Kerala

കോഴിക്കോട് എട്ടു ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

  • 13th July 2023
  • 0 Comments

കോഴിക്കോട്: കോഴികോട് ഈസ്റ്റ് ഹില്ലിൽ എംഡ്എംഎയുമായി യുവാവ് പിടിയിൽ. കോഴിക്കോട് താലൂക്കിൽ കച്ചേരി വില്ലേജിൽ കണിയാംകണ്ടി പറമ്പ് ഗോകുലം വീട്ടിൽ ഉണ്ണികൃഷ്ണന്റെ മകൻ അരുൺ പി.വിയെയാണ് പൊലീസ് പിടികൂടിയത്. ഇയാളുടെ കൈവശത്തു നിന്നും 8.4325 ഗ്രാം എംഡിഎംഎയും പിടികൂടി. എക്‌സൈസ് ഇൻസ്‌പെക്ടർ റിമേഷ് കെ.എൻനി​ന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് അരുണിനെ അറസ്റ്റ് ചെയ്തത്. ഈസ്റ്റ് ഹില്ലിലെ ഫ്ലാറ്റിൽവച്ചാണ് എക്സൈസ് ഇയാളെ അറസ്റ്റ് ചെയ്തത്. അരുണിനെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

Local News

കോഴിക്കോട് ഡോക്ടർക്ക് നേരെ കയ്യേറ്റം; പൊലീസ് കേസെടുത്തു

  • 12th July 2023
  • 0 Comments

കോഴിക്കോട് നാദാപുരത്ത് ഡോക്ടറിനു നേരെ കയ്യേറ്റം. നാദാപുരം താലൂക്ക് ആശുപത്രിയിലെ ഡോക്ടറിനാണ് മർദനമേറ്റത്. കാഷ്വാലിറ്റി ഡ്യൂട്ടിയിലായിരുന്ന ഡോക്ടറെ ഇന്നലെ രാത്രി രണ്ട് പേർ ചേർന്ന് അക്രമിക്കുകയായിരുന്നു. ഇന്നലെ രാത്രി 11.30ഓടെയായിരുന്നു സംഭവം. ചാലക്കുടി സ്വദേശി ഡോക്ടർ ഭരത് കൃഷ്ണയുടെ പരാതിയിൽ നാദാപുരം പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രിസ്ക്രിപ്ഷനില്ലാതെ മരുന്ന് നൽകാൻ വിസമ്മതിച്ചതിനെ തുടർന്നായിരുന്നു ആക്രമണമെന്ന് ഡോക്ടർ പറഞ്ഞു. താൻ മരുന്ന് നൽകാൻ പറഞ്ഞെന്നവകാശപ്പെട്ട് നഴ്സിനോട് ദേഷ്യപ്പെട്ടു. ഇതോടെ വാക്കുതർക്കമുണ്ടാവുകയും ഇത് കയ്യേറ്റത്തിലേക്ക് നീങ്ങുകയുമായിരുന്നു. രണ്ട് പേർ മദ്യപിച്ചിരുന്നു […]

Kerala News

തെരുവ് നായ ആക്രമണം;കൂത്താളി പഞ്ചായത്തിലെ ആറ് സ്കൂളുകൾക്ക് അവധി

  • 10th July 2023
  • 0 Comments

തെരുവ് നായ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. ആക്രമകാരികളായ തെരുവ് നായ്ക്കളെ പിടികൂടാൻ കഴിയാത്ത സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ കൂത്താളി പഞ്ചായത്തിലെ ആറു സ്കൂളുകൾക്കാണ് അവധി പ്രഖ്യാപിച്ചത്അംഗനവാടികൾക്കും അവധിയാണ്. പഞ്ചായത്താണ് അവധി നൽകിയത്. തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായ പണികളും നിർത്തിവച്ചു. ഇന്നലെ വൈകിട്ട് കൂത്താളിയിൽ നാല് പേർക്ക് നായയുടെ കടിയേറ്റിരുന്നു. ഈ സാഹചര്യത്തിലാണ് അവധി പ്രഖ്യാപിച്ചത്. നിലവിൽ തെരുവ് നായ്ക്കളുടെ ആക്രമണം കാരണം തെരുവുനായയുടെ ആക്രമണം കാരണം കുട്ടികൾക്ക് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ്. കഴിഞ്ഞ […]

Kerala Local News

കോഴിക്കോട് മയക്കുമരുന്ന് കേസിലെ മുഖ്യപ്രതി പോലീസ് പിടിയിൽ

കോഴിക്കോട്: കേരളത്തിലേക്കുള്ള ലഹരി വില്പന സംഘത്തിലെ മുഖ്യകണ്ണിയെ ബാംഗ്ലൂരിൽ നിന്നും കോഴിക്കോട് സിറ്റി സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും നല്ലളം പോലീസും ചേർന്ന് പിടികൂടി. കൊളത്തറ കുണ്ടായിത്തോട് വെള്ളിവയൽ മുല്ല വീട്ടിൽ ഷാരൂഖ് ഖാൻ (22 വയസ്സ്) നെയാണ് ജില്ല ഡപ്യൂട്ടി കമ്മീഷണർ കെ.ഇ.ബൈജു ഐ പി എസ്സിൻ്റെ കീഴിലുള്ള സംഘം ബാഗ്ലൂരിൽ നിന്നും കസ്റ്റഡിയിലെടുത്തത്. 01.05.22തിയ്യതി മോഡേൺ ബസാറിലെ ട്രൈബ്സോൾ എന്ന റെഡീമെയ്ഡ് ഷോപ്പിൽ ഒരാൾ എം ഡി.എം.എ വില്പന നടത്തുന്നുണ്ടെന്ന് നല്ലളം പോലീസിന് ലഭിച്ച രഹസ്യ […]

Kerala News

ചമ്രം പടിഞ്ഞിരുന്ന് ബാഗ് റിപ്പയറിംങ്, 55 വർഷം ഒരേ സ്ഥാപനത്തിൽ ജോലി, ബാലഗോപാലൻ എന്ന 65കാരന്റെ ജീവിത യാത്ര വ്യത്യസ്തമാകുന്നു

തന്റെ 65 ആം വയസിലും കർമ്മ നിരതനായി ശ്രദ്ധ നേടുകയാണ് ബാലഗോപാലൻ എന്ന പൊരുമ്പാവൂർ സ്വദേശി. ഓർമ്മകൾ അല തല്ലുന്ന കോഴിക്കോട് മിട്ടായി തെരുവിൽ സഫാരി വേൾഡിൽ സഫാരി ബാഗ് റിപ്പയറിംങ് സെന്ററിൽ 13 ആം വയസിൽ തുടങ്ങിയതാണ് അദ്ദേഹത്തിന്റെ ഈ ജീവിത യാത്ര. ഉമ്മറു കോയ , അഹമ്മദ് കോയ തുടങ്ങിയ മുതലാളിമാരുടെ കീഴിൽ 4 രൂപയ്ക്ക് വേണ്ടി തുടങ്ങി ഇന്നും അതെ സ്ഥാപനത്തിൽ 55 വർഷത്തോളമായി സന്തോഷത്തോടെ പണിയെടുത്ത് ജീവിക്കുകയാണ് ഇദ്ദേഹം. ചമ്രം പടിഞ്ഞിരുന്ന് […]

Local News

ഹൃദയാഘാതം: കോഴിക്കോട് സ്വദേശി സൗദിയില്‍ മരിച്ചു

  • 30th June 2023
  • 0 Comments

സൗദിയിലെ ദമ്മാമില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. കോഴിക്കോട് ചാലപ്പുറം സ്വദേശി കല്യാണ വീട്ടില്‍ ഫസല്‍ റഹ്മാന്‍ ആണ് മരിച്ചത്. കഴിഞ്ഞ നാല്‍പ്പത് വര്‍ഷമായി ദമ്മാമിലെ അല്‍മലബാരി ഗ്രൂപ്പ് കമ്പനിയില്‍ സ്റ്റേഷനറി സെയില്‍സ് തലവനായി ജോലി ചെയ്തു വരികയായിരുന്നു. ജീവകാരുണ്യ സാംസ്‌കാരിക രംഗത്ത് സജീവമായിരുന്നു ഫസല്‍ റഹ്മാന്‍. പൊന്മച്ചിന്റകം ഹലീമയാണ് ഭാര്യ. സഫ്വാന്‍, റംസി റഹ്മാന്‍, ആയിഷ എന്നിവര്‍ മക്കളാണ്. നിയമനടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ദമ്മാമില്‍ ഖബറടക്കും.

Kerala News

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മർദനം; 5 പേർക്കെതിരെ പോലീസ് കേസ്

  • 12th June 2023
  • 0 Comments

കോഴിക്കോട്: സ്വർണക്കടത്തു സംഘത്തിൽപ്പെട്ടവർ തന്നെ ക്രൂരമായി പീഡിപ്പിച്ചെന്ന് കോഴിക്കോട് ചങ്ങരോത്ത് സ്വദേശി ജവാദ്. മറ്റൊരു യുവാവുമായി ചേര്‍ന്നു സ്വര്‍ണം തിരിമറി നടത്തിയെന്നാരോപിച്ചായിരുന്നു മര്‍ദനം. അജ്മാനില്‍വച്ച് അ‍ജ്ഞാത കേന്ദ്രത്തിലെത്തിച്ചു കെട്ടിയിട്ടു നാലുദിവസം തുടര്‍ച്ചയായി മര്‍ദിച്ചു. ഇടപാടിനെക്കുറിച്ച് തനിക്ക് യാതൊരു അറിവും ഇല്ലെന്ന് യുവാവ് വ്യക്തമാക്കി. അതേസമയം മര്‍ദന ദൃശ്യങ്ങള്‍ വിഡിയോ കോളിലൂടെ കണ്ട് ബോധംകെട്ടുപോയെന്ന് ജവാദിന്‍റെ അമ്മയും പറഞ്ഞു. ജവാദിന്‍റെ പരാതിയില്‍ പൊലീസ് അഞ്ചുപേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. മേയ് 28നാണു യുഎഇയിലെ അജ്മാനിൽ സ്വർണക്കടത്തു സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയത്. നാലുദിവസം […]

Local

കോഴിക്കോട് വീട്ടിൽ സൂക്ഷിച്ച എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

  • 10th June 2023
  • 0 Comments

കോഴിക്കോട്: വിൽപ്പനക്കായി വീട്ടിൽ സൂക്ഷിച്ച 13.730 ഗ്രാം എംഡിഎംഎയുമായി പയ്യാനക്കൽ സ്വദേശിയെ സിറ്റി സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും പന്നിയങ്കര പോലീസും ചേർന്ന് പിടികൂടി. പയ്യാനക്കൽ തൊപ്പിക്കാരൻവയൽ വീട്ടിൽ വാടകക്ക് താമസിക്കുന്ന പയ്യാനക്കൽ പട്ടർ തൊടിയിൽ സർജാസ് (38 ) ആണ് പിടിയിലായത്. സ്കൂൾ-കോളേജ് പരിസരങ്ങളിലെ ലഹരി വസ്തുക്കളുടെ ഉപയോഗവും വിപണനവും കണ്ടെത്തി പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നതിന് ജില്ലാ പോലീസ് മേധാവി രാജ്പാൽ മീണ സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പിന് നിർദ്ദേശം നൽകിയിരുന്നു. തുടർന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിലെ […]

Kerala News

കോഴിക്കോട് പുതുപ്പാടിയിലെ കോളജ് വിദ്യാർത്ഥിനിയെ ലഹരി നൽകി പീഡിപ്പിച്ച സംഭവം; പ്രതി അറസ്റ്റിൽ

കോഴിക്കോട് പുതുപ്പാടിയിലെ കോളജ് വിദ്യാർത്ഥിനിയെ ലഹരി നൽകി പീഡിപ്പിച്ച് ചുരത്തിൽ ഉപേക്ഷിച്ച കേസിലെ പ്രതി പിടിയിൽ. വയനാട് കൽപ്പറ്റ സ്വദേശി ജിനാഫിനെയാണ് റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക സ്‌ക്വാഡ് പിടികൂടിയത്. തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ വെച്ചാണ് പ്രതി പിടിയിലായത്. താമരശേരിയിലെ സ്വകാര്യ കോളജിൽ ബിരുദ വിദ്യാർത്ഥിയായ പെൺകുട്ടി കഴിഞ്ഞ ചൊവാഴ്ചയാണ് ഹോസ്റ്റലിൽ നിന്നിറങ്ങുന്നത്. വീട്ടിലേക്ക് പോകുന്നു എന്നായിരുന്നു ഹോസ്റ്റൽ അധികൃതരെ അറിയിച്ചിരുന്നത്. എന്നാൽ, ദിവസങ്ങൾ കഴിഞ്ഞും പെൺകുട്ടി തിരിച്ചുവരാഞ്ഞതിനെ തുടർന്ന് ഹോസ്റ്റൽ അധികൃതർ വീട്ടുകാരുമായി ബന്ധപ്പെട്ടു. തുടർന്ന്, […]

Kerala News

കോഴിക്കോട് ബീച്ചിൽ കളിക്കുന്നതിനിടെ കാണാതായ 2 വിദ്യാര്‍ഥികളുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി

കോഴിക്കോട്∙ ബീച്ചിൽ പന്തുകളിക്കുന്നതിനിടെ ഇന്നലെ കടലിൽ കാണാതായ രണ്ടു വിദ്യാർഥികളുടെയും മൃതദേഹങ്ങൾ കണ്ടെത്തി. ഒളവണ്ണ സ്വദേശികളായ മുഹമ്മദ് ആദിൽ, ആദിൽ ഹസൻ എന്നിവരാണ് തിരയില്‍പ്പെട്ട് മരിച്ചത്. വെള്ളയില്‍ പുലിമുട്ട് ഹാര്‍ബറിനു സമീപത്തുനിന്നും ആദില്‍ ഹസന്റെ മൃതദേഹം പുലര്‍ച്ചെ 4.45ഓടെയും മുഹമ്മദ് ആദിലിന്റെ മൃതദേഹം ഇന്നലെ രാത്രി 11 മണിയോടെയുമാണ് കണ്ടെത്തിയത്. മല്‍സ്യത്തൊഴിലാളികളുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ 8 മണിയോടെയാണ് വിദ്യാർഥികൾ അപകടത്തിൽപ്പെട്ടത്. തിരയില്‍പ്പെട്ട ഒരു കുട്ടിയെ രക്ഷപെടുത്തിയിരുന്നു. ഇടവിട്ട ആഴ്ചകളിലാണ് സുഹൃത്തുക്കളും […]

error: Protected Content !!