Kerala

കോഴിക്കോട് വ്യാപാരിയെ കൊലപ്പെടുത്തി സ്വർണ്ണവും പണവും ബൈക്കും കവർന്നു, സംഭവം നടന്നത് കടക്കുള്ളിൽവെച്ച്

  • 25th December 2022
  • 0 Comments

കോഴിക്കോട് : വടകര മാർക്കറ്റ് റോഡിൽ വ്യാപാരിയെ കടയ്ക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അടക്കാത്തെരുപുതിയാപ്പ സ്വദേശി പലവ്യഞ്ജന കട നടത്തുന്ന രാജൻ ( 62 )നാണ് മരിച്ചത്. മോഷണത്തിനിടെയുള്ള കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവമുണ്ടായത്. പതിവ് സമയം കഴിഞ്ഞിട്ടും രാജൻ രാത്രിയിൽ വീട്ടിലെത്താതിരുന്നതോടെ വീട്ടുകാർ അന്വേഷിച്ച് കടയിൽ എത്തിയപ്പോഴാണ് നിലത്ത് വീണ് കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ഇയാളുടെ ശരീരത്തിലുണ്ടായിരുന്ന മൂന്ന് പവൻ സ്വർണ ചെയിനും, മോതിരവും, കടയിലുണ്ടായിരുന്ന പണവും നഷ്ടപ്പെട്ടതായി പൊലീസ് […]

Local News

ലഹരിക്കെതിരെ ഒരു കിക്കോഫ്;കലക്ടറേറ്റിൽ എത്തുന്നവർക്ക് ഗോൾ അടിച്ച് സമ്മാനങ്ങൾ നേടാം

  • 24th December 2022
  • 0 Comments

ജില്ലാ ഇൻഫർമേഷൻ ഓഫീസ് സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി കലക്ടറേറ്റിൽ എത്തുന്നവർക്ക് ഗോൾ അടിച്ച് സമ്മാനങ്ങൾ നേടാം. “ലഹരിക്കെതിരെ ഗോളടിക്കൂ ” എന്ന ലഹരി വിരുദ്ധ ക്യാമ്പയിൻ ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ്‌ റിയാസ് ഗോളടിച്ച് ഉദ്ഘാടനം ചെയ്തു. കലക്ടറേറ്റിൽ എത്തുന്ന പൊതു ജനങ്ങൾക്കുൾപ്പെടെ ആർക്കും ഗോൾ അടിച്ച് സമ്മാനങ്ങൾ നേടാം. ഗോൾ അടിക്കുന്നതിന്റെ വീഡിയോ ഇൻസ്റ്റഗ്രാം പേജായ kozhikode.district.information എന്ന അക്കൗണ്ടിനെ ടാഗ് ചെയ്ത് പോസ്റ്റ് ചെയ്യണം. ഏറ്റവും കൂടുതൽ ലൈക്കും കമെന്റും […]

Kerala

കോഴിക്കോട് തൊണ്ടയാട് ബൈപ്പാസിൽ കെട്ടിടത്തിന് തീപിടിച്ചു; നിർത്തിയിട്ടിരുന്ന ബൈക്കുകളിലും തീ പടർന്നു

  • 23rd December 2022
  • 0 Comments

കോഴിക്കോട് തൊണ്ടയാട് ബൈപ്പാസിൽ വാണിജ്യകെട്ടിടത്തിന് തീപിടിച്ചു. കെട്ടിടത്തിന്റെ താഴത്തെ നിലയിൽ നിന്നാണ് തീ പടർന്നത്. ഫയർഫോഴ്‌സെത്തി തീയണയ്ക്കുകയാണ്. പാർക്കിങ് ഭാഗത്ത് നിർത്തിയിട്ട ബൈക്കുകൾക്കും തീപിടിച്ചിട്ടുണ്ട്. രണ്ട് യൂണിറ്റ് ഫയർ ഫോഴ്സ് സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. മുകളിലത്തെ നിലയിലേക്ക് തീ പടർന്നിട്ടില്ലെങ്കിലും താഴത്തെ നിലയിൽ 15 മിനിറ്റായി തീ കത്തുകയാണ്. കൂടുതൽ ഫയർ ഫോഴ്സ് യൂണിറ്റ് ഉടൻ സ്ഥലത്തെത്തുമെന്നാണ് അറിയുന്നത്. മൂന്ന് നിലയുള്ള കെട്ടിടത്തിന്റെ താഴത്തെ നിലയിൽ ഒരു സർസീസ് സെന്ററാണ്. അവിടത്തെ വാഹനങ്ങളിലേക്കും തീ പടർന്നുവെന്നാണ് കരുതുന്നത്.

Kerala News

സ്വകാര്യബസ് സ്‌കൂട്ടറിലിടിച്ച് കോഴിക്കോട് യുവതിക്ക് ദാരുണാന്ത്യം

  • 22nd December 2022
  • 0 Comments

കോഴിക്കോട് മാവൂര്‍ റോഡില്‍ മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡിന് സമീപം ബസ് സ്‌കൂട്ടറിലിടിച്ച് യാത്രക്കാരിയായ യുവതി മരിച്ചു.പാലാഴി പത്മാലയത്തില്‍ രശ്മി (38)യാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.20- ഓടെ മാവൂര്‍ റോഡില്‍ മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡിന് സമീപമാണ് അപകടം.അമിത വേഗതയിയിലെത്തിയ സ്വകാര്യ ബസ് രശ്മി ഓടിച്ച സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു.ബസ്സിടിച്ചതോടെ നിയന്ത്രണം നഷ്ടപ്പെട്ട സ്‌കൂട്ടറില്‍നിന്ന് യുവതി ബസിനടിയിലേക്ക് തെറിച്ചുവീണു. ശരീരത്തിലൂടെ ബസിന്റെ പിന്‍ചക്രം കയറി ഗുരുതരമായി പരിക്കേറ്റു. സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രി 11.20-ഓടെ മരിച്ചു. അപകടം നടന്നയുടന്‍ ഡ്രൈവര്‍ […]

Kerala

കോഴിക്കോട് മദ്യം കയറ്റിവന്ന ലോറി അപകടത്തിൽപ്പെട്ടു; സംഭവമറിഞ്ഞ് ഓടിയെത്തിയവർ മദ്യക്കുപ്പികൾ പെറുക്കി കൂട്ടി, ചിലർ മദ്യപിക്കുകയും ചെയ്തു

  • 20th December 2022
  • 0 Comments

കോഴിക്കോട്: മദ്യം കയറ്റിവന്ന ലോറി അപകടത്തിൽപ്പെട്ട് മദ്യക്കുപ്പികൾ റോഡിൽ ചിതറിവീണു. കോഴിക്കോട് ഫറോക്ക് പഴയ പാലത്തിലാണ് സംഭവം. പാലത്തിൽ ഇടിച്ചതിനെത്തുടർന്നാണ് അമ്പതോളം കെയ്സ് മദ്യക്കുപ്പികൾ റോഡിൽ ചിതറി വീഴുകയായിരുന്നു. സംഭവമറിഞ്ഞ് ഓടിയെത്തിയവർ റോഡിൽവീണ മദ്യക്കുപ്പികൾ എടുക്കുകയും സമീപത്തുകൊണ്ടുപോയി മദ്യപിക്കുകയും ചെയ്തു. ഇന്ന് രാവിലെയാണ് ലോറി പാലത്തിൽ ഇടിച്ച് അപകടമുണ്ടായത്. എന്നാൽ അപകടം നടന്നിട്ടും ലോറി നിർത്താതെ പോയത് സംശയാസ്പദമായിട്ടുണ്ട്. അനധികൃത മദ്യക്കടത്താണോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. ലോറി പാലത്തിൻറെ കൈവരിയിൽ ഇടിക്കുന്നതിൻറെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ലോറിയിൽനിന്ന് റോഡിലേക്ക് […]

Kerala

പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസ്; പണം തിരിമറി നടത്തിയത് ഓഹരി വ്യാപാരത്തിലെ നഷ്ടം നികത്താനെന്ന് മൊഴി

  • 15th December 2022
  • 0 Comments

കോഴിക്കോട്: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മാനേജര്‍ എം പി റിജില്‍ തട്ടിപ്പ് നടത്തിയത് ഓഹരി വ്യാപാരത്തിലുണ്ടായ നഷ്ടം നികത്താനെന്ന് മൊഴി. ബാങ്ക് വായ്പയെടുത്ത് നടത്തിയ ഓഹരിവ്യാപാരം നഷ്ടത്തിലായതാണ് ബാങ്കിലെ അക്കൗണ്ടുകളില്‍ തിരിമറി നടത്തുന്നതിലേക്ക് നയിച്ചതെന്നാണ് റിജില്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിരിക്കുന്നത്. ഏഴ് ലക്ഷം രൂപ ഐസിഐസിഐ ബാങ്കില്‍ നിന്ന് ലോണ്‍ എടുത്താണ് ഓഹരി വ്യാപാരം തുടങ്ങിയത്. അതിലെ നഷ്ടം നികത്താന്‍ ഹോംലോണെടുത്ത് 40 ലക്ഷം രൂപ വീണ്ടും നിക്ഷേപിച്ചു. ലോണെടുത്ത പണം നഷ്ടപ്പെട്ടതോടെ […]

Kerala

പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ്; നടന്നത് 21.5 കോടിയുടെ തട്ടിപ്പെന്ന് ഓഡിറ്റ് റിപ്പോർട്ട്

  • 4th December 2022
  • 0 Comments

കോഴിക്കോട് പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പിൽ നടന്നത് 21.5 കോടി രൂപയുടെ തട്ടിപ്പെന്ന് ഓഡിറ്റ് റിപ്പോർട്ട്. സ്വകാര്യ വ്യക്തികളും തട്ടിപ്പിനിരയായി. 9 സ്വകാര്യ അക്കൗണ്ടുകളിൽ നിന്നും 8 കോർപ്പറേഷൻ അക്കൗണ്ടുകളിൽ നിന്നും പണം നഷ്ടപ്പെട്ടു. അതേസമയം, കോഴിക്കോട് കോർപ്പറേഷൻ മേയർ ഭവനിൽ പ്രതിഷേധിച്ച 10 പ്രതിപക്ഷ കൗൺസിലർമാർക്കെതിരെ കേസെടുത്തു. കൗൺസിൽ പ്രതിപക്ഷ നേതാവ് കെ.സി.ശോഭിതയ്ക്കെതിരെയും കേസെടുത്തു. പൊതു മുതൽ നശിപ്പിക്കൽ, അതിക്രമിച്ചു കടക്കൽ തുടങ്ങി വകുപ്പുകൾ ചുമത്തി. കോർപ്പറേഷൻ സെക്രട്ടറിയുടെ പരാതിയിലാണ് നടപടി. മേയർ ഭവനിൽ പ്രതിപക്ഷം […]

Kerala

കോഴിക്കോട് കെഎസ്ആർ‌ടിസി ബസിടിച്ച് പതിനെട്ട് വയസുകാരന് ദാരുണാന്ത്യം

  • 1st November 2022
  • 0 Comments

കോഴിക്കോട്: കോഴിക്കോട് കുണ്ടായിക്കോട് ദേശീയപാതയിൽ കെഎസ്ആർ‌ടിസി ബസിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. കുണ്ടായിത്തോട് തെക്കേക്കുറ്റി കെ.വി. ഹൗസിൽ മുസദ്ദിഖിന്റെ മകൻ മുഹമ്മദ് നൈസാം (18) ആണു മരിച്ചത്. ബൈക്കിൽ കൂടെയുണ്ടായിരുന്ന സുഹൃത്ത് പരിക്കുകളോടെ ചികിത്സയിലാണ്. കുണ്ടായിത്തോട് സ്വദേശി രാഹുലിനെ (18)യാണ് പരിക്കുകളോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാവിലെ ഒൻപതു മണിയ്ക്കായിരുന്നു അപകടം നടന്നത്. കോഴിക്കോട് നിന്ന് പെരിന്തൽമണ്ണയ്ക്ക് പോകുകയായിരുന്ന ബസും ബൈക്കുമാണ് കൂട്ടിയിടിച്ചത്.

Kerala News

വിദ്യാര്‍ഥിയുടെ കര്‍ണപുടം തകര്‍ത്തു;നാദാപുരത്ത് ക്രൂര റാഗിംഗ്

  • 1st November 2022
  • 0 Comments

നാദാപുരത്ത് റാഗിംഗിൽ വിദ്യാർത്ഥിയുടെ കർണ്ണപടം തകർന്നതായി പരാതി.നാദാപുരം എം ഇ ടി കോളേജ് വിദ്യാർത്ഥി നിഹാൽ ഹമീദിന്‍റെ കർണപുടമാണ് സീനിയർ വിദ്യാർത്ഥികളുടെ മർദ്ദനത്തിൽ തകർന്നത്. സംഭവത്തിൽ രക്ഷിതാക്കൾ.നാദാപുരം സ്വദേശി നിഹാൽ ഹമീദിന്റ ഇടത് ചെവിയുടെ കർണ്ണപടമാണ് തകർന്നത്.ഒക്ടോബർ 26നാണ് വിദ്യാര്‍ത്ഥിക്ക് നേരെ അതിക്രമം ഉണ്ടായത്.പതിനഞ്ചംഗ സീനിയർ വിദ്യാർത്ഥികളാണ് മർദ്ദിച്ചതെന്ന് നിഹാൽ വിശദീകരിച്ചു. ഒന്നാം വർഷ ബി കോം വിദ്യാർത്ഥിയാണ് ആക്രമണത്തിന് ഇരയായ നിഹാൽ. പരിക്കേറ്റ നിഹാൽ വടകര ജില്ലാ ആശുപത്രിയിൽ ചികിത്സതേടിയിരിക്കുകയാണ്. കേൾവിശക്തി വീണ്ടെടുക്കാൻ ശസ്ത്രക്രിയക്ക് റഫർ […]

Kerala

യുവതിയുടെ വയറ്റിൽ കത്രിക കണ്ടെത്തിയ സംഭവം; ഡോക്ടർമാർ നഷ്ടപരിഹാരം നൽകണമെന്ന് വനിതാ കമ്മീഷൻ

  • 9th October 2022
  • 0 Comments

കോഴിക്കോട്: യുവതിയുടെ വയറ്റിൽ കത്രിക കണ്ടെത്തിയ സംഭവത്തിൽ ഡോക്ടർമാർ നഷ്ടപരിഹാരം നൽകണമെന്ന് വനിതാ കമ്മീഷൻ. ആരോഗ്യ വകുപ്പിനോട് റിപ്പോർട്ട് ആവശ്യപ്പെടുമെന്നും വനിത കമ്മീഷൻ അദ്ധ്യക്ഷ പി സതീദേവി പറഞ്ഞു. വാർത്തകളിലൂടെയാണ് സംഭവം അറിഞ്ഞത്. ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് സൂപ്രണ്ടിനെ വിളിച്ച് കാര്യങ്ങൾ തിരക്കിയെന്നും സതീദേവി പറഞ്ഞു.സംഭവത്തിൽ കർശന നടപടിയുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. അഞ്ച് വർഷം നിരവധി പരിശോധന നടത്തിയിട്ടും കണ്ടെത്തിയില്ലെന്നത് ഗൗരവതരമാണ്. പരിശോധന സംവിധാനങ്ങളുടെ അപര്യാപ്തതയാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഇതുൾപ്പെടെ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് വനിത കമ്മീഷൻ […]

error: Protected Content !!