Local

അമ്മയും, അഞ്ചു വയസ്സുകാരിയും മരിച്ച നിലയില്‍

  • 15th September 2023
  • 0 Comments

കാസർ​ഗാേട്; അമ്മയേയും മകളേയും കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഉദുമ സ്വദേശി റുബീന (30), മകള്‍ മറിയം (5) എന്നിവരാണ് മരിച്ചത്.വെള്ളിയാഴ്ച രാവിലെയാണ് ഇവരുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തിയത്. ട്യൂഷന്‍ ടീച്ചറായിരുന്നു റുബീന.ഇവര്‍ക്ക് എന്തെങ്കിലും ബുദ്ധിമുട്ടുള്ളതായി പരിസരവാസികള്‍ക്ക് അറിയില്ല. മൃതദേഹം നിലവില്‍ പോസ്റ്റ് മോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

International

ആത്മഹത്യ നിരക്ക് കുറക്കാൻ പുതിയ നീക്കവുമായ് യു .കെ

  • 12th September 2023
  • 0 Comments

ദേശിയ ആത്മഹത്യ പ്രതിരോധ നയത്തിന്റെ ഭാ​ഗമായ് നിരക്ക് കുറയ്ക്കാനുള്ള പദ്ധതിക്കായ് പാരസെറ്റാമോള്‍ അടങ്ങിയ മരുന്നുകളുടെ വില്പന നിയന്ത്രിക്കാന്‍ ഒരുങ്ങി യു.കെ സര്‍ക്കാര്‍. . നാഷണല്‍ ഹെല്‍ത്ത് സര്‍വീസിന്റെ കണക്കുകള്‍ പ്രകാരം ഒരോ വര്‍ഷവും യു.കെയില്‍ ആത്മഹത്യ ചെയ്യുന്നത് 5,000 ല്‍ ഏറെപ്പേരാണ്. രണ്ടര വര്‍ഷത്തിനുള്ളില്‍ ആത്മഹത്യ നിരക്ക് കുറയ്ക്കുക എന്ന ലക്ഷ്യത്തിനുവേണ്ടിയാണ് പാരസെറ്റമോളിന്റെയും പാരസെറ്റമോള്‍ അടങ്ങിയ മരുന്നുകളുടെയും വില്പന നിയന്ത്രിക്കുന്നത്. ഡോക്ടറുടെ നിര്‍ദേശമില്ലാതെ ലഭിക്കുന്ന മരുന്നുകളുടെ പട്ടികയിലാണ് ഇവയുള്ളത്. പാരസെറ്റാമോൾ അടങ്ങുന്ന 500 മില്ലി ​ഗ്രാമിന്റെ 16 […]

Kerala News

തിരുവനന്തപുരം നെടുമങ്ങാട് നവവധു ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ

  • 27th August 2023
  • 0 Comments

അരുവിക്കരയിൽ നവവധുവിനെ ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഞായറാഴ്ച പുലർച്ചെ 3 മണിക്കാണ് സംഭവം. രാവിലെ മുറി തുറക്കാത്തത് ശ്രദ്ധയിൽപ്പെട്ട വീട്ടുകാർ നോക്കിയപ്പോഴാണ് മരണ വിവരം അറിയുന്നത്. കിടപ്പുമുറിയിലെ ഫാനിലാണ് യുവതി തൂങ്ങിമരിച്ചത്.ആറ്റിങ്ങൽ സ്വദേശിനിയായ രേഷ്മ ഇക്കഴിഞ്ഞ ജൂൺ 12നാണ് അക്ഷയ്‌യെ വിവാഹം കഴിച്ചത്. സംഭവം കണ്ട ഉടൻതന്നെ വീട്ടുകാർ പൊലീസിൽ വിവരമറിയിച്ചു.സംഭവ സമയത്ത് ഭർത്താവ് അക്ഷയ് രാജ് വീട്ടിലുണ്ടായിരുന്നില്ല. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. മരണവിവരം അറിഞ്ഞ് രേഷ്മയുടെ കുടുംബം ഭർത്താവിന്റെ വീട്ടിലെത്തിയിട്ടുണ്ട്.

Local

മുക്കത്ത് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച ഭർത്താവിനെ മരിച്ച നിലയിൽ കണ്ടെത്തി

  • 22nd August 2023
  • 0 Comments

മുക്കത്ത് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച ഭർത്താവിനെ മരിച്ച നിലയിൽ കണ്ടെത്തി .മുക്കം മുത്തേരിയിലാണ് സംഭവം. ഇന്നലെയാണ് മുസ്തഫ എന്നയാൾ ഭാര്യയെ വെട്ടി പരിക്കേല്പിച്ചത്.മുസ്തഫയുടെ മുത്തേരിയിലെ അനുഗ്രഹ ഹോട്ടലിൽ വെച്ച് ഭാര്യ ജമീലയെ വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു.അക്രമത്തിനു ശേഷം മുസ്തഫ ഓടി രക്ഷപെട്ടു.പിന്നീട് കാഞ്ഞിരമൂഴി ഗ്രൗണ്ടിന് സമീപം കശുമാവിൽ തൂങ്ങിയ നിലയിലാണ് മുസ്തഫയെ കണ്ടത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ ഗുരുതര പരിക്കേറ്റ ജമീലയെ മുക്കത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു .

Kerala News

ഭാര്യയെ ആക്രമിക്കാൻ ശ്രമിച്ച ഭർത്താവ് ആത്മഹത്യ ചെയ്തു

  • 15th August 2023
  • 0 Comments

തിരുവനന്തപുരം കാട്ടാക്കടയിൽ ഭാര്യയെ ആക്രമിക്കാൻ ശ്രമിച്ച ഭർത്താവ് ആത്മഹത്യ ചെയ്തു. മുഴുവൻകോട് ഇന്ന് രാവിലെ 6 :30 ഓടെയാണ് സംഭവം നടന്നത്. കാപ്പിക്കാട് സ്വദേശി സജിയാണ് മരിച്ചത്.ഭാര്യയുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിക്കൂടിയതോടെ മുറിക്കുള്ളിൽ കയറി ഇയാൾ ജീവനൊടുക്കുകയായിരുന്നു. സജി സ്ഥിരം മദ്യപാനിയും അക്രമസ്വഭാവമുള്ളയാളുമാണെന്ന് ഭാര്യ പറയുന്നു. ഭാര്യയുടെ പരാതിയെ തുടർന്ന് ഇയാൾ വീട്ടിൽ കയറുന്നത് നേരത്തെ കോടതി വിലക്കിയിരുന്നു. കാട്ടാക്കട പൊലീസിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.

Local

അവധി കഴിയാൻ രണ്ടു ദിവസം ബാക്കി ; കോഴിക്കോട് സൈനികനെ കടലിൽ മരിച്ച നിലയിൽ കണ്ടെത്തി

  • 7th August 2023
  • 0 Comments

അവധി കഴിഞ്ഞ് മടങ്ങാൻ രണ്ടു ദിവസം ബാക്കി നിക്കേ കോഴിക്കോട് സൈനികനെ കടലിൽ മരിച്ച നിലയിൽ കണ്ടെത്തി.ഇന്ന് രാവിലെ കോഴിക്കോട് വെള്ളയിൽ ഹാർബറിന് സമീപമാണ് സൈനികന്റെ മൃതദേഹം കണ്ടെത്തിയത്. കോഴിക്കോട് മായനാട് സ്വദേശി അഭിജിത്ത് (27) ആണ് മരണപെട്ടത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ജോലിക്കിടെ അവധിക്ക് നാട്ടിലെത്തിയതായിരുന്നു അഭിജിത്ത്. അവധി കഴിഞ്ഞ് മടങ്ങാൻ രണ്ടു ദിവസം ബാക്കി നിൽക്കെയാണ് അഭിജിത്തിനെ കാണാതായത്. തുടർന്ന് രണ്ട് ദിവസം മുമ്പ് കുടുംബം മെഡിക്കൽ കോളജ് പൊലീസിൽ പരാതി നൽകിയിരുന്നു. തു‍ടർന്നുള്ള […]

Kerala

കുഞ്ഞുമായി യുവതി പുഴയില്‍ ചാടി ജീവനൊടുക്കിയ സംഭവം; ഭര്‍ത്താവും കുടുംബവും കീഴടങ്ങി

  • 1st August 2023
  • 0 Comments

കൽപറ്റ∙ വെണ്ണിയോട് കുഞ്ഞുമായി യുവതി പുഴയിൽ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികൾ കീഴടങ്ങി. മരിച്ച ദർശനയുടെ ഭർത്താവ് ഓംപ്രകാശ്, അച്ഛൻ ഋഷഭ രാജ്, അമ്മ ബ്രാഹ്മിലി എന്നിവരാണ് കമ്പളക്കാട് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. ഇവർക്ക് കഴിഞ്ഞദിവസം കോടതി ജാമ്യം നിഷേധിച്ചിരുന്നു. ആത്മഹത്യാ പ്രേരണ, ഗാർഹിക പീഡനം തുടങ്ങിയ വകുപ്പുകൾ ചുമത്തിയായിരുന്നു കേസ്.കഴിഞ്ഞ മാസം 13നാണ് കണിയാമ്പറ്റ ചീങ്ങാടി വിജയമന്ദിരത്തിൽ വി.ജി.വിജയകുമാറിന്റെയും വിശാലാക്ഷിയുടെയും മകൾ ദർശന(32), കീടനാശനി കഴിച്ചതിനു ശേഷം മകൾ 5 വയസ്സുകാരി ദക്ഷയുമൊത്തു പുഴയിൽ […]

National News

എൻജിനീയറിങ് വിദ്യാർഥി തേജസിന്റെ ആത്മഹത്യ; ചട്ടവിരുദ്ധമായി വായ്പ നൽകുന്ന മൊബൈൽ ആപ്പുകളെ പ്ലേ സ്റ്റോറിൽനിന്ന് നീക്കണമെന്ന് കർണ്ണാടക

  • 14th July 2023
  • 0 Comments

ബെംഗളൂരു: ചട്ടവിരുദ്ധമായി വായ്പ നൽകുന്ന 42 മൊബൈൽ ആപ്പുകളെ പ്ലേ സ്റ്റോറിൽനിന്ന് നീക്കണമെന്ന ആവശ്യവുമായി ഉടൻ ഗൂഗിളിനെ സമീപിക്കാൻ കർണാടക സർക്കാർ തീരുമാനിച്ചു. മലയാളി എൻജിനീയറിങ് വിദ്യാർഥി തേജസിന്റെ മരണത്തെ തുടർന്നാണ് ഇങ്ങനെ ഒരു തീരുമാനം. ചട്ടവിരുദ്ധമായി പ്രവർത്തിക്കുന്ന ആപ്പുകൾ വായ്പയെടുത്തവരിൽ നിന്ന് വൻതുകയാണ് പലിശയിനത്തിൽ മാത്രം കൈപ്പറ്റുന്നത്. വായ്പ അടയ്ക്കാൻ വൈകുന്നവരെ നഗ്ന ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുന്നത് പതിവാണ്. കേന്ദ്ര സർക്കാരുമായി സഹകരിച്ച് ഇത്തരം ആപ്പുകളെ നിയന്ത്രിക്കാൻ നിയമനിർമാണം നടത്തുമെന്നും മന്ത്രി […]

National News

ഓൺലൈൻ പണമിടപാട് കമ്പനികളുടെ പീഡനം; വിദ്യാർത്ഥി ജീവനൊടുക്കി

  • 13th July 2023
  • 0 Comments

ബംഗളൂരുവിൽ ഓൺലൈൻ പണമിടപാട് കമ്പനികളുടെ പീഡനത്തെ തുടർന്ന് എഞ്ചിനീയറിംഗ് വിദ്യാർത്ഥി ജീവനൊടുക്കി. NITTE മീനാക്ഷി കോളജിലെ വിദ്യാർത്ഥി തേജസാണ് ആത്മഹത്യ ചെയ്തത്. ചൊവ്വാഴ്ച യെലഹങ്കയിലെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. വായ്പാ ആപ്പുകളിൽ നിന്ന് പണം കടം വാങ്ങി തേജസ് സുഹൃത്തിന് നൽകിയിരുന്നതായി പൊലീസ് പറഞ്ഞു. സ്ലൈസ്, കിഷ്ത്, കൊട്ടക് മഹീന്ദ്ര തുടങ്ങിയ വായ്പാ ആപ്പുകളിൽ നിന്ന് തേജസ് 30,000 ലോൺ എടുത്തിരുന്നു. സുഹൃത്ത് മഹേഷ് വേണ്ടിയായിരുന്നു ലോൺ. മഹേഷ് പണം നൽകാത്തതിനാൽ കഴിഞ്ഞ ഒരു വർഷമായി […]

Kerala Local News

ഭാരമാകാൻ ആഗ്രഹിക്കുന്നില്ലെന്ന ആത്മഹത്യാ കുറിപ്പ്: കോഴിക്കോട് ഡോക്ടർ ദമ്പതികൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുരൂഹതകൾ ഇല്ലെന്നും പൊലീസ്

കോഴിക്കോട് മലാപറമ്പിൽ ഡോക്ടർ ദമ്പതികൾ ആത്മഹത്യാ കുറിപ്പെഴുതിവെച്ച് ജീവനൊടുക്കിയ സംഭവത്തിൽ ദുരൂഹതകൾ ഇല്ലെന്നും പൊലീസ്. മകൾക്കും മരുമകനും ഭാരമാകാൻ ആഗ്രഹിക്കുന്നില്ലെന്നാണ് ആത്മഹത്യാ കുറിപ്പിൽ പറയുന്നത്. ഇരുവരും നിത്യ രോഗികളായിരുന്നു. ഫീനോ ബാർബിറ്റോൺ എന്ന ഗുളിക അധികം കഴിച്ചതാണ് മരണ കാരണമെന്നും വ്യക്തമായയതായി പോലീസ് പറഞ്ഞു. ഡോ. റാം മനോഹർ (70), ഭാര്യ ശോഭ മനോഹർ (68) എന്നിവരെയാണ് ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി കൂടുതൽ അന്വേഷണം നടത്തുകയാണ്.അതേസമയം വീടിനുള്ളിൽ നിന്നുതന്നെയാണ് ആത്മഹത്യാ കുറിപ്പ് […]

error: Protected Content !!