Trending

ഇഡി ആക്രമണ കേസിലെ പ്രതികളുടെ മ്യൂസിയം പൊലീസ് സ്റ്റേഷനിലെ ഓണാഘോഷം; പൊലീസിനെതിരെ മന്ത്രി കെ മുരളീധരൻ

മ്യൂസിയം പൊലീസ് സ്റ്റേഷനിൽ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ ഓണാഘോഷത്തിൽ പങ്കെടുത്ത സംഭവത്തിൽ പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി കെ മുരളീധരൻ രംഗത്ത്.

ഭരണം മാറിയത് അറിയാത്ത ചില പൊലീസ് ഉദ്യോഗസ്ഥരാണ് ഇതിനു പിന്നിലെന്നും, കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കോൺഗ്രസുകാരെ മർദ്ദിച്ച അതേ ഉദ്യോഗസ്ഥനാണ് ഇപ്പോൾ പ്രതികൾക്ക് വസ്ത്രങ്ങൾ വാങ്ങി നൽകിയതെന്നും അദ്ദേഹം ആരോപിച്ചു. തൽക്കാലം ആ ഉദ്യോഗസ്ഥന്റെ പേര് വെളിപ്പെടുത്തുന്നില്ലെന്നും, വിഷയത്തിൽ ശക്തമായ പൊലീസ് നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, വീണ വിജയനെതിരായ ഇഡി അന്വേഷണത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് കോൺഗ്രസിന് അന്നും ഇന്നും ഒരേ നിലപാടാണെന്നും കെ. മുരളീധരൻ ആവർത്തിച്ചു. കേന്ദ്രസർക്കാർ രാഷ്ട്രീയ എതിരാളികൾക്കെതിരെ ആയുധമായി ഉപയോഗിക്കുന്ന ഏജൻസി മാത്രമാണ് ഇഡി എന്നും, അതിനാൽ വീണക്കെതിരായി പുറത്തുവിട്ട വാർത്താക്കുറുപ്പിനെ പാർട്ടി ഗൗരവത്തിൽ എടുക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!