Kerala News

കൂട്ടിലങ്ങാടി വില്ലേജ് ഓഫീസറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി, ആത്മഹത്യാണെന്ന് പ്രാഥമികനിഗമനം

  • 3rd August 2022
  • 0 Comments

വില്ലേജ് ഓഫീസറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം കൂട്ടിലങ്ങാടി വില്ലേജ് ഓഫീസര്‍ വിപിന്‍ ദാസിനെയാണ് വില്ലേജ് ഓഫീസിന് സമീപമുള്ള ക്വാര്‍ട്ടേഴ്സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആലപ്പുഴ സ്വദേശിയാണ് വിപിന്‍. രാവിലെ ഓഫീസില്‍ എത്താത്തതിനെ തുടര്‍ന്ന് മെബൈലില്‍ ബന്ധപ്പെട്ടപ്പോള്‍ എടുത്തിരുന്നില്ല. ഇതേ തുടര്‍ന്ന് അദ്ദേഹത്തെ അന്വേഷിച്ച് എത്തിയ ജീവനക്കാരാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ആത്മഹത്യാണെന്നാണ് പ്രാഥമികനിഗമനം. അസ്വഭാവികമരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

Kerala News

മകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ട പിതാവ് കുഴഞ്ഞു വീണു മരിച്ചു

  • 30th July 2022
  • 0 Comments

മകന്റെ ആത്മഹത്യ കണ്ട് അച്ഛന്‍ കുഴഞ്ഞു വീണ് മരിച്ചു. തലശ്ശേരി ധര്‍മ്മടം മോസ് കോര്‍ണറില്‍ ശ്രീസദനത്തില്‍ സദാനന്ദന്‍(63) ആണ് മകന്‍ ദര്‍ശന്‍(26) തൂങ്ങിമരിച്ചത് കണ്ട് കുഴഞ്ഞ് വീണ് മരിച്ചത്. ഇന്ന് രാവിലെ 9.30നാണ് സംഭവം. ദര്‍ശന്‍ എഞ്ചിനീയറിങ് ബിരുദധാരിയാണ്.സ്വകാര്യ സ്ഥാപനത്തിലായിരുന്നു ജോലി. കോവിഡ് വന്നതോടെ ജോലി നഷ്ടമായി ഇതിന്റെ മനോവിഷമത്തിലാണ് തൂങ്ങി മരിച്ചത്. വീട്ടിലെ കിടപ്പുമുറിയിലാണ് ദര്‍ശന്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ഇത് കണ്ട് സദാനന്ദന്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തലശ്ശേരി സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും […]

National News

തമിഴ്‌നാട്ടില്‍ വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ചു;രണ്ടാഴ്ചയ്ക്കിടെ ഇത് നാലാമത്തെ സംഭവം

  • 27th July 2022
  • 0 Comments

തമിഴ്‌നാട്ടില്‍ വീണ്ടും വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. ശിവകാശിക്ക് സമീപമുള്ള അയ്യംപെട്ടി ഗ്രാമത്തിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് തൂങ്ങിമരിച്ചത്. ഇന്നലെ വൈകിട്ടാണ് സംഭവം.പടക്കനിര്‍മ്മാണശാലയില്‍ ജോലി ചെയ്യുന്ന കണ്ണന്‍- മീന ദമ്പതികളുടെ മകളാണ്. രണ്ടാഴ്ചക്കിടെ ഉണ്ടാകുന്ന നാലാമത്തെ വിദ്യാര്‍ത്ഥി ആത്മഹത്യയാണിത്. ഇന്നലെ വൈകീട്ട് സ്‌കൂളില്‍ നിന്ന് എത്തിയതിന് പിന്നാലെ വീട്ടിലെ മുറിയുടെ വാതില്‍ അടച്ച് ആത്മഹത്യ ചെയ്യുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഈ സമയത്ത് വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്നു പെൺകുട്ടി. പഠിക്കാനുള്ള സമ്മർദ്ദത്തെ തുടർന്നാണ് ജീവനൊടുക്കുന്നത് […]

National News

കള്ളക്കുറിച്ചി സംഭവത്തിന് ശേഷം തമിഴ്‌നാട്ടില്‍ വീണ്ടും വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ, രണ്ടാഴ്ചക്കിടെ മൂന്നാമത്തെ ആത്മഹത്യ

  • 26th July 2022
  • 0 Comments

തമിഴ്‌നാട്ടില്‍ കള്ളക്കുറിച്ചി സംഭവത്തിന് ശേഷം വീണ്ടും വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ. കടലൂര്‍ ജില്ലയിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയാണ് ചൊവ്വാഴ്ച ആത്മഹത്യ ചെയ്തത്. രണ്ടാഴ്ചക്കിടെ തമിഴ്‌നാട്ടില്‍ ആത്മഹത്യ ചെയ്യുന്ന മൂന്നാമത്തെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയാണിത്. വിദ്യാര്‍ഥിനിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതായും പഠനവുമായി ബന്ധപ്പെട്ട സമ്മര്‍ദവും അമ്മ വഴക്കുപറഞ്ഞതുമാണ് മരണത്തിന് കാരണമായതെന്നും പോലീസ് പറഞ്ഞു. വിദ്യാര്‍ഥിനിയെ ഐ.എ.എസ്. ഉദ്യോഗസ്ഥയാക്കണമെന്നായിരുന്നു മാതാപിതാക്കളുടെ ആഗ്രഹം. ഇതിനായി സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനവും നല്‍കിയിരുന്നു. ഇതെല്ലാം വിദ്യാര്‍ഥിനിയെ സമ്മര്‍ദത്തിലാക്കിയെന്നും കഴിഞ്ഞദിവസം അമ്മ വഴക്ക് പറഞ്ഞത് കൂടുതല്‍ അസ്വസ്ഥയാക്കിയെന്നും […]

Kerala News

അങ്കണവാടി അധ്യാപികയെ അടുക്കളയില്‍ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

  • 24th July 2022
  • 0 Comments

തിരുവല്ല കുറ്റപ്പുഴയില്‍ അങ്കണവാടി അധ്യാപികയെ വീടിന്റെ അടുക്കളയില്‍ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കുറ്റപ്പുഴ പുതുപ്പറമ്പില്‍ വീട്ടില്‍ മഹിളാമണി (60) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് മൃതദേഹം കണ്ടത്. കുറ്റപ്പുഴ മാടമുക്ക് അങ്കണവാടിയിലെ അധ്യാപികയാണ് മഹിളാ മണി. രാവിലെ ആറോടെ ഭര്‍ത്താവ് ശശിക്ക് കാപ്പി ഉണ്ടാക്കി നല്‍കാനായി അടുക്കളയിലേക്കു പോയതായിരുന്നു മഹിളാ മണി. ഏറെ നേരമായും കാണാതായതിനെ തുടര്‍ന്ന് ശശി അടുക്കളയില്‍ എത്തിയപ്പോഴാണ് രക്തത്തില്‍ കുളിച്ചു കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. ശശി ഉടന്‍ തന്നെ […]

National News

വിദ്യാര്‍ഥിനിയുടെ മരണം; കല്ലാക്കുറിച്ചിയില്‍ വന്‍ സംഘര്‍ഷം; വാഹനങ്ങള്‍ കത്തിച്ചു; പൊലീസ് ആകാശത്തേക്ക് വെടിവെച്ചു

  • 17th July 2022
  • 0 Comments

തമിഴ്നാട്ടിലെ കല്ലാക്കുറിച്ചി ജില്ലയിലെ ചിന്നസേലത്തുള്ള സ്വകാര്യ ബോര്‍ഡിങ് സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രദേശത്ത് വന്‍ സംഘര്‍ഷം. പ്രതിഷേധക്കാരായ വിദ്യാര്‍ഥികളും പോലീസും തമ്മില്‍ ഏറ്റുമുട്ടി. പോലീസ് വാഹനവും സ്‌കൂളിലെ ചില വാഹനങ്ങളും സമരക്കാര്‍ അഗ്നിക്കിരയാക്കി. സ്‌കൂളിലെ നിരവധി ബസുകള്‍ അടിച്ചുതകര്‍ത്തു. ചില ബസുകള്‍ ട്രാക്ടര്‍ ഉപയോഗിച്ചാണ് തകര്‍ത്തത്. ബസുകള്‍ മറിച്ചിടുകയും ചെയ്തു. സമരക്കാരെ പിരിച്ചുവിടാനായി പോലീസ് ആകാശത്തേക്ക് വെടിവെച്ചു. കണ്ണീര്‍ വാതകം പ്രയോഗിച്ചു. പിരിഞ്ഞുപോകാതെ പ്രതിഷേധക്കാര്‍ സ്‌കൂളിനകത്ത് അക്രമം തുടരുകയാണ് കല്ലാക്കുറിച്ചി ജില്ലയിലെ ചിന്നസേലത്തുള്ള […]

Kerala News

മഹിളാമോര്‍ച്ച നേതാവിന്റെ ആത്മഹത്യ: ബിജെപി മുന്‍ പ്രാദേശിക നേതാവ് അറസ്റ്റില്‍

  • 15th July 2022
  • 0 Comments

മഹിളാമോര്‍ച്ച പാലക്കാട് മണ്ഡലം ട്രഷറര്‍ ശരണ്യ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബിജെപി മുന്‍ ബൂത്ത് പ്രസിഡന്റ് കാളിപ്പാറ സ്വദേശി പ്രജീവിനെ പാലക്കാട് നോര്‍ത്ത് ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തു. ശരണ്യയുടെ ആത്മഹത്യാ കുറിപ്പില്‍ പ്രജീവാണ് മരണത്തിന് ഉത്തരവാദിയെന്നു വ്യക്തമാക്കിയിരുന്നു. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. പ്രജീവിന്റെ ഫോണിലെ കോള്‍ ലിസ്റ്റ് കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്. തനിക്ക് ശരണ്യയുമായി നല്ല സൗഹൃദമായിരുന്നുവെന്ന് പ്രജീവ് പറഞ്ഞു. ശരണ്യയുടെ ആത്മഹത്യയില്‍ ബിജെപി നേതാക്കള്‍ക്ക് ബന്ധമുണ്ടെന്നും ബിജെപി നേതാക്കള്‍ ശരണ്യയെ […]

Kerala News

ബിസിഎം കോളേജിന്റെ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാര്‍ത്ഥിനി മരിച്ചു

  • 14th July 2022
  • 0 Comments

ബിസിഎം കോളേജിന്റെ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാര്‍ത്ഥിനി മരിച്ചു. പന്തളം സ്വദേശി ദേവികയാണ് മരിച്ചത്. മൂന്നാം വര്‍ഷ സോഷ്യോളജി ബിരുദ വിദ്യാര്‍ത്ഥിനിയായിരുന്നു ദേവിക. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയാണ് മരണം. തിങ്കളാഴ്ച്ച രാവിലെ 11 മണിയോട് കൂടിയാണ് വിദ്യാര്‍ത്ഥിനി കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് ചാടിയത്. വീഴ്ചയില്‍ പെണ്‍കുട്ടിയുടെ കൈയ്കക്കും കാലിനും തലയ്ക്കും പരിക്കേറ്റിരുന്നു. ഉടന്‍തന്നെ പെണ്‍കുട്ടിയെ ജീവനക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേവികയ്ക്ക് കുറെ നാളായി ഡിപ്രഷന്‍ ഉണ്ടെന്ന് […]

National News

ജാതകം ചേരാതായതോടെ വിവാഹം മുടങ്ങി; മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു

  • 12th July 2022
  • 0 Comments

ജാതകം ചേരാത്തതിനെ തുടര്‍ന്ന് വിവാഹം മുടങ്ങിയതില്‍ മനംനൊന്ത് യുവതി ജീവനൊടുക്കി. വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് അന്ത്യം. ചെമ്മനാട് സ്വദേശി മല്ലിക (22) ആണ് മരിച്ചത്. കഴിഞ്ഞ മാസം ഒന്നിനാണ് വിവാഹം മുടങ്ങിയതില്‍ മനംനൊന്ത് മല്ലിക വിഷം കഴിച്ചത്. ഗുരുതരാവസ്ഥയിലായ യുവതിയെ വിദഗ്ധ ചികിത്സയ്ക്കാണ് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഇവിടെ ചികിത്സയിലിരിക്കേ ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് മരണം. കുമ്പള സ്വദേശിയായ യുവാവുമായി മല്ലിക പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. വിവാഹത്തിനായി ഇരുവരുടെയും ജാതക […]

Kerala News

മഹിളാമോര്‍ച്ച നേതാവിന്റെ മരണത്തില്‍ ദുരൂഹത, ആത്മഹത്യാ കുറിപ്പില്‍ പ്രാദേശിക ബിജെപി നേതാവിന്റെ പേര്

  • 11th July 2022
  • 0 Comments

പാലക്കാട് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മഹിളാമോര്‍ച്ച നേതാവ് ശരണ്യയുടെ മരണത്തില്‍ ദുരൂഹത. മഹിളാ മോര്‍ച്ച പാലക്കാട് മണ്ഡലം ട്രഷറര്‍ ശരണ്യ (27)യെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകീട്ട് അഞ്ചോടെയാണ് സംഭവം. വീടിനുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ട ശരണ്യയെ ഉടന്‍ തന്നെ വീട്ടുകാര്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അഞ്ച് പേജുള്ള ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രാദേശിക ബിജെപി നേതാവിന്റെ പേര് എഴുതിവെച്ചാണ് ശരണ്യ ആത്മഹത്യ ചെയ്തത്. ബിജെപി ബൂത്ത് പ്രസിഡന്റ് […]

error: Protected Content !!