സംസ്ഥാനത്ത് തീവ്ര ചൂട്: അപകടമേഖലയിൽ 5 ജില്ലകൾ, സൂര്യാതാപം ഏൽക്കാൻ സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിലെ ചൂടിന്റെ തീവ്രത വിലയിരുത്തി ദുരന്തനിവാരണ അതോറിറ്റിയുടെ തപസൂചിക ഭൂപടം. കേരളത്തിൽ ആദ്യമായി പ്രസിദ്ധീകരിച്ച താപസൂചികാ (ഹീറ്റ് ഇൻഡക്സ്) ഭൂപടത്തിൽ തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കോഴിക്കോട് ജില്ലകൾ അപകട മേഖലയിൽ. വെയിലത്ത് ഏറെനേരം ജോലി ചെയ്താൽ സൂര്യാതപം ഏൽക്കാൻ സാധ്യതയുണ്ടെന്നും അന്തരീക്ഷ ഊഷ്മാവിനൊപ്പം ഈർപ്പവും (ഹ്യുമിഡിറ്റി) ചേർന്ന് അനുഭവപ്പെടുന്ന ചൂടാണ് നിലവിലുള്ളതെന്നും താപസൂചിക വ്യകതമാക്കുന്നു. അതേസമയം ഇടുക്കി, വയനാട് ജില്ലകളിലെ മിക്ക മേഖലകളും 30–40 വിഭാഗത്തിലാണ്. ഇടുക്കി ജില്ലയിലെ തമിഴ്നാട് അതിർത്തിയോട് ചേർന്നുള്ള […]









