പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിൽ സിപിഐഎമ്മും കോൺഗ്രസും രാഷ്ട്രീയം കളിക്കുന്നുവെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗങ്ങൾ പി.കെ കൃഷ്ണദാസ് പറഞ്ഞു. മാറ്റം യാത്രക്കാരെ ഒരു വിധത്തിലും ബാധിക്കില്ല. പാലക്കാട് ഡിവിഷനെ അക്ഷരാർത്ഥത്തിൽ വിഭജിച്ചത് ഒന്നാം യുപിഎ സർക്കാർ. അന്ന് കോൺഗ്രസ്സ് നേതാക്കൾ കാശിക്ക് പോയിരുന്നോ എന്നും കൃഷ്ണദാസ് ചോദിച്ചു.
പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം; സിപിഐഎമ്മും കോൺഗ്രസും രാഷ്ട്രീയം കളിക്കുന്നു: പി കെ കൃഷ്ണദാസ്

