Kerala

100 ദിനം പൂർത്തിയാക്കിയ തൊഴിലാളികൾക്ക് അലവൻസ് വിതരണവും മുതിർന്ന തൊഴിലാളിക്ക് ആദരവും

കുന്ദമംഗലം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ (MGNREGS) 2025–26 സാമ്പത്തിക വർഷത്തിൽ 100 പ്രവൃത്തിദിനങ്ങൾ വിജയകരമായി പൂർത്തിയാക്കിയ കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ 592 തൊഴിലാളികൾക്കുള്ള അലവൻസ് വിതരണവും മുതിർന്ന തൊഴിലാളിയെ ആദരിക്കലും നടന്നു. 100 ദിനം പൂർത്തിയാക്കിയവരിൽ ഏറ്റവും മുതിർന്ന തൊഴിലാളിയായ വാർഡ് 16 (പൈങ്ങോട്ടുപുറം) സ്വദേശിനി മാധവി അമ്മയെ കുന്നമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി. സംജിത്ത്, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.വി. ഹിതേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ ചടങ്ങിൽ ആദരിച്ചു.

​തുടർന്ന് തൊഴിലാളികൾക്കുള്ള അലവൻസ് വിതരണ ഉദ്ഘാടനവും നടന്നു. ചടങ്ങിൽ MGNREGS അക്രഡിറ്റഡ് എൻജിനീയർ ദാനിഷ് എൻ.പി. അധ്യക്ഷത വഹിച്ചു. AITA ഉബൈദ് ജി.കെ. സ്വാഗതം ആശംസിച്ചു. ഗ്രാമപഞ്ചായത്ത് സി.ഡി.എസ്. ചെയർപേഴ്സൺ സുലൈഖ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സൗമ്യ എം. പരിപാടിക്ക് നന്ദി പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!