Kerala kerala

കശുവണ്ടി അഴിമതി കേസ്: ഖാദി ബോര്‍ഡ് സെക്രട്ടറി സ്ഥാനം രാജിവച്ച് കെ എ രതീഷ്

  • 3rd August 2026
  • 0 Comments

തിരുവനന്തപുരം: കശുവണ്ടി അഴിമതി കേസിലെ ഒന്നാം പ്രതിയായ കശുവണ്ടി വികസന കോര്‍പ്പറേഷന്റെ മുന്‍ മാനേജിങ് ഡയറക്ടര്‍ കെ എ രതീഷ് ഖാദി ബോര്‍ഡ് സെക്രട്ടറി സ്ഥാനം രാജിവച്ചു. കശുവണ്ടി അഴിമതി കേസില്‍ പ്രതിയായ രതീഷ് സുപ്രധാന പദവിയില്‍ തുടരുന്നതില്‍ ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. പിന്നാലെ രതീഷിനോട് രാജിവയ്ക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ് കെ എ രതീഷ് രാജിവെച്ചിരിക്കുന്നത്. ഖാദി ബോര്‍ഡ് സെക്രട്ടറി സ്ഥാനത്തോടൊപ്പം കേരള സംസ്ഥാന ഗ്രാമീണ വനിതാ ഇലക്ട്രോണിക്സ് വ്യാവസായിക സഹകരണ ഫെഡറേഷന്‍ ലിമിറ്റഡ് […]

Kerala kerala

ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം; പുതുക്കാട് നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വഴിയാത്രക്കാരി മരിച്ചു

  • 3rd August 2026
  • 0 Comments

തൃശൂര്‍: കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വഴിയാത്രക്കാരി മരിച്ചു. പുതുക്കാട് നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ഇടിച്ചാണ് വഴിയാത്രക്കാരി മരിച്ചത്. കാഞ്ഞൂര്‍ സ്വദേശി ബിന്ദു (49) ആണ് മരിച്ചത്. ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതാണ് അപകടകാരണമെന്നാണ് വിവരം. ഡ്രൈവര്‍ കുഴഞ്ഞുവീണ നിലയിലായിരുന്നു. പിന്നാലെ നിയന്ത്രണം വിട്ട ബസ് ദേശീയപാതയിലെ കടയിലേക്ക് ഇടിച്ചു നില്‍ക്കുകയായിരുന്നു. ഇന്ന് രാവിലെ 7 മണിയോടെയായിരുന്നു അപകടമുണ്ടായത്.

Trending

മലപ്പുറം- പാണക്കാട് റോഡില്‍ വന്‍ മണ്ണിടിച്ചില്‍; മണ്ണ് പൂര്‍ണമായും റോഡിലേക്ക് ഇടിഞ്ഞ് വീണു

  • 3rd August 2026
  • 0 Comments

മലപ്പുറം: പരപ്പനങ്ങാടി നാടുകാണി സംസ്ഥാനപാതയില്‍ വന്‍ മണ്ണിടിച്ചില്‍. റോഡിലേക്ക് മണ്ണ് പൂർണമായും ഇടിഞ്ഞുവീണു. വ്യവസായ വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെ വീടിന് സമീപമാണ് സംഭവം. ഇന്നലെ രാത്രി മുതല്‍ സ്‌കൂളും വീടുകളും ഉള്‍പ്പെടുന്ന ജനവാസമേഖലയിൽ മണ്ണിടിയുന്നുണ്ടായിരുന്നു. തെങ്ങ് ഉള്‍പ്പെടെ കടപുഴകി വീണു. നിലവില്‍ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. അശാസ്ത്രീയമായി ജെസിബി ഉപയോഗിച്ച് മണ്ണെടുത്തതാണ് മണ്ണിടിയുന്നതിന് കാരണമായതെന്ന് നാട്ടുകാര്‍ ആരോപിച്ചു. നേരത്തെ തന്നെ അധികൃതരെ വിവരം അറിയിച്ചിരുന്നെങ്കിലും ഇടപെട്ടില്ലെന്നും നാട്ടുകാര്‍ ആരോപിച്ചു. രാവിലെ വീണ്ടും ശക്തമായ മണ്ണിടിച്ചിൽ ഉണ്ടായി. […]

kerala Kerala

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ നാഥനില്ലാത്ത അവസ്ഥ; വിമര്‍ശിച്ച് ദേശാഭിമാനി മുഖപ്രസംഗം

  • 3rd August 2026
  • 0 Comments

മഴ കനക്കുമ്പോള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും അലേര്‍ട്ടുകള്‍ നല്‍കുന്നതിലും സര്‍ക്കാരിന് വീഴ്ചയുണ്ടായെന്ന് സിപിഐഎം മുഖപത്രമായ ദേശാഭിമാനിയില്‍ വിമര്‍ശനം. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ നാഥനില്ലാത്ത അവസ്ഥയാണെന്നാണ് വിമര്‍ശനം. വ്യാപക മഴക്കെടുതിയുണ്ടായ ദിവസം മുഖ്യമന്ത്രി വിവിധ ജില്ലകളില്‍ തന്റെ സ്വകാര്യ പരിപാടികളില്‍ പങ്കെടുക്കുകയായിരുന്നു എന്നാണ് മുഖപ്രസംഗത്തിലെ വിമര്‍ശനം. മുഖ്യമന്ത്രി മലപ്പുറത്തെ വിരുന്ന് സല്‍ക്കാരത്തിലും ക്ഷേത്രദര്‍ശനത്തിലുമൊക്കെയായി തിരക്കിലായത് ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയയില്‍ ഇടതുപ്രൊഫൈലുകള്‍ ഉന്നയിക്കുന്ന വിമര്‍ശനങ്ങള്‍ക്ക് തുടര്‍ച്ചയായാണ് ദേശാഭിമാനിയിലും വിമര്‍ശനം വന്നിരിക്കുന്നത്. വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി മുഖ്യമന്ത്രി ഹെലികോപ്റ്ററില്‍ യാത്ര ചെയ്തെന്ന വിമര്‍ശനവും ശക്തമാണ്. […]

Kerala kerala

മഴയില്‍ മുങ്ങി കേരളം; അതിശക്തമായ മഴ തുടരും, ഇന്ന് 10 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

  • 3rd August 2026
  • 0 Comments

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ടയില്‍ മിന്നല്‍ പ്രളയത്തിനും സാധ്യതയുണ്ട്. പമ്പ ത്രിവേണിയില്‍ ജലനിരപ്പ് ഉയര്‍ന്നു. ഇതോടെ പമ്പയുടെ ഇരുകരകളിലുമായി താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. 40 കിലോമീറ്റര്‍ വേഗതയില്‍ വരെ കാറ്റ് വീശാന്‍ സാധ്യതയുള്ളതായും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്തെ ആറ് ഡാമുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മൂഴിയാര്‍, കല്ലാര്‍കുട്ടി, ഇരട്ടയാര്‍, ലോവര്‍ പെരിയാര്‍, പെരിങ്ങല്‍കുത്ത്, കുറ്റ്യാടി എന്നീ ഡാമുകളിലാണ് […]

Trending

മഴക്കാലത്ത് മുഖ്യമന്ത്രി പട്ടിണി കിടക്കണോ?’ വി ഡി സതീശൻ വിരുന്നിൽ പങ്കെടുത്തത് ന്യായീകരിച്ച് കെ പി നൗഷാദ് അലി

  • 2nd August 2026
  • 0 Comments

പൊന്നാനി: വിരുന്ന് വിവാദത്തിൽ മുഖ്യമന്ത്രി വി ഡി സതീശനെ പിന്തുണച്ച് പൊന്നാനി എംഎൽഎ കെ പി നൗഷാദ് അലി. മഴക്കാലത്ത് മുഖ്യമന്ത്രിക്ക് എവിടെയും പോകാനോ ഉച്ചഭക്ഷണം കഴിക്കാനോ പാടില്ലെന്നാണോ എന്നും മുഖ്യമന്ത്രി പട്ടിണി കിടക്കണമെന്നാണോ ഉദ്ദേശിക്കുന്നത് എന്നും കെ പി നൗഷാദ് അലി ചോദിച്ചു. മുതിർന്ന സഹപ്രവർത്തകനായ സി. ഹരിദാസിനെ കാണാനാണ് മുഖ്യമന്ത്രി എത്തിയതാണ്. ഭക്ഷണം കഴിക്കുന്നത് അനൗചിത്യം ആകുന്നതെങ്ങനെയാണെന്നും എംഎൽഎ ചോദിച്ചു.

Trending

പൂനെയില്‍ മൂന്നംഗ മലയാളി കുടുംബം മരിച്ച നിലയില്‍

  • 2nd August 2026
  • 0 Comments

പൂനൈ : പൂനെയിൽ മൂന്നംഗ മലയാളി കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തി. പൂനെ പ്രിംപ്രിയിൽ താമസിക്കുന്ന തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശി വിനോദ് പി എസ് (47), ഭാര്യ സിൽജ പിളള (44) മകൾ പൂർണിമ (20) എന്നിവരാണ് മരിച്ചത്. സാമ്പത്തിക പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നുമാണ് സൂചന. മുറിയിൽ നിന്നും ആത്മഹത്യ കുറിപ്പ് കണ്ടെത്തി. ഇവരുടെ സംസ്കാരം പൂനെയില്‍ നടക്കും. സംഭവത്തില്‍ പൂനെ പിംപ്രി പൊലീസ് കേസെടുത്തിട്ടുണ്ട്.  

Trending

വടകര ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ

  • 2nd August 2026
  • 0 Comments

വടകര: വടകര ദേശീയപാതയിൽ മീത്തലെ മുക്കാളിയിൽ വീണ്ടും മണ്ണിടിച്ചിൽ. നിർമ്മാണ പ്രവൃത്തി നടന്നിരുന്ന ഭാഗത്താണ് ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെ വൻതോതിൽ മണ്ണിടിഞ്ഞു വീണത്. സ്ഥലം വലിയ അപകട ഭീഷണിയിലാണ്. കോൺക്രീറ്റ് സംരക്ഷണ ഭിത്തി നിർമ്മിക്കാനായി സ്ഥാപിച്ച കൂറ്റൻ ഇരുമ്പ് കമ്പികളും ഫൗണ്ടേഷൻ ഉൾപ്പെടെയുള്ള നിർമ്മിതികളും മണ്ണിടിച്ചിലിൽ പൂർണ്ണമായി തകർന്നു. പ്രദേശത്ത് ഇപ്പോഴും കടുത്ത മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുകയാണ്.​ സംരക്ഷണ ഭിത്തി നിർമ്മാണത്തിനായി ഇവിടെ ഒരുക്കിയ കൂറ്റൻ കമ്പികളും ഫൗണ്ടേഷനുമെല്ലാം നിമിഷങ്ങൾക്കകമാണ് തകർന്ന് നിലംപൊത്തിയത്. നിർമ്മാണ മേഖലയിലെ […]

Trending

ദുരിതാശ്വാസ ക്യാമ്പുകളിലെ അനാസ്ഥ ആശങ്കപ്പെടുത്തുന്നത്; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പിണറായി വിജയൻ

  • 2nd August 2026
  • 0 Comments

തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന പ്രളയക്കെടുതിയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ദുരന്തനിവാരണത്തിലെ അനാസ്ഥയും ഏകോപനക്കുറവും മൂലം ജനങ്ങളുടെ ദുരിതം വർധിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് പിണറായി വിജയൻ. റാന്നിയിൽ കൃത്യമായ മുന്നറിയിപ്പില്ലാതെ ഡാം തുറന്നുവിട്ടെന്ന ഗുരുതരമായ ആരോപണമാണ് ഉയരുന്നതെന്നും അദ്ദേഹം പറഞ്ഞു. വ്യാപാരികൾക്ക് കടകളിലെ സാധനങ്ങൾ സുരക്ഷിതമാക്കാൻ പോലും സമയം ലഭിച്ചില്ല. അതിന്റെ പേരിൽ അവർ തെരുവിലിറങ്ങി പ്രതിഷേധിക്കേണ്ടി വന്നിരിക്കുന്നെന്നും അദ്ദേ​ഹം പറഞ്ഞു. ദുരിതാശ്വാസ ക്യാമ്പുകളിലെ അനാസ്ഥയും ആശങ്കപ്പെടുത്തുന്നതാണെന്ന് പ്രതിപക്ഷ നേതാവ്. ഭക്ഷണവിതരണത്തിൽ വീഴ്ചയുണ്ടായെന്ന് സർക്കാർ സംവിധാനങ്ങൾ […]

Trending

‘റോമാനഗരം കത്തുമ്പോൾ നീറോ വീണ മീട്ടി, ഇവിടെ കോഴിക്കാൽ കടിക്കൽ’: മുഖ്യമന്ത്രിക്കെതിരെ പരിഹാസവുമായി എം എം മണി

  • 2nd August 2026
  • 0 Comments

 ഇടുക്കി: സംസ്ഥാനത്ത് കനത്ത മഴ ദുരിതം വിതയ്ക്കുമ്പോൾ അതിഥി സൽക്കാരത്തിൽ പങ്കെടുത്ത മുഖ്യമന്ത്രി വി.ഡി. സതീശന്റെ നിലപാടിനെതിരെ രൂക്ഷവിമർശനവുമായി മുൻ മന്ത്രി എം.എം. മണി. “റോമാനഗരം കത്തിയെരിഞ്ഞപ്പോൾ നീറോ ചക്രവർത്തി വീണ മീട്ടിയതിനെ പറ്റി കേട്ടിട്ടുണ്ട്, ഇവിടെ കോഴിക്കാൽ കടിക്കുന്നു” എന്നായിരുന്നു എം.എം. മണിയുടെ ഫേസ്ബുക്ക് കുറിപ്പ്. മുഖ്യമന്ത്രി ജനങ്ങൾ ദുരിതമനുഭവിക്കുമ്പോൾ ലീഗ് നേതാവ് ഫൈസൽ തങ്ങളുടെ വീട്ടിലെ വിരുന്ന് സൽക്കാരത്തിൽ പങ്കെടുത്തതാണ് വലിയ വിവാദമായത്. വേങ്ങരയിൽ നടന്ന പരിപാടിക്ക് ശേഷമായിരുന്നു ഈ വിരുന്ന്. മുഖ്യമന്ത്രി വിഭവസമൃദ്ധമായ […]

error: Protected Content !!