Local News

കേന്ദ്ര സർക്കാർ കർഷക വിരുദ്ധ ബില്ലിനെതിരെ ലോക്താന്ത്രിക് ജനതാദള്‍ കുന്ദമംഗലത്ത് ധർണ്ണ നടത്തി

  • 24th September 2020
  • 0 Comments

കുന്ദമംഗലം: കേന്ദ്ര സർക്കാർ കർഷക വിരുദ്ധ ബില്ലിനെതിരെ ലോക്താന്ത്രിക് ജനതാദള്‍ കുന്ദമംഗലം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കുന്ദമംഗലം ബി എസ് എൻ എൽ ഓഫീസിൽ മുമ്പിൽ ധർണ്ണ നടത്തി. പി സജീവ്കുമാർ സ്വാഗതം പറഞ്ഞു രാജൻ മാബാറ്റച്ചാലിൽ അധ്യക്ഷത വഹിച്ചു ലോക്താന്ത്രിക് യുവ ജനതാദള്‍ ദേശീയ പ്രസിൻഡന്റ് സലീം മടവൂർ ധർണ്ണ ഉത്ഘാടനം ചെയ്‌തു പി മധു മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി കെ. കെ സദാനന്ദൻ, എൻ കേളൻ, കെ. എം ചന്ദ്രൻ, റഷീദ് […]

Local News

മുക്കം റോഡിൽ അപകട ഭീഷണി ഉയർത്തി റോഡിലേക്ക് ചരിഞ്ഞ് പടു കൂറ്റൻ മാവ്

  • 20th September 2020
  • 0 Comments

കുന്ദമംഗലം: മുക്കം റോഡിൽ അപകട ഭീഷണി ഉയർത്തി റോഡിലേക്ക് ചരിഞ്ഞ് പടു കൂറ്റൻ മാവ് എ കെ വി ഡ്രൈവിംഗ് സ്കൂളിന്റെ കെട്ടിടത്തിന്റെ മുകളിലേക്ക് അപകടാവസ്ഥയിൽ നിൽക്കുന്നത്. ഇന്ന് രാവിലെ നാട്ടുകാരാണ് ഇക്കാര്യം കണ്ടത്. അധികൃതർക്ക് നാട്ടുകാർ പരാതി നൽകിയിട്ടുണ്ട് നിരവധി വാഹനങ്ങൾ പോകുന്ന വഴിയിൽ ഏതു സമയവും കടപുഴകി നിലം പോത്തനുള്ള സാധ്യത പ്രദേശത്ത് നില നിൽക്കുന്നുണ്ട്. അതു കൊണ്ട് തന്നെ ജനങ്ങൾ ഏറെ ഭീതിയിലാണ്

News

നിര്യാതനായി

  • 17th September 2020
  • 0 Comments

കുന്ദമംഗലം . ചാത്തമംഗലം കൂളിപിലാക്കൽ ബാലകൃഷ്ണൻ [70] നിര്യാതനായി .ഭാര്യ വിമല. മക്കൾ സിന്ധു .ബിന്ദു .ബിജീഷ്. ബിജിത. മരുമക്കൾ, സുബ്രമണ്യൻ .ബൈജു. സനിഷ്മ . പരേതനായ ഷാജി സഞ്ചയനം ഞായാറാഴ്ച

Kerala News

കുന്ദമംഗലത്ത് ഒരാൾക്ക് കൂടി കോവിഡ്

  • 12th September 2020
  • 0 Comments

കോഴിക്കോട് : കഴിഞ്ഞ ദിവസം താമരശ്ശേരിയിൽ വെച്ച് നടന്ന പരിശോധനയിൽ കുന്ദമംഗലത്ത് ഒരാൾക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഗ്രാമപഞ്ചായത്തിന് കീഴിലെ പടനിലം ആറാം വാർഡ് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹം താമരശ്ശേരിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തു വരുന്ന വ്യക്തിയാണ്. ഇദ്ദേഹവുമായി സംമ്പർക്കത്തിലുള്ളവരെ നിരീക്ഷണത്തിൽ പ്രവേശിപ്പിക്കും. ഇന്നലെ നടന്ന പരിശോധനയിൽ കുന്ദമംഗലം ഗ്രാമപഞ്ചായത്തിന് കീഴിലെ ആറ് പേർ ഉൾപ്പടെ 9 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. മൂന്നു പേർ കുരുവട്ടൂർ, ചാത്തമംഗലം ഗ്രാമപഞ്ചായത്തിന് കീഴിലുള്ളവരാണ്

Local

നിര്യാതനായി

  • 7th September 2020
  • 0 Comments

കക്കോടി മുക്ക് : സിപിഎം കൊല്ലേരി താഴം ബ്രാഞ്ച് ഗ്രൂപ്പ് അംഗവും ആർ ആർ ടി വളണ്ടിയറുമായ പാണ്ട്യാടത്ത് അനിൽ ( 45 ) നിര്യാതനായി. ഭാര്യ: സരിത മക്കൾ : ആദിത്യ, ആർജവ് . പിതാവ് : പരേതനായ പാച്ചുക്കുട്ടി . മാതാവ് : പരേതയായ കാർത്ത്യായനി. സഹോദരങ്ങൾ: ശശീന്ദ്രൻ , ശൈലജ, വൽസല, ഗീത, പരേതനായ ബാബു . സഞ്ചയനം ബുധനാഴ്ച .

Local

അറിയിപ്പ്

രജിസ്‌ട്രേഷൻ നേടാതെ മെഡിക്കൽ പ്രാക്ടീസ് നടത്തുന്നവർക്കെതിരെ നിയമനടപടിട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിലിന്റെ രജിസ്‌ട്രേഷൻ നേടാതെ കേരളത്തിൽ മെഡിക്കൽ പ്രാക്ടീസ് നടത്തുന്നവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് മോഡേൺ മെഡിസിൻ ഡോക്ടർമാരെ അറിയിക്കാൻ മോഡേൺ മെഡിസിൻ എത്തിക്‌സ് കമ്മിറ്റി തീരുമാനിച്ചു. 1953 ലെ ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ പ്രാക്ടീഷണേഴ്‌സ് ആക്ട് പ്രകാരം കേരളത്തിൽ മെഡിക്കൽ പ്രാക്ടീസ് നടത്താൻ ടി.സി.എം.സി രജിസ്‌ട്രേഷൻ നിർബന്ധമാണ്.പി.എൻ.എക്‌സ്. 2867/2020 അന്തിമ മുൻഗണനാപട്ടിക പ്രസിദ്ധീകരിച്ചുജലസേചന വകുപ്പിലെ മെക്കാനിക്കൽ വിഭാഗം ഒന്നാംഗ്രേഡ് ഓവർസിയർമാരുടെ 2016 ജനുവരി ഒന്ന് മുതൽ […]

News

അറിയിപ്പ്

കർഷക തൊഴിലാളി ക്ഷേമനിധി: വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷിക്കാം കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ കർഷക തൊഴിലാളികളുടെ കുട്ടികൾക്ക് 2020 അദ്ധ്യയന വർഷത്തെ വിദ്യാഭ്യാസ/ഉന്നത വിദ്യാഭ്യാസ ധനസഹായത്തിനുള്ള അപേക്ഷ ക്ഷണിച്ചു.സർക്കാർ /എയ്ഡഡ് സ്‌കൂളിൽ വിദ്യാഭ്യാസം നടത്തിയവരും പരീക്ഷ ആദ്യ അവസരത്തിൽ പാസായവരുമായ വിദ്യാർത്ഥികൾ ആയിരിക്കണം. 2020 വർഷത്തെ എസ്.എസ്.എൽ.സി/ടി.എച്ച്.എസ്.എൽ.സി പരീക്ഷയിൽ 80 ഉം അതിൽ കൂടുതൽ പോയിന്റ് നേടിയവരും ഹയർ സെക്കണ്ടറി വി.എച്ച്.എസ്.സി അവസാന വർഷ പരീക്ഷയിൽ 90 ശതമാനത്തിൽ കുറയാതെ മാർക്ക്  നേടിയവരും, ഡിഗ്രി, […]

Local News

കുന്ദമംഗലം ഗ്രാമ പഞ്ചായത്തിൽ ഇന്ന് 200 പേർക്ക് കോവിഡ് പരിശോധന

  • 28th July 2020
  • 0 Comments

കോഴിക്കോട് : കുന്ദമംഗലം ഗ്രാമ പഞ്ചായത്തിന് കീഴിൽ കോവിഡ് വ്യാപന സാധ്യത കണക്കിലെടുത്ത് കൂടുതൽ പരിശോധന. നിലവിൽ രോഗം സ്ഥിരീകരിച്ചവരുടെ സമ്പർക്ക പട്ടികയിലുള്ള 200 പേരെ ഇന്ന് കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കി തുടങ്ങി. ഇതിനായി ആവിശ്യമുള്ള തയ്യാറെടുപ്പുകൾ ഹെൽത്ത് ഇൻസ്‌പെക്ടർ സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ ആരോഗ്യ പ്രവർത്തകർ സജ്ജീകരിച്ചു കഴിഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ ഗ്രാമ പഞ്ചായത്തിൽ കോവിഡ് രോഗികളുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ സുരക്ഷാ ശക്തമാക്കിയിരുന്നു, പതിമംഗലത്തെ ചില വാർഡുകളിലും, കാരന്തൂരിലെ ഇരുപത്തിയൊന്നാം വാർഡിലും കഴിഞ്ഞ ദിവസങ്ങളിൽ […]

Local

കുന്ദമംഗലം ഗ്രാമപഞ്ചായത്തിനെ കേരഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഉത്തരവായി

  • 27th July 2020
  • 0 Comments

കുന്ദമംഗലം : കേരഗ്രാമം പദ്ധതിയില്‍ കുന്ദമംഗലം ഗ്രാമപഞ്ചായത്തിനെ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ തീരുമാനമായതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. 2020-21സാമ്പത്തിക വര്‍ഷത്തില്‍ തെങ്ങ് കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും കര്‍ഷകര്‍ക്ക് വളം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കല്‍, തെങ്ങ് കയറ്റ യന്ത്രങ്ങള്‍ ലഭ്യമാക്കല്‍ തുടങ്ങിയ വിവിധതരം പ്രവര്‍ത്തനങ്ങളാണ് പദ്ധതിയുടെ ഭാഗമായി നടപ്പില്‍ വരുത്തുക. കൃഷി വകുപ്പ് മുഖേന നടപ്പിലാക്കുന്ന ഈ പദ്ധതിയില്‍ കോഴിക്കോട് ജില്ലയില്‍ നിന്നും കുന്ദമംഗലത്തിന് പുറമെ തിരുവള്ളൂര്‍, കൂരാച്ചുണ്ട്, കുരുവട്ടൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകളെയാണ് ഈ വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി യിട്ടുള്ളതെന്നും […]

Local

മടവൂർ ഗ്രാമപഞ്ചായത്തിൽ അജൈവ മാലിന്യശേഖരണ കേന്ദ്രം ഉദ്ഘാടനം ചെയ്തു

  • 10th July 2020
  • 0 Comments

മടവൂർ : ഗ്രാമ പഞ്ചായത്തിലെ അജൈവ മാലിന്യങ്ങൾ ഹരിത കർമ്മ സേനയുടെ നേതൃത്വത്തിൽ ശേഖരിച്ച് സൂക്ഷിക്കുന്നതിനു മെറ്റിരിയൽ കലക്ഷൻ ഫെസിലിറ്റി സെൻ്റർ (എം.സി.എഫ്) പ്രസിഡണ്ടു പി.വി.പങ്കജാക്ഷൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിററി ചെയർപേഴ്സൺ സിന്ധു മോഹൻ, വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ റിയാസ് ഖാൻ ,ക്ഷേമകാര്യസ്റ്റാൻ്റിംഗ് കമ്മിററി ചെയർപേഴ്സൺ സക്കീന മുഹമ്മദ്, ശുചിത്വ കൺവീനർ എ.പി.നസ് ത്തർ, വാർഡ് അംഗങ്ങളായ ഷംസി യ മലയിൽ, വി.സി.ഹമീദ് മാസ്റ്റർ, എ.പി.അബു, റിയാസ് എടത്തിൽ, […]

error: Protected Content !!