Local

അറിയിപ്പ്

രജിസ്‌ട്രേഷൻ നേടാതെ മെഡിക്കൽ പ്രാക്ടീസ് നടത്തുന്നവർക്കെതിരെ നിയമനടപടി
ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിലിന്റെ രജിസ്‌ട്രേഷൻ നേടാതെ കേരളത്തിൽ മെഡിക്കൽ പ്രാക്ടീസ് നടത്തുന്നവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് മോഡേൺ മെഡിസിൻ ഡോക്ടർമാരെ അറിയിക്കാൻ മോഡേൺ മെഡിസിൻ എത്തിക്‌സ് കമ്മിറ്റി തീരുമാനിച്ചു. 1953 ലെ ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ പ്രാക്ടീഷണേഴ്‌സ് ആക്ട് പ്രകാരം കേരളത്തിൽ മെഡിക്കൽ പ്രാക്ടീസ് നടത്താൻ ടി.സി.എം.സി രജിസ്‌ട്രേഷൻ നിർബന്ധമാണ്.
പി.എൻ.എക്‌സ്. 2867/2020


അന്തിമ മുൻഗണനാപട്ടിക പ്രസിദ്ധീകരിച്ചു
ജലസേചന വകുപ്പിലെ മെക്കാനിക്കൽ വിഭാഗം ഒന്നാംഗ്രേഡ് ഓവർസിയർമാരുടെ 2016 ജനുവരി ഒന്ന് മുതൽ 2017 ഡിസംബർ 31 വരെയുള്ള അന്തിമ മുൻഗണനാ പട്ടിക പ്രസിദ്ധീകരിച്ചു. വകുപ്പിന്റെ വെബ്‌സൈറ്റിലും കേരള ഗസറ്റിലും ലഭ്യമാണ്.

കുട്ടികൾക്ക് ദേശീയ, സംസ്ഥാന ധീരതാ അവാർഡിന് അപേക്ഷിക്കാം
കുട്ടികൾളുടെ ധീരതാ പ്രവർത്തനത്തിന് ദേശീയ ശിശുക്ഷേമ സമിതി (ഇൻഡ്യൻ കൗൺസിൽ ഫോർ ചൈൽഡ് വെൽഫെയർ) നൽകുന്ന ദേശീയ ധീരത  അവാർഡിനും സംസ്ഥാന ശിശുക്ഷേമ സമിതിയുടെ സംസ്ഥാന അവാർഡിനും അപേക്ഷകൾ ക്ഷണിച്ചു.
അപേക്ഷകൾ നിർദ്ദിഷ്ട ഫോറത്തിൽ സംസ്ഥാന ശിശുക്ഷേമ സമിതിക്ക് നൽകണം. സംഭവം നടക്കുമ്പോൾ ആറിനും പതിനെട്ടിനുമിടയിൽ പ്രായമുണ്ടായിരുന്നവർക്ക് അപേക്ഷിക്കാം. സാമൂഹ്യ തിൻമകൾ, മറ്റ് കുറ്റകൃത്യങ്ങൾ ഇവയ്‌ക്കെതിരായും അപ്രതീക്ഷിത അപകടസന്ധിയിൽ നിന്നും സ്വന്തം ജീവന് അപകടവും ഗുരുതരമായ പരിക്കുകൾ പറ്റുമെന്നതും കണക്കിലെടുക്കാതെ മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ അവസരോചിതമായി നടത്തിയ ധീരതയും സാഹസികതയും വ്യക്തമാക്കുന്ന പ്രവർത്തനങ്ങൾക്കാണ് അവാർഡ്. 2019 ജൂലൈ ഒന്നിനും 2020 സെപ്തംബർ 30-നും ഇടയ്ക്കായിരിക്കണം സംഭവം.
സ്വർണ്ണം, വെള്ളി മെഡലുകൾ, സർട്ടിഫിക്കറ്റുകൾ എന്നിവയ്ക്ക് പുറമേ ഒരു ലക്ഷം രൂപ ക്യാഷ് അവാർഡുള്ള ഭരത് അവാർഡ്, എഴുപത്തി അയ്യായിരം രൂപ വീതമുള്ള മാർക്കേണ്ഡയ, ശ്രവൺ, പ്രഹ്‌ളാദ്,ഏകലവ്യ, അഭിമന്യുഎന്നീ പേരുകളിലുള്ളതും, നാൽപതിനായിരം രൂപയുടെ ജനറൽ അവാർഡുകളുമടക്കം 25 ദേശീയ ബഹുമതികളാണ് ദേശീയ തലത്തിൽ നൽകുക. മെഡലും അവാർഡിന് പുറമേ അർഹത നേടുന്ന കുട്ടികളുടെ സ്‌കൂൾ വിദ്യാഭ്യാസത്തിനുള്ള സാമ്പത്തിക ചെലവും തുടർന്നുള്ള ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണൽ കോഴ്‌സുകൾ എന്നിവയുടെ ഉൾപ്പെടെയുള്ള എല്ലാ  ചെലവുകളും ഇന്ത്യൻ കൗൺസിൽ ഫോർ ചൈൽഡ് വെൽഫെയർ വഹിക്കും. ജേതാക്കൾക്ക് ജനുവരിയിൽ ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം വിതരണം ചെയ്യും. അപേക്ഷകരെ സംസ്ഥാന ശിശുക്ഷേമ സമിതി നൽകുന്ന  സംസ്ഥാന ധീരതാ അവാർഡിനും പരിഗണിക്കുമെന്ന് ജനറൽ സെക്രട്ടറി ഡോ.ഷിജൂഖാൻ പത്രക്കുറിപ്പിൽ അറിയിച്ചു.
അപേക്ഷാ ഫോം www.iccw.co.in ലും സംസ്ഥാന  ശിശുക്ഷേമ  സമിതിയിലും ലഭിക്കും. ഇതിനായി 10 രൂപയുടെ സ്റ്റാമ്പ് ഒട്ടിച്ച കവറിൽ അഡ്രസ്സ് സഹിതം അയയ്ക്കണം. പൂരിപ്പിച്ച അപേക്ഷ, അവാർഡിനർഹമായ പ്രവൃത്തി സംബന്ധിച്ച് ഇംഗ്ലീഷിൽ തയ്യാറാക്കിയ റിപ്പോർട്ട് ഇതു സംബന്ധിച്ച പത്രവാർത്തകൾ ഇംഗ്ലീഷിൽ തർജ്ജിമ ചെയ്തത് മറ്റ് അനുബന്ധ രേഖകളും മൂന്ന് പാസ്സ്‌പോർട്ട് സൈസ് ഫോട്ടോ സഹിതം മൂന്ന് സെറ്റ് കോപ്പികൾ ജനറൽ സെക്രട്ടറി, കേരള സംസ്ഥാന ശിശുക്ഷേമ സമിതി, തൈക്കാട് പി.ഒ, തിരുവനന്തപുരം- 695014 എന്ന വിലാസത്തിൽ 2020 ഒക്‌ടോബർ അഞ്ചിന് മുൻപ് ലഭിക്കണം. അപേക്ഷ അയയ്ക്കുന്ന കവറിന് മുകളിൽ  National/State Bravery Award for Children 2020 എന്ന് രേഖപ്പെടുത്തണം. സംസ്ഥാന ശിശുക്ഷേമ സമിതിയായിരിക്കും ദേശീയ അവാർഡിന് ശുപാർശ  ചെയ്യുക.  കൂടുതൽ വിവരങ്ങൾക്ക്: 0471-2324939,2324932,9847464613.


ഇൻഡസ്ട്രി ക്ലസ്റ്ററുകൾക്ക് പരിശീലന പദ്ധതി: 31 വരെ അപേക്ഷിക്കാം
കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയം സംസ്ഥാന സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന വ്യാവസായിക പരിശീലന വകുപ്പ് മുഖേന നടപ്പിലാക്കുന്ന STRIVE പദ്ധതിയുടെ ഭാഗമായി അപ്രന്റീസ് പരിശീലന പദ്ധതിയിൽ അർഹരായ ഇൻഡസ്ട്രി ക്ലസ്റ്ററുകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. തിരഞ്ഞെടുക്കപ്പെടുന്ന ഇൻഡസ്ട്രി ക്ലസ്റ്ററുകൾക്ക് ഒരു കോടി രൂപ വരെ സാമ്പത്തിക സഹായം ലഭിക്കും. വിശദ വിവരങ്ങൾ  https:dgt.gov.in/download-guidelines-strive ൽ ലഭിക്കും. 31 വരെ അപേക്ഷിക്കാം.

കായികയിനങ്ങളിൽ ഒന്നാം സ്ഥാനം നേടിയവർക്ക് ക്യാഷ് അവാർഡിന് അപേക്ഷിക്കാം
കേരള ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യൽ എസ്റ്റാബ്‌ളിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോർഡിലെ അംഗങ്ങളുടെ മക്കളിൽ 2018-19, 2019-20 അദ്ധ്യായന വർഷങ്ങളിൽ സ്‌പോർട്ട്‌സ് കൗൺസിൽ അംഗീകരിച്ച കായികയിനങ്ങളിൽ ദേശീയതലത്തിലും സംസ്ഥാനതലത്തിലും സർവകലാശാലതലത്തിലും ഒന്നാംസ്ഥാനം നേടിയ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡ് നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ സെപ്റ്റംബർ പത്തിനു മുമ്പ് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയത്തിൽ സമർപ്പിക്കണം.


പരിരക്ഷ പദ്ധതി വിപുലീകരിച്ചു: 56 ലക്ഷം രൂപയുടെ ഭരണാനുമതി
ഭിന്നശേഷിക്കാർക്ക് അടിയന്തിര ഘട്ടങ്ങളിൽ സഹായം നൽകുന്ന പരിരക്ഷ പദ്ധതിയ്ക്ക് സാമൂഹ്യനീതി വകുപ്പ് 56 ലക്ഷം രൂപയുടെ ഭരണാനുമതി നൽകിയതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. പുതുക്കിയ പ്രൊപ്പോസൽ അംഗീകരിച്ചാണ് ആവശ്യമായ തുകയനുവദിച്ചിരിക്കുന്നത്.
അപകടങ്ങൾ, അക്രമങ്ങൾ, പ്രകൃതി ദുരന്തങ്ങൾ എന്നിവയ്ക്ക് ഇരയാകുന്ന ഭിന്നശേഷിക്കാർക്ക് അടിയന്തര സഹായം നൽകാനായി ആവിഷ്‌ക്കരിച്ച് നടപ്പാക്കുന്ന പദ്ധതിയാണ് പരിരക്ഷ. അടിയന്തര പ്രാഥമിക ശുശ്രൂഷ നൽകൽ, അടിയന്തര ശസ്ത്രക്രിയ, ആംബുലൻസ് സേവനം, പ്രകൃതി ദുരന്തത്തിനിരയാകുന്നവർക്ക് അടിയന്തര വൈദ്യസഹായം, ഭക്ഷണം നൽകൽ, ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തുന്ന/അലഞ്ഞു തിരിഞ്ഞ് കാണപ്പെടുന്ന ഭിന്നശേഷിക്കാരെ സുരക്ഷിതമായ പുനരധിവാസ കേന്ദ്രത്തിലെത്തിക്കുക, ഭിന്നശേഷിക്കാരുടെ ജീവനോ സ്വത്തിനോ അപകടമുള്ളതായി ശ്രദ്ധയിൽപ്പെട്ടാൽ അടിയന്തര പരിരക്ഷ നൽകുക തുടങ്ങിയ കാര്യങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് പദ്ധതി വിപുലീകരിച്ച് 56 ലക്ഷം രൂപ അനുവദിച്ചത്.
പി.എൻ.എക്‌സ്. 2872/2020


സർക്കാർ ഡയറി 2021: വിവരങ്ങൾ സെപ്റ്റംബർ ഒൻപതിനകം നൽകണം
2021 ലെ സർക്കാർ ഡയറി തയ്യാറാക്കുന്നതിന് ഡയറിയിൽ ഉൾപ്പെട്ടിട്ടുളള എല്ലാ സ്ഥാപനങ്ങളും  https://gaddiary.kerala.gov.in  എന്ന ലിങ്ക് ഉപയോഗിച്ച് നേരിട്ടോ, www.gad.kerala.gov.in  ലോ വിശദാംശങ്ങൾ ചേർക്കണം. വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുളള അവസാന തീയതി സെപ്റ്റംബർ ഒൻപത്. ഓൺലൈനായി വിവരങ്ങൾ ഉൾപ്പെടുത്താത്ത/പുതുക്കാത്ത സ്ഥാപനങ്ങളുടെ വിവരങ്ങൾ സർക്കാർ ഡയറിയിൽ നിന്ന് ഒഴിവാക്കും.


സി.ഇ.ടിയിൽ ഗസ്റ്റ് അധ്യാപക ഒഴിവ്
തിരുവനന്തപുരം സി.ഇ.ടിയിൽ കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംങ് വിഭാഗത്തിൽ അഡ്‌ഹോക് അസിസ്റ്റന്റ് പ്രൊഫസ്സറുടെ ഒഴിവുകളുണ്ട്. എഴുത്തു പരീക്ഷകളുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. കമ്പ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്‌നോളജിയിൽ 60 ശതമാനം മാർക്കോടെ ബി. ടെക് & എം.ടെക് ബിരുദമാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ 25ന് വൈകുന്നേരം നാലിനകം യോഗ്യത സർട്ടിഫിക്കറ്റുകളുടെ കോപ്പികൾ സഹിതം www.cet.ac.in  ൽ വിവരങ്ങൾ നൽകണം. കൂടുതൽ വിവരങ്ങൾക്ക് 0471-2515564.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!