Kerala

ഭക്തർക്ക് രണ്ട് ടിൻ അരവണ വീതം നൽകും: ശബരിമലയിൽ അരവണ നിയന്ത്രണത്തിൽ നേരിയ ഇളവ്

പത്തനംതിട്ട: ശബരിമലയിൽ അരവണ നിയന്ത്രണത്തിൽ നേരിയ ഇളവ്. ഭക്തർക്ക് രണ്ട് ടിൻ അരവണ വീതം നൽകിത്തുടങ്ങി. കഴിഞ്ഞദിവസം ഒരു ടിൻ അരവണ നൽകിയതിനെതിരെ ഭക്തർ പ്രതിഷേധം ഉയർത്തിയിരുന്നു. അരവണ നിയന്ത്രണത്തിൽ വലിയ പ്രതിഷേധം ഭക്തർ ഉയർത്തിയിരുന്നു. ദേവസം മന്ത്രിയും അതൃപ്തി രേഖപ്പെടുത്തിയിരുന്നു.

അരവണ നിർമ്മാണ പ്ലാന്റിന്റെ നവീകരണ പ്രവർത്തികൾ നടക്കുന്നതിനാൽ നിയന്ത്രണം ഏർപ്പെടുത്തി എന്നായിരുന്നു ദേവസ്വം ബോർഡിന്റെ വിശദീകരണം. കന്നിമാസ പൂജയ്ക്ക് നടതുറന്നതോടെ നാല്പതിനായിരത്തിലധികം തീർത്ഥാടകർ എത്തുന്നുണ്ട്. യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് പിന്നാലെ ദേവസ്വം മന്ത്രിയും ദേവസ്വം ബോർഡ് പ്രസിഡണ്ടും തമ്മിൽ പല കാര്യങ്ങളിൽ അഭിപ്രായവ്യത്യാമുണ്ട്. മണ്ഡലകാലം ആരംഭിക്കാൻ രണ്ടുമാസം ബാക്കിനിൽക്കേ ഇരുവരുടെയും അഭിപ്രായ ഭിന്നത കൂടുതൽ മറനീക്കി പുറത്തുവന്നു.

കന്നിമാസ പൂജകൾക്കായി കഴിഞ്ഞദിവസം നട തുറന്നതിന് ശേഷം 40000 ത്തിലധികം ഭക്തർ സന്നിധാനത്ത് എത്തി. ഇവർക്ക് ഒരു ടിൻ അരവണ മാത്രമാണ് നൽകിയത്. അപ്പവും അരവണയും നിയന്ത്രിച്ചതോടെയാണ് ഭക്തർ പ്രതിഷേധവുമായി രം​ഗത്തെത്തിയത്. ദേവസ്വം പ്രസിഡണ്ട് കെ ജയകുമാറുമായി മന്ത്രി ഫോണിൽ സംസാരിച്ചെങ്കിലും മറുപടിയിൽ കെമുരളീധരൻ തൃപ്തനല്ല. തീർത്ഥാടന കാലത്തിനു മുൻപ് ശബരിമലയിലെ മുഴുവൻ മരാമത്ത് പണികളും ഒക്ടോബർ 30ന് തീർക്കണമെന്ന് ചീഫ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് കഴിഞ്ഞദിവസം നിർദ്ദേശം നൽകിയിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!