Local

ഓണാഘോഷം: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വാഹനങ്ങൾ ഉപയോഗിച്ചുള്ള ആഘോഷങ്ങൾക്ക് വിലക്ക്

  • 10th August 2023
  • 0 Comments

ഓണാഘോഷത്തോടനുബന്ധിച്ച് കോളേജുകളിലും സ്കൂളുകളിലും കേന്ദ്രീകരിച്ച് വാഹനങ്ങൾ ഉപയോഗിച്ചുള്ള ആഘോഷങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് കോഴിക്കോട് ഉത്തരമേഖലാ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ ആർ. രാജീവ് അറിയിച്ചു. രൂപമാറ്റം വരുത്തിയ ബൈക്കുകൾ, കാറുകൾ, ജീപ്പുകൾ എന്നീ വാഹനങ്ങൾ ഉപയോഗിച്ച് റാലി, റേസ് എന്നിവ സംഘടിപ്പിക്കുന്ന വാഹനങ്ങൾക്കും ഉടമകൾക്കുമെതിരെ ശക്തമായ നടപടികൾ സ്വീകരിക്കും. സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് മിന്നൽ പരിശോധനകൾ നടത്തും. രക്ഷിതാക്കളും അധ്യാപകരും ഇത്തരം പരിപാടികൾ നടത്തുന്നതിനെതിരെ ജാഗ്രത പുലർത്തണമെന്നും നിയമ ലംഘനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ അതാത് സ്ഥലത്തെ […]

bussines Food

കോഴിക്കോടിന് രുചി വിളമ്പിയ സാഗർ ഹോട്ടലിലെ പഴയ കാല സുഹൃത്തുക്കൾ ഒത്തുകൂടി

  • 9th August 2023
  • 0 Comments

കോഴിക്കോടിന്റെ രുചി വൈവിധ്യങ്ങൾ കയ്യടക്കിയ സാഗർ ഹോട്ടലിന്റെ സ്ഥാപനകാലം മുതലുള്ള പഴയ കാല പ്രവർത്തകരും സുഹൃത്തുക്കളും ഒത്തുചേർന്നു.ഹോട്ടൽ സാഗർ പൂർവ തൊഴിലാളി കുടുംബസംഗമം എന്ന പേരിൽ കുന്ദമംഗലത്ത് ഹോട്ടൽ അജ്‌വ ഓഡിറ്റോറിയത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.പരിപാടിയിൽ സമദ് നരിക്കുനി സ്വാഗതം പറഞ്ഞു .ഇസ്മായിൽ പാലാഴി അധ്യക്ഷത വഹിച്ചു.ഗാന രചയിതാവ് ബാപ്പു വെളിപ്പറമ്പ് കുടുംബസംഗമം ഉദ്‌ഘാടനം ചെയ്തു. മുഹൈമിൻ നീലാറമ്മൽ , മുഹമ്മദ്‌ മുറിയാനാൽ, മരക്കാർ ഹാജി മുണ്ടിക്കൽ താഴം,അബ്ദുൽസലാം പിടി താമരശേരി,മുസ്തഫ പുത്തൂർ മഠം , അബ്ദുറഹിമാൻ, കുഞ്ഞഹമ്മദ് […]

Culture Entertainment

സഞ്ചാരികൾക്കൊരു സുന്ദര സങ്കേതം..

  • 2nd August 2023
  • 0 Comments

കേരളമറിയുന്ന വിനോദ സഞ്ചാരകേന്ദ്രമല്ല കോഴിക്കോട് ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ സങ്കേതം.എങ്കിലും ആളുകളെ ആകർഷിച്ച് സങ്കേതത്തിലെത്തിക്കാൻ കഴിവുള്ള ഇടമാണ്. നീളൻ റോഡും റോഡിനിരുവശമായി നിറഞ്ഞ വാഴത്തോപ്പുകളും വിശാലമായ വയലും വയലിന് നടുവിലൂടെ മനോഹരമായി ഒഴുകുന്ന തോടും ചേർന്ന പ്രകൃതി സുന്ദരമായ പ്രദേശമാണ് ഇത്.ഒന്നോ രണ്ടോ ശക്തമായ മഴ ലഭിച്ചാൽ വയൽ നിറഞ്ഞ് വെള്ളം റോഡിലെത്തും. വെള്ളത്താൽ ചുറ്റപ്പെട്ട സങ്കേതം കാണാൻ നിരവധി ആളുകളാണ് ഇവിടെ എത്താറുള്ളത്. പ്രകൃതി സൗന്ദര്യം പോലെ തന്നെ ഇവിടുത്തെ മറ്റൊരു ആകർഷണമാണ് ദേശാടനക്കിളികൾ. ദേശാടനകിളികളുടെ പ്രിയ […]

News

പയ്യോളിയിൽ സ്വകാര്യ ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്

  • 26th July 2023
  • 0 Comments

കോഴിക്കോട്: പയ്യോളി ദേശീയ പാതയിൽ അയനിക്കാട് കളരിപ്പടിക്ക് സമീപം സ്വകാര്യ ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. വടകരയിൽ നിന്ന് കൊയിലാണ്ടിയിലേക്ക് പോകുകയായിരുന്ന അൽ സഫ ബസാണ് അപകടത്തിൽ പെട്ടത്. ഡിവൈഡറിൽ തട്ടി മറിയുകയായിരുന്നു. ആരുടെയും പരിക്ക് ഗുരുതരമല്ല. എസ്ഐ മനീഷിന്‍റെ നേതൃത്വത്തിലുള്ള സംഘവും വടകരയിൽ നിന്ന് ഫയർഫോഴ്സ് സംഘവും സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.

Local News

കളൻതോട് എംഇഎസ് കോളേജിലെ റാഗിംഗ്: ജാമ്യത്തിനായി പ്രതികൾ, പിതാവിനെ സ്വാധീനിക്കാൻ ശ്രമം

  • 25th July 2023
  • 0 Comments

കോഴിക്കോട്: കളൻതോട് എംഇഎസ് കോളേജിലെ റാഗിംഗിൽ വിദ്യാർത്ഥികൾക്കെതിരെ വധശ്രമത്തിന് കേസെടുത്ത് പോലീസ്. പ്രതികൾക്കായുള്ള തിരച്ചിൽ ഊർചിതമാക്കി. ഇവരുടെ വീടുകളിലും മറ്റിടങ്ങളിലും കുന്ദമംഗലം പോലീസ് നിരവധി തവണയാണ് എത്തിയത്. പ്രതികൾ ജാമ്യത്തിനായി ശ്രമിക്കുന്നതായി വിവരമുണ്ട്. കേസിൽ പ്രതികളായ കൊടുവള്ളി കരുവമ്പൊയിൽ ചിരുകണ്ടം അമ്പത്ത് ആദിൽ ഇർഫാൻ, പുതുപ്പാടി മുഹമ്മദ് ഇഷാം, ചെലവൂർ മുണ്ടയാത്ത് ഹൌസിൽ ഷാനിൽ, കൊടുവള്ളികച്ചേരി കുന്നുമ്മൽ സിറാജ്, കണ്ടാലറിയാവുന്ന നിരവധി പേർക്കെതിരെയണ കുന്ദമംഗലം പോലീസ് കേസെടുത്തിരിക്കുന്നത്. കോളേജിൽ നിന്നും ഇവരെ നിലവിൽ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. കാലിക്കറ്റ് […]

Kerala

സാങ്കേതിക തകരാർ, കോഴിക്കോട് നിന്ന് മസ്ക്കത്തിലേക്ക് പുറപ്പെട്ട ഒമാൻ എയർ വിമാനം തിരിച്ചിറക്കി

  • 25th July 2023
  • 0 Comments

മലപ്പുറം: കോഴിക്കോടു നിന്ന് മസ്ക്കത്തിലേക്ക് പുറപ്പെട്ട ഒമാൻ എയർ വിമാനം തിരിച്ചിറക്കി. മസ്കത്തിലേക്കു പോയ ഡബ്ല്യുവൈ 298 വിമാനമാണ് കാലാവസ്ഥാ റഡാറിലെ തകരാർ കാരണം തിരിച്ചിറക്കിയത്. വിമാനത്തിലെ യാത്രക്കാർ സുരക്ഷിതരാണ്. പൈലറ്റിന്റെ ഡ്യൂട്ടി സമയം കഴിഞ്ഞതിനാൽ 6 മണിക്കൂറിനു ശേഷമേ വിമാനം പുറപ്പെടൂ എന്നാണ് വിവരം. 9.16ന് കോഴിക്കോട് നിന്ന് പുറപ്പെട്ട വിമാനമാണിത്. വിമാനത്തിൽ 162 യാത്രക്കാരുണ്ട്. ഇന്ധനം കത്തിച്ചു തീര്‍ക്കാനായി കരിപ്പൂര്‍ വിമാനത്താവളത്തിനു മുകളില്‍ ഒരു മണിക്കൂർ കറങ്ങിയതിനു ശേഷമാണ് വിമാനം തിരിച്ചിറക്കിയത്.

Kerala News

കോഴിക്കോട് ജില്ലയിൽ പടർന്ന് പിടിച്ച് ഡെങ്കി പനി

  • 22nd July 2023
  • 0 Comments

കോഴിക്കോട് ജില്ലയിൽ ഡെങ്കി പനി പടരുന്നു. വ്യാഴാഴ്ച മാത്രം 27 പേർക്കും ഇന്നലെ നാല് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇടവിട്ട് മഴ പെയ്യുന്നതും ഇടയില്‍ വെയില്‍ കനക്കുകയും ചെയ്യുന്ന അനുകൂല സാഹചര്യത്തില്‍ കൊതുക് പെരുകുന്നതാണ് ഡെങ്കി വ്യാപനത്തിന് കാരണമാകുന്നത്. ഈ മാസം മാത്രം ജില്ലയില്‍ 65 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത് . പനി ബാധിച്ച് ചികിത്സ തേടിയത് 23,925 പേരാണ്. ജില്ലയില്‍ കാക്കൂര്‍, കുറ്റ്യാടി, ഫറോക്ക്, പേരാമ്പ്ര, മേപ്പയ്യൂര്‍ തുടങ്ങിയ ഭാഗങ്ങളിലെല്ലാം ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ശക്തമായ […]

Local News

കോഴിക്കോട് പുതിയപാലത്ത് കെട്ടിടത്തിൽ തീപിടിത്തം

  • 19th July 2023
  • 0 Comments

കോഴിക്കോട് പുതിയപാലത്ത് കെട്ടിടത്തിൽ തീപിടിത്തം. ഇന്ന് പുലർച്ചെയാണ് തീപിടിത്തമുണ്ടാക്കുന്നത്. ഹിന്ദുസ്ഥാൻ ഓയിൽ മില്ലിന് പുറകിലെ വസ്ത്രവ്യാപാര സ്ഥാപനം ഗോൾഡ് കവറിങ് യൂണിറ്റ് എന്നിവ പ്രവർത്തിക്കുന്ന കെട്ടിടത്തിനാണ് തീ പിടിച്ചത്. തീപിടിത്തത്തിൽ കെട്ടിടത്തിൻ്റെ രണ്ടും മൂന്നും നിലകൾ പൂർണമായും കത്തി നശിച്ചു. സംഭവത്തിൽ ആളപായം ഇല്ല. സ്ഥലത്ത് രണ്ട് യൂണിറ്റ് ഫയർഫോഴ്‌സ് എത്തി കെട്ടിടത്തിന്റെ തീ അണച്ചിട്ടുണ്ട്.

Kerala Local News

ലഹരി മരുന്നു പരിശോധന, കോഴിക്കോട് എക്സൈസ് ഉദ്യോഗസ്ഥർക്ക് നേരെ പരാക്രമം

  • 15th July 2023
  • 0 Comments

കോഴിക്കോട്: ലഹരി മരുന്നു പരിശോധനയ്ക്ക് എത്തിയ എക്സൈസ് ഉദ്യോഗസ്ഥർക്ക് നേരെ പ്രതിയുടെ പരാക്രമം. കോഴിക്കോട് കൊയിലാണ്ടിയിലാണ് പ്രതി എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് സ്വന്തം കൈ ഞരമ്പ് മുറിച്ചത്. കൊയിലാണ്ടി പെരുവട്ടൂരിൽ മൊയ്തീൻ എന്നയാളാണ് എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ചത്. ഇയാളുടെ പക്കൽ നിന്ന് ഹാൻസും കഞ്ചാവും എക്സൈസ് സംഘം കണ്ടെടുത്തു. ഇയാളുടെ താമസ സ്ഥലത്ത് എത്തിയ എക്സൈസ് സംഘത്തിലെ സിവിൽ എക്സൈസ് ഓഫീസർ മാരായ രതീഷ് എ.കെ, ഷിജു ടി. രാകേഷ്ബാബു എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. മൂന്ന് ഉദ്യോഗസ്ഥരെയും […]

Kerala Local News

കോഴിക്കോട് മിഠായിതെരുവിൽ ജി.എസ്.ടി വകുപ്പിൻറെ റെയ്ഡ്, ഉദ്യോഗസ്ഥരെ കച്ചവടക്കാർ പൂട്ടിയിട്ടു

  • 14th July 2023
  • 0 Comments

കോഴിക്കോട്: മിഠായിതെരുവിൽ ജി.എസ്.ടി വകുപ്പിൻറെ റെയ്ഡ്. നികുതി വെട്ടിപ്പ്കണ്ടെത്തിയതിനെ തുടർന്നാണ് റെയ്ഡ് നടത്തിയത്. പരിശോധനയ്‌ക്കെത്തിയ ഉദ്യോഗസ്ഥരെ കച്ചവടക്കാർ പൂട്ടിയിട്ടു. 27 കോടിയുടെ നികുതി വെട്ടിപ്പ് നടന്നിട്ടുണ്ടെന്ന് ജി.എസ്.ടി ഇന്റലിജൻസ് അസിസ്റ്റന്റ് കമ്മീഷണർ ടി.എ അശോകൻ പറഞ്ഞു. 25 ഓളം കടകളിലാണ് വെട്ടിപ്പ് നടത്തിയത്. പരിശോധനകൾ പൂർത്തിയാക്കിയാലേ തട്ടിപ്പിന്റെ വ്യാപ്തി മനസിലാകൂവെന്നും അദ്ദേഹം പറഞ്ഞു.എന്നാൽ മുൻകൂട്ടി അറിയിക്കാതെയാണ് റെയ്ഡ് നടത്തിയതെന്നാണ് കച്ചവടക്കാർ പറയുന്നത്.

error: Protected Content !!