Kerala

ശമ്പളം വന്നാൽ കടം തീർക്കാൻ സുഹൃത്തിനെ ഏൽപ്പിച്ചു; കെഎസ്ആർടിസി ഡ്രൈവർ ആത്മഹത്യ ചെയ്‌തു

  • 11th January 2023
  • 0 Comments

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ശമ്പളം വൈകിയതിനെ തുടർന്നുണ്ടായ സാമ്പത്തിക ബുദ്ധിമുട്ടുകളെകൊണ്ട് കെഎസ്ആർടിസി ബസ് ഡ്രൈവർ ജീവനൊടുക്കി. കിഴക്കേക്കോട്ട സിറ്റി ഡിപ്പോയിലെ ഡ്രൈവർ തൊളിക്കോട് കാരയ്ക്കൻതോട് തോണിപ്പാറ അഭിജിത്ത് ഭവനിൽ ജി. സജികുമാറി(52)നെയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. കുടുംബപ്രശ്നമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. എന്നാൽ‌ സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടർന്നാണ് കുടുംബപ്രശ്നം ഉണ്ടായതെന്ന് സഹപ്രവർത്തകർ പറഞ്ഞു. ശബരിമല സീസണിൽ സജികുമാറിനെ ഒരു മാസത്തോളം പമ്പ ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്നു. 30 നാണു തിരികെ എത്തിയത്. ശബരിമല സ്പെഷ്യൽ ഡ്യൂട്ടിയുടെ ശമ്പളം ഇതുവരെ […]

National

പരീക്ഷയെഴുതാൻ അനുമതി ലഭിച്ചില്ല; ചെന്നൈയിൽ പഠിക്കുന്ന മലയാളി വിദ്യാർത്ഥി ജീവനൊടുക്കി

  • 9th January 2023
  • 0 Comments

പരീക്ഷ എഴുതാൻ അനുമതി നിഷേധിച്ചതിനെ തുടർന്ന് ചെന്നൈയിൽ പഠിക്കുന്ന മലയാളി വിദ്യാർത്ഥി ജീവനൊടുക്കി. കോഴിക്കോട് നടക്കാവ് സ്വദേശി മുഹമ്മദ് ആനിഖ് ആണ് ആത്മഹത്യ ചെയ്തത്. 19 വയസായിരുന്നു. ഫീസ് അടച്ചിട്ടും പരീക്ഷയെഴുതാൻ അനുവദിച്ചില്ലെന്ന് ആക്ഷേപമുയരുന്നുണ്ട്. ചെന്നൈ എസ്ആർഎം കോളജിലെ ഒന്നാം വർഷ റെസ്പിറേറ്ററി തെറാപ്പി വിദ്യാർത്ഥിയായിരുന്നു ആനിഖ്. നാളെ ഒന്നാം സെമസ്റ്റർ പരീക്ഷ തുടങ്ങാനിരിക്കെയാണ് പരീക്ഷ എഴുതാൻ അനുവദിക്കാത്തതിൽ മനംനൊന്ത് വിദ്യാർത്ഥിയുടെ ആത്മഹത്യ. ഹാജർ ഇല്ലാത്തതിനാൽ പരീക്ഷ എഴുതാൻ സമ്മതിക്കില്ലെന്ന് കോളജ് അധികൃതർ ആനിഖിനോട് പറഞ്ഞതായി ചില […]

Kerala News

വായിൽ പ്ലാസ്റ്ററും മൂക്കിൽ ക്ലിപ്പും;തിരുവനന്തപുരത്ത് യുവതി ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ

  • 5th January 2023
  • 0 Comments

തിരുവനന്തപുരത്ത് യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വായിൽ പ്ലാസ്റ്ററും മൂക്കിൽ ക്ലിപ്പുമായി വീട്ടിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. തിരുവനന്തപുരം പ്ലാമൂട് സ്വദേശി സേവ്യറിന്റെ മകൾ സാന്ദ്ര (20) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് മൃതദേഹം വീട്ടിനുള്ളിൽ കണ്ടെത്തിയത്. സംഭവത്തില്‍ മ്യൂസിയം പൊലീസ് അന്വേഷണം തുടങ്ങി. ആത്മഹത്യ ആണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. മുറിയുടെ വാതിൽ സാന്ദ്ര തുറക്കാതെ വന്നപ്പോൾ, അമ്മ പുറത്തുനിന്ന് വാതിൽ തുറന്നപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്

National

കാമുകി വിവാഹത്തിന് സമ്മതിച്ചില്ല; ഫേസ്ബുക്ക് ലൈവിൽ ജീവനൊടുക്കി യുവാവ്

  • 30th December 2022
  • 0 Comments

കാമുകി വിവാഹത്തിനു വിസമ്മതിച്ചതിനെ തുടർന്ന് ഫേസ്ബുക്ക് ലൈവിൽ യുവാവ് ജീവനൊടുക്കി. അസമിൽ 27 വയസുകാരനായ യുവാവാണ് ജീവനൊടുക്കിയത്. കുടുംബത്തിൻ്റെ സമ്മർദം കാരണം തന്നെ വിവാഹം കഴിക്കുന്നതിൽ നിന്ന് കാമുകി പിന്മാറിയെന്നാരോപിച്ചാണ് ഫേസ്ബുക്ക് ലൈവിൽ ജയദീപ് റോയ് എന്ന മെഡിക്കൽ സെയിൽസ് പ്രൊഫഷണൽ ആത്‌മഹത്യ ചെയ്തത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സിൽചറിൽ താമസിക്കുന്ന മുറിയിൽ, കയറിൽ തൂങ്ങിയാണ് ജയദീപ് ജീവനൊടുക്കിയത്. ‘ഞാൻ വിവാഹാഭ്യർത്ഥനയുമായി വീട്ടിൽ പോയി. എന്നാൽ. എല്ലാവരുടെയും മുന്നിൽ വച്ച് അവൾ എന്നെ തിരസ്കരിച്ചു. പിന്നീട്, […]

Kerala

കൊല്ലത്ത് പത്തൊൻപത്കാരി ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

  • 27th December 2022
  • 0 Comments

കൊല്ലത്ത് 19കാരി ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ. കൊല്ലം കുമ്മിൾ വട്ടത്താമര മണ്ണൂർവിളാകത്ത് വീട്ടിൽ ജന്നത്ത് ആണ് മരിച്ചത്. ഭർത്താവ് റാസിഫ് വിദേശത്താണ്. അഞ്ച് മാസം മുൻപായിരുന്നു ഇവരുടെ വിവാഹം. ഇന്ന് പുലർച്ചെയോടെയാണ് ജന്നത്തിനെ ഭർത്താവിന്റെ വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടത്. കിടപ്പുമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. രാത്രി രണ്ട് മണിയോടെ റാസിഫ് ജന്നത്തിനെ ഫോണിൽ വിളിച്ചെങ്കിലും കിട്ടിയില്ല. തുടർന്ന് വീട്ടുകാരെ വിളിച്ചറിയിച്ചു. പലതവണ വിളിച്ചിട്ടും ഫോണെടുക്കാത്തതോടെ വീട്ടുകാർ അടുത്തുള്ള ബന്ധുക്കളെയും വിവരമറിയിച്ചു. ബന്ധുക്കളെത്തി ജനൽ ചില്ലുകൾ പൊട്ടിച്ചപ്പോഴാണ് […]

Kerala

നടൻ ഉല്ലാസ് പന്തളത്തിന്റെ ഭാര്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

  • 20th December 2022
  • 0 Comments

പന്തളം: നടന്‍ ഉല്ലാസ് പന്തളത്തിന്റെ ഭാര്യ തൂങ്ങിമരിച്ച നിലയില്‍. പൂഴിക്കാട്ടെ വീട്ടിലാണ് ഭാര്യ ആശയെ(38) മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയെ കാണാനില്ലെന്ന് പറഞ്ഞുകൊണ്ട് ഉല്ലാസ് പൊലീസിനെ വിളിച്ചിരുന്നു. തുടര്‍ന്ന് പൊലീസെത്തി പരിശോധന നടത്തിയപ്പോളാണ് ആശയെ വീടിന്റെ മുകളിലത്തെ നിലയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.കഴിഞ്ഞ രാത്രി ഭാര്യയും മകളും വീടിന്റെ മുകളിലത്തെ നിലയിലായിരുന്നു ഉറങ്ങിയിരുന്നതെന്നും ഉല്ലാസ് വീട്ടിലുണ്ടായിരുന്നപ്പോള്‍ തന്നെയാണ് മരണം സംഭവിച്ചതെന്നുമാണ് പൊലീസ് പറയുന്നത്. പുതിയ വീടുവെച്ച് ഉല്ലാസും കുടുംബവും താമസം മാറിയിട്ട് അധിക നാളായിട്ടില്ലെന്നും പൊലീസ് […]

Kerala

ആലപ്പുഴ കടപ്പുറത്ത് പൊലീസ് ഉദ്യോഗസ്ഥന്റെ മൃതദേഹം; ആത്മഹത്യയെന്ന് സൂചന

  • 11th December 2022
  • 0 Comments

ആലപ്പുഴ കടപ്പുറത്ത് എഎസ്ഐയെ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ കാഞ്ഞിരംചിറ സ്വദേശി ഫെബി ഗോൺസാൽവസിന്റെ (46) മൃതദേഹമാണ് തീരത്തടിഞ്ഞത്. ഇന്നലെ വൈകുന്നേരം വരെ ആലപ്പുഴ എ ആർ ക്യാമ്പിൽ ഇദ്ദേഹം ഡ്യൂട്ടിയിൽ ഉണ്ടായിരുന്നതായാണ് വിവരം. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മാനസിക അസ്വാസ്ഥ്യത്തിന് ചികിത്സയിലായിരുന്നതായി പറയുന്നു. ശ്രദ്ധിക്കുക: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് […]

Kerala

വിതുര കല്ലാർ ഇക്കോ ടൂറിസത്തിലെ ഗൈഡ് തൂങ്ങി മരിച്ച നിലയിൽ

  • 7th December 2022
  • 0 Comments

വിതുര കല്ലാർ ഇക്കോ ടൂറിസത്തിലെ ഗൈഡിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കല്ലാർ സ്വദേശി ഷാജഹാനാണ് (47) മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് മീൻമുട്ടി വനത്തിൽ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വിതുര പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. കുടുംബപ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നു സുഹൃത്തുക്കൾ പറഞ്ഞു. 15 വർഷമായി ട്യൂറിസ്റ്റ് ഗൈഡായി ജോലി ചെയ്യുകയാണ്.

Kerala

ആറ്റിങ്ങലിൽ നഴ്സിനെ വെട്ടിക്കൊന്ന കേസ്; പ്രതി ആത്മഹത്യ ചെയ്ത നിലയിൽ

  • 1st December 2022
  • 0 Comments

തിരുവനന്തപുരം: കൊലക്കേസ് പ്രതി ജീവനൊടുക്കിയ നിലയിൽ. വെഞ്ഞാറമൂട് വയ്യേറ്റ് ഷൈനി ഭവനിൽ പി എസ് ഷൈജുവിനെയാണ് വീട്ടിലെ രണ്ടാമത്തെ നിലയിലെ മുറിയിൽ കെട്ടിത്തൂങ്ങിയ നിലയിൽ കാണപ്പെട്ടത്. ഉടൻ തന്നെ വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. 2016 ജനുവരിയിൽ ആറ്റിങ്ങൽ കെഎസ്ആർടിസി ബസ്റ്റാന്റിന് സമീപത്ത് വച്ച് പാലാംകോണം സ്വദേശി സൂര്യയെ വെട്ടിക്കൊന്ന കേസിലെ പ്രതിയിണ് ഷൈജു. പിരപ്പൻകോട് സ്വകാര്യ ആശുപത്രിയിലെ നഴ്സായിരുന്ന വെഞ്ഞാറമൂട് പാലാംകോണം സൂര്യ ഭവനിൽ സൂര്യ(26) യാണ് ദാരുണമായി കൊല്ലപ്പെട്ടത്. 2016 […]

Kerala

പത്തനംതിട്ട എആർ ക്യാമ്പിൽ പൊലീസ് ഉദ്യോഗസ്ഥൻ തൂങ്ങിമരിച്ച നിലയിൽ

  • 16th November 2022
  • 0 Comments

പത്തനംതിട്ട: പത്തനംതിട്ട എ ആർ ക്യാമ്പിൽ പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പരാതിയെ തുടർന്ന് ഒളിവിലായിരുന്ന ബിനു കുമാറിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.സാമ്പത്തിക തട്ടിപ്പ് കേസിലാണ് ബിനു കുമാറിനെതിരെ പരാതി ഉയർന്നത്. ഇതേ തുടർന്ന് ഇയാൾ ജോലിക്ക് ഹാജരാകാതെ നിൽക്കുകയായിരുന്നു. (ജീവിതത്തിലെ വിഷമസന്ധികൾക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മർദ്ദങ്ങൾ അതിജീവിക്കാൻ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോൾ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. 1056 എന്ന നമ്പറിൽ വിളിക്കൂ, ആശങ്കകൾ പങ്കുവെയ്ക്കൂ)

error: Protected Content !!