Kerala

സ്കൂൾ കുട്ടികൾക്കുള്ള കുത്തരി വിതരണം ഈ അധ്യായന വർഷം തന്നെ ഉണ്ടാകും; മന്ത്രി അനൂപ് ജേക്കബ്

സ്കൂൾ കുട്ടികൾക്കുള്ള കുത്തരി ഈ അധ്യായന വർഷം തന്നെ വിതരണം ചെയ്യാനാകുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. വിതരണം ചെയ്യാൻ മറ്റ് തടസ്സങ്ങൾ ഒന്നുമില്ല. കുത്തരി വിതരണം ചെയ്യുന്നത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പിന് കത്ത് കൈമാറിയെന്നും ഓണം കഴിഞ്ഞാൽ ഉടൻ തുടർ നീക്കങ്ങൾ ഉണ്ടാകുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

കുത്തരി വിതരണം ചെയ്യുന്നതിൽ യാതൊരു തടസ്സവും ഉണ്ടാകില്ല. വിദ്യാഭ്യാസ വകുപ്പുമായി ആലോചിച്ചുകൊണ്ട് ആ പദ്ധതി നടപ്പിലാകും. കേന്ദ്രത്തിന്റെ ശ്രദ്ധയിൽ ഈ വിഷയം കൊണ്ടുവന്നിരുന്നു. കേന്ദ്ര സർക്കാരിന്റെ അനുമതി അക്കാര്യത്തിൽ ഉണ്ടെന്നും മന്ത്രി വ്യക്തമാക്കി.

യുഡിഎഫ് സർക്കാർ അധികാരമേറ്റശേഷം ഏറ്റവും പ്രധാനപ്പെട്ട തീരുമാനമായി കൈകൊണ്ടത് ഉച്ചഭക്ഷണത്തിനായി സ്കൂൾ കുട്ടികൾക്ക് കുത്തരി വിതരണം ചെയ്യും എന്നുള്ളതായിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!