Local

കുന്ദമംഗലത്തെ ഭാരത് ഹോട്ടലിന്റെ അടുക്കളയിൽ തീപിടുത്തം

  • 6th March 2023
  • 0 Comments

കുന്ദമംഗലം: കുന്ദമംഗലം സിന്ധു തിയേറ്ററിന് സമീപം നാഷണൽ ഹൈവയിലുള്ള ഭാരത് ഹോട്ടലിന്റെ അടുക്കളയിൽ തീപിടുത്തം. ഗ്യാസ് സിലിണ്ടറിന്റെ ലീക്കാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അടുക്കള ഭാഗികമായി കത്തിനശിച്ചു. പ്രദേശത്തെ നാട്ടുകാരുടെയും ഫയർഫോഴ്സിന്റെയും കഠിന പരിശ്രമത്തെ തുടർന്നാണ് തീയണക്കാനായത്. വെള്ളിമാട്കുന്ന് ഫയർ ഓഫീസർ ബാബുവിൻറെ നേതൃത്വത്തിലുള്ള സംഘവും മുക്കം, നരിക്കുനി സെന്ററിൽ നിന്നും ഫയർ ഫോഴ്സ് സംഘം സംഭവ സ്ഥലത്തു എത്തിയിരുന്നു.

Local News

“എൻ്റെ വീട്ടിലും സ്കൂളിലും പച്ചക്കറി കൃഷി ” പദ്ധതിക്ക് ചാത്തമംഗലം പഞ്ചായത്തിലെ പുള്ളന്നൂർ ന്യൂ ഗവ.എൽ.പി സ്കൂളിൽ തുടക്കം കുറിച്ചു

  • 21st February 2022
  • 0 Comments

കുട്ടികളെയും സമൂഹത്തേയും കാർഷിവൃത്തിയിലേക്ക് കൊണ്ടുവരിക ,കൃഷി എന്ന സംസ്കാരം കുരുന്നു മനസ്സുകളിൽ രൂപപ്പെടുത്തുക എന്ന ലക്ഷ്യം വെച്ച് കുന്ദമംഗലം ഉപജില്ല നടപ്പാക്കുന്ന തനത് പരിപാടിയായ “എൻ്റെ വീട്ടിലും സ്കൂളിലും പച്ചക്കറി കൃഷി ” എന്ന പുതിയ പദ്ധതിക്ക് ചാത്തമംഗലം പഞ്ചായത്തിലെ പുള്ളന്നൂർ ന്യൂ ഗവ.എൽ.പി സ്കൂളിൽ തുടക്കം കുറിച്ചു. കോഴിക്കോട് വിദ്യാഭ്യാസ ഉപ ഡയറക്sർ, വി.പി മിനി പച്ചക്കറി തൈകൾ കുട്ടികൾക്ക് നൽകി കൊണ്ട് ഉദ്ഘാടനം ചെയ്തു. കുന്ദമംഗലം ഉപജില്ലാ ഓഫീസർ പോൾ കെ.ജെ മുഖ്യാതിഥിയായിരുന്നു. കൃഷി […]

Local News

ബി.ജെ.പി കുറ്റിക്കാട്ടൂർ ഏരിയ 96 ബൂത്ത് സമ്മേളനവും,പണ്ഡിറ്റ് ദീന ദയാൽ ഉപാദ്ധ്യ അനുസ്മരണവും

  • 21st February 2022
  • 0 Comments

ബി.ജെ.പി കുറ്റിക്കാട്ടൂർ ഏരിയ 96 ബൂത്ത് സമ്മേളനവും, പണ്ഡിറ്റ് ദീന ദയാൽ ഉപാദ്ധ്യ അനുസ്മരണവും , അഡ്വ: രജ്ഞിത്ത് ശ്രീനിവാസൻ ശ്രദ്ധാജ്ഞലിയും, സമർപ്പണനിധിയും ജില്ലാ സെൽ കോഡിനേറ്റർ തളത്തിൽ ചക്രായുധൻ ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ മണ്ഡലം ട്രഷറർ ശ്രീ : രാജീവ് സി. കുറ്റിക്കാട്ടൂർ മുഖ്യപ്രഭാഷണം നടത്തി. മുൻപാർട്ടി പ്രവർത്തകനും , കർഷകനും ആയ പാലാട്ട് വിജയനെ ശ്രീ : ചക്രായുധൻ ആദരിക്കുകയും ചെയ്തു.ബൂത്ത് പ്രസിഡണ്ട് ശ്രീ : ഉണ്ണി എ.കെ അദ്ധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി ശ്രീ: […]

Local

കുന്ദമംഗലം 24 ക്രമനമ്പർ ബൂത്തിൽ മെഷീൻ തകരാറിലായി

  • 6th April 2021
  • 0 Comments

കുന്ദമംഗലം: കുന്ദമംഗലം 24 ക്രമനമ്പർ ബൂത്തിൽ മെഷീൻ തകരാറിലായി കുന്ദമംഗലം ഹയർ സെക്കന്ററി സ്കൂളിലെ24ക്രമനമ്പർ ബൂത്തിൽ മെഷീൻ പണിമുടക്കി.. മറ്റൊരു മെഷീൻസ്ഥാപിച്ച ശേഷമാണ് അര മണിക്കൂർ വൈകിയാണ് വോട്ടിംഗ് പ്രാർത്തികൾ തുടങ്ങാനുള്ള നടപടികൾ ആരംഭിക്കാനായത്. നീണ്ട നിര തന്നെ ഉണ്ടായിരുന്നു. രാവിലെ തന്നെ നല്ല തിരക്കാണ് കാണുന്നത്. ജില്ലയിലെ 3790 പോളിംഗ് സ്റ്റേഷനുകളിൽ 2059 ഇടങ്ങളിൽ മോക്ക് പോൾ നടപടി ക്രമങ്ങൾ പൂർത്തിയായി

Local

മുക്കം പൂല്ലൂകാവിൽ ബിജൂ (സ്രിഡ് കോ കുന്ദമംഗലം) 47 നിര്യാതനായി

  • 16th March 2021
  • 0 Comments

മുക്കം പുല്ലൂ കാവിൽ ബിജു 47 നിര്യാതനായി ഭാര്യ സജ്ന അച്ചൻ പരേതനായ വാസു അമ്മ സരോജിനി മകൾഅഷ്മിത (പത്താം ക്ലാസ്സ് വിദ്യാർത്ഥിനി)മകൻ അഷ്വിന്ദ് (അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥി) കുന്ദമംഗലം ഗ്രാമപഞ്ചായത്ത് ബസ്റ്റാന്റ് കെട്ടിടത്തിൽ സ്‌ഡ്കോ എന്ന പേരിൽ പ്ലാൻ തയ്യാറാക്കുന്ന സ്ഥാപനം നടത്തിവരികയായിരുന്നു.

Local

മേലെമാടത്തിൽ വേലായുധൻ നായർ (88) നിര്യാതനായി

  • 5th March 2021
  • 0 Comments

കുന്നമംഗലം പെരുവഴിക്കടവ് മേലെമാടത്തിൽ വേലായുധൻ നായർ (88) നിര്യാതനായി. ഭാര്യ പരേതയായ യശോദമ്മ. മക്കൾ വിജയകുമാരി, ബേബി, ബാലസുബ്രഹ്മണ്യൻ ,ഗീത, സുധീഷ് കുമാർ ( CPI(M) കുന്നമംഗലം ലോക്കൽ സെക്രട്ടറി,ഏരിയ കമ്മിറ്റി മെമ്പർ ) മരുമക്കൾ മാധവൻ, രാജൻ, ബിന്ദു, സൗമ്യ (കുന്നമംഗലം കോ- ഓപ്പററ്റീവ് ബേങ്ക്)

Local

അനുഗ്രഹയുടെ നേതൃത്വത്തിൽ കട്ടില വെക്കൽ കർമ്മം നിർവഹിച്ചു

  • 11th October 2020
  • 0 Comments

മടവൂർ: പാലോറമല ഫാത്തിമ കുടുംബ സഹായ കമ്മറ്റി നിർമിച്ചു നൽകുന്ന വീടിന്റെ കട്ടില വെക്കൽ കർമ്മം കച്ചേരിമുക്ക് അനുഗ്രഹ കലാ സാംസ്‌കാരിക വേദി പ്രവർത്തകരുടെ നേതൃത്വത്തിൽ നിർവഹിച്ചു.. ക്ലബ് പ്രസിഡന്റ ഗഫൂർ വി കെ, സെക്രെട്ടറി സാലിഹ് മയൂരി, സിദ്ധീഖ് മലബാരി, അഷ്‌റഫ് സി കെ ,മുഹമ്മദ് കുട്ടി എം വി , ഇസ്മായിൽ , തുടങ്ങിയ ക്ലബ് മെമ്പർമാരും വീട് നിർമാണ കമ്മറ്റി അംഗങ്ങളായ മോയിൻകുട്ടി, ജിർഷാദ് തുടങ്ങിയവരും പങ്കെടുത്തു..

Local

ചേനാട്ട് പറമ്പ് റോഡ് ഉദ്ഘാടനം ചെയ്തു

കുന്ദമംഗലം: ഗ്രാമ പഞ്ചായത്ത്‌ എട്ടാം വാർഡിൽ 4, 95, 000 രൂപ വകയിരുത്തി കോൺക്രീറ്റ് പ്രവൃത്തി പൂർത്തീകരിച്ച ചേനാട്ട് പറമ്പ് റോഡ് പഞ്ചായത്ത് മെമ്പർ ടി.കെ. സീനത്ത്‌ ഉദ്ഘാടനം ചെയ്തു. സി.എം.ബാബു അധ്യക്ഷത വഹിച്ചു.കെ.കെ.സി.നൗഷാദ്, ചന്ദ്രൻ മേപ്പറ്റമ്മേൽ, അഷ്റഫ് പാലവയൽ എന്നിവർ സംസാരിച്ചു. പുഷ്പൻ മാസ്റ്റർ സ്വാഗതവും, സുനിത വിജയൻ നന്ദിയും പറഞ്ഞു.

Trending

ഹത്ഥ്റാസിലെ അമ്മയുടെ വാക്കുകളിൽ കണ്ടത് ആത്മാഭിമാനം : യു സി രാമൻ

കോഴിക്കോട് : ഇരുപത്തിയഞ്ച് ലക്ഷമല്ല നീതിയാണ് ഞങ്ങൾക്ക് വേണ്ടതെന്ന ഉറച്ച വാക്കുകളിലൂടെ ഹത്ഥ്റാസിലെ ആ അമ്മയിൽ നിന്ന് ലോകം കേട്ടത് ഒരമ്മയുടെ ആത്മാഭിമാനത്തെയാണെന്ന് ദളിത് ലീഗ് സംസ്ഥാന പ്രസിഡന്റ് യു സി രാമൻ പറഞ്ഞു. ദളിത് നേതാക്കൾ കുന്ദമംഗലത്ത് നടത്തിയ സത്യാഗ്രഹത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പണത്തിന്റെയും അധികാരസ്ഥാനത്തിന്റെയും മുന്നിൽ സർവം ത്യജിക്കാൻ തയ്യാറാവുന്ന അവസരവാദികളല്ല ഈ രാജ്യത്തെ ദളിതരെന്ന് സംഘ പരിവാറുകൾ ഓർക്കണം. സംഘപരിവാർ ഭരണകാലത്ത് ദളിതർക്ക് നീതി കിട്ടുമെന്നാരും കരുതുന്നില്ലെങ്കിലും ഭരണഘടനയുടെ സംരക്ഷണം പ്രതീക്ഷിച്ചിരുന്നു. […]

Trending

കുന്ദമംഗലം എച്ച് എസ് എസ് എൻ എസ് എസ് വിദ്യാർത്ഥികൾ മാസ്ക് വിതരണം നടത്തി

  • 26th September 2020
  • 0 Comments

ദത്തു ഗ്രാമത്തിലെ തൊഴിലുറപ്പു തൊഴിലാളികൾക്കും, കുന്ദമംഗലം പ്രാഥമികാരോഗ്യകേന്ദ്രത്തിലുമായി കുന്ദമംഗലം എച്ച് എസ് എസ് എൻ എസ് എസ് വളണ്ടിയർമാർ നിർമ്മിച്ച മാസ്കകൾ വിതരണം നടത്തി. തൊഴിലുറപ്പു തൊഴിലാളികൾകുള്ള മാക്സുകൾ വാർഡ് മെമ്പർ അസ്ബിജ ഏറ്റുവാങ്ങി. പ്രിൻസിപ്പൽ കല .ഒ, ചടങ്ങിൽ പങ്കെടൂത്തു സംസാരിച്ചു. കുന്ദമംഗലം പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ഡോ.ഹസീന കരീം മാസ്കകൾ ഏറ്റുവാങ്ങിയ ചടങ്ങിൽ ഹെൽത്ത് ഇൻസ്‌പെക്ടർ സി പി സുരേഷ് ബാബു. കൃഷ്ണൻ ഒ പി , ജവാദ് സി,അനഘ എൻ , പ്രിൻസ് സി പി […]

error: Protected Content !!