Kerala Local News

പട്ടാപ്പകൽ സ്കൂട്ടർ മോഷ്ടിച്ചു; രൂപമാറ്റം വരുത്തി വിൽക്കാൻ ശ്രമം: നരിക്കുനി പാറന്നൂര്‍ സ്വദേശി പിടിയിൽ

  • 25th March 2023
  • 0 Comments

കോഴിക്കോട്: കൊടുവള്ളി ടൗണില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടര്‍ മോഷ്ടിച്ച യുവാവിനെ പോലീസ് പിടികൂടി. നരിക്കുനി പാറന്നൂര്‍ പുല്‍പ്പറമ്പില്‍ പുറായില്‍ റാസി യൂനസ് (24) നെയാണ് കൊടുവള്ളി പോലീസ് അറസ്റ്റുചെയ്തത്. കൊടുവള്ളി കാനറാ ബാങ്കിനു സമീപം നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറാണ് ഇയാള്‍ പട്ടാപ്പകല്‍ മോഷ്ടിച്ചത്. ഈ മാസം പതിനൊന്നിനായിരുന്നു സംഭവം. രാവിലെ സ്‌കൂട്ടര്‍ നിര്‍ത്തിയിട്ട് ജോലിക്കുപോയ ഉടമ വൈകുന്നേരം മടങ്ങിയെത്തിയപ്പോള്‍ സ്‌കൂട്ടര്‍ കാണാഞ്ഞതിനെ തുടര്‍ന്നാണ് കൊടുവള്ളി പോലീസില്‍ പരാതി നല്‍കിയത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതി സ്‌കൂട്ടര്‍ കടത്തിക്കൊണ്ടുപോകുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ […]

Kerala

അയാളുടെ കൂട്ടുകാർ പെരുമാറിയത് മോശമായി; കോഴിക്കോട് ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ ഒരാളെ പിരിച്ചുവിട്ടു, 5 ജീവനക്കാരികൾക്ക് സസ്പെൻഷൻ

  • 24th March 2023
  • 0 Comments

കോഴിക്കോട്: തൈറോയ്ഡിന്റെ ശസ്ത്രക്രിയ കഴിഞ്ഞ് ശബ്ദമുണ്ടാക്കാൻ കഴിയാതെ, കയ്യും കാലും അനക്കാനാകാതെ, മരിച്ചതിനു തുല്യം കിടക്കുകയായിരുന്നു ഞാൻ. ആ അവസ്ഥയിലും ഒരു സ്ത്രീയോട് മോശമായി പെരുമാറണമെങ്കിൽ അയാൾ മനുഷ്യനല്ലെന്നും ഏറ്റവും വലിയ ശിക്ഷ കിട്ടിയാലേ അയാളെപ്പോലെയുള്ള മൃഗങ്ങൾ പഠിക്കുവെന്നും ഇരയായ യുവതി. പരാതി പിൻവലിപ്പിക്കാൻ പ്രതിയുടെ സഹപ്രവർത്തകർ നടത്തുന്ന ശ്രമങ്ങൾ അവളെ അതിലുമേറെ വേദനിപ്പിക്കുന്നുണ്ട്. ഒരാഴ്ചയായി മെഡിക്കൽ കോളജിൽ അനുഭവിക്കുന്ന ശാരീരിക, മാനസിക വേദനകളെക്കുറിച്ചു യുവതിപറഞ്ഞു. 18നു രാവിലെ 6.30നു ശസ്ത്രക്രിയ കഴിഞ്ഞു. പത്തരയോടെ ഐസിയുവിലേക്കു മാറ്റി. […]

Kerala News

രണ്ടാമതും പ്ലാസ്റ്റർ ഇട്ടു, അല്ല ക്ഷമിക്കണം, നാടകത്തിൻ്റെ രണ്ടാംഭാഗം തുടങ്ങുകയാണ്: കെ കെ രമ

  • 23rd March 2023
  • 0 Comments

കോഴിക്കോട്: പരിക്കേറ്റയാളെ പൊതുമധ്യത്തിൽ പരസ്യമായ സോഷ്യൽ ഓഡിറ്റിങ്ങിനു വിധയേമാക്കുമ്പോൾ ശരീരത്തിനേറ്റ വേദനയെക്കാൾ വലിയ വേദനയും മുറിവുമാണ് അവരിൽ അത് ബാക്കിയാകുന്നതെന്ന് കെ കെ രമ എംഎൽഎ. പരിക്കേറ്റ കൈ ഇന്ന് വീണ്ടും തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ഡോക്ടറെ കാണിക്കുകയുണ്ടായി. ഒരാഴ്ച കൂടി കൈ പ്ലാസ്റ്ററിൽ തുടരണമെന്ന് നിർദ്ദേശിച്ചതിനെ തുടർന്ന് മാറ്റി പ്ലാസ്റ്ററിട്ടിരിക്കുകയുമാണെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ എം എൽ എ പറഞ്ഞു. കൈ ഇളകാതെ സൂക്ഷിക്കേണ്ടതുണ്ട്. തുടർചികിത്സ സംബന്ധിച്ചു തീരുമാനിക്കുന്നതിന് അടുത്ത ദിവസം തന്നെ എം.ആർ.ഐ സ്കാൻ ചെയ്ത് […]

Kerala

സ്കൂട്ടർ മറിഞ്ഞ് റോഡിൽ വീണു; ഫുഡ് ഡെലിവറി ബോയിയുടെ തലയിലൂടെ ലോറി കയറിയിറങ്ങി

  • 20th March 2023
  • 0 Comments

കോഴിക്കോട് : തൊണ്ടയാട് – രാമനാട്ടുകര ദേശീയപാത ബൈപാസിലെ മെട്രോ കാർഡിയാക് ആശുപത്രിക്കു സമീപമുണ്ടായ വാഹനാപകടത്തിൽ ഭക്ഷണവിതരണ കമ്പനിയിലെ ജീവനക്കാരന് ദാരുണാന്ത്യം. മലപ്പുറം മുന്നിയൂർ സൗത്ത് വെളിമുക്ക് ആലുങ്കൽ പുതിയ പറമ്പിൽ ഹുസ്‌ന മൻസിൽ ഹുസൈൻ (32) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു റോഡ് അപകടം. ഹുസൈൻ സഞ്ചരിച്ച സ്കൂട്ടർ മറിഞ്ഞ് റോഡിലേക്കു വീഴുകയും പിന്നാലെ വന്ന കോൺക്രീറ്റ് മിക്സ്ർ ലോറി ഇദ്ദേഹത്തിന്‍റെ തലയിലൂടെ കയറിയിറങ്ങുകയുമായിയിരുന്നു. ഹുസൈൻ സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു.

Local

വ്യാപാരി വ്യവസായി സമിതി ജില്ല നേതാക്കൾക്ക് സ്വീകരണം നൽകി

  • 16th March 2023
  • 0 Comments

കുന്ദമംഗലം : വ്യാപാരി വ്യവസായി സമിതി ജില്ല നേതാക്കൾക്ക് കുന്ദമംഗലത്ത് സ്വീകരണം നൽകി. ജില്ല പ്രസിഡന്റ് സൂര്യ അബ്ദുൽ ഗഫൂർ, സെക്രട്ടറി സന്തോഷ് സെബാസ്റ്റ്യൻ, വൈസ് പ്രസിഡന്റ് ബഷീർ നീലാറമ്മൽ, ഏരിയ പ്രസിഡന്റ് ഒ. വേലായുധൻ, സെക്രട്ടറി സി.എം.ബൈജു എന്നിവർക്കാണ് സ്വീകരണം നൽകിയത്. ജില്ല പ്രസിഡന്റ് സൂര്യ അബ്ദുൽ ഗഫൂർ മുഖ്യ പ്രഭാഷണം നടത്തി. സെക്രട്ടറി സന്തോഷ് സെബാസ്റ്റ്യൻ വ്യാപാരി മിത്ര പദ്ധതിയെ കുറിച്ച് വിശദീകരിച്ചു. യൂനിറ്റ് വൈസ് പ്രസിഡന്റ് സിദ്ധിഖ് മിൻസാര അധ്യക്ഷത വഹിച്ചു. ഒ. […]

Local

കേരള സ്റ്റേറ്റ് ബാർബർ ബ്യൂട്ടീഷൻ വർക്കേഴ്സ് യൂണിയൻ കോഴിക്കോട് ജില്ലാ കൺവെൻഷൻ നടന്നു

  • 14th March 2023
  • 0 Comments

മേപ്പയൂർ : ബാർബർ ബ്യൂട്ടീഷൻ രംഗത്ത് കടന്നുവരുന്ന വലിയ തോതിലുള്ള ബിനാമി ഷോപ്പുകൾ നിയന്ത്രിക്കണമെന്നും ജനങ്ങളുമായി ഏറ്റവും അടുത്ത് ഇടപെടുന്ന ബാർബർ ബ്യൂട്ടീഷൻ തൊഴിലാളികൾക്ക് ഹെൽത്ത് കാർഡ് നിർബന്ധമാക്കണമെന്നും കേരള സ്റ്റേറ്റ് ബാർബർ ബ്യൂട്ടീഷൻ വർക്കേഴ്സ് യൂണിയൻ സിഐടിയു കോഴിക്കോട് ജില്ലാ കൺവെൻഷൻ അധികാരികളോട് ആവശ്യപ്പെട്ടു. കൺവെൻഷൻ സിഐടിയു ജില്ലാ ട്രഷറർ പി കെ സന്തോഷ് ഉദ്ഘാടനം ചെയ്ത പരിപാടിയിൽ പി രാജൻ അദ്ധ്യക്ഷത വഹിച്ചു. കെ എസ് ബി യു ജില്ലാ സെക്രട്ടറി പി കെ […]

Local

വിദേശകാര്യ മന്ത്രാലയത്തിന്റെ ഓൺലൈൻ പ്രോഗ്രാമിന്റെ നടത്തിപ്പ് ഐഐഎം കോഴിക്കോടിന്

  • 14th March 2023
  • 0 Comments

മാർച്ച് 14, 2023, കോഴിക്കോട്: ഇന്ത്യൻ സർക്കാരിന്റെ വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള രാജ്യത്തെ പ്രമുഖ ബി സ്‌കൂളാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് കോഴിക്കോട്. ചിന്താ നേതൃത്വത്തിനായുള്ള ഒരു പ്രമുഖ ആഗോള സ്കൂൾ എന്ന നിലയിൽ, ഇൻസ്റ്റിറ്റ്യൂട്ട് നേതൃത്വത്തിന്റെയും മാനേജ്‌മെന്റ് വിദ്യാഭ്യാസത്തിന്റെയും മേഖലയിൽ നിരവധി ദേശീയ അന്തർദേശീയ പരിശീലന പരിപാടികൾ നടത്തുന്നു. വിദേശകാര്യ മന്ത്രാലയത്തിന്റെ (GoI) ‘ഇന്ത്യൻ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് കോ-ഓപ്പറേഷൻ (ITEC)’ പരിപാടിയുടെ കീഴിൽ വിദേശ രാജ്യങ്ങളിൽ നിന്നുള്ള പൊതു/സ്വകാര്യ മേഖലയിൽ നിന്നുള്ള പ്രതിനിധികൾ/പങ്കെടുക്കുന്നവർക്കായി […]

Local

കടുത്ത ചൂട്, ചിറക് കുഴഞ്ഞ് കടലിൽ വീണ പരുന്തിന് രക്ഷകനായി മുഹമ്മദ് റിസ്വാനും കൂട്ടരും

  • 14th March 2023
  • 0 Comments

കോഴിക്കോട്: കൊടുംചൂടിൽ കുഴഞ്ഞ് കടലിൽ വീണ പരുന്തിനെ രക്ഷിച്ച് ആറാം ക്ലാസ് വിദ്യാർത്ഥികൾ. കൊയിലാണ്ടി കൊല്ലം പാറപ്പള്ളിയിലാണ് സംഭവം. മുഹമ്മദ് റിസ്വാനും കൂട്ടുകാരും കടൽത്തീരത്ത് കളിക്കുമ്പോഴാണ് കടലിൽ മുങ്ങിത്താഴുന്ന നിലയിൽ പരുന്തിനെ കണ്ടത്. പരുന്തിനെ രക്ഷിക്കാനായി കടലിൽ ഇറങ്ങിയ ഇവർ പരുന്തിനെ കരയ്ക്ക് എത്തിച്ചു. തൂവലുകൾ നനഞ്ഞു കുതിർന്നു കിടന്നിരുന്ന പരുന്തിനെ തുണികൊണ്ട് തുടച്ച് സുരക്ഷിതമാക്കി. ഭക്ഷണം കൊടുത്തു. ആരോഗ്യം വീണ്ടെടുക്കുന്നത് വരെ പരുന്തിനെ സംരക്ഷിക്കാനുള്ള ചുമതല ഏറ്റെടുത്തു. അന്തരീക്ഷ ഊഷ്മാവ് ഉയർന്നതോടെ പക്ഷിമൃഗാദികൾ അവശനിലയിലാകുന്നത് പലയിടത്തും […]

Kerala

കോഴിക്കോട് മാവൂരിനടുത്ത് ബസ് അപകടത്തിൽ ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

  • 14th March 2023
  • 0 Comments

കോഴിക്കോട്: മാവൂരിനടുത്ത് കൽപ്പള്ളിയിലുണ്ടായ ബസ് അപകടത്തിൽ ഒരാൾ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. സ്കൂട്ടറിൽ ഇടിച്ച സ്വകാര്യ ബസ് നിയന്ത്രണം നഷ്ടപ്പെട്ട് പാടത്തേക്ക് മറിയുകയായിരുന്നു. സ്കൂട്ടർ യാത്രികനായ മാവൂർ അടുവാട് സ്വദേശി അർജുൻ സുധീർ (37) ആണ് മരിച്ചത്. രാവിലെ പത്തര മണിയോടെയായിരുന്നു അപകടം. കോഴിക്കോട് നിന്ന് അരീക്കോട്ടേക്ക് പോവുകയായിരുന്ന അതുൽ ബസാണ് അപകടത്തിൽപെട്ടത്. എതിരെ വന്ന സ്കൂട്ടറുമായി കൂട്ടിയിടിച്ച ബസ് നിയന്ത്രണംവിട്ട് പാടത്തേക്ക് മറിയുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. സ്കൂട്ടർ യാത്രികനെ രക്ഷിക്കാൻ ശ്രമിച്ചപ്പോൾ ബസിൻ്റെ നിയന്ത്രണം […]

Local News

പിഞ്ചു കുഞ്ഞു മരിച്ച സംഭവത്തിൽ ഫാത്തിമ ആശുപത്രിയിലേക്ക് പ്രതിഷേധ മാർച്ച് നാളെ രാവിലെ 10 മണിക്ക്

  • 12th March 2023
  • 0 Comments

കോഴിക്കോട്: പിഞ്ചു കുഞ്ഞു മരിച്ച സംഭവത്തിൽ ഫാത്തിമ ആശുപത്രിയിലേക്ക് പ്രതിഷേധ മാർച്ച് നാളെ രാവിലെ 10 മണിക്ക് നടത്തുമെന്ന് നൗഷാദ് തെക്കയിലും, സൈനുദീൻ നിസാമിയും പറഞ്ഞു. കുന്ദമംഗലം സ്വദേശിനി ഹാജറ നജയുടെ പ്രസവത്തിനായി കോഴിക്കോട് ഫാത്തിമ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആക്കിയെങ്കിലും കുഞ്ഞിന് ശരിയായ ചികിത്സ ലഭിച്ചില്ലെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. സംഭവത്തിൽ ഡോക്ടർക്കും, ആശുപത്രിക്കുമെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നളെ തിങ്കൾ(13) രാവിലെ 10 മണിക്ക് കോഴിക്കോട് ഫാത്തിമ ഹോസ്പിറ്റലിൽ മുന്നിലേക്ക് ബന്ധുക്കളും നാട്ടുകാരും നടത്തുന്ന മാർച്ചിൽ എല്ലാ […]

error: Protected Content !!