Trending

പിഎം ശ്രീ കാവിവത്കരണത്തിനുള്ള പദ്ധതി! ഭരണം കിട്ടിയതോടെ യുഡിഎഫ് മലക്കം മറിഞ്ഞു: പിണറായി വിജയൻ

  • 1st August 2026
  • 0 Comments

തിരുവനന്തപുരം: പിഎം ശ്രീയിലൂടെ കാവിവത്ക്കരണം നടപ്പാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ മുഴുവന്‍ പദ്ധതി അംഗീകരിച്ചു. പിഎം ശ്രീ നടപ്പാക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ സന്നദ്ധമായിരുന്നില്ല. യുഡിഎഫ് അതിശക്തമായ നിലപാടാണ് സ്വീകരിച്ചത്. പദ്ധതി ബിജെപി-എല്‍ഡിഎഫ് ഡീലാണെന്ന വ്യാപക പ്രചാരണവും നടത്തി. ഞങ്ങൾ അധികാരത്തില്‍ വന്നാൽ പദ്ധതി അറബിക്കടലിൽ വലിച്ചെറിയും എന്നു വരെ പറഞ്ഞവരുണ്ട്. ഭരണം കിട്ടിയതോടെ ആ നിലപാടിൽ നിന്ന് മലക്കം മറിയുന്നതാണ് കണ്ടത്. ജനങ്ങളെയും അണികളെയും പറഞ്ഞു പറ്റിക്കുന്ന നിലപാടാണ് […]

Trending

മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു

  • 1st August 2026
  • 0 Comments

മലപ്പുറം: കൊണ്ടോട്ടി നീറാട് തോട്ടിൽ നാലു വയസ്സുകാരൻ ഒഴുക്കിൽപെട്ട് മരിച്ചു. നെടിയിരുപ്പ് മേലേപറമ്പ് കണ്ണപ്പതൊടി ഹമീദ് – നദീറ ദമ്പതികളുടെ മകൻ ആദം അയ്മൻ ആണ് മരിച്ചത്. തോടിന്റെ കരയിലൂടെ നടക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിലേക്ക് വീഴുകയായിരുന്നു. കുട്ടിയെ ഉടൻ തന്നെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിയുടെ മൃതദേഹം കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനൽകും.

Kerala kerala

മഴക്കെടുതി; ഏത് സാഹചര്യവും നേരിടാന്‍ സംസ്ഥാനം സജ്ജം; പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കും: മുഖ്യമന്ത്രി

  • 1st August 2026
  • 0 Comments

തിരുവനന്തപുരം: മഴക്കെടുതിയുമായി ബന്ധപ്പെട്ട ഏത് സാഹചര്യത്തെയും നേരിടാന്‍ എന്‍ഡിആര്‍എഫ്, പൊലീസ് ഉള്‍പ്പെടെയുള്ളവര്‍ സജ്ജമാണെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. പരിക്കേറ്റവര്‍ക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാനും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചെന്ന് വി ഡി സതീശന്‍ പറഞ്ഞു. ശക്തമായ മഴയുടേയും മണ്ണിടിച്ചിലിന്റേയും ഉരുള്‍പൊട്ടലിന്റേയും സാഹചര്യത്തില്‍ റവന്യൂ മന്ത്രിയുമായും ചീഫ് സെക്രട്ടറിയുമായും ജില്ലാ കളക്ടറുമായും ഫോണില്‍ ബന്ധപ്പെട്ടെന്നും 11 മണിക്ക് റവന്യൂ മന്ത്രി ജില്ലാകളക്ടര്‍മാരുടെ യോഗം വിളിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മഴക്കെടുതിയില്‍ സംസ്ഥാനത്ത് മൂന്ന് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായി […]

Trending

‘വളവിൽ വേഗം കുറയ്ക്കാത്തത് അപകടകാരണം’; കുറ്റിപ്പുറം ബസ് അപകടത്തിൽ ഞെട്ടിക്കുന്ന അന്വേഷണ റിപ്പോർട്ട് പുറത്ത്

  • 1st August 2026
  • 0 Comments

കുറ്റിപ്പുറം: ദേശീയപാതയിൽ കുറ്റിപ്പുറം റെയിൽവേ മേൽപാലത്തിനു സമീപം സ്വകാര്യ ബസ് ഡിവൈഡറിലിടിച്ച് തലകീഴായി മറിഞ്ഞ അപകടത്തിന് പ്രധാന കാരണം വളവിൽ വേഗത കുറയ്ക്കാതിരുന്നതാണെന്ന് അന്വേഷണ റിപ്പോർട്ട്. മഴയെ തുടർന്ന് റോഡിൽ രൂപപ്പെട്ട വെള്ളക്കെട്ടിലൂടെ അമിതവേഗത്തിൽ സഞ്ചരിച്ച ബസ് ബ്രേക്ക് ചെയ്തപ്പോൾ ടയറുകൾക്ക് റോഡുമായുള്ള പിടിവിട്ട് ഹൈഡ്രോപ്ലെയ്നിങ് സംഭവിക്കുകയും തുടർന്ന് വാഹനം നിയന്ത്രണം വിട്ട് മറിയുകയുമായിരുന്നെന്നാണ് കണ്ടെത്തൽ. അപകടസ്ഥലം ചെറിയ ചെരിവും വളവും കൂടിയ ഭാഗമാണ്. എതിർദിശയിൽ നിന്നെത്തുന്ന മഴവെള്ളവും ഡ്രൈനേജ് വഴി ഒഴുകിയെത്തിയ വെള്ളവും ചേർന്ന് റോഡിൽ […]

kerala Kerala

കോട്ടയം പൂഞ്ഞാറില്‍ വീടിന് മുകളില്‍ മണ്ണിടിഞ്ഞുവീണ് രണ്ട് മരണം; കനത്ത മഴയില്‍ മരണം നാലായി

  • 1st August 2026
  • 0 Comments

കോട്ടയം: പൂഞ്ഞാര്‍ തെക്കേക്കര പയ്യാനിത്തോട്ടത്തില്‍ വീടിന് മുകളില്‍ മണ്ണിടിഞ്ഞുവീണ് മരണം രണ്ടായി. മണക്കാട്ട് റെജീനയുടെ മൃതദേഹമാണ് ഒടുവിലായി കണ്ടെത്തിയത്. നേരത്തെ റെജീനയുടെ മകന്‍ ജോസഫിന്‍ ജോണിയും മരിച്ചിരുന്നു. ഇതോടെ സംസ്ഥാനത്ത് കനത്ത മഴയില്‍ മരണപ്പെട്ടവരുടെ എണ്ണം നാലായി. ഇടുക്കി കുടയത്തൂര്‍ അടൂര്‍മലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മഷിക്കല്ലേല്‍ സുമതി മരിച്ചു. പുലര്‍ച്ചെ രണ്ട് മണിയോടെയുണ്ടായ അതിശക്തമായ ഉരുള്‍പൊട്ടലില്‍ വീട് പൂര്‍ണമായും മണ്ണിനടിയിലാവുകയായിരുന്നു. അപകടസമയത്ത് വീട്ടിലുണ്ടായിരുന്ന ഭര്‍ത്താവ് രവിയും മകന്‍ രതീഷും അത്ഭുതകരമായി രക്ഷപ്പെട്ടെങ്കിലും സുമതി മണ്ണിനടിയില്‍ കുടുങ്ങിപ്പോകുകയായിരുന്നു. ഫയര്‍ഫോഴ്‌സും പ്രാദേശികവാസികളും […]

National

‘എന്നെ അധിക്ഷേപിച്ചവരോട് ക്ഷമിക്കുന്നു, ശിക്ഷിക്കുന്നതിലല്ല നേര്‍വഴിക്ക് നയിക്കുന്നതിലാണ് കാര്യം’; പുതിയ വീഡിയോയുമായി മോദി

  • 1st August 2026
  • 0 Comments

ന്യൂഡല്‍ഹി: ജന്തര്‍ മന്തറിലെ വിദ്യാര്‍ഥി പ്രതിഷേധത്തിനിടെ തന്നെയും അന്തരിച്ച തന്റെ അമ്മയെയും അധിക്ഷേപിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അധിക്ഷേപം ഒന്നിനും പരിഹാരമല്ലെന്നും അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയവര്‍ക്ക് മാപ്പ് നല്‍കുന്നതായും ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ മോദി പറഞ്ഞു. വിദ്യാര്‍ഥികള്‍ക്ക് വഴിതെറ്റിയതാണെന്നും ശിക്ഷാനടപടിക്കോ നിയമനടപടികള്‍ക്കോ പകരം അവരെ നേര്‍വഴിക്ക് നയിക്കാന്‍ മാര്‍ഗനിര്‍ദേശമാണ് ആവശ്യമെന്നും മോദി പറയുന്നു. ജന്തര്‍ മന്തറില്‍ ചിലര്‍ വളരെ മോശമായ പരാമര്‍ശം നടത്തി -ഒരു പരിഷ്‌കൃത സമൂഹത്തിന് ചേരാത്ത വാക്കുകളാണ് അവിടെ ഉയര്‍ന്നത്. എനിക്കെതിരെയും മരിച്ചുപോയ അമ്മക്കെതിരെയും അസഭ്യവര്‍ഷമുണ്ടായി. […]

kerala Kerala

വയനാട്ടില്‍ ശക്തമായ മഴ; താമരശ്ശേരി ചുരത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി; അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് ജില്ലാ കളക്ടര്‍

  • 1st August 2026
  • 0 Comments

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ ശക്തമായ മഴ. തുടര്‍ന്ന് താമരശ്ശേരി ചുരത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. വൈത്തിരി, ലക്കിടി മേഖലകളില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ പെയ്തത് അതിതീവ്ര മഴയാണ്. ജില്ലയില്‍ നിന്ന് കോഴിക്കോടേക്കും കോഴിക്കോട് നിന്ന് വയനാട്ടിലേക്കും അത്യാവശ്യമില്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്നാണ് നിര്‍ദേശം. ജില്ലയില്‍ മഴ ശക്തമായതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും താമരശ്ശേരി ചുരത്തിലൂടെയുള്ള അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്നും ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അറിയിച്ചു. അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്നും അവശ്യ സര്‍വീസുകള്‍ മാത്രമേ ചുരത്തിലൂടെ അനുവദിക്കൂ എന്നും ജില്ലാ […]

National

രാജ്യത്ത് വാണിജ്യ എല്‍പിജി സിലിണ്ടറിന് വില കുറഞ്ഞു

  • 1st August 2026
  • 0 Comments

ന്യൂഡല്‍ഹി: രാജ്യത്ത് വാണിജ്യ സിലിണ്ടറുകളുടെ വില കുറഞ്ഞു. 19 കിലോഗ്രാം എല്‍പിജി സിലിണ്ടറുകളുടെ വിലയാണ് കുറച്ചത്. കൊല്‍ക്കത്തയില്‍ 209 രൂപയും ഡല്‍ഹിയില്‍ 202 രൂപയും കുറഞ്ഞു. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ വില 2728 രൂപയായി. കൊല്‍ക്കത്തയില്‍ 2872 രൂപയാണ് പുതിയ വില. വാണിജ്യ എല്‍പിജി സിലിണ്ടറിന് വില കുറച്ചത് ഹോട്ടല്‍, റെസ്റ്റോറന്റ് മേഖലകള്‍ക്ക് വലിയ ആശ്വാസമാകും. തുടര്‍ച്ചയായ രണ്ടാംതവണയാണ് രാജ്യത്ത് വാണിജ്യ സിലിണ്ടറിന് വില കുറയ്ക്കുന്നത്. കഴിഞ്ഞമാസവും 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് വില […]

Trending

കപ്പലങ്ങാടിയിൽ എഞ്ചിൻ തകരാറിലായി കടലിൽ കുടുങ്ങി മത്സ്യബന്ധന ബോട്ട്; തൊഴിലാളികളെ രക്ഷപ്പെടുത്തി

  • 1st August 2026
  • 0 Comments

കടലുണ്ടി: ബേപ്പൂരിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ട് എൻജിൻ തകരാറിലായി കടലിൽ കുടുങ്ങി. ബോട്ടിലുണ്ടായിരുന്ന 17 മത്സ്യത്തൊഴിലാളികളെയും സാഹസികമായി രക്ഷപ്പെടുത്തി. ചാലിയം കപ്പലങ്ങാടി ഭാഗത്ത് വെച്ചാണ് ബോട്ട് അപകടത്തിൽപ്പെട്ടത്. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ബോട്ടിന്റെ എൻജിൻ ശക്തമായ തിരമാലകൾക്കിടയിൽ തകരാറിലാവുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. കൂറ്റൻ തിരമാലകളിൽ പെട്ട് ആടിയുലഞ്ഞ ബോട്ട് തീരത്തോട് അടുത്തെങ്കിലും കരയിലേക്ക് കയറ്റാനാവാതെ ആടിയുലഞ്ഞു. തുടര്‍ന്ന് പ്രദേശവാസികളും മറ്റ് മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് ബോട്ടിനുള്ളിലുണ്ടായിരുന്ന 17 പേരെയും സുരക്ഷിതമായി കരയ്‌ക്കെത്തിച്ചത്. കടലിൽ […]

Kerala kerala

കലിതുള്ളി കാലവര്‍ഷം; ജാഗ്രത നിര്‍ദേശം, ഇടുക്കിയിലും കോട്ടയത്തും പത്തനംതിട്ടയിലും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വാഗമണ്ണിലും അടൂര്‍മലയിലും മണ്ണിടിച്ചില്‍; ഇന്ന് 8 ജില്ലകളിൽ റെഡ് അലേർട്ട്

  • 1st August 2026
  • 0 Comments

ഇടുക്കി: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമാകുന്നു. എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടലുണ്ടായി. മൂന്നിടത്തായി മൂന്ന് മരണം സ്ഥിരീകരിച്ചു. ഇടുക്കിയില്‍ രണ്ടും കോട്ടയത്ത് ഒരാളുമാണ് മരിച്ചത്. തൊടുപുഴ കുടയത്തൂരില്‍ സുമതി, വാഗമണ്ണ് വൈക്കം സ്വദേശി പ്രഭാകരന്‍ നായര്‍, പൂഞ്ഞാര്‍ പയ്യാനിതോട്ടത്തില്‍ ജോസഫിന്‍ മാണി എന്നിവരാണ് മരിച്ചത്. കുടയത്തൂര്‍ അടൂര്‍മലയില്‍ ഉരുള്‍പൊട്ടി നിരവധി വീടുകളില്‍ വെള്ളം കയറി. ഇടുക്കി ജില്ലയിലെ ലോ റേഞ്ച് മേഖലകളില്‍ ഇന്നലെ വൈകിട്ടോടെ ആരംഭിച്ച കനത്ത മഴ തുടരുന്നതിനിടയിലാണ് കുടയത്തൂര്‍ ഏഴാം […]

error: Protected Content !!