Trending

ഹെലികോപ്റ്ററിൽ യാത്ര ചെയ്തത് നിക്ഷേപക ഗ്രൂപ്പിനെ അടിയന്തരമായി കാണാനെന്ന് മുഖ്യമന്ത്രി

  • 3rd August 2026
  • 0 Comments

തിരുവനന്തപുരം: നിക്ഷേപക ഗ്രൂപ്പിനെ കാണാനാണ് ഹെലികോപ്റ്ററിൽ യാത്ര ചെയ്തതെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. പഴയ മുഖ്യമന്ത്രി യാത്ര ചെയ്തതിനെ ഞാൻ വിമർശിച്ചിട്ടില്ല. വന്ദേ ഭാരത് ബുക്ക് ചെയ്തിരുന്നു. നേരത്തെ കാണണമെന്ന് അവർ ആവശ്യപ്പെട്ടു. അതുകൊണ്ടാണ് ഹെലികോപ്റ്റർ ഉപയോഗിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Trending

വെള്ളപ്പൊക്കത്തിന് പിന്നാലെ പകർച്ചവ്യാധി ഭീഷണി; ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യവകുപ്പ്

  • 3rd August 2026
  • 0 Comments

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളപ്പൊക്കം രൂക്ഷമായ സാഹചര്യത്തിൽ കനത്ത ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യവകുപ്പ്. പകർച്ചവ്യാധി ഭീഷണി നിലനിൽക്കുന്നതിനാൽ മുൻകരുതൽ നടപടികൾ ശക്തമാക്കിയതായി ആരോഗ്യ മന്ത്രി കെ. മുരളീധരൻ അറിയിച്ചു. ദുരിതാശ്വാസ ക്യാമ്പുകളിൽ ആവശ്യത്തിന് മരുന്നുകൾ ലഭ്യമാണെന്നും എല്ലാവിധ മുന്നൊരുക്കങ്ങളും പൂർത്തിയായിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ആരോഗ്യ വകുപ്പ് മരുന്ന് എത്തിക്കാത്തത് കൊണ്ട് ആർക്കും എലിപ്പനി വരില്ലെന്നും, ദുരിതാശ്വാസ ക്യാമ്പുകളിൽ ആവശ്യത്തിന് മരുന്നുകൾ എത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഒരിടത്തുനിന്നും മരുന്നിന്റെ ക്ഷാമം റിപ്പോർട്ട് ചെയ്തിട്ടില്ല. മഴ ശക്തമായ പശ്ചാത്തലത്തിൽ പകർച്ചവ്യാധി […]

National

ബിഹാര്‍, മധ്യപ്രദേശ് നിയമസഭാ ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപി പിന്നില്‍

  • 3rd August 2026
  • 0 Comments

പറ്റ്‌ന: ബിഹാര്‍, മധ്യപ്രദേശ് നിയമസഭാ ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപി പിന്നില്‍. ബിഹാറില്‍ ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്‍ രാജിവെച്ച ബങ്കിപ്പൂരിലും മധ്യപ്രദേശിലെ ദാത്തിയ മണ്ഡലത്തിലും ബിജെപി പിന്നിലാണ്. ഇതില്‍ ബിഹാറാണ് ബിജെപിയെ ഞെട്ടിപ്പിക്കുന്നത്. ബിജെപി ദേശീയ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് നിതിന്‍ നബിന്‍ എംഎല്‍എ സ്ഥാനം രാജിവെക്കുന്നത്. ഏറ്റവും ഒടുവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ജന്‍സുരാജ് പാര്‍ട്ടി നേതാവ് കൂടിയായ പ്രശാന്ത് കിഷോര്‍ 3811 വോട്ടുകള്‍ക്കാണ് മുന്നിട്ടുനില്‍ക്കുന്നത്. രണ്ടാം സ്ഥാനത്താണ് ബിജെപി. മൂന്നാം സ്ഥാനത്ത് ആര്‍ജെഡിയും. ആകെ 31 റൗണ്ടുകളാണ് […]

Trending

മഴക്കെടുതിയിൽ സംസ്ഥാനത്ത് 15 മരണം; സ്ഥിതിഗതികൾ നിയന്ത്രണവിധേയമെന്ന് മുഖ്യമന്ത്രി

  • 3rd August 2026
  • 0 Comments

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയിൽ 15 മരണമാണ് ഉണ്ടായിട്ടുള്ളതെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണ്. ഏഴ് പേരെ കാണാതായി. ദുരന്തനിവാരണ അതോറിറ്റി മുന്നൊരുക്കങ്ങൾ നടത്തി. ഹെലികോപ്റ്റർ അടക്കമുള്ള സംവിധാനങ്ങൾ സജ്ജമാണ്. മഴക്കെടുതിയിൽ 165 ഹെക്ടർ കൃഷി നശിച്ചു. പല തെറ്റായ പ്രചാരണം സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. തെറ്റായ വാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Trending

ഒളവണ്ണയിൽ മണ്ണിടിച്ചിൽ; രണ്ടു വീടുകളുടെ പിൻവശവും കിണറും തകർന്നു

  • 3rd August 2026
  • 0 Comments

പന്തീരാങ്കാവ്: ഒളവണ്ണയിൽ മണ്ണിടിച്ചിൽ രണ്ടു വീടുകളുടെ പിൻവശവും കിണറും തകർന്നു. കൊടൽ നടക്കാവ് പറപ്പാറ കുന്നിൻ്റെ തെക്കുഭാഗത്താണ് മണ്ണിടിച്ചിലുണ്ടായത്. മരങ്ങളും കല്ലുകളും പതിച്ച് രണ്ടു വീടുകളുടെ പിൻവശവും കിണറും തകർന്നു. സമീപത്തെ മൂന്ന് വീടുകൾ അപകടഭീഷണിയിൽ. വലിയ ഉരുളൻ കല്ലുകൾ ഏതുനിമിഷവും നിലംപൊത്താവുന്ന അവസ്ഥയിൽ. പാലാഴി ഹൈലൈറ്റ് മാളിന് സമീപം പാലാഴി അത്താണിക്കൽ എംഎൽഎ റോഡ് ജങ്ഷനിൽ റോഡ് വെള്ളത്തിലായി. കൈമ്പാലം, പള്ളിപ്പുറം റോഡ്, കൊടിനാട്ടുമുക്ക് റോഡ്, തൊണ്ടിലക്കടവ്, കൂടത്തുംപാറ, കുന്നത്ത്പാലം തുടങ്ങിയ പ്രദേശങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം […]

Trending

‘ഉണ്ടായത് വലിയ മണ്ണിടിച്ചിൽ; ഭാഗ്യം കൊണ്ട് ആളപായമില്ല’; നിർമാണ പ്രവർത്തനത്തിന് അനുമതി ഇല്ലെങ്കിൽ കർശന നടപടി: റവന്യൂ മന്ത്രി എ പി അനില്‍കുമാര്‍

  • 3rd August 2026
  • 0 Comments

മലപ്പുറം: പാണക്കാട്-മലപ്പുറം റോഡിലെ മണ്ണിടിച്ചിലില്‍ പ്രതികരിച്ച് റവന്യൂ വകുപ്പ് മന്ത്രി എ പി അനില്‍കുമാര്‍. വലിയ മണ്ണിടിച്ചിലാണ് നടന്നതെന്ന് മന്ത്രി പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് കളക്ടറോട് സംസാരിച്ചെന്നും അനില്‍കുമാര്‍ വ്യക്തമാക്കി. അപകടസ്ഥലത്ത് നിര്‍മാണ പ്രവര്‍ത്തനം നടക്കുന്നുണ്ടെന്നാണ് പ്രാഥമിക വിവരമെന്നും അദ്ദേഹം പറഞ്ഞു. ‘നിര്‍മാണ പ്രവര്‍ത്തനത്തിന് അനുമതി നല്‍കിയിരുന്നോ എന്ന് പരിശോധിക്കും. അനുമതി ഇല്ലെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കും. ആളപായമില്ലെന്നാണ് പ്രാഥമിക വിവരം. ഭാഗ്യം കൊണ്ടാണ് ആളപായമില്ലാതിരുന്നത്. നിലവില്‍ സ്റ്റോപ് മെമ്മോ നല്‍കിയിട്ടുണ്ട്. മറ്റ് കാര്യങ്ങള്‍ അന്വേഷിക്കും. ആദ്യം […]

Trending

ലെെം​ഗിക പീഡനക്കേസില്‍ ബ്രിജ്ഭൂഷണ്‍ കുറ്റവിമുക്തന്‍

  • 3rd August 2026
  • 0 Comments

ന്യൂ ഡൽഹി: വനിതാ ഗുസ്‌തി താരങ്ങളെ പീഡിപ്പിച്ച കേസിൽ ദേശീയ ഗുസ്‌തി ഫെഡറേഷൻ മുൻ ചെയർമാൻ ബ്രിജ് ഭൂഷൺ ശരൺ സിങിനെ കോടതി കുറ്റവിമുക്തനാക്കി. ഡൽഹി റോസ് അവന്യൂ കോടതിയാണ് തെളിവുകളുടെ അഭാവത്തിൽ ബ്രിജ് ഭൂഷണിനെ കുറ്റവിമുക്തനാക്കിയത്. ആറ് ഗുസ്തി താരങ്ങളാണ് ബ്രിജ്ഭൂഷണെതിരെ ലൈംഗികാരോപണം ഉന്നയിച്ചത്. നിരവധി തെളിവുകൾ അടക്കം ബ്രിജ് ഭൂഷണിനെതിരെ ഉയർന്നിട്ടും കേന്ദ്രസർക്കാരും ഒളിമ്പിക്‌സ്‌ അസോസിയേഷനും തുടക്കം മുതൽ ബിജെപി നേതാവിനെ സംരക്ഷിച്ചിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. 2023-ൽ ബ്രിജ് ഭൂഷനെതിരെ നടന്ന പ്രതിഷേധം ആഗോളതലത്തിൽ […]

Trending

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ഒൻപത് പ്രതികൾക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി

  • 3rd August 2026
  • 0 Comments

കൊച്ചി: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒൻപത് പ്രതികൾക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. പ്രതികള്‍ക്കെതിരെ വധശ്രമം പ്രഥമദൃഷ്ട്യാ നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഇഡി ഉദ്യോഗസ്ഥരുടെ പരുക്ക് ഗുരുതരമല്ലെന്നും കോടതി പറഞ്ഞു. പ്രതികള്‍ 67 ദിവസം കസ്റ്റഡിയില്‍ ഉണ്ടായിരുന്നു. എന്നിട്ടും ആക്രമണത്തിന് ഉപയോഗിച്ച ആയുധം കണ്ടെത്താനായില്ല. പിന്നെ എന്തിന് പ്രതികള്‍ കസ്റ്റഡിയില്‍ തുടരണമെന്നും ഹൈക്കോടതി ചോദിച്ചു.

Trending

നെല്ലിയാമ്പതി ചുരത്തിൽ ബസ് അപകടം; ഒരാൾ മരിച്ചു; നിരവധി പേർക്ക് പരിക്ക്

  • 3rd August 2026
  • 0 Comments

പാലക്കാട്: പാലക്കാട് നെല്ലിയാമ്പതിയില്‍ കെഎസ്ആര്‍ടിസി ബസ് റോഡില്‍ നിന്ന് തെന്നിമാറി അപകടം. അപകടത്തില്‍ ഒരു സ്ത്രീക്ക് ദാരുണാന്ത്യം. അപകടത്തിനിടെ ബസില്‍ നിന്ന് തെറിച്ചുവീണ ഇവർ ബസിനും മരത്തിനും ഇടയില്‍ കുടുങ്ങുകയായിരുന്നു. നിരവധി പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. ബസ് ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേരുടെ നില ഗുരുതരമാണ്. റോഡില്‍ നിന്ന് തെന്നിമാറിയ ബസ് നിയന്ത്രണം വിട്ട് മരത്തില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു. നാട്ടുകാരും പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. പോത്തുണ്ടിയിലേക്ക് എത്താന്‍ 500 മീറ്റര്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് ബസ് അപകടത്തില്‍ […]

Kerala kerala

തോരാ മഴ; സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം; 10 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, നാലിടത്ത് യെല്ലോ അലര്‍ട്ട്; പലയിടത്തും വെള്ളക്കെട്ടും മണ്ണിടിച്ചിലും

  • 3rd August 2026
  • 0 Comments

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്. മഴ ശക്തമായതോടെ 10 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളില്‍ അതിശക്തമായ മഴയ്ക്കാണ് സാധ്യത. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ശക്തമായ മഴയില്‍ സംസ്ഥാനത്തുടനീളം വന്‍ നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ കൈരളി ന്യൂസ് […]

error: Protected Content !!