Trending

കാലവർഷക്കെടുതി: ദുരിതാശ്വാസ പ്രവർത്തനത്തിന് ഒന്നിച്ചിറങ്ങാം: കുറിപ്പുമായി പിണറായി വിജയൻ

  • 1st August 2026
  • 0 Comments

തിരുവനന്തപുരം: സംസ്ഥാനത്തെ കാലവർഷക്കെടുതിയെ നേരിടാൻ ഒന്നിച്ചിറങ്ങാമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ദുരിത പ്രദേശത്തെ ജനങ്ങൾക്കൊപ്പം നിൽക്കാൻ അഭ്യർത്ഥന. ഫേസ്ബുക്ക് പോസ്റ്റിലാണ് കുറിപ്പുമായി പിണറായി വിജയൻ രംഗത്ത് വന്നിരിക്കുന്നത്. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായി പങ്കാളികളാകണം എന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.രക്ഷാപ്രവർത്തനം ശക്തിപ്പെടുത്തണം. ദുരിതാശ്വാസ ക്യാമ്പുകളിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു. പ്രതിപക്ഷനേതാവ് പിണറായി വിജയൻ്റെ ഫേസ്ബുക്ക് പോസ്റ്റ് കാലവർഷക്കെടുതി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ജനജീവിതത്തെ ഗുരുതരമായി ബാധിച്ചിരിക്കുകയാണ്. ഇതുവരെ 5 പേർ മരണപ്പെട്ടു എന്നത് അത്യന്തികം വേദനാജനകമാണ്. […]

Kerala kerala

ഭാര്യാപിതാവിനെ കാണാന്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ചു; മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാക്കള്‍

  • 1st August 2026
  • 0 Comments

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശന്റെ കൊച്ചിയിലേക്കുള്ള ഹെലികോപ്റ്റര്‍ യാത്രയില്‍ ആരോപണവുമായി പ്രതിപക്ഷ നേതാക്കള്‍ രംഗത്ത്. വ്യക്തിപരമായ ആവശ്യത്തിന് മുഖ്യമന്ത്രി ഹെലികോപ്റ്റര്‍ ഉപയോഗിച്ചു എന്നാണ് വിമര്‍ശനം. ചികിത്സയില്‍ കഴിയുന്ന ഭാര്യാപിതാവിനെ കാണാന്‍ സര്‍ക്കാര്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ചുവെന്നാണ് പ്രതിപക്ഷ ആരോപണം. അടിയന്തര സാഹചര്യങ്ങളിലോ ദുരന്ത നിവാരണ ആവശ്യങ്ങള്‍ക്കോ മാത്രം ഉപയോഗിക്കേണ്ട സര്‍ക്കാര്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ചെന്നാണ് ആരോപിച്ചാണ് പ്രതിപക്ഷം രം?ഗത്തെത്തിയിരിക്കുന്നത്. സംഭവത്തില്‍ മന്ത്രി വി. ശിവന്‍കുട്ടിയും എം.ബി. രാജേഷും ഫെസ്ബുക്കിലൂടെ വിമര്‍ശനമറിയിച്ചിരുന്നു. മുഖ്യമന്ത്രി രണ്ടുതവണ വ്യക്തപരമായ ആവശ്യത്തിനായി ഹെലികോപ്റ്ററില്‍ യാത്ര ചെയ്തുവെന്നാണ് […]

Trending

പൂനൂരിൽ നിറയെ യാത്രക്കാരുമായി പോയ ബസ് വെള്ളത്തിൽ കുടുങ്ങി; നാട്ടുകാരുടെ സമയോചിത ഇടപെടലിൽ ഒഴിവായത് വൻ ദുരന്തം

  • 1st August 2026
  • 0 Comments

കോഴിക്കോട്: പൂനൂർ-കട്ടിപ്പാറ റൂട്ടിലെ കുണ്ടത്തിൽ നിറയെ യാത്രക്കാരുമായി പോയ സ്വകാര്യ ബസ് വെള്ളത്തിൽ കുടുങ്ങി. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. പൂനൂർ പുഴ കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് കുണ്ടത്തിൽ റോഡിൽ വലിയ തോതിൽ വെള്ളപ്പൊക്കം രൂപപ്പെടുകയായിരുന്നു. എന്നാൽ സമീപവാസികളും നാട്ടുകാരും അടിയന്തിരമായി ഇടപെട്ട് ബസിലുണ്ടായിരുന്ന മുഴുവൻ യാത്രക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചതിനാൽ വൻ ദുരന്തം ഒഴിവായി. അവേലം, ചേപ്പാല, കോളിക്കൽ, കുണ്ടത്തിൽ തുടങ്ങിയ പ്രധാന റോഡുകളിലെല്ലാം വെള്ളം കയറിയതോടെ മേഖലയിലെ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടിരിക്കുകയാണ്. അതേസമയം, വടക്കൻ കേരളത്തിലും മലയോര […]

Trending

അതിശക്തമായ മഴ: സംസ്ഥാനത്തെ ഡാമുകൾ നിറയുന്നു; പ്രധാന അണക്കെട്ടുകളിൽ റെഡ് അലേർട്ട്

  • 1st August 2026
  • 0 Comments

തിരുവനന്തപുരം: സംസ്ഥാനത്ത് 24 മണിക്കൂറായി തുടരുന്ന അതിശക്തമായ മഴയിൽ വിവിധ അണക്കെട്ടുകളിൽ ജലനിരപ്പ് ഉയർന്നു. ഇടുക്കിയിലെ ഡൈവേർഷൻ ഡാമുകളായ കല്ലാറും ഇരട്ടയാറും നിറഞ്ഞതിനെ തുടർന്ന് കല്ലാർകുട്ടി ഡാമിന്റെ 5 ഷട്ടറുകൾ തുറന്നു.അപകടനിലയിലേക്ക് ജലനിരപ്പ് ഉയർന്നതോടെ കെ.എസ്.ഇ.ബി.യുടെ ലോവർ പെരിയാർ, പെരിങ്ങൽകുത്ത്, മൂഴിയാർ എന്നീ ഡാമുകളിൽ റെഡ് അലേർട്ട് പുറപ്പെടുവിച്ചു. നെയ്യാർ ഡാമിന്റെ നാല് ഷട്ടറുകൾ 20 സെന്റീമീറ്റർ വീതം ഉയർത്തി. അരുവിക്കര ഡാമിന്റെ 2 മുതൽ 5 വരെയുള്ള ഷട്ടറുകളും പേപ്പാറ ഡാമിന്റെ ഷട്ടറുകളും നിലവിൽ ഉയർത്തിയിട്ടുണ്ട്. […]

Kerala kerala

തോട്ടിലെ ഒഴുക്കില്‍പ്പെട്ട് രണ്ടര വയസ്സുകാരന്‍ മരിച്ചു

  • 1st August 2026
  • 0 Comments

മലപ്പുറം: തിരുവാലി കണ്ടമംഗലത്ത് തോട്ടിലെ ഒഴുക്കില്‍പ്പെട്ട് രണ്ടര വയസ്സുകാരന്‍ മരിച്ചു. കണ്ണമംഗലം സ്വദേശി നൊട്ടന്‍വീട്ടില്‍ അബ്ദുല്‍ മുനീര്‍-തസ്ലീമ ഭാനു ദമ്പതികളുടെ മകന്‍ അബ്ദുല്‍ മുഹയിന്‍ ആണ് മരിച്ചത്. സംസ്ഥാനത്ത് ഇന്ന് മാത്രം മൂന്ന് കുട്ടികളാണ് വെള്ളക്കെട്ടില്‍ വീണ് മരിച്ചത്. മലപ്പുറത്ത് ഇന്ന് രാവിലെ ഒഴുക്കില്‍പ്പെട്ട് നാലുവയസുകാരന്‍ മരിച്ചിരുന്നു. കൊണ്ടോട്ടി നീറാട് തോട്ടില്‍ ഒഴുക്കില്‍പ്പെട്ട ആദം അയ്മനാണ് മരിച്ചത്. നെടിയിരുപ്പ് മേലേപറമ്പ് സ്വദേശികളായ ഹമീദ് – നദീറ ദമ്പതികളുടെ മകനാണ് അയ്മന്‍. വീടിന് സമീപത്തെ തോട്ടിലേക്ക് അബദ്ധത്തില്‍ വീഴുകയായിരുന്നു. […]

Trending

കോഴിക്കോട് ജില്ലയിൽ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പ്രവേശന വിലക്ക്

  • 1st August 2026
  • 0 Comments

കോഴിക്കോട് ജില്ലയിൽ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പ്രവേശന വിലക്ക്. ജില്ലയിൽ ശക്തമായ മഴയിൽ ജലാശയങ്ങളിൽ ജലനിരപ്പും നീരൊഴുക്കും അപകടകരമായി ഉയർന്ന സാഹചര്യത്തിലാണ് വിലക്ക്. ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സണ്‍ കൂടിയായ ജില്ലാ കളക്ടറുടേതാണ് ഉത്തരവ്. ജില്ലയിൽ തുടർച്ചയായി രണ്ട് ദിവസം ഗ്രീൻ അലേർട്ട് പ്രഖ്യാപിക്കുന്നതുവരെ വിലക്ക് തുടരും. പുഴകൾ, അരുവികൾ, തടയണകൾ, ജലാശയങ്ങൾ എന്നിവയിൽ ഇറങ്ങുന്നതും മീൻപിടുത്തം, കുളി, നീന്തൽ, ട്രക്കിങ് തുടങ്ങിയ അപകടസാധ്യതയുള്ള പ്രവർത്തനങ്ങളും കർശനമായി നിരോധിച്ചിട്ടുണ്ട്.

kerala Kerala

വെള്ളക്കെട്ടില്‍ വീണ് 11 വയസ്സുകാരന്‍ മരിച്ചു; അപകടം സഹോദരിയോടൊപ്പം കളിച്ചു കൊണ്ടിരിക്കുന്നതിനിടെ

  • 1st August 2026
  • 0 Comments

കോട്ടയം: വാകത്താനം ചക്കന്‍ചിറയില്‍ വെള്ളക്കെട്ടില്‍ വീണ് 11 വയസ്സുകാരന്‍ മരിച്ചു. കാട്ടാമ്പാക്കില്‍ ഷിജുവിന്റെ മകന്‍ മിലന്‍ കെ. ഷിജു ആണ് മരിച്ചത്. വീടിന് സമീപം ജല്‍ജീവന്‍ മിഷന്റെ വാട്ടര്‍ ടാങ്കിന് വേണ്ടി എടുത്ത കുഴിയിലെ വെള്ളക്കെട്ടില്‍ വീണാണ് അപകടം. സഹോദരിയോടൊപ്പം കളിച്ചു കൊണ്ടിരിക്കുന്നതിനിടെ മിലന്‍ വെള്ളക്കെട്ടിലേക്ക് വീഴുകയായിരുന്നു. മലപ്പുറത്ത് ഇന്ന് രാവിലെ ഒഴുക്കില്‍പ്പെട്ട് നാലുവയസുകാരന്‍ മരിച്ചിരുന്നു. കൊണ്ടോട്ടി നീറാട് തോട്ടില്‍ ഒഴുക്കില്‍പ്പെട്ട ആദം അയ്മനാണ് മരിച്ചത്. നെടിയിരുപ്പ് മേലേപറമ്പ് സ്വദേശികളായ ഹമീദ് – നദീറ ദമ്പതികളുടെ മകനാണ് […]

Trending

എറണാകുളം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു

  • 1st August 2026
  • 0 Comments

എറണാകുളം: കനത്ത മഴയെ തുടർന്ന് മൂവാറ്റുപുഴ താലൂക്കിലെ വെള്ളൂർകുന്നം വില്ലേജിലെ കടാതി സൺഡേ സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. മൂവാറ്റുപുഴയാറിൽ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടികളുടെ ഭാഗമായി വെള്ളൂർകുന്നം വില്ലേജിലെ എട്ടു കുടുംബങ്ങളെയാണ് ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയത്. ക്യാമ്പിൽ എട്ടു പുരുഷൻമാരും ഒമ്പതു സ്ത്രീകളും രണ്ടു കുട്ടികളുമാണ് ഇപ്പോഴുള്ളത്.

National

കബഡി താരം ഷീലു ബല്‍ഹാരയുടെ ഭാര്യ ജീവനൊടുക്കിയ നിലയില്‍

  • 1st August 2026
  • 0 Comments

ചണ്ഡീഗഡ്: രാജ്യാന്തര കബഡി താരം ഷീലു ബല്‍ഹാരയുടെ ഭാര്യയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. 23കാരിയായ മുസ്‌കാനെയാണ് ഹരിയാനയിലെ റോഹ്തക് ജില്ലയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടക്കുകയാണ്. റോഹ്തകിലെ മെഹാം സ്വദേശിനിയാണ് മുസ്‌കാന്‍. 2023 ഡിസംബറിലാണ് ഷീലു ബല്‍ഹാരയെ വിവാഹം കഴിച്ചത്. ദമ്പതികള്‍ക്ക് കഴിഞ്ഞ നവംബറില്‍ ഹാര്‍ദിക് എന്ന മകന്‍ ജനിച്ചിരുന്നു. ആത്മഹത്യ കുറിപ്പോ മറ്റോ വീട്ടില്‍ നിന്ന് ലഭിച്ചിട്ടില്ല. കഴിഞ്ഞ ദിവസം വരെ മുസ്‌കാന്‍ […]

Kerala kerala

കാപ്പാ കേസ് പ്രതിയെ സംരക്ഷിക്കാന്‍ ധൃതിപിടിച്ച് നിയമവിരുദ്ധ ഉത്തരവുകള്‍ ഇറക്കി: വി ശിവന്‍കുട്ടി

  • 1st August 2026
  • 0 Comments

തിരുവനന്തപുരം: കാപ്പാ കേസില്‍ ജയിലില്‍ കഴിയുന്ന ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന്റെ അവധി അപേക്ഷയുമായി ബന്ധപ്പെട്ട തദ്ദേശ, ആഭ്യന്തര വകുപ്പുകളുടെ ഉത്തരവുകള്‍ നിയമവിരുദ്ധമെന്ന് സിപിഐഎം നേതാവും മുന്‍ മന്ത്രിയുമായ വി ശിവന്‍കുട്ടി. കാപ്പാ കേസ് പ്രതിയെ സംരക്ഷിക്കാന്‍ ധൃതിപിടിച്ച് നിയമവിരുദ്ധ ഉത്തരവുകള്‍ ഇറക്കിയെന്ന് അദ്ദേഹം ആരോപിച്ചു. ഓഗസ്റ്റ് 18-ന് തദ്ദേശ വകുപ്പും 20-ന് ആഭ്യന്തര വകുപ്പും വിചിത്രമായ ഉത്തരവുകളിറക്കി. മന്ത്രി അറിയാതെയാണ് ഉത്തരവെങ്കില്‍ കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണം. തുടര്‍ച്ചയായി മൂന്ന് കൗണ്‍സില്‍ യോഗങ്ങളില്‍ പങ്കെടുക്കാതിരുന്നിട്ടും കോര്‍പ്പറേഷന്‍ സെക്രട്ടറി […]

error: Protected Content !!