Kerala News

സിദ്ദിഖിന്റെ കൊലപാതകം നടന്ന ഹോട്ടലിന് ലൈസൻസില്ല; അടച്ചു പൂട്ടാൻ നിർദേശം

കോഴിക്കോട് ഹോട്ടലുടമയായ സിദ്ദിഖിന്റെ കൊലപാതകം നടന്ന എരഞ്ഞിപ്പാലത്തെ ഡി കാസ ഇന്‍ ഹോട്ടല്‍ ലൈസൻസ് ഇല്ലാതെയാണ് പ്രവർത്തിക്കുന്നത് എന്ന് കണ്ടെത്തിയതിനെ തുടർന്ന് അടച്ചു പൂട്ടാൻ ഉത്തരവിട്ട് കോര്‍പ്പറേഷന്‍. ലൈസൻസിന് പുറമെ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതിയും ഹോട്ടലിനില്ലായിരുന്നു എന്നും പരിശോധനയില്‍ വ്യക്തമായി. തുടർന്നാണ് പൂട്ടാൻ നോട്ടീസ് നൽകിയത്. ഒരു വര്‍ഷം മുമ്പ് മലിനീകരണവുമായി ബന്ധപ്പെട്ട് പ്രദേശവാസികള്‍ ഡി കാസ ഹോട്ടലിനെതിരെ പരാതി നല്‍കിയിരുന്നു. അന്ന് ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയില്‍ ഹോട്ടലിന് ലൈസന്‍സില്ലെന്ന് കണ്ടെത്തി. തുടര്‍ന്ന് ആരോഗ്യവകുപ്പ് ഹോട്ടല്‍ […]

Kerala Local News

കോഴിക്കോട് ഭക്ഷണം കഴിച്ചയാൾ യുപിഐ ഇടപാടിലൂടെ 263 രൂപ നൽകി, ഹോട്ടൽ ഉടമയുടെ അക്കൗണ്ട് മരവിപ്പിച്ചു

കോഴിക്കോട് ∙ ഭക്ഷണം കഴിച്ചയാൾ യുപിഐ ഇടപാടിലൂടെ പണം അയച്ചതിലൂടെ ഹോട്ടൽ തന്നെ പൂട്ടേണ്ട അവസ്ഥയിലായി താമരശേരി സ്വദേശി സാജിർ. 263 രൂപയാണ് ജയ്പുർ സ്വദേശി സാജിറിന്റെ അക്കൗണ്ടിലേക്ക് അയച്ചത്. തൊട്ടുപിന്നാലെ സാജിറിന്റെ അക്കൗണ്ട് മരവിച്ചു. ബാങ്കിൽ നേരിട്ടെത്തി കാര്യം അന്വേഷിച്ചപ്പോഴാണ് 13 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയാണ് തനിക്ക് പണം അയച്ചതെന്ന് കാര്യം മനസ്സിലായത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരമാണ് അക്കൗണ്ട് മരവിപ്പിച്ചതെന്നും സൈബർ സെല്ലാണ് നിർദേശം നൽകിയതെന്നും ബാങ്കുകാർ പറഞ്ഞു. […]

Local News

കോഴിക്കോട് കെഎസ്ആർടിസി ബസിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം; ഡ്രൈവർ അറസ്റ്റിൽ

കെഎസ്ആർടിസി ബസിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം. ഡ്രൈവർക്കെതിരെ കേസ്. ഇന്നലെ രാത്രി 11 മണിക്കായിരുന്നു സംഭവം. സംഭവത്തിൽ കരന്തൂർ കൊണോട്ട് സ്വദേശി ഇബ്രാഹിംമാണ് പോലീസ് പിടിയിലായത്. കോഴിക്കോട് നിന്ന് മാനന്തവാടിയിലേക്ക് പോകുന്ന കെഎസ്ആർടിസി ബസിലാണ് കുന്ദമംഗലം സ്വദേശിയായ വിദ്യാർത്ഥിനിക്ക് ഇത്തരത്തിൽ അതിദാരുണമായ അനുഭവം ഉണ്ടായത്. കുന്ദമംഗലത്ത് എത്തിയപ്പോഴായിരുന്നു കെഎസ്ആർടിസി ബസ് ഡ്രൈവറുടെ ഭാഗത്ത് നിന്ന് ലൈംഗികാതിക്രമം ഉണ്ടായതെന്നും തിരക്ക് കാരണം ബോണറ്റിൽ ഇരുന്ന് യാത്ര ചെയ്ത തന്നെ ലൈംഗികാതിക്രമത്തിനിരയാക്കുകയായിരുന്നുവെന്നും വിദ്യാർത്ഥിനി പൊലീസിന് മൊഴി നൽകി. സംഭവത്തിൽ കുന്ദമംഗലം […]

Kerala

ഭാര്യയെ കണ്ണിറുക്കി കാണിച്ചു, ചോദ്യം ചെയ്ത ഭർത്താവിന് മർദനം: കോഴിക്കോട് യുവദമ്പതികളെ അഞ്ചംഗ സംഘം ആക്രമിച്ചു

പരിക്കേറ്റ അശ്വിൻ കോഴിക്കോട് നഗരത്തില്‍ ഞായറാഴ്ച രാത്രി യുവദമ്പതികള്‍ക്കുനേരെ ആക്രമണം. ബൈക്കില്‍ പോകുമ്പോള്‍‍ അഞ്ചംഗ സംഘം ആക്രമിച്ചെന്ന് ദമ്പതികള്‍ പറയുന്നു. ഇരിങ്ങാടന്‍പള്ളി സ്വദേശികള്‍ക്കുനേരെയാണ് ആക്രമണമുണ്ടായത്. ഭാര്യയോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്തപ്പോൾ മർദ്ദനമേറ്റെന്നും അശ്വിൻ വ്യക്തമാക്കി.‘ കഴിഞ്ഞ ദിവസം രാത്രി പത്തോടെയായിരുന്നു സംഭവം. ഭാര്യയും ഞാനും സിനിമ കണ്ട ശേഷം ഭക്ഷണം കഴിക്കാനായി നഗരത്തിലേക്കു പോകുകയായിരുന്നു. ഈ സമയത്തു 2 സ്കൂട്ടറുകളിലായി 5 യുവാക്കൾ വന്നു. ഞങ്ങളെ കളിയാക്കുന്ന പോലെ അവർ പാട്ടുപാടി. ഭാര്യയെ കണ്ണിറുക്കി കാണിച്ചപ്പോൾ […]

Kerala News

കോഴിക്കോട് ചികിത്സക്കെത്തിയ പെൺകുട്ടിയോട് ലൈം​ഗികാതിക്രമം: ശിശുരോ​ഗവിദ​ഗ്ധൻ അറസ്റ്റിൽ

  • 19th April 2023
  • 0 Comments

കോഴിക്കോട്: ചികിത്സയ്‌ക്കെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയില്‍ ഡോക്ടര്‍ അറസ്റ്റിലായി. കോഴിക്കോട്ടെ മുതിര്‍ന്ന ശിശുരോഗവിദഗ്ധന്‍ ചേവരമ്പലം ഗോള്‍ഫ്‌ലിങ്ക് റോഡ് മേഘമല്‍ഹാറില്‍ ഡോ. സിഎം അബൂബക്കര്‍ (78) നെയാണ് കസബ പോലീസ് പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. കോഴിക്കോട് അഞ്ചാം മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്ത പ്രതിയെ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നഗരത്തിലെ ചാലപ്പുറത്തുള്ള ഡോക്ട്‌ടേഴ്‌സ് ക്ലിനിക്കില്‍ വച്ച് ഏപ്രില്‍ 11, 17 തീയതികളായിരുന്നു കേസിനാസ്പദമായ സംഭവം. പതിനഞ്ചുകാരിയായ […]

Kerala Local News

കോഴിക്കോട് – വയനാട് തുരങ്കപാത: കേന്ദ്രത്തിന്റെ ഒന്നാം ഘട്ട അനുമതി

  • 8th April 2023
  • 0 Comments

കോഴിക്കോട് ∙ മലബാറിന്റെ അഭിമാന പദ്ധതിയായ കോഴിക്കോട് – വയനാട് തുരങ്കപാത നിർമാണത്തിനായി കേന്ദ്രം വനം പരിസ്ഥിതി മന്ത്രാലയം തത്വത്തിലുള്ള ഒന്നാം ഘട്ട അംഗീകാരം നൽകി.പദ്ധതിക്കായി ഉപയോഗിക്കുന്ന ഭൂമിക്കു പകരം 17.263 ഹെക്ടർ ഭൂമിയിൽ മരം വച്ചു പിടിപ്പിക്കുകയും അത് റിസർവ് വനമായി വിജ്ഞാപനം ചെയ്ത് മന്ത്രാലയത്തെ അറിയിക്കുകയും വേണം. 5 വർഷത്തിനുള്ളിൽ ഈ നടപടികൾ പൂർത്തിയാക്കണം. മരം നടാനായി വേണ്ട 17.263 ഹെക്ടർ ഭൂമി കണ്ടെത്തുന്നതിനെ കുറിച്ച് ഏറെ ചർച്ചകൾ നടന്നിരുന്നു.വയനാട് ജില്ലയിലെ നാലു വില്ലേജുകളിലായി […]

Kerala News

ട്രെയിനിന് തീയിട്ട സംഭവത്തിൽ ദുരൂഹത; അക്രമി രക്ഷപ്പെട്ടത് ബൈക്കിൽ, നിർണായക സിസിടിവി ദൃശ്യം

  • 3rd April 2023
  • 0 Comments

കോഴിക്കോട്: എലത്തൂരിൽ ഓടുന്ന ട്രെയിനിൽ യാത്രക്കാരുടെ ദേഹത്ത് പെട്രോളൊഴിച്ച് തീയിട്ട സംഭവത്തിൽ അക്രമിയ്ക്കായി തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്. ഇന്നലെ രാത്രി 9.30 ഓടെ ആലപ്പുഴ – കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഡി വൺ കോച്ചിലെത്തിയ അക്രമി സഹയാത്രികരുടെ ദേഹത്തേക്ക് പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. 9 പേർക്കാണ് അക്രമത്തിൽ പൊള്ളലേറ്റത്. ഇതിൽ നാല് പേരുടെ നില ഗുരുതരമാണ്. അതിനിടെ സംഭവത്തിന് പിന്നാലെ റെയിൽവേ ട്രാക്കിൽ നിന്ന് മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. ട്രെയിനിൽ തീ […]

Local

പയ്യോളി കൊളാവി തീരത്ത് മുട്ടയിട്ട് കടലാമകൾ

  • 31st March 2023
  • 0 Comments

കൊളാവിപ്പാലം ഈറ്റില്ലത്തിൽ മുട്ടയിടാൻ വീണ്ടും കടലാമയെത്തി. കഴിഞ്ഞ ഒക്ടോബർ മുതൽ ‘തീരം പ്രവർത്തകർ’ കാത്തിരുന്നെങ്കിലും സീസൺ കഴിയാറായപ്പോഴാണ് ആമ മുട്ടയിടാൻ പയ്യോളി തീരത്തെത്തിയത്.117 മുട്ടകളാണ് ലഭിച്ചത്. മത്സ്യത്തൊഴിലാളി വളപ്പിൽ മധു വിവരമറിയിച്ചതിനെ തുടർന്ന് തീരം പ്രവർത്തകരെത്തി മുട്ടകൾ ശേഖരിച്ച് കൊളാവി തീരത്തെ ഹാച്ചറിയിലേക്ക് മാറ്റി. സൂര്യപ്രകാശത്തിൽ 45 മുതൽ 60 ദിവസം കൊണ്ട് മുട്ടകൾ വിരിഞ്ഞിറങ്ങും. കടലിൽ നിന്ന് 30 മീറ്റർ കരയിലേക്ക് മാറിയാണ് ആമ മുട്ടയിടുക.

Kerala News

ഇരിങ്ങലിൽ ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീ പിടിച്ചു; ലോറിയിലുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു

  • 28th March 2023
  • 0 Comments

കോഴിക്കോട് ദേശീയ പാതയിലെ ഇരിങ്ങലിൽ ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീപിടിച്ചു. ദേശീയ പാതാ നിർമ്മാണ പ്രവൃത്തിക്ക് ബിറ്റുമിൻ കൊണ്ടു വരുകയായിരുന്ന ലോറിക്കാണ് തീ പിടിച്ചത്.ആദ്യം തീ ഉയർന്നത് ലോറിയുടെ മുൻഭാഗത്തായിരുന്നു . എഞ്ചിൻ ഭാഗത്ത് പുക ഉയരുന്നത് കണ്ട് ലോറിയിലുണ്ടായിരുന്നവർ പുറത്തേക്ക് ഇറങ്ങി ഓടി രക്ഷപ്പെട്ടതിനാൽ വൻ ദുരന്തം ഒഴിവായി. നിർമ്മാണക്കരാർ കമ്പനിയുടെ വാഹനമെത്തി തീയണക്കാൻ ആദ്യം ശ്രമം നടത്തിയെങ്കിലും അത് അത്രത്തോളം ഫലപ്രദമായില്ല, തുടർന്ന് വടകരയിൽ നിന്ന് രണ്ട് യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. എഞ്ചിന്റെ […]

Kerala Local News

കോഴിക്കോട് മെഡിക്കൽ കോളേജിലെ പീഡനം: അതിജീവിതയെ ഭീഷണിപ്പെടുത്തിയ ആറു പ്രതികളും ഒളിവിൽ

  • 27th March 2023
  • 0 Comments

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ അറ്റൻഡറുടെ ലൈംഗിക അതിക്രമത്തിന് ഇരയായ യുവതിയെ ഭീഷണിപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾ ഒളിവിലെന്നു പോലീസ്. പ്രതികളുടെ വീടുകളിലും പോകാൻ സാധ്യതയുള്ള സ്ഥലങ്ങളിലും റെയ്ഡ് നടത്തിയെങ്കിലും ഇവരെയാരെയും കണ്ടെത്താൻ കഴിഞ്ഞില്ല. ഇവർ മുൻകൂർ ജാമ്യത്തിനായി ശ്രമിക്കുന്നുണ്ടെന്നും വിവരമുണ്ട്. സംഭവം നടന്നിട്ട് ഒരാഴ്ച പിന്നിട്ടു. താത്കാലിക ജീവനക്കാരി ഉൾപ്പെടെ ആറുപേരെയാണ് കേസിൽ പ്രതി ചേർത്തിട്ടുള്ളത്. ഇവരിൽ ഒരാൾ രേഖകളിൽ സർക്കാർ ക്വാർട്ടേഴ്‌സിലാണ് താമസമെങ്കിലും ഈ ക്വാർട്ടേഴ്‌സ് വാടകയ്ക്കു മറിച്ചു നൽകിയിരിക്കയാണെന്ന് പോലീസ് കണ്ടെത്തി. ഇതുകൂടാതെ […]

error: Protected Content !!