Kerala

കോഴി ഫാമിൽനിന്ന് ഷോക്കേറ്റ് തൊഴിലാളികളായ ദമ്പതികൾക്ക് ദാരുണാന്ത്യം

തൃശൂർ: ദേശമംഗലം തലശ്ശേരിയിൽ ഇതര സംസ്ഥാന തൊഴിലാളികളായ ദമ്പതികൾ ഷോക്കേറ്റു മരിച്ചു. തലശ്ശേരി കൂട്ടുപാറ കുന്നിൽ പ്രവർത്തിക്കുന്ന കോഴി ഫാമിലാണ് അപകടം.

ഞായറാഴ്ച രാവിലെ ഒമ്പതോടെ ഇരുവരും താമസസ്ഥലത്തുനിന്ന് കോഴി ഫാമിൽ എത്തിയതിനു പിന്നാലെയാണ് സംഭവം. ഉറുമ്പകശ്ശേരി പള്ളത്ത് വീട്ടിൽ അഷ്റഫ് എന്നയാളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് ഫാം പ്രവർത്തിക്കുന്നത്. അസ്സം സ്വദേശികളായ ഷെഫീഖ് (26), ഭാര്യ റുക്സാന (23) എന്നിവരാണ് മരിച്ചത്. ചെറുതുരുത്തി പൊലീസ് സംഭവ സ്ഥലത്തെത്തി.

മൃതദേഹങ്ങൾ തൃശൂർ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. ദമ്പതികൾക്ക് ഏഴും മൂന്നും വയസ്സുള്ള രണ്ടു കുട്ടികളുണ്ട്. ദേശമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.സി. സന്ധ്യ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ സ്ഥലത്തെത്തിയിരുന്നു. മൃഗശല്യം ഒഴിവാക്കുന്നതിന് വേണ്ടി ഫാമിനോട് ചേർന്ന് സ്ഥാപിച്ച എർത്ത് കമ്പിയിൽനിന്നാണ് ഷോക്കേറ്റതെന്ന് സംശയിക്കുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!