കൊല്ലം: കിടപ്പറ ദൃശ്യങ്ങള്‍ പകര്‍ത്തി അശ്ലീല സൈറ്റുകള്‍ക്ക് വിറ്റെന്ന യുവതിയുടെ പരാതിയില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ഭാര്യയുടെ പരാതിയില്‍ കേസെടുത്തതിനു പിന്നാലെ ഒളിവിലായിരുന്ന യുവാവിനെ കൊട്ടിയം പൊലീസാണ് അറസ്റ്റ് ചെയ്തത്. നാലു വയസുള്ള മകളുടെ മുന്നില്‍വച്ചും ഭര്‍ത്താവ് ലൈംഗികവൈകൃതം കാണിച്ചിരുന്നുവെന്ന് യുവതി പരാതി നല്‍കിയിരുന്നു. കുട്ടിക്ക് കൗണ്‍സലിങ് നല്കി മൊഴിയെടുക്കണമെന്ന് ശിശു ക്ഷേമ സമിതിയും നിര്‍ദേശിച്ചിരുന്നു. കൗൺസലിങ്ങിനിടെ കുട്ടി പിതാവിനെതിരെ മൊഴി നൽകിയതോടെ പോക്സോയും ചുമത്തിയിരുന്നു.
കിടപ്പ് മുറിയില്‍ നിന്നുള്ള ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി വിറ്റെന്ന കേസ്; ഭര്‍ത്താവ് അറസ്റ്റില്‍

