കോഴിക്കോട്: കൊടുംചൂടിൽ കുഴഞ്ഞ് കടലിൽ വീണ പരുന്തിനെ രക്ഷിച്ച് ആറാം ക്ലാസ് വിദ്യാർത്ഥികൾ. കൊയിലാണ്ടി കൊല്ലം പാറപ്പള്ളിയിലാണ് സംഭവം. മുഹമ്മദ് റിസ്വാനും കൂട്ടുകാരും കടൽത്തീരത്ത് കളിക്കുമ്പോഴാണ് കടലിൽ മുങ്ങിത്താഴുന്ന നിലയിൽ പരുന്തിനെ കണ്ടത്. പരുന്തിനെ രക്ഷിക്കാനായി കടലിൽ ഇറങ്ങിയ ഇവർ പരുന്തിനെ കരയ്ക്ക് എത്തിച്ചു.
തൂവലുകൾ നനഞ്ഞു കുതിർന്നു കിടന്നിരുന്ന പരുന്തിനെ തുണികൊണ്ട് തുടച്ച് സുരക്ഷിതമാക്കി. ഭക്ഷണം കൊടുത്തു. ആരോഗ്യം വീണ്ടെടുക്കുന്നത് വരെ പരുന്തിനെ സംരക്ഷിക്കാനുള്ള ചുമതല ഏറ്റെടുത്തു. അന്തരീക്ഷ ഊഷ്മാവ് ഉയർന്നതോടെ പക്ഷിമൃഗാദികൾ അവശനിലയിലാകുന്നത് പലയിടത്തും സ്ഥിരം കാഴ്ചയായിട്ടുണ്ട്. അതേഅസ്മയം പറവകൾക്ക് കുടിവെള്ള സംവിധാനം സജ്ജമാക്കി നിരവധി സന്നദ്ധ സംഘടനകളും രംഗത്തുവന്നിട്ടുമുണ്ട്.