Kerala

ഇ ഡി കേസ് പ്രതികളുടെ റീല്‍സ് ചിത്രീകരണം; ‘പ്രതികള്‍ക്ക് മുണ്ടും ഷര്‍ട്ടും വാങ്ങിക്കൊടുത്ത പൊലീസുകാര്‍ വരെയുണ്ട്; ഭരണം മാറിയത് അറിഞ്ഞിട്ടില്ല’; കെ മുരളീധരന്‍

തിരുവനന്തപുരം: ഇ ഡി കേസ് പ്രതികള്‍ മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ ഓണാഘോഷത്തില്‍ പങ്കെടുത്ത് റീല്‍സ് ചിത്രീകരിച്ചതില്‍ പ്രതികരണവുമായി കെ മുരളീധരന്‍. ഊഞ്ഞാലാടുകയും ചെണ്ടകൊട്ടുകയും ചെയ്തിട്ടുണ്ട്. ഭരണം മാറിയത് അറിയാത്ത ചില ഉദ്യോഗസ്ഥര്‍ ഇപ്പോഴുമുണ്ട് പൊലീസില്‍. അതിന്റെ ദോഷമാണ്. നടപടി പൊലീസ് സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇദ്ദേഹത്തിന് മുണ്ടും ഷര്‍ട്ടും വാങ്ങിച്ചുകൊടുത്ത പൊലീസുകാര്‍ വരെയുണ്ട്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പൊലീസുകാരെ സ്റ്റേഷനിലിട്ട് തല്ലിയ വിദ്വാനാണ് ഈ ആഘോഷത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച കക്ഷി. മന്ത്രി ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ പേര് പറയുന്നത് ശരിയല്ലാത്തതുകൊണ്ട് ഞാന്‍ പറയുന്നില്ല. മ്യൂസിയം സ്റ്റേഷനില്‍ കോണ്‍ഗ്രസുകാരെ തല്ലുന്ന ജോലിയായിരുന്നു ഇദ്ദേഹത്തിന് കഴിഞ്ഞ 10 വര്‍ഷക്കാലം. ആ വിദ്വാന്‍ പറഞ്ഞിട്ടാണ് പഴയ കൗണ്‍സിലര്‍ക്ക് മുണ്ടും ഷര്‍ട്ടും വാങ്ങിക്കൊടുത്തത്. ആഭ്യന്തരവകുപ്പ് അന്വേഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് – അദ്ദേഹം പറഞ്ഞു.

ഇ ഡി കേസ് പ്രതികളായ ഐ പി ബിനു അടക്കമുള്ള സിപിഐഎം പ്രവര്‍ത്തകര്‍ തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ ഓണാഘോഷം നടത്തി റീല്‍സ് ചിത്രീകരിച്ചത് വിവാദമായ സംഭവത്തില്‍ അന്വേഷണം നടത്താന്‍ എഡിജിപി പി വിജയന്‍ നിര്‍ദേശം നല്‍കിയിരുന്നു. പ്രതികള്‍ പൊലീസ് സ്റ്റേഷനില്‍ ഓണാഘോഷത്തിനൊപ്പം പങ്കുചേര്‍ന്നതില്‍ പൊലീസിന് വീഴ്ച ഉണ്ടായെന്നാണ് സിറ്റി പൊലീസ് കമ്മീഷണറുടെ റിപ്പോര്‍ട്ട്. സ്റ്റേഷനില്‍ ഓണാഘോഷമാണെന്ന് പരിഗണിക്കാതെ പ്രതികളെ പരിസരത്ത് നിര്‍ത്തി. ഒപ്പിടിപ്പിച്ച് പ്രതികളെ വേഗം പറഞ്ഞു വിടുന്നതില്‍ പൊലീസിന് വീഴ്ചയുണ്ടായി. ഇതടക്കമുള്ള കാര്യങ്ങള്‍ സിറ്റി പൊലീസ് കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ ഉണ്ട്. ദക്ഷിണ മേഖല IGക്ക് സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടില്‍ തുടര്‍നടപടികള്‍ സംസ്ഥാന പൊലീസ് മേധാവി തീരുമാനിക്കും. ഭരണം മാറിയത് അറിയാത്ത ചിലയാളുകള്‍ ഇപ്പോഴും സേനയില്‍ ഉണ്ടെന്ന് മന്ത്രി കെ മുരളീധരന്‍ പറഞ്ഞു. അതിന്റെ ദോഷമാണെന്നും മന്ത്രിയുടെ പരിഹാസം.

അതേസമയം, മാസപ്പടി കേസിലെ ഇഡി അന്വേഷണത്തിലും അദ്ദേഹം പ്രതികരിച്ചു. ഇഡിയുടെ കാര്യത്തില്‍ തങ്ങള്‍ അഭിപ്രായം പറയുന്നില്ലെന്ന് . ഇഡിയോട് ഞങ്ങള്‍ക്ക് എല്ലായിടത്തും ഒരേ നിലപാടാണ്. രാഷ്ട്രീയമായി കേന്ദ്രത്തിന്റെ ഇടപെടല്‍ നടക്കുന്ന സ്ഥാപനമാണ് ഇഡി. ഇഡിയുടെ ഒരു നിലപാടിനെയും കോണ്‍ഗ്രസ് അനുകൂലിക്കുന്നില്ല. അത് അതിന്റെ വഴിക്ക് നടക്കട്ടെ. വാര്‍ത്താകുറിപ്പ് വിശ്വസിക്കാഞ്ഞിട്ടല്ല. ഇഡിയെ പ്രോത്സാഹിപ്പിക്കുന്നില്ല – അദ്ദേഹം പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!