Kerala Local News

ഭാരമാകാൻ ആഗ്രഹിക്കുന്നില്ലെന്ന ആത്മഹത്യാ കുറിപ്പ്: കോഴിക്കോട് ഡോക്ടർ ദമ്പതികൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുരൂഹതകൾ ഇല്ലെന്നും പൊലീസ്

കോഴിക്കോട് മലാപറമ്പിൽ ഡോക്ടർ ദമ്പതികൾ ആത്മഹത്യാ കുറിപ്പെഴുതിവെച്ച് ജീവനൊടുക്കിയ സംഭവത്തിൽ ദുരൂഹതകൾ ഇല്ലെന്നും പൊലീസ്. മകൾക്കും മരുമകനും ഭാരമാകാൻ ആഗ്രഹിക്കുന്നില്ലെന്നാണ് ആത്മഹത്യാ കുറിപ്പിൽ പറയുന്നത്. ഇരുവരും നിത്യ രോഗികളായിരുന്നു. ഫീനോ ബാർബിറ്റോൺ എന്ന ഗുളിക അധികം കഴിച്ചതാണ് മരണ കാരണമെന്നും വ്യക്തമായയതായി പോലീസ് പറഞ്ഞു. ഡോ. റാം മനോഹർ (70), ഭാര്യ ശോഭ മനോഹർ (68) എന്നിവരെയാണ് ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി കൂടുതൽ അന്വേഷണം നടത്തുകയാണ്.അതേസമയം വീടിനുള്ളിൽ നിന്നുതന്നെയാണ് ആത്മഹത്യാ കുറിപ്പ് […]

Kerala Local News

കുന്ദമംഗലത്ത് സ്കൂൾ കേന്ദ്രീകരിച്ച് മയക്ക് മരുന്ന് വില്പന, പതിമൂന്ന് വയസുകാരി ആത്മഹത്യക്ക് ശ്രമിച്ചു

  • 27th March 2023
  • 0 Comments

കുന്ദമംഗലം:കുന്ദമംഗലത്ത് സ്കൂൾ കേന്ദ്രീകരിച്ച് മയക്ക് മരുന്ന് വില്പന. പതിമൂന്ന് വയസുകാരിക്ക് മയക്ക് മരുന്ന് കൊടുത്തെന്ന് ആരോപണം പോലീസ് സ്വമേധയ കേസെടുത്തു. എട്ടാം ക്ലാസ് വിദ്യാർത്ഥിയും കൂട്ടുകാരികളും എട്ടുമാസത്തോളം മയക്ക് മരുന്ന് ഉപയോഗിച്ചു എന്നുള്ള വിവരമാണ് പുറത്ത് വന്നിരിക്കുന്നത്. മയക്ക് മരുന്നിന്റെ ഉപയോഗം മൂലം ആരോഗ്യ നില മോശമായ വിദ്യാർത്ഥി ആത്മഹത്യക്ക് ശ്രമിക്കുകയും തുടർന്ന് ഹോസ്പിറ്റലിൽ എത്തിച്ചപ്പോളാണ് സത്യാവസ്ഥ പുറത്ത് വന്നത്. കുന്ദമംഗലം ബസ്സ്റ്റാൻഡ് ഭാഗത്ത് നിന്നാണ് മയക്കുമരുന്ന് വിൽപ്പന നടത്തുന്നതെന്ന് വിദ്യാർത്ഥി വെളിപ്പെടുത്തി. മയക്കുമരുന്ന് വിൽപ്പന നടത്തുന്നവരിൽ […]

Kerala

പതിനേഴുകാരിയുടെ ആത്മഹത്യ; ആണ്‍സുഹൃത്ത് അറസ്റ്റിൽ

  • 18th March 2023
  • 0 Comments

കൊല്ലം : ചടയമംഗലത്ത് പതിനേഴുകാരിയുടെ മരണത്തില്‍ ആണ്‍സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. കാട്ടാമ്പളളി സ്വദേശിയായ അഖിലിനെ ബെംഗളുരുവില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 25ന് രാവിലെയാണ് പതിനേഴുകാരിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് അഖിലുമായി പെണ്‍കുട്ടി അടുപ്പത്തിലായത്. രണ്ടു വർഷം പ്രണയിച്ചു. അഖില്‍ പെൺകുട്ടിക്ക് ഫോണ്‍ വാങ്ങിനൽകിയിരുന്നു. വിവാഹം കഴിക്കാമെന്ന് അഖില്‍ ഉറപ്പു നല്‍കിയെങ്കിലും പിന്നീട് പിന്മാറി. ഇതിന്റെ മനോവിഷമത്തിൽ പെണ്‍കുട്ടി തൂങ്ങിമരിക്കുകയായിരുന്നു. അഖിലിനെതിരെ ആത്മഹത്യാപ്രേരണാകുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.

Kerala

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി നവജാത ശിശു മരിച്ചു; ഏഴു വയസുള്ള മകനെയും കൊണ്ട് അമ്മ കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു

  • 16th March 2023
  • 0 Comments

ഇടുക്കി: നവജാത ശിശു മരിച്ചതിനു പിറ്റേന്ന് ഏഴു വയസുള്ള മകനെയും കൊണ്ട് അമ്മ കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു. ഉപ്പുതറ പഞ്ചായത്തിലെ നാലാംമൈൽ കൈതപ്പതാലിൽ ഇന്ന് രാവിലെ 6 മണിയോടെയാണ് സംഭവം. കൈതപ്പതാൽ സ്വദേശിനി ലിജ (38), ഏഴ് വയസുള്ള മകൻ ബെൻ ടോം എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ചയാണ് 28 ദിവസം പ്രായമുള്ള നവജാത ശിശു മരിച്ചത്. മുലപ്പാൽ തൊണ്ടയിൽ കുടുങ്ങിയാണ് മരിച്ചത്.തിടനാട് കുമ്മണ്ണൂ പറമ്പിൽ ടോം ആണ് ഭർത്താവ്. ലിജ അലക്കോട് സർവീസ് സഹകരണ ബാങ്ക് […]

Kerala

ക്രൈം നന്ദകുമാർ ജീവിതം തകർത്തു…കൊച്ചി നഗരത്തിൽ യുവതിയുടെ ആത്മഹത്യാശ്രമം

  • 15th March 2023
  • 0 Comments

കൊച്ചി: ക്രൈം വാരികയുടെ എഡിറ്റർ ടി.പി.നന്ദകുമാർ തന്റെ ജീവിതം തകർത്തെന്ന് ആരോപിച്ച് ആത്മഹത്യാശ്രമവുമായി യുവതി ശരീരത്തിൽ പെട്രോൾ ഒഴിച്ചു. ക്രൈം നന്ദകുമാറിന്റെ ഓഫിസിലെ മുൻ ജീവനക്കാരിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. യുവതിയെ നാട്ടുകാരും പൊലീസും ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നു രാവിലെ 11.30ന് ദേശാഭിമാനി ജംക്‌ഷനിൽ വച്ചാണ് സംഭവമുണ്ടായത്. കയ്യിൽ കരുതിയിരുന്ന പെട്രോൾ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെ നാട്ടുകാർ ഇടപെട്ട് തടഞ്ഞു. തന്നെ കുറിച്ചുള്ള വാർത്ത ക്രൈം നന്ദകുമാർ അദ്ദേഹത്തിന്റെ ചാനലിൽ നൽകിയെന്നും മകളുടെ ദൃശ്യങ്ങൾ ഉൾപ്പെടെ […]

Kerala News

കണ്ണൂരിലെ എട്ടാംക്ലാസുകാരിയുടെ ആത്മഹത്യ;അധ്യാപക‍ര്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം,കേസ്

  • 16th February 2023
  • 0 Comments

കണ്ണൂരിൽ എട്ടാംക്ലാസുകാരി ജീവനൊടുക്കിയ സംഭവത്തില്‍ രണ്ട് അധ്യാപകര്‍ക്കെതിരേ പോലീസ് കേസെടുത്തു. ആത്മഹത്യ കുറിപ്പിൽ പേരുള്ള ക്ലാസ് അധ്യാപിക സോജ, കായികാധ്യാപകന്‍ രാഗേഷ് എന്നിവര്‍ക്കെതിരേ പോലീസ് കേസെടുത്തത്. ആത്മഹത്യാപ്രേരണാക്കുറ്റമാണ് രണ്ടുപേര്‍ക്കും എതിരേ ചുമത്തിയിരിക്കുന്നത്.കഴിഞ്ഞ വ്യാഴാഴ്ചയാണ് പെരളശ്ശേരി എ.കെ.ജി. ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനി റിയ പ്രവീണിനെ വീട്ടില്‍ ജീവനൊടുക്കിയനിലയില്‍ കണ്ടെത്തിയത്. വിദ്യാര്‍ഥിനിയുടെ ആത്മഹത്യാക്കുറിപ്പും പോലീസ് കണ്ടെടുത്തിരുന്നു.റിയ ഉള്‍പ്പെടെയുള്ള കുട്ടികള്‍ കൈയില്‍ മഷി പുരട്ടി ബെഞ്ചിലും ഭിത്തിയിലും പതിപ്പിച്ചെന്ന് ആരോപിച്ച് അധ്യാപകര്‍ ശകാരിച്ചിരുന്നതായും ഇതില്‍ മനംനൊന്താണ് പെണ്‍കുട്ടി ജീവനൊടുക്കിയതെന്നുമാണ് ആരോപണം.

Kerala

മലപ്പുറത്ത് ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍; ദുരൂഹതയാരോപിച്ച് ബന്ധുക്കള്‍

  • 15th February 2023
  • 0 Comments

മലപ്പുറം: ഭര്‍തൃവീട്ടില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം മമ്പാട് ചുങ്കത്തറ സ്വദേശി സുല്‍ഫത്ത് (24) ആണ് മരിച്ചത്. മരണത്തില്‍ ദുരൂഹത ആരോപിച്ച് യുവതിയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. യുവതിയും, ഭര്‍ത്താവും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. അസ്വാഭാവിക മരണത്തിന് കേസെടുത്ത നിലമ്പൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്ന് രാവിലെയാണ് സുല്‍ഫത്തിനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. പുലര്‍ച്ചെ വീട്ടില്‍ നിന്ന് ബഹളം കേട്ടിരുന്നെന്നും സ്ഥിരമായതിനാല്‍ ആദ്യം കാര്യമാക്കിയില്ലെന്നും അയല്‍വാസികള്‍ പറയുന്നു. സുല്‍ഫത്ത് തൂങ്ങിമരിക്കുകായയിരുന്നെന്നാണ് ഭര്‍തൃവീട്ടുകാര്‍ […]

Kerala

കൊല്ലത്ത് വീട്ടുമുറ്റത്ത് ചിതയൊരുക്കി 68 കാരൻ ജീവനൊടുക്കി; സാമ്പത്തിക ബാധ്യതയെന്ന് സംശയം

  • 9th February 2023
  • 0 Comments

കൊല്ലം: വീട്ടുമുറ്റത്ത് ചിതയൊരുക്കി ഗൃഹനാഥൻ ജീവനൊടുക്കി. കൊല്ലം പുത്തൂരിലാണ് സംഭവം. വൈദ്യർ മുക്ക് സ്വദേശി 68 വയസുള്ള വിജയനാണ് മരിച്ചത്. സഹോദരി ശാന്തയാണ് മൃതദേഹം കത്തുന്ന നിലയിൽ കണ്ടത്. നാട്ടുകാർ തീ അണക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. വിറക് അടുക്കിവെച്ച് തീ കത്തുന്ന നിലയിലായിരുന്നു. ഒടുവിലാണ് മൃതദേഹം കണ്ടത്. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് സൂചിപ്പിക്കുന്ന കുറിപ്പ് പൊലീസിന് ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Kerala News

എസ്.ഐയുടെ വീടിന് മുന്നില്‍ യുവാവ് മരിച്ച നിലയില്‍;മകളുടെ സഹപാഠി

  • 30th January 2023
  • 0 Comments

മുതുകുളത്ത് എസ്‌ഐയുടെ വീട്ടിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽ. തൃക്കുന്നപ്പുഴ വലിയപറമ്പ് സ്വദേശി സൂരജി(24)നെയാണ് ആലപ്പുഴ കനകക്കുന്ന് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ. സുരേഷ്‌കുമാറിന്റെ കുടുംബവീടിന് മുന്നിലെ ഷെഡില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം.എസ്ഐയുടെ മകളുടെ സഹപാഠിയായിരുന്നു സൂരജ്. ഇന്നലെ രാത്രി 10ന് സൂരജ് ഇവിടെയെത്തുകയും വാക്കുതർക്കം ഉണ്ടാവുകയും ചെയ്തു. തർക്കത്തിനുശേഷം വീട്ടുകാർ സൂരജിനെ തിരിച്ചയച്ചു. വീട്ടിൽ എസ്ഐയുടെ ഭാര്യയും മക്കളും മാത്രമേ ഉള്ളൂ. സംഭവസമയം എസ്ഐ വീട്ടിൽ ഉണ്ടായിരുന്നില്ല. സൂരജിന്റെ ബൈക്ക് വീടിനു സമീപത്തുനിന്ന് കണ്ടെത്തി. […]

Kerala

പൊലീസിനെ ഫോണിൽ വിളിച്ച് മരണമൊഴി നൽകി; ശേഷം ജീവനൊടുക്കി യുവാവ്

  • 21st January 2023
  • 0 Comments

പൊലീസ് കള്ളക്കേസിൽ കുടുക്കിയെന്ന് ആരോപിച്ച് പൊലീസിനെ ഫോണിൽ വിളിച്ച് മരണമൊഴി നൽകിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു. തിരുവനന്തപുരം വെങ്ങാനൂർ സ്വദേശി അമൽജിത്തിനെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തൊടുപുഴ പൊലീസ് കള്ളക്കേസിൽ കുടുക്കിയെന്നാണ് അമൽജിത്ത് പോലീസിന് മൊഴി നൽകിയത്. വിഴിഞ്ഞം പൊലീസ് കേസടുത്തു. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു സംഭവം. വെങ്ങാനൂർ സ്വദേശിയായ അമൽജിത്ത് കൺട്രോൾ റൂമിലേക്കാണ് വിളിച്ചത്. തൊടുപുഴ പൊലീസ് തന്നെ കള്ളക്കേസിൽ കുടുക്കിയെന്നും,സി.ഐ തന്റെ ജീവിതം നശിപ്പിച്ചതിനാൽ ആത്മഹത്യ ചെയ്യുന്നുവെന്നുമായിരുന്നു പറഞ്ഞത്. […]

error: Protected Content !!