Local News

മുടികൊഴിച്ചിലിന് ചികിത്സതേടി;മരുന്ന് കഴിച്ച് പുരികവും രോമവും വരെ കൊഴിഞ്ഞു,യുവാവ് ആത്മത്യ ചെയ്തു

  • 7th November 2022
  • 0 Comments

മുടികൊഴിച്ചിലിൽ മനംനൊന്ത് കോഴിക്കോട് യുവാവ് ആത്മഹത്യ ചെയ്തു. കോഴിക്കോട് നോര്‍ത്ത് കന്നൂര് സ്വദേശി പ്രശാന്ത് ആണ് കഴിഞ്ഞ മാസം വീട്ടില്‍ തൂങ്ങിമരിച്ചത്. പ്രശാന്തിനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് വീട്ടുകാർ നടത്തിയ പരിശോധനയിൽ പ്രശാന്തിന്റെ ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു. ചികിത്സിച്ച ഡോക്ടറുടെ പേര് എഴുതിവെച്ച ആത്മഹത്യ കുറിപ്പാണ് കണ്ടെത്തിയത്. മുടികൊഴിച്ചിലിനായി ചികിത്സ തേടിയതിനു പിന്നാലെയാണ് തന്റെ മുടി കൊഴിഞ്ഞതെന്നും മരണത്തിന് കാരണം ഡോക്ടറാണെന്നും കുറിപ്പിൽ പറയുന്നു.മുടി കൊഴിയുന്നതിന്റെ വലിയ മനോവിഷമത്തിലായിരുന്നു കുറച്ച് കാലമായി പ്രശാന്ത് […]

Kerala

പലിശക്കാരുടെ ഭീഷണി; പാലക്കാട് യുവാവ് തൂങ്ങി മരിച്ച നിലയിൽ

  • 5th November 2022
  • 0 Comments

പാലക്കാട് പറളിയിൽ പലിശക്കാരുടെ ഭീഷണിയെ തുടർന്ന് യുവാവ് ജീവനൊടുക്കി. പറളി സ്വദേശി പ്രവീണിനെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പലിശക്കാർ വീട്ടിൽ വന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ഇന്നലെ രാത്രിയാണ് പ്രവീണിനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. നിർമ്മാണ തൊഴിലാളിയായ പ്രവീൺ പലിശക്കാരിൽ നിന്ന് വായ്പ എടുത്തിരുന്നു. പ്രദേശവാസികൾ കൂടിയായ പലിശക്കാർ വീട്ടിലെത്തി പ്രവീണിനെ ഭീഷണിപ്പെടുത്താറുണ്ടെന്ന് കുടുംബാംഗങ്ങൾ പറയുന്നു. രണ്ടു ദിവസം മുൻപും ഇത്തരത്തിൽ ഭീഷണിയുണ്ടായിരുന്നു. ഇതാകാം ആത്മഹത്യക്ക് കാരണമായതെന്നാണ് വീട്ടുകാർ പറയുന്നത്. പ്രവീണിൻ്റെ […]

Kerala

പ്രണയ നൈരാശ്യം; കൈ ഞരമ്പ് മുറിച്ച് പാലത്തിൽനിന്ന് ചാടി 21കാരി ആത്മഹത്യ ചെയ്തു

  • 26th October 2022
  • 0 Comments

കൊച്ചി: പ്രണയ നൈരാശ്യത്തെ തുടർന്ന് യുവതി കൈ ഞരമ്പ് മുറിച്ച ശേഷം പാലത്തിൽനിന്നും ചാടി ആത്മഹത്യ ചെയ്തു. പാലാരിവട്ടം സ്വദേശിയായ അനൂജ (21) ആണു ഇടപ്പള്ളി കുന്നുംപുറത്തിനു സമീപമുള്ള മുട്ടാർ പാലത്തിൽനിന്നു ചാടി മരിച്ചത്. കഴിഞ്ഞ ദിവസം അനൂജയെ കാണാനില്ലെന്നു കാട്ടി ബന്ധുക്കൾ പാലാരിവട്ടം പൊലീസിൽ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരുന്നതിനിടെയാണ് രാവിലെ പെൺകുട്ടിയുടെ മൃതദേഹം കണ്ടെടുക്കുന്നത്. പ്രണയ നൈരാശ്യമാണ് മരണകാരണം എന്നു പറയുന്ന കുറിപ്പ് പൊലീസ് കണ്ടെടുത്തു. (ആത്മഹത്യ […]

Kerala

ലോണെടുത്തവർ പണം തിരിച്ചടച്ചില്ല; സമ്മർദ്ദം താങ്ങനാവാതെ ബാങ്ക് മാനേജർ ആത്മഹത്യ ചെയ്തു

  • 14th October 2022
  • 0 Comments

ആന്ധ്രപ്രദേശ്: ബാങ്കിൽ നിന്ന് ലോണെടുത്തവർ കൃത്യമായി തിരിച്ചടവ് നടത്താത്തത് കാരണം കടുത്ത ജോലി സമ്മർദ്ദവും സാമ്പത്തിക ബാധ്യതയും താങ്ങാനാകാതെ ബാങ്ക് മാനേജർ ആത്മഹത്യ ചെയ്തു. ആന്ധ്രപ്രദേശിലെ കാകിനാഡ ജില്ലയിലെ പിതപുരം സ്വദേശിയായ വിസപ്രഗത ശ്രീകാന്ത് ആണ് മരിച്ചതെന്ന് പ്രാദേശിക പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. പുതുച്ചേരിയിലെ യാനത്തുള്ള ബാങ്കിൽ മാനേജരായി ജോലി ചെയ്യുകയായിരുന്നു ശ്രീകാന്ത്. യാനത്തെ യൂക്കോ ബാങ്കിലാണ് ജോലി ചെയ്തിരുന്നത്. യാനത്തെ ഗോപാൽ നഗറിലുള്ള എച്ച്പി ഗ്യാസ് കമ്പനിക്ക് സമീപമുള്ള വാടകവീട്ടിലാണ് ശ്രീകാന്ത് താമസിച്ചിരുന്നത്. ഈ വീട്ടിൽ […]

Kerala

തിരുവില്വാമലയിൽ ഒരു കുടുംബത്തിലെ 4 പേരെ പൊള്ളലേറ്റ നിലയിൽ, 2 മരണം, ആത്മഹത്യയെന്ന് സംശയം

  • 11th October 2022
  • 0 Comments

തൃശ്ശൂർ: തൃശ്ശൂർ തിരുവില്വാമലയിൽ ഒരു കുടുംബത്തിലെ നാലു പേരെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തി. ഒരലാശേരി ചോലക്കോട്ടിൽ രാധാകൃഷ്ണൻ (47), ഭാര്യ ശാന്തി (43), മക്കളായ കാർത്തിക് (14), രാഹുൽ (07) എന്നിവർക്കാണ് പൊളളലേറ്റത്. ആശുപത്രിയിലെത്തിച്ചെങ്കിലും ശാന്തിയും ഇളയ മകൻ രാഹുലും മരിച്ചു. രാധാകൃഷ്ണന്റെയും മൂത്ത മകൻ കാർത്തികിന്റെയും പരിക്ക് ഗുരുതരമാണ്. വീട്ടിനകത്താണ് ഇവരെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയതാണെന്നാണ് സംശയം. തിരുവില്വാമലയിലെ ഹോട്ടൽ നടത്തിപ്പുകാരനാണ് രാധാകൃഷ്ണൻ.

National

കുടുംബത്തിൽ പെൺകുഞ്ഞ് പിറന്നതിനെ തുടർന്ന് ആത്മഹത്യ ചെയ്ത് അച്ഛനും മുത്തശ്ശിയും

  • 10th October 2022
  • 0 Comments

തമിഴ്‍നാട്: കുടുംബത്തിൽ പെൺകുഞ്ഞ് ജനിച്ചതിനെ തുടർന്ന് അച്ഛനും മുത്തശ്ശിയും ആത്മഹത്യ ചെയ്തു. തമിഴ്‍നാട് ജോലാർപേട്ടിനടുത്തുള്ള മണ്ഡലവാടി ഗ്രാമത്തിൽ താമസിക്കുന്ന മുരളി (27) ഒരു വർഷം മുമ്പാണ് ഇന്ദുജയെ (20) വിവാഹം കഴിച്ചത്. കഴിഞ്ഞ ദിവസം ഭാര്യ പെൺകുഞ്ഞിനെ പ്രസവിച്ചതിനെ തുടർന്ന് മുരളിയും മുരളിയുടെ അമ്മ ശിവകാമി (55)യുമാണ് ആത്മഹത്യ ചെയ്തത്. കുടുംബത്തിൽ പെൺകുഞ്ഞ് പിറന്നതിൽ മനംനൊന്താണ് ആത്മഹത്യ എന്ന് കാരുതുന്നതായി പൊലീസ് പറഞ്ഞു. ശേഖറിൻറെ ഭാര്യ ശിവകാമി(55)യുടെ മൂന്നാമത്തെ മകനാണ് മുരളി. ഇവരുടെ മൂത്ത രണ്ട് ആൺ […]

National

‘എനിക്ക് സമാധാനം വേണം, ഞാൻ പോകുന്നു’; യുവനടിയും മോഡലുമായ ആകാംക്ഷാ മോഹൻ ഹോട്ടൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ

  • 1st October 2022
  • 0 Comments

മുംബൈ: യുവനടിയും മോഡലുമായ ആകാക്ഷാ മോഹനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അന്ധേരിയിലെ സീബ്രിഡ്ജ് ഹോട്ടലിലാണ്‌ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹരിയാണ യമുന നഗർ സ്വദേശിനിയാണ് ആകാംക്ഷ മോഹൻ(30). സംഭവ സ്ഥലത്തുനിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ‘എന്നോട് ക്ഷമിക്കണം ആരും മരണത്തിന് ഉത്തരവാദിയല്ല, എനിക്ക് സമാധാനം വേണം, ഞാൻ പോകുന്നു’ എന്നാണ് കുറിപ്പിലുള്ളത്. ബുധനാഴ്ചയാണ് ആകാംക്ഷ ഹോട്ടലിൽ മുറിയെടുത്തത്. വ്യാഴാഴ്ച മുറി വൃത്തിയാക്കാൻ എത്തിയവർ‌ വിളിച്ചിട്ടും വാതിൽ തുറന്നില്ല. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പരസ്യചിത്രങ്ങളിലും മറ്റും […]

Kerala News

‘മകൾ വീടുവിട്ടുപോയി വിവാഹം കഴിച്ചു ‘കൊച്ചിയില്‍ ദമ്പതികള്‍ ജീവനൊടുക്കി

  • 27th September 2022
  • 0 Comments

വൈപ്പിന്‍ ചെറായിയില്‍ ദമ്പതികള്‍ ആത്മഹത്യ ചെയ്ത നിലയില്‍. ബേക്കറി ബസ് സ്റ്റോപ്പിന് സമീപം താമസിക്കുന്ന കണ്ടോന്‍തറ രാധാകൃഷ്ണന്‍, ഭാര്യ അനിത എന്നിവരേയാണ്‌ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.ഇവരുടെ മകള്‍ കഴിഞ്ഞ ദിവസം വീട്ടുവിട്ടുപോയി വിവാഹം കഴിച്ചിരുന്നു. ഇതില്‍ മനംനൊന്താണ് ഇരുവരും ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. സംഭവത്തില്‍ മുനമ്പം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Kerala News

അത്തോളിയിൽ പ്ലസ് ടു വിദ്യാര്‍ഥിനി കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍

  • 12th September 2022
  • 0 Comments

കോഴിക്കോട് പതിനേഴുകാരി വീട്ടില്‍ തൂങ്ങിമരിച്ച നിലയിൽ.അത്തോളി ഗവര്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനിയായ ഖദീജ റെഹ്ഷയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പുലര്‍ച്ചെ രണ്ടരയോടെ വീട്ടുകാരാണ് കുട്ടി കിടപ്പുമുറിയില്‍ തൂങ്ങിനില്‍ക്കുന്നത് കണ്ടത്. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.ഞായറാഴ്ച രാത്രി പതിനൊന്നുമണിക്ക് ശേഷമാണ് പെണ്‍കുട്ടി തൂങ്ങിമരിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. ഉറങ്ങാന്‍ കിടന്ന ഖദീജ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. അത്തോളി പൊലീസ് അന്വേഷണം ആരംഭിച്ചു.

Kerala News

ഭർത്തൃവീട്ടിൽ ഗർഭിണിയായ യുവതി തൂങ്ങി മരിച്ചു;പീഡനമെന്ന് ബന്ധുക്കള്‍

  • 5th September 2022
  • 0 Comments

എറണാകുളത്ത് നോര്‍ത്ത് പറവൂരിലെ ഭര്‍തൃവീട്ടില്‍ ഗര്‍ഭിണി തൂങ്ങിമരിച്ചു.തിരുവനന്തപുരം ചാക്ക, വള്ളക്കടവ് സ്വദേശി അമലയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ട് വര്‍ഷം മുമ്പാണ് അമല വടക്കന്‍ പറവൂര്‍ സ്വദേശിയായ രഞ്ജിത്തിനെ വിവാഹം കഴിച്ചത്.ഭർതൃ വീട്ടിലെ പീഡനത്തെ തുടർന്ന് അമല ജീവനൊടുക്കുകയായിരുന്നു എന്ന് ബന്ധുക്കൾ ആരോപിച്ചു. വീട്ടുകാരുമായി സംസാരിക്കാന്‍ അമലയെ അനുവദിച്ചില്ലെന്നും ആരോപണമുണ്ട്. അമല ഗര്‍ഭിണിയാണെന്ന വിവരം പോലും തങ്ങളെ അറിയിച്ചിരുന്നില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. സംഭവത്തിൽ ആസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.

error: Protected Content !!