കൊച്ചി: ബേപ്പൂർ മണ്ഡലത്തിലെ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോഴിക്കോട് ഡിസിസി പ്രസിഡൻ്റ് കെ പ്രവീൺ കുമാറും പി വി അൻവറും തമ്മിലുള്ള വാദപ്രതിവാദങ്ങളിൽ അൻവറിന് പിന്തുണയുമായി കാരാട്ട് റസാഖ്. അൻവർ ഉയർത്തിയ കാര്യങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ തിളക്കമാർന്ന വിജയത്തിന് കാരണമായി. പ്രവീൺ കുമാറിന്റെ പ്രസ്താവന അനവസരത്തിലുള്ളതാണ്. സ്വതന്ത്ര ചിഹ്നമാണ് പ്രശ്നമെങ്കിൽ തളിപ്പറമ്പും, പയ്യന്നൂരും, അമ്പലപ്പുഴയുമെല്ലാം പരാജയപ്പെടണമായിരുന്നു. അൻവറിനെ തെരഞ്ഞെടുപ്പിൽ കാലുവാരിയിട്ടുണ്ടെങ്കിൽ അത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. അത് പരസ്യമായി വെളിപ്പെടുത്തിയത് അദ്ദേഹത്തെ അപമാനിക്കുന്നതിന് തുല്യം. ഇത്തരം പ്രസ്താവനകളും പ്രവർത്തനങ്ങളും ജനാധിപത്യത്തിന് ഭൂഷണമാണോ എന്ന് കാലം തെളിയിക്കുമെന്നും കാരാട്ട് റസാഖ് പ്രതികരിച്ചു.
പി വി അൻവറിന് പിന്തുണയുമായി കാരാട്ട് റസാഖ്

