‘സ്‌കൂള്‍ ഠീക്ക് കരോ’ ക്യാമ്പയിന്‍; അഭിജീത് ദീപ്‌കെയ്‌ക്കെതിരെ കേസെടുത്ത് മഹാരാഷ്ട്ര പൊലീസ്
മഹാരാഷ്ട്രയിലെ ലാത്തൂരില്‍ സര്‍ക്കാര്‍ സ്‌കൂളില്‍ അനുമതിയില്ലാതെ പ്രവേശിച്ചെന്ന പരാതിയില്‍ സിജെപി നേതാവ് അഭിജീത് ദീപ്‌കെയ്‌ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ജില്ലാ പരിഷത്ത് ഉര്‍ദു സ്‌കൂളിലെ അധ്യാപകന്‍ സയിദ് ഷംഷദ്ഭാനൂ ഖൈരാതാലി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഓസ പൊലീസ് സ്റ്റേഷനില്‍ നടപടി സ്വീകരിച്ചിരിക്കുന്നത്. ക്ലാസുകള്‍ തടസപ്പെടുത്തിയെന്നും അധ്യാപകരെ ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ വ്യക്തമാക്കുന്നുണ്ട്. ‘സ്‌കൂള്‍ ഠീക്ക് കരോ’ ക്യാമ്പയിന്റെ ഭാഗമായാണ് ദീപ്‌കെയും അനുയായികളും അനുമതിയില്ലാതെ സ്‌കൂളിലെത്തി വിദ്യാര്‍ത്ഥികളോടൊപ്പം ഇരിക്കുകയും കാര്യങ്ങൾ ചോദിച്ചറിയുകയും ചെയ്തത്. ദീപ്‌കെയുടെ സന്ദര്‍ശനം മൂലം ക്ലാസുകളും ഔദ്യോഗിക […]









