കോഴിക്കോട്: കുറ്റിക്കാട്ടൂർ ഈസ്റ്റ് പൈങ്ങോട്ടുപുറത്ത് വയോധിക സഹോദരിമാരുടെ വീട് ജപ്തി ചെയ്ത സംഭവത്തിൽ പ്രതിഷേധം. ജപ്തി ചെയ്ത വീടിന് മുന്നിൽ ഇന്നലെ ഉച്ച മുതൽ പ്രേമയും സഹോദരി അമൃതവല്ലിയും സമരം ഇരിക്കുകയാണ്. തന്റെ മരിച്ചുപോയ സഹോദരൻ ഫറോക് സ്വദേശിയിൽ നിന്ന് അഞ്ച് ലക്ഷം രൂപ കടം വാങ്ങിയ കേസിലാണ് ജപ്തി നടപടി ഉണ്ടായിരിക്കുന്നത്. അഞ്ച് ലക്ഷം രൂപയാണ് സഹോദരന് കടം വാങ്ങിയിരുന്നത്. മൂന്നര ലക്ഷം രൂപ ഫറോക് സ്വദേശിയ്ക്ക് തിരികെ നൽകിഎന്നും ഇവർ പറഞ്ഞു.
സഹോദരൻ വീട് പണയപ്പെടുത്തി അഞ്ച് ലക്ഷം രൂപ വായ്പ എടുത്തു; കോഴിക്കോട് ജപ്തി ചെയ്ത വീടിന് മുന്നിൽ സഹോദരിമാർ പ്രതിഷേധം തുടരുന്നു

