Trending

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം; മൂന്ന് നവജാത ശിശുക്കള്‍ക്ക് ദാരുണാന്ത്യം


മഹാരാഷ്ട്രയിലെ അമരാവതിയിലെ സർക്കാർ ആശുപത്രിയിലെ തീപിടിത്തത്തില്‍ മൂന്ന് നവജാത ശിശുക്കൾ മരിച്ചു. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നിരവധി കുഞ്ഞുങ്ങളെ ഒഴിപ്പിച്ചു. അമരാവതി ജില്ലാ വനിതാ ആശുപത്രിയിലെ സ്‌പെഷ്യൽ നവജാത ശിശു സംരക്ഷണ യൂണിറ്റിൽ പുലർച്ചെ 3.15ഓടെയായിരുന്നു സംഭവം. ആശുപത്രിയുടെ മൂന്നാം നിലയില്‍ വെന്റിലേറ്റര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നായിരുന്നു തീപിടിത്തം. സംഭവസമയത്ത് 39 നവജാത ശിശുക്കളാണ് ചികിത്സയിലുണ്ടായിരുന്നത്. മാസം തികയാതെ ജനിച്ചവരും, ജന്മനാ ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളവരുമായ കുഞ്ഞുങ്ങളായിരുന്നു ഇവിടെ ചികിത്സയിൽ ഉണ്ടായിരുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!