എല്ലാം ഞാനാണെന്ന ഭാവം കമ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല- പിണറായിക്കെതിരെ വിമർശനവുമായി സിപിഐ

  • 25th August 2026
  • 0 Comments

തിരുവനന്തപുരം: നിയമസഭയിലെ പ്രതിപക്ഷ ഉപനേതൃപദവിയില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് സിപിഐ.  “താൻ തീരുമാനിക്കും, എല്ലാം ഞാനാണ് എന്ന ഭാവം ഒരു കമ്യൂണിസ്റ്റ് നേതാവിനും യോജിച്ചതല്ല” എന്ന കടുത്ത വിമർശനവുമായി സിപിഐ അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരി രംഗത്തെത്തി. പാർട്ടി മുഖപത്രത്തിലെഴുതിയ ലേഖനത്തിലൂടെയാണ് അദ്ദേഹം സിപിഎമ്മിനും പിണറായി വിജയനും എതിരെ കടുത്ത വാക്കുകളിൽ ആഞ്ഞടിച്ചത്. പ്രതിപക്ഷ ഉപനേതാവ് പദവിയുമായി ബന്ധപ്പെട്ട് പിണറായി വിജയൻ നടത്തിയ പ്രസ്താവന മുന്നണി മര്യാദകളുടെയും ധാർമ്മികതയുടെയും തികഞ്ഞ ലംഘനമാണെന്ന് സത്യൻ മൊകേരി […]

Trending

ഉന്നത വിദ്യാഭ്യാസ വകുപ്പുമായി സംസാരിച്ച് തീർക്കാനാകുന്ന പ്രശ്നങ്ങൾ മാത്രമേയുള്ളൂ: മന്ത്രി കെ മുരളീധരന്‍

  • 25th August 2026
  • 0 Comments

തിരുവനന്തപുരം: പ്രൊഫഷണൽ കോഴ്‌സ് മേൽനോട്ടസമിതി നിയമനത്തില്‍ ഉന്നതവിദ്യാഭ്യാസ മന്ത്രിയുമായി തർക്കമെന്ന വാര്‍ത്തയോട് പ്രതികരിച്ച് ആരോഗ്യമന്ത്രി കെ മുരളീധരന്‍. ഉന്നത വിദ്യാഭ്യാസ വകുപ്പുമായി പ്രശ്നങ്ങൾ ഇല്ല. എല്ലാം സംസാരിച്ചു തീർക്കാവുന്നതേയുള്ളൂ. മേൽനോട്ട സമിതി നിർണയത്തിൽ അഭിപ്രായവ്യത്യാസം ഉണ്ട്. എല്ലാം പരിഹരിക്കാവുന്നതേ ഉള്ളൂ. മാനേജ്മെന്റുകൾ ഫീസിന്റെ കാര്യത്തിൽ ധാരണ പാലിക്കാറില്ല. അതുകൊണ്ട് അവർക്ക് സഹായം ചെയ്യേണ്ട കാര്യമില്ല. വിദ്യാർഥികളുടെ കൂടെ നിൽക്കുമെന്നും മന്ത്രി പറഞ്ഞു.

Discover the best pokies and exclusive codes at Neospin Casino Australia today

  • 25th August 2026
  • 0 Comments

Casinos have long been a favorite pastime for many, offering thrilling games, exciting rewards, and an atmosphere of entertainment. In the realm of online gaming, Neospin Casino Australia stands out by providing exceptional pokies, fast payouts, and generous promotions, including exclusive no deposit bonus codes. For those interested in more options, https://neospincasino-au.net/ we will explore […]

Trending

‘വളഞ്ഞിട്ട് ആക്രമിച്ചാൽ അവജ്ഞയോടെ തള്ളിക്കളയും’: മുഖ്യമന്ത്രി

  • 25th August 2026
  • 0 Comments

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ നടക്കുന്ന രാഷ്ട്രീയ നീക്കങ്ങൾക്കും വിവാദങ്ങൾക്കുമെതിരെ ശക്തമായ പ്രതികരണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ രംഗത്ത്. വിമർശനങ്ങളെയും ക്രിയാത്മക നിർദ്ദേശങ്ങളെയും സർക്കാർ എപ്പോഴും സ്വാഗതം ചെയ്യുന്നുണ്ടെന്നും എന്നാൽ നിക്ഷിപ്ത താത്പര്യങ്ങളോടെ സർക്കാരിനെ കളങ്കപ്പെടുത്താൻ ശ്രമിക്കുന്നവരെ അർഹമായ അവജ്ഞയോടെ തള്ളിക്കളയുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അധികാരത്തിൽ വന്ന് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ ചില മാധ്യമങ്ങളുടെ സഹായത്തോടെ സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ചില കോണുകളിൽ നിന്ന് ബോധപൂർവ്വമായ ശ്രമങ്ങൾ നടന്നിട്ടുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സമൂഹമാധ്യമങ്ങളിൽ നിന്ന് മാധ്യമവാർത്തകൾ സർക്കാർ ഇടപെട്ട് […]

Trending

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിൽ പ്രതിഷേധം രൂക്ഷം; ഡിവൈഎഫ്ഐ മാർച്ച് നടത്തി

  • 25th August 2026
  • 0 Comments

പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിൽ ഡിവൈഎഫ്ഐ പ്രതിഷേധം. ഷൊർണൂർ റെയിൽവേ സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ സെക്രട്ടറി ആർ. ജയദേവൻ ഉദ്ഘാടനം ചെയ്തു. മാർച്ച് പൊലീസ് തടഞ്ഞു.

Trending

‘ദൃശ്യങ്ങൾ ഇപ്പോഴും പ്രചരിപ്പിക്കപ്പെടുന്നു, നീക്കണം’; സ്വകാര്യ ദൃശ്യങ്ങൾ ഭർത്താവ് വിറ്റതിൽ യുവതി ഹൈക്കോടതിയിൽ

  • 25th August 2026
  • 0 Comments

കൊച്ചി: കൊല്ലത്ത് ഭർത്താവ് ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങൾ രഹസ്യമായി ചിത്രീകരിച്ച് അശ്ലീല വെബ്‌സൈറ്റുകൾക്ക് വിറ്റ സംഭവത്തിൽ യുവതി ഹൈക്കോടതിയെ സമീപിച്ചു. വിദേശ വെബ്‌സൈറ്റുകളിൽ ഉൾപ്പെടെ ഇപ്പോഴും ഈ ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ടെന്നും അവ അടിയന്തരമായി നീക്കം ചെയ്യാൻ കോടതിയുടെ അടിയന്തര ഇടപെടൽ വേണമെന്നും ആവശ്യപ്പെട്ട് യുവതിയുടെ അഭിഭാഷകനാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. കേസിന്റെ പ്രാരംഭ ഘട്ടത്തിൽ തന്നെ പൊലീസ് പോക്സോ വകുപ്പ് ചുമത്താൻ തയ്യാറായില്ലെന്നും, ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ട് ദൃശ്യങ്ങൾ കണ്ടതിന് ശേഷമാണ് ആ വകുപ്പ് ചേർത്തതെന്നും ഹർജിയിൽ […]

Trending

ന്യൂനമർദ സ്വാധീനം; ഇന്നും നാളെയും ശക്തമായ മഴ; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

  • 25th August 2026
  • 0 Comments

തിരുവനന്തപുരം: ഓണത്തിരക്കിനിടെ കേരളത്തിൽ മഴ മുന്നറിയിപ്പ് തുടരുന്നു. ന്യൂനമർദത്തിന്റെ സ്വാധീനത്തിൽ സംസ്ഥാനത്ത് ഇന്നും നാളെയും പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ചൊവ്വാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. ബുധനാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും യെല്ലോ അലർട്ട് തുടരും. ഗംഗാതീര പശ്ചിമ ബംഗാളിനും സമീപ ഝാർഖണ്ഡ്, വടക്കൻ ഒഡീഷ പ്രദേശങ്ങൾക്കും മുകളിലുള്ള ന്യൂനമർദമാണ് മഴയ്ക്ക് അനുകൂല സാഹചര്യം സൃഷ്ടിക്കുന്നത്. ഇതിന്റെ […]

Trending

‘സഹാനുഭൂതിയും സദ്ഭരണവും എന്ന ലക്ഷ്യത്തിലേക്ക് സർക്കാർ കടന്നു’; നൂറാം ദിനത്തിൽ വി ഡി സതീശൻ

  • 25th August 2026
  • 0 Comments

തിരുവനന്തപുരം: താനോ മന്ത്രിമാരോ വിമര്‍ശനത്തിന് അതീതരല്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. ആർക്കും തെറ്റുകൾ ചൂണ്ടിക്കാട്ടാം. അതിൽ കഴമ്പുണ്ടെങ്കിൽ തിരുത്താൻ മടിയില്ല. എന്നാല്‍, നിക്ഷിപ്ത താല്‍പ്പര്യത്തോടെ സർക്കാരിനെ കളങ്കപ്പെടുത്താൻ വളഞ്ഞിട്ട് ആക്രമിക്കാൻ ശ്രമിച്ചാൽ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സർക്കാരിന്റെ നൂറുദിനവുമായി ബന്ധപ്പെട്ട് പത്രങ്ങൾക്കു നൽകിയ ലേഖനത്തിലാണ് മുഖ്യമന്ത്രിയുടെ വാക്കുകള്‍. സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ചില മാധ്യമങ്ങളുടെ സഹായത്തോടെ ഒരു സംഘം പ്രവർത്തിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി ആരോപിച്ചു. മാധ്യമ വാർത്തകൾ സർക്കാർ ഇടപെട്ട് സമൂഹമാധ്യമങ്ങളിൽ നിന്ന് പിൻവലിപ്പിക്കുന്നു എന്നത് നീചമായ […]

Trending

കുന്ദമംഗലത്ത് നബിദിന ഘോഷയാത്ര

  • 25th August 2026
  • 0 Comments

കുന്ദമംഗലം: കുന്ദമംഗലം മഹല്ല് മുസ് ലിം ജമാഅത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ കുന്ദമംഗലത്ത് നബിദിന ഘോഷയാത്ര നടത്തി. ആനപ്പാറ, കുന്ദമംഗലം മദ്റസ വിദ്യാർത്ഥികളും രക്ഷിതാക്കളും, മഹല്ല് നിവാസികളും ദഫ്, സകൗട്ട് സംഘങ്ങളും ഘോഷയാത്രയിൽ അണിനിരന്നു. പാത്താടി മഖാം സിയാറത്തോടെയാണ് ജാഥ ആരംഭിച്ചത്. ജാഥയെ വിവിധ ഭാഗങ്ങളിൽമധുരം നൽകിയും മറ്റും വിവിധ മതസ്‌ഥർ ഉൾപ്പെടെ സ്വീകരിച്ചു. മഹല്ല് സെക്രട്ടറി സയ്യിദ് അബ്ദുല്ല കോയ സഖാഫി , മഹല്ല് ഇമാം അബ്ദുന്നൂർ സഖാഫി, സൈനുദ്ധീൻ നിസാമി, കെ. ഉമ്മർ ഹാജി , […]

Trending

കണ്ണൂര്‍ എളയാവൂരില്‍ ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞു

  • 25th August 2026
  • 0 Comments

കണ്ണൂര്‍: കണ്ണൂര്‍ എളയാവൂരില്‍ ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞു. വീടുകളോട് ചേര്‍ന്ന ഭാഗത്താണ് മണ്ണിടിഞ്ഞത്. ഇന്ന് രാവിലെ ആറ് മണിയോടെയാണ് സംഭവം. നേരത്തെയും ഇവിടെ സംരക്ഷണ ഭിത്തി ഇടിഞ്ഞിരുന്നു. ഒരു ഭാഗത്തെ മണ്ണ് ഇടിഞ്ഞുവീഴുകയായിരുന്നു. നിലവില്‍ മണ്ണ് നീക്കം ചെയ്യുന്ന പ്രവൃത്തി നടന്നുവരികയാണ്. സംഭവത്തില്‍ ജനങ്ങള്‍ വലിയ ആശങ്കയിലാണ്. ഇപ്പോഴും പ്രദേശത്ത് പലയിടങ്ങളിലും ചെറിയ തോതില്‍ മണ്ണിളകുന്നുണ്ട് എന്നതും ആശങ്കയാണ്. നടുഭാഗം തുരന്ന് നിര്‍മ്മിച്ച പാതയായതിനാല്‍ തന്നെ ഇരു വശങ്ങളിലും വലിയ ഉയരത്തിലാണ് മണ്‍ ഭിത്തിയുള്ളത്. ഇതിന് […]

error: Protected Content !!