Kerala News

ഓണാഘോഷം അനുവദിച്ചില്ല; വിദ്യാര്‍ത്ഥി ആത്മഹത്യക്ക് ശ്രമിച്ചു, വര്‍ക്കല എസ്.എന്‍ കോളജില്‍ വീണ്ടും സംഘര്‍ഷം

  • 25th August 2022
  • 0 Comments

വര്‍ക്കല എസ്എന്‍ കോളേജില്‍ വീണ്ടും സംഘര്‍ഷം. ഓണാഘോഷം അനുവദിക്കാത്തതിനെതിരെ പ്രതിഷേധിച്ച 13 വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതിലൊരു വിദ്യാര്‍ത്ഥി ആത്മഹത്യക്ക് ശ്രമിച്ചതിനെത്തുടര്‍ന്ന് കേളേജില്‍ വീണ്ടും സംഘര്‍ഷമുണ്ടായിരിക്കുകയാണ്. കോളേജ് അടച്ചിടാന്‍ പ്രിന്‍സിപ്പാള്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ ഉപരോധസമരത്തിലാണ്. ഓണാഘോഷ നടത്തിപ്പിന് കോളജ് മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ അംഗീകരിക്കില്ലെന്നാണ് വിദ്യാര്‍ത്ഥികളുടെ നിലപാട്. ഇതിനെച്ചൊല്ലി രണ്ട് ദിവസം മുമ്പ് കോളജ് മാനേജ്മെന്റും വിദ്യാര്‍ത്ഥികളും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. പിന്നീട് പൊലീസ് എത്തിയാണ് അന്തരീഷം ശാന്തമാക്കിയത്.

Kerala News

ഭര്‍ത്താവ് തൂങ്ങി മരിച്ചതറിഞ്ഞ് ഭാര്യ ആസിഡ് കുടിച്ച് ജീവനൊടുക്കി

  • 21st August 2022
  • 0 Comments

ഭര്‍ത്താവ് ആത്മഹത്യ ചെയ്തത് അറിഞ്ഞ് ഭാര്യയും ജീവനൊടുക്കി. നെടുമങ്ങാട് ഉഴമലയ്ക്കല്‍ പരുത്തിക്കുഴി സ്വദേശികളായ രാജേഷ് (38), അപര്‍ണ (26) എന്നിവരാണ് മരിച്ചത്. രാജേഷ് വീട്ടിനുള്ളില്‍ തൂങ്ങിമരിക്കുകയായിരുന്നു. മരണ വിവരം അറിഞ്ഞ ഭാര്യ ആസിഡ് കഴിച്ചാണ് ആത്മഹത്യ ചെയ്തത്.ഇരുവര്‍ക്കും മൂന്നര വയസുള്ള മകളുണ്ട്. ഇരുവരും ഒരാഴ്ചയായി ചില സൗന്ദര്യ പിണക്കങ്ങള്‍ കാരണം മാറി താമസിക്കുകയായിരുന്നു.അപര്‍ണയുടെയും രാജേഷിന്റെയും വീടുകള്‍ തമ്മില്‍ 100 മീറ്റര്‍ അകലം മാത്രമേയുള്ളൂ. ഇന്നലെ വൈകിട്ട് അപര്‍ണ്ണയുടെ വീട്ടിലെത്തിയ രാജേഷ് ഭാര്യയെയും മകളെയും വീട്ടിലേക്ക് വിളിച്ചിരുന്നു. എന്നാല്‍ […]

Kerala News

പുന്നപ്രയില്‍ തീവണ്ടിക്ക് മുന്നില്‍ ചാടി യുവാവ് ജീവനൊടുക്കിയ സംഭവം; ഡി വൈ എഫ് ഐക്കെതിരെ ആരോപണവുമായി കുടുംബം

  • 18th August 2022
  • 0 Comments

യുവാവ് തീവണ്ടിക്ക് മുന്നില്‍ ചാടി ജീവനൊടുക്കിയ സംഭവത്തില്‍ ഡിവൈഎഫ്ഐക്കെതിരെ പരാതിയുമായി കുടുംബം. ഡിവൈഎഫ്ഐ നേതാക്കളുടെ മര്‍ദ്ദനത്തെ തുടര്‍ന്നാണ് ആലപ്പുഴ പുന്നപ്ര സ്വദേശി നന്ദു(19) ആത്മഹത്യ ചെയ്തത് എന്ന് കുടുംബം ആരോപിച്ചു. നന്ദുവിന്റെ ശബ്ദരേഖകളും പുറത്തുവന്നിട്ടുണ്ട്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കാന്‍ ഓടിച്ചിട്ടപ്പോള്‍ നന്ദു ട്രെയിന് മുന്നില്‍പ്പെടുകയായിരുന്നുവെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. മരിക്കുന്നതിന് തൊട്ട് മുമ്പ് സഹോദരിയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ ഡിവൈഎഫ്‌ഐക്കാര്‍ തന്നെ മര്‍ദ്ദിച്ചതായി നന്ദു പറയുന്നുണ്ട്. പ്രദേശത്തെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കഞ്ചാവ് ഉപയോഗിക്കുന്നവരാണെന്നും നേരത്തെയും ഇവര്‍ വധഭീഷണി മുഴക്കിയിട്ടുണ്ടെന്നും […]

Kerala Local News

കാലുമുറിച്ചു മാറ്റണമെന്ന് വൈദ്യര്‍ പറഞ്ഞു;കൊടുവള്ളിയില്‍ അമ്മയും മകനും വീടിന് സമീപത്തെ ടവറില്‍ തൂങ്ങി മരിച്ച നിലയിൽ

  • 15th August 2022
  • 0 Comments

കൊടുവള്ളിയില്‍ അമ്മയും മകനും തൂങ്ങിമരിച്ചു. കൊടുവള്ളി ഞെള്ളോരമ്മൽ ഗംഗാധരന്റെ ഭാര്യ ദേവി (52), മകൻ അജിത് കുമാർ (32) എന്നിവരെയാണ് വീടിനു സമീപത്തെ ടവറിനു മുകളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാവിലെ ദേവി ചികിത്സയ്ക്കായി കോഴിക്കോട്ട ഒരു വൈദ്യരുടെ അടുത്തുപോയിരുന്നു. കാല് മുറിച്ചുമാറ്റണമെന്ന് വൈദ്യര്‍ പറഞ്ഞതായും ഇതിനാല്‍ ഇനി ജീവിച്ചിരിക്കുന്നില്ലെന്നും ആത്മഹത്യ ചെയ്യുകയാണെന്നും ഇവര്‍ വീട്ടിലേക്കു വിളിച്ചറിയിച്ചിരുന്നു. രാത്രിയും ഇവർ വീട്ടിലെത്താത്തതിനെ തുടർന്ന് എട്ടു മണിയോടെ ബന്ധുക്കൾ കൊടുവള്ളി പൊലീസിൽ പരാതി നൽകി.തുടർന്ന് നാട്ടുകാർ നടത്തിയ […]

Kerala News

കോഴിക്കോട് പോലീസുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

  • 14th August 2022
  • 0 Comments

പൊലീസുകാരനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് എലത്തൂര്‍ സ്റ്റേഷനിലെ സിവില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ബാജുവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 47 വയസായിരുന്നു. ഉള്ളിയേരിയിലെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. കിടപ്പുമുറിയ്ക്കുള്ളിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. ബാജുവിനെ ബന്ധുക്കള്‍ ചേര്‍ന്ന് ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം ബാജുവിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. […]

Kerala News

നജ്ലയുടെ ആത്മഹത്യ റെനീസിന്റെയും പെണ്‍സുഹൃത്തിന്റെയും ഭീഷണിയെ തുടര്‍ന്ന്, പൊലീസ് ക്വാര്‍ട്ടേഴ്‌സിലെ കൂട്ടമരണത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു

  • 14th August 2022
  • 0 Comments

ആലപ്പുഴ പൊലീസ് ക്വാര്‍ട്ടേഴ്‌സിലെ കൂട്ടമരണത്തില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. സിപിഒ റെനീസിനെ ഒന്നാം പ്രതിയാക്കിയാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. റെനീസിന്റെ പെണ്‍സുഹൃത്ത് ഷഹാന രണ്ടാംപ്രതിയാണ്. കുട്ടികളെ കൊന്ന് നജ്ല ആത്മഹത്യ ചെയ്തത് റെനീസിന്റെയും ഷഹാനയുടെയും ഭീഷണിയെ തുടര്‍ന്നാണെന്നും കുറ്റപത്രത്തില്‍ പറയുന്നു. പൊലീസ ക്വാര്‍ട്ടേഴ്സില്‍ എത്തിയാണ് ഷഹാന ഭീഷണിപ്പെടുത്തിയത്. ഇതിന് പിന്നാലെ മെയ് 10ന് മക്കളെ കൊലപ്പെടുത്തി നജ്‌ല ആത്മഹത്യ ചെയ്യുകയായിരുന്നു. ഷഹാന ക്വാര്‍ട്ടേഴ്സിലെത്തി നജ്‌ലയുമായി വഴക്കിടുന്നതിന്റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. റെനീസിന്റെ നിരന്തര പീഡനങ്ങളും, പരസ്ത്രീ ബന്ധവുമാണ് ആത്മഹത്യയ്ക്ക് […]

Kerala News

സ്ത്രീധനപീഡനം: ആത്മഹത്യയ്ക്ക് ശ്രമിച്ച ഇരുപത്തിയൊന്നുകാരി മരിച്ചു; ഭര്‍ത്താവ് റിമാന്‍ഡില്‍

  • 10th August 2022
  • 0 Comments

സംസ്ഥാനത്ത് വീണ്ടും സ്ത്രീധന പീഡന മരണം. ആത്മഹത്യയ്ക്ക് ശ്രമിച്ച ഇരുപത്തിയൊന്നുകാരി അഫ്സാനയാണ് മരിച്ചത്. ഈ മാസം ഒന്നിന് ആത്മഹത്യാശ്രമം നടത്തിയ അഫ്സാന തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. അഫ്‌സാനയുടെ ഭര്‍ത്താവ് അമലിനെ കൈപ്പമംഗലം പൊലീസ് രാത്രി തന്നെ അറസ്റ്റ് ചെയ്തു. അമല്‍ റിമാന്‍ഡിലാണ്. ഒന്നര വര്‍ഷം മുമ്പായിരുന്നു അമലും അഫ്‌സാനയും വിവാഹിതരായത്. ദീര്‍ഘകാലത്തെ പ്രണയത്തിന് ശേഷം വിവാഹിതരായ ഇവര്‍ മൂന്നുപീടികയിലെ അഫ്സാനയുടെ ഫ്‌ലാറ്റിലായിരുന്നു താമസം. വിവാഹശേഷം സ്ത്രീധനം ആവശ്യപ്പെട്ട് അമല്‍ അഫ്സാനയെ മാനസികമായും ശാരീരികമായും […]

National News

ഒരു മാസം പ്രായമുള്ള കുഞ്ഞടക്കം നാല് മക്കളെയും കൊണ്ട് യുവതി കിണറ്റില്‍ ചാടി, അമ്മ പരിക്കുകളോടെ രക്ഷപ്പെട്ടു

  • 6th August 2022
  • 0 Comments

ഒരു മാസം പ്രായമുള്ള കുഞ്ഞടക്കം നാല് മക്കളെയും കൊണ്ട് അമ്മ കിണറ്റില്‍ ചാടി. നാല് കുട്ടികളും മരിച്ചതായി പൊലീസ് അറിയിച്ചു. 32കാരിയായ മാത്യയാണ് കുട്ടികളെയും കൊണ്ട് കിണറ്റില്‍ ചാടിയത്. യുവതി പരിക്കുകളോടെ രക്ഷപ്പെട്ടു. രാജസ്ഥാനിലെ അജ്മീര്‍ ജില്ലയില്‍ ഇന്നലെ രാത്രിയായിരുന്നു ദാരുണ സംഭവമുണ്ടായത്. മക്കളായ കോമള്‍ (4), റിങ്കു (3), രാജ്വീര്‍ (2), ദേവരാജ് എന്നിവരാണ് മരിച്ചത്. നാല് കുട്ടികളില്‍ ഇളയത് ഒരു മാസം പ്രായമുള്ള കുഞ്ഞായിരുന്നു. മൂന്ന് കുട്ടികളുടെ മൃതദേഹങ്ങള്‍ ഇന്നലെ രാത്രി തന്നെ കിട്ടിയിരുന്നു. […]

National News

നാലു വയസുകാരിയായ മകളെ അമ്മ ഫ്‌ളാറ്റിന് മുകളില്‍ നിന്ന് താഴെക്കെറിഞ്ഞു, പിന്നാലെ ആത്മഹത്യ ശ്രമം, കുഞ്ഞു മരിച്ചു

  • 5th August 2022
  • 0 Comments

നാലു വയസുകാരിയായ മകളെ അമ്മ ഫ്‌ളാറ്റിന് മുകളില്‍ നിന്ന് വലിച്ചെറിഞ്ഞു. കുഞ്ഞ് മരിച്ചു. എസ്ആര്‍ നഗറിലെ ഹൗസിങ് അപാര്‍ട്ട്മെന്റില്‍ വ്യാഴാഴ്ചയാണ് ദാരുണസംഭവം നടന്നത്. ബാല്‍ക്കണിയില്‍ നിന്ന് കുഞ്ഞിനെ അമ്മ താഴേക്കെറിയുന്നതിന്റെ സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചു. ദീതി എന്ന് പേരിട്ടിരിക്കുന്ന കുഞ്ഞിന് ജനനം മുതല്‍ ബുദ്ധിമാന്ദ്യമുണ്ടായിരുന്നു. മൂന്ന് മാസം മുമ്പും കുഞ്ഞിനെ ഒഴിവാക്കാന്‍ അമ്മ ശ്രമിച്ചിരുന്നതായും വിവരമുണ്ട്. ഒരു റെയില്‍വേ സ്റ്റേഷനില്‍ കുട്ടിയെ അവര്‍ ഉപേക്ഷിച്ച് പോരുകയായിരുന്നു. എന്നാല്‍, ഇവരുടെ ഭര്‍ത്താവ് കുഞ്ഞിനെ കണ്ടെത്തി വീട്ടില്‍ തിരികെ […]

Kerala News

കുട്ടികളെ സ്‌കൂളില്‍ പറഞ്ഞയച്ചതിന് പിന്നാലെ യുവതി തൂങ്ങിമരിച്ചു, ഭര്‍തൃസഹോദരിക്കെതിരെ ഗുരുതര ആരോപണവുമായി ബന്ധുക്കള്‍

  • 5th August 2022
  • 0 Comments

കൊല്ലത്ത് യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊട്ടാരക്കര പുത്തൂരിലാണ് സംഭവം. പവിത്രേശ്വരം വഞ്ചിമുക്ക് രഘു മന്ദിരത്തില്‍ ഷീന (34) ആണ് മരിച്ചത്. കുട്ടികളെ സ്‌കൂളില്‍ വിട്ടശേഷം മുകളിലെ നിലയിലേക്ക് പോയ ഷീന തിരികെ വരാഞ്ഞതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഭര്‍ത്താവ് രാജേഷ് സൗദി അറേബ്യയിലാണ്. ഭര്‍ത്താവിന്റെ മാതാപിതാക്കളുടെയും സഹോദരിയുടെയും ഒപ്പമാണ് ഷീന താമസിക്കുന്നത്. രാജേഷിന്റെ സഹോദരി ഷീനയെ നിരന്തരം മര്‍ദ്ദിക്കാറുണ്ടായിരുന്നു എന്നാണ് കുടുംബം […]

error: Protected Content !!