സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലല്ല സംസാരിക്കേണ്ടത്, കേന്ദ്ര സര്‍ക്കാരാണ് വിഷയത്തില്‍ തീരുമാനം എടുക്കേണ്ടതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. […]

Trending

ഗതാഗതക്കുരുക്ക് രൂക്ഷം; താമരശേരി ചുരത്തിൽ നിയന്ത്രണം ഏർപ്പെടുത്തി പൊലീസ്

  • 23rd August 2026
  • 0 Comments

കോഴിക്കോട്: താമരശ്ശേരി ചുരത്തിലെ കടുത്ത ഗതാഗതക്കുരുക്കിന് തടയിടുന്നതിന്റെ ഭാഗമായി ട്രാഫിക് പൊലീസ് കർശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. ചുരത്തിലെവിടെയും യാതൊരുവിധത്തിലുള്ള വാഹന പാർക്കിംഗും അനുവദിക്കില്ലെന്നും, റോഡിൽ ആളുകൾ കൂട്ടം കൂടി നിൽക്കുന്നത് കർശനമായി തടയുമെന്നും അധികൃതർ അറിയിച്ചു. ഗതാഗതത്തിന് തടസ്സം സൃഷ്ടിക്കുന്ന രീതിയിൽ സർവീസ് നടത്തുന്ന വാഹനങ്ങൾക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും താമരശ്ശേരി ട്രാഫിക് എസ്.ഐ. സത്യൻ വ്യക്തമാക്കിയിട്ടുണ്ട്. ഗതാഗതം സുഗമമാക്കുന്നതിനായി ചുരത്തിന്റെ വിവിധ ഭാഗങ്ങളിൽ കൂടുതൽ പൊലീസുകാരെയും വിന്യസിച്ചിട്ടുണ്ട്. ഇന്ന് മുതൽ ഈ മാസം 28 വരെയാണ് […]

Trending

മൂവാറ്റുപുഴയിൽ 12 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ

  • 23rd August 2026
  • 0 Comments

മൂവാറ്റുപുഴയിൽ 12 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ. വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശി മസദുൾ ഇസ്ലാം (39) ആണ് ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി പിടികൂടിയത്. തൃക്കളത്തൂർ സംഗമംപടിയിൽ വച്ചാണ് ഇയാൾ പിടിയിലാകുന്നത്. രണ്ട് ബാഗുകളിലായി 12 ബണ്ടിലുകളിലാക്കി സൂക്ഷിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തുകയായിരുന്നു.

Kerala

കോഴി ഫാമിൽനിന്ന് ഷോക്കേറ്റ് തൊഴിലാളികളായ ദമ്പതികൾക്ക് ദാരുണാന്ത്യം

  • 23rd August 2026
  • 0 Comments

തൃശൂർ: ദേശമംഗലം തലശ്ശേരിയിൽ ഇതര സംസ്ഥാന തൊഴിലാളികളായ ദമ്പതികൾ ഷോക്കേറ്റു മരിച്ചു. തലശ്ശേരി കൂട്ടുപാറ കുന്നിൽ പ്രവർത്തിക്കുന്ന കോഴി ഫാമിലാണ് അപകടം. ഞായറാഴ്ച രാവിലെ ഒമ്പതോടെ ഇരുവരും താമസസ്ഥലത്തുനിന്ന് കോഴി ഫാമിൽ എത്തിയതിനു പിന്നാലെയാണ് സംഭവം. ഉറുമ്പകശ്ശേരി പള്ളത്ത് വീട്ടിൽ അഷ്റഫ് എന്നയാളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് ഫാം പ്രവർത്തിക്കുന്നത്. അസ്സം സ്വദേശികളായ ഷെഫീഖ് (26), ഭാര്യ റുക്സാന (23) എന്നിവരാണ് മരിച്ചത്. ചെറുതുരുത്തി പൊലീസ് സംഭവ സ്ഥലത്തെത്തി. മൃതദേഹങ്ങൾ തൃശൂർ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. ദമ്പതികൾക്ക് ഏഴും […]

Trending

‘വാഗ്ദാനങ്ങൾ ലംഘിച്ച് കേന്ദ്രം’; വീണ്ടും രാജ്യവ്യാപക പ്രതിഷേധത്തിന് സിജെപി

  • 23rd August 2026
  • 0 Comments

ന്യൂ ഡൽഹി: കേന്ദ്ര സര്‍ക്കാരിനെതിരെ വീണ്ടും രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി കോക്രോച്ച് ജനതാ പാര്‍ട്ടി. സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ ലംഘിച്ചെന്ന് ആരോപിച്ചാണ് സിജെപി സമരത്തിന് ആഹ്വാനം ചെയ്തത്. കേന്ദ്രത്തിനെതിരെ അണിനിക്കാന്‍ രാജ്യത്തെ യുവാക്കളോട് ആഹ്വാനം ചെയ്താണ് സിജെപി രംഗത്ത് വന്നത്. അടുത്ത ഘട്ട സമരപരിപാടികള്‍ നാളെ പ്രഖ്യാപിക്കുമെന്ന് സിജെപി പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്കെതിരായ എഫ്‌ഐആറുകള്‍ പിന്‍വലിക്കുന്നതിലും റദ്ദാക്കുന്നതിലും കേന്ദ്രത്തിന് ഒളിച്ചുകളിയെന്ന് സിജെപി ചൂണ്ടിക്കാട്ടിയാണ് സമരത്തിന് ആഹ്വാനം നല്‍കിയത്.

error: Protected Content !!