Trending

ഓണം പൂജകൾക്കായി ശബരിമല നട ഇന്ന്‌ തുറക്കും

  • 24th August 2026
  • 0 Comments

പത്തനംതിട്ട: ഓണത്തോടനുബന്ധിച്ച പൂജകൾക്കായി ശബരിമല നട തിങ്കളാഴ്ച തുറക്കും. വൈകിട്ട് അഞ്ചിന്‌ തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ ഡി പ്രസാദ് നട തുറന്ന്‌ ദീപം തെളിക്കും. ശേഷം പതിനെട്ടാം പടിക്ക് താഴെ ആഴിയിൽ അഗ്നിപകരും. ഉത്രാട ദിനമായ ചൊവ്വ രാവിലെ അഞ്ചിന്‌ ദർശനത്തിനായി നട തുറക്കും. തിരുവോണ ദിവസം എത്തുന്ന തീർഥാടകർക്കും ജീവനക്കാർക്കും തിരുവോണ സദ്യ ഉണ്ടായിരിക്കും. ഓണത്തോടനുബന്ധിച്ച്‌ പൂജകൾ പൂർത്തിയാക്കി 28ന് രാത്രി 10ന്‌ നട അടയ്ക്കും.

Trending

കിടപ്പ് മുറിയില്‍ നിന്നുള്ള ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി വിറ്റെന്ന കേസ്; ഭര്‍ത്താവ് അറസ്റ്റില്‍

  • 24th August 2026
  • 0 Comments

കൊല്ലം: കിടപ്പറ ദൃശ്യങ്ങള്‍ പകര്‍ത്തി അശ്ലീല സൈറ്റുകള്‍ക്ക് വിറ്റെന്ന യുവതിയുടെ പരാതിയില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ഭാര്യയുടെ പരാതിയില്‍ കേസെടുത്തതിനു പിന്നാലെ ഒളിവിലായിരുന്ന യുവാവിനെ കൊട്ടിയം പൊലീസാണ് അറസ്റ്റ് ചെയ്തത്. നാലു വയസുള്ള മകളുടെ മുന്നില്‍വച്ചും ഭര്‍ത്താവ് ലൈംഗികവൈകൃതം കാണിച്ചിരുന്നുവെന്ന് യുവതി പരാതി നല്‍കിയിരുന്നു. കുട്ടിക്ക് കൗണ്‍സലിങ് നല്‍കി മൊഴിയെടുക്കണമെന്ന് ശിശു ക്ഷേമ സമിതിയും നിര്‍ദേശിച്ചിരുന്നു. കൗൺസലിങ്ങിനിടെ കുട്ടി പിതാവിനെതിരെ മൊഴി നൽകിയതോടെ പോക്സോയും ചുമത്തിയിരുന്നു.

Kerala

ബിജെപിയിൽ നിന്ന് നിരന്തരം അവഗണ നേരിട്ടു; ഒരു ഗുണവും ലഭിച്ചില്ല, ടിവികെയിൽ ചേരുന്ന കാര്യം വിജയിയെ കണ്ട ശേഷം

  • 24th August 2026
  • 0 Comments

ടിവികെയിൽ ചേരുന്ന കാര്യം വിജയ്യെ കണ്ട ശേഷം മാത്രമെന്ന് ദേവൻ. സംസ്ഥാന അധ്യക്ഷ പദവിയാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. കോൺഗ്രസ്‌ വിദ്യാർഥി രാഷ്ട്രീയത്തിൽ സജീവമായി പ്രവർത്തിച്ചിരുന്ന ഒരാളാണ് താൻ. പ്രവർത്തകർ ഒഴുക്കിലൂടെ ഒഴുകിപ്പോകുന്ന കാഴ്ചയാണ് കണ്ടത്. അങ്ങനെയാണ് മറ്റൊരു ആശയത്തിലേക്ക് മാറാൻ തീരുമാനിച്ചത്. ബിജെപിയിൽ നിന്ന് നിരന്തരം അവഗണന നേരിട്ടു. ബിജെപിയിൽ ചേർന്നതിൽ നിന്ന് ഒരു ഗുണം ലഭിച്ചില്ല. സംസ്ഥാനത്തെ ബിജെപി നേതാക്കൾ പ്രവർത്തിക്കുന്നുമില്ല നമ്മളെ പ്രവർത്തിക്കാൻ അനുവദിക്കുകയുമില്ലാത്ത അവസ്ഥയാണ് ഉള്ളത്. തൃശൂരിലെ കിറ്റ് വിവാദത്തിലും ദേവൻ പ്രതികരണം […]

Kerala

100 ദിനം പൂർത്തിയാക്കിയ തൊഴിലാളികൾക്ക് അലവൻസ് വിതരണവും മുതിർന്ന തൊഴിലാളിക്ക് ആദരവും

  • 24th August 2026
  • 0 Comments

കുന്ദമംഗലം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ (MGNREGS) 2025–26 സാമ്പത്തിക വർഷത്തിൽ 100 പ്രവൃത്തിദിനങ്ങൾ വിജയകരമായി പൂർത്തിയാക്കിയ കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ 592 തൊഴിലാളികൾക്കുള്ള അലവൻസ് വിതരണവും മുതിർന്ന തൊഴിലാളിയെ ആദരിക്കലും നടന്നു. 100 ദിനം പൂർത്തിയാക്കിയവരിൽ ഏറ്റവും മുതിർന്ന തൊഴിലാളിയായ വാർഡ് 16 (പൈങ്ങോട്ടുപുറം) സ്വദേശിനി മാധവി അമ്മയെ കുന്നമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി. സംജിത്ത്, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.വി. ഹിതേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ ചടങ്ങിൽ ആദരിച്ചു. ​തുടർന്ന് തൊഴിലാളികൾക്കുള്ള അലവൻസ് […]

Kerala

പൊലീസ് സ്റ്റേഷന് മുന്നിലെ ED ആക്രമണ കേസ് പ്രതികളുടെ ഓണാഘോഷം; 6 പൊലീസുകാർക്കെതിരെ നടപടി

  • 24th August 2026
  • 0 Comments

തിരുവനന്തപുരം: മ്യൂസിയം പോലീസ് സ്റ്റേഷനിൽ ഓണാഘോഷത്തിനിടെ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ റീൽസ് ചിത്രീകരിച്ച സംഭവത്തിൽ, ‌ഉദ്യോഗസ്ഥർക്കെതിരെ നടപടി. ആറ് ഉദ്യോഗസ്ഥരെ എആർ ക്യാമ്പിലേക്ക് സ്ഥലം മറ്റും. ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് വിശദമായി അന്വേഷിക്കും. വിശദമായ അന്വേഷണത്തിന് ശേഷം എസ്എച്ച്ഒക്ക് എതിരെ നടപടി ഉണ്ടാകും. ഇത് സംബന്ധിച്ച് ഐജി തീരുമാനമെടുക്കു. പൊലീസിന് വീഴ്ച സംഭവിച്ചെന്ന് കാട്ടി സിറ്റി പോലീസ് കമ്മീഷണർ റിപ്പോർട്ട് ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് സമർപ്പിച്ചിരുന്നു. പോലീസിന്റെ അനുമതിയോടെയാണ് ഐ പി ബിനു അടക്കമുള്ള […]

Kerala

‘മോടി കുറയ്ക്കാതെ മോദി സർക്കാർ’; കേന്ദ്രമന്ത്രിമാരുടെ വസതികൾ മോടിപിടിപ്പിക്കാൻ ചെലവാക്കിയത് 92 കോടി

  • 24th August 2026
  • 0 Comments

ന്യൂഡൽഹി: കേന്ദ്ര മന്ത്രിമാരുടെ വസതികൾ മോടിപിടിപ്പിക്കാൻ ചെലവഴിച്ചത് 92 കോടി രൂപയെന്ന് വിവരാവകാശരേഖ. നരേന്ദ്ര മോദി സർക്കാർ അധികാരത്തിലെത്തിയതിന്‌ ശേഷം വസതികളുടെ മോടി പിടിപ്പിക്കലിനായി ആദ്യമായാണ്‌ ഇത്രയും രൂപ ചെലവഴിക്കുന്നത്‌. 2025–26 സാമ്പത്തിക വർഷത്തെ ചെലവാണ് 92.35 കോടി ര‍‍ൂപ. വിവരാവകാശ അപേക്ഷയ്‌ക്കുള്ള കേന്ദ്രസർക്കാർ മറുപടി പ്രകാരമുള്ള കണക്കാണിത്‌. 2014 മുതലുള്ള കണക്കെടുത്താൽ ആകെ 547.68 കോടി ര‍‍‍ൂപയുടെ പണിയാണ്‌ വസതികളിൽ നടന്നത്‌. കേന്ദ്ര പൊതുമാരത്ത്‌ വകുപ്പ്‌(സിപിഡബ്ല്യുഡി) വഴിയാണ്‌ പ്രവൃത്തികൾ നടക്കുന്നത്‌.

Trending

പാലക്കാട് ഡിവിഷൻ വിഭജനം: ‘തീരുമാനം പുനഃപരിശോധിക്കണം’; കേന്ദ്രത്തിന് കത്തയച്ച് കേരളം

  • 24th August 2026
  • 0 Comments

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിനെതിരെ കേന്ദ്രത്തിന് കത്തയച്ച് സംസ്ഥാനം. കേന്ദ്ര റെയിൽവേ മന്ത്രിക്ക് മുഖ്യമന്ത്രി വി ഡി സതീശൻ ആണ് കത്ത് അയച്ചത്. ഡിവിഷൻ വിഭജിക്കാനുള്ള തീരുമാനം പുനപരിശോധിക്കണമെന്ന് കത്തിലൂടെ കേരളം ആവശ്യപ്പെട്ടു. ഏകപക്ഷീയമായ തീരുമാനം അംഗീകരിക്കില്ലെന്നും കത്തിൽ സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്തിന് ഉണ്ടാകുന്ന സാമ്പത്തിക നഷ്ടത്തെക്കുറിച്ചും കേന്ദ്ര റെയിൽവേ മന്ത്രിയെ അറിയിക്കും. തീരുമാനം പുനഃപരിശോധിക്കണമെന്നത് കേരളത്തിന്റെ ഒറ്റക്കെട്ടായ ആവശ്യമാണെന്നും കത്തിൽ ഉണ്ട്. കേരളത്തിലെ ജനപ്രതിനിധികളെ പോലും അറിയിക്കാതെ റെയിൽവേ പാലക്കാട് ഡിവിഷനിലെ മംഗളൂരു കേന്ദ്രീകരിച്ചുള്ള ഭാഗങ്ങൾ […]

Kerala

പെരുമ്പാവൂരിൽ ടോറസ് ലോറിയിടിച്ച് ഏഴ് വയസുകാരന് ദാരുണാന്ത്യം

  • 24th August 2026
  • 0 Comments

എറണാകുളം: പെരുമ്പാവൂർ നെടുങ്ങപ്രയിൽ ടോറസ് ലോറിയിടിച്ച് ഏഴ് വയസുകാരന് ദാരുണാന്ത്യം. നെടുങ്ങപ്ര സ്വദേശി ബേസിലിന്‍റെ മകൻ ജോഷ്വാ ബേസിലാണ് മരിച്ചത്. പിതാവിനോടൊപ്പം കടയിൽ പോയി മടങ്ങി വരവേ വീടിന്‍റെ പരിസരത്ത് വച്ചാണ് അപകടം. വളവിൽ ടോറസ് അമിതവേഗതയിൽ വന്നപ്പോൾ കുട്ടിക്ക് മാറാൻ സാധിച്ചില്ല എന്നാണ് പറയുന്നത്.

Trending

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം; മൂന്ന് നവജാത ശിശുക്കള്‍ക്ക് ദാരുണാന്ത്യം

  • 24th August 2026
  • 0 Comments

മഹാരാഷ്ട്രയിലെ അമരാവതിയിലെ സർക്കാർ ആശുപത്രിയിലെ തീപിടിത്തത്തില്‍ മൂന്ന് നവജാത ശിശുക്കൾ മരിച്ചു. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നിരവധി കുഞ്ഞുങ്ങളെ ഒഴിപ്പിച്ചു. അമരാവതി ജില്ലാ വനിതാ ആശുപത്രിയിലെ സ്‌പെഷ്യൽ നവജാത ശിശു സംരക്ഷണ യൂണിറ്റിൽ പുലർച്ചെ 3.15ഓടെയായിരുന്നു സംഭവം. ആശുപത്രിയുടെ മൂന്നാം നിലയില്‍ വെന്റിലേറ്റര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നായിരുന്നു തീപിടിത്തം. സംഭവസമയത്ത് 39 നവജാത ശിശുക്കളാണ് ചികിത്സയിലുണ്ടായിരുന്നത്. മാസം തികയാതെ ജനിച്ചവരും, ജന്മനാ ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളവരുമായ കുഞ്ഞുങ്ങളായിരുന്നു ഇവിടെ ചികിത്സയിൽ ഉണ്ടായിരുന്നത്.

Trending

കേരളം ഉത്സവലഹരിയിലേക്ക്; സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തിന് ഇന്ന് തുടക്കം

  • 24th August 2026
  • 0 Comments

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ ഓണം വാരാഘോഷങ്ങൾക്ക് ഇന്ന് തുടക്കം. വൈകുന്നേരം 5.30-ന് കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി സതീശൻ ആഘോഷങ്ങൾക്ക് തിരികൊളുത്തും. ആഗസ്ത് 30 വരെ നീണ്ടുനിൽക്കുന്ന വാരാഘോഷത്തിൽ തലസ്ഥാനത്ത് മാത്രം 35 വേദികളിലായി 340ലേറെ കലാപരിപാടികളാണ് അരങ്ങേറുന്നത്. നിശാഗന്ധിയും കനകക്കുന്നും ഉൾപ്പെടെ മുപ്പതിലധികം വേദികളിൽ വൈവിധ്യമാർന്ന കലാവിരുന്നുകൾ അരങ്ങേറും. സംസ്ഥാന സർക്കാർ ഒരുക്കുന്ന ഓണം വാരാഘോഷത്തിന്റെ പ്രധാന ആകർഷണമായ വൈദ്യുത ദീപാലങ്കാരം ആരോഗ്യ – ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരൻ […]

error: Protected Content !!