Local News

ഗോവിന്ദ പുരത്ത് പാർത്ഥസാരഥി ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തി തുറന്ന് മോഷണം

  • 8th October 2022
  • 0 Comments

ഗോവിന്ദപുരം ശ്രീ പാർത്ഥസാരഥി ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തി തുറന്ന് മോഷണം.ക്ഷേത്ര ഭാരവാഹികൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.ഏഴ് ഭണ്ഡാരങ്ങൾ കുത്തി തുറന്നാണ് മോഷണം നടത്തിയത്.എത്ര പണം നഷ്ടപ്പെട്ടെന്ന് ഇതുവരെ അറിയാൻ സാധിച്ചിട്ടില്ല.സിസിടിവി ദൃശ്യങ്ങൾ പൊലീസിന് കൈമാറിയിട്ടുണ്ട് 6 ഭണ്ഡാരത്തിൽ നിന്ന് പണം നഷ്ടപ്പെട്ടെന്ന് ക്ഷേത്ര അധികൃതർ വ്യക്തമാക്കി.വടക്കേ വാതിൽ പൂട്ട് പൊളിച്ചാണ് മോഷ്ടാവ് അകത്തു കടന്നത്.പുലർച്ചെ 3:34 ന് മോഷ്ടാവ് ക്ഷേത്രത്തിൽ കയറിയതായി സിസിടിവി യിലെ സമയം വ്യക്തമാക്കുന്നു. 4:45 ന് മേൽശാന്തി ക്ഷേത്രത്തിൽ എത്തിയപ്പോഴാണ് മോഷണ വിവരം […]

Kerala

കോഴിക്കോട് സംഘപരിവാർ ഭീഷണിയെ തുടർന്ന് സിദ്ദിഖ് കാപ്പൻ ഐക്യദാർഢ്യ സമ്മേളനം മാറ്റി

  • 5th October 2022
  • 0 Comments

കോഴിക്കോട്: സംഘപരിവാർ ഭീഷണിയെ തുടർന്ന് സിദ്ദിഖ് കാപ്പൻ ഐക്യദാർഢ്യ സമ്മേളനം മാറ്റിയെന്ന് സംഘാടകർ. പൗരാവകാശ വേദി ഇന്ന് വൈകിട്ട് നാലുമണിക്ക് കോഴിക്കോട് ടൗൺ ഹാളിലായിരുന്നു പരിപാടി നടത്താനിരുന്നത്. എം കെ രാഘവൻ എം പി, മുനവറലി തങ്ങൾ, കെ കെ രമ ഉൾപ്പടെയുള്ളവർ പങ്കെടുക്കാനിരുന്ന പരിപാടിയാണ് മാറ്റിയത്. സംഘർഷ സാധ്യതയുള്ളതിനാൽ പരിപാടി മാറ്റിവയ്ക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു. പരിപാടിക്ക് എതിരെ ബിജെപി ഡിജിപിക്കും എൻഐഎയ്ക്കും പരാതി നൽകിയിരുന്നു. പരിപാടിയിൽ പങ്കെടുക്കരുതെന്ന് ജനപ്രതിനിധികളോട് ബിജെപി നേരിട്ട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

Kerala News

സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ബോംബറ്;പ്രതി പിടിയില്‍

  • 23rd September 2022
  • 0 Comments

സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ബോംബറിഞ്ഞ കേസിലെ പ്രതി പിടിയിൽ.ആർ എസ് എസ് പ്രവർത്തകനായ വടകര പുറമേരി സ്വദേശി നജീഷാണ് പിടിയിലായത്. ദുബായില്‍ ഒളിവിലായിരുന്ന പ്രതിക്കായി ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കേസില്‍ മൂന്നാം പ്രതിയാണ് നജീഷ്. 2017 ജൂൺ 7 ന് പുലർച്ചെയായിരുന്നു സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ബോംബറുണ്ടായത്. സംഭവത്തിന് പിന്നിൽ ആ‍ര്‍എസ്എസാണെന്ന് നേരത്തെ പൊലീസ് കണ്ടെത്തിയിരുന്നു. ആര്‍ എസ് എസ് പ്രവ‍ര്‍ത്തകരായ കോഴിക്കോട് സ്വദേശി രൂപേഷ്, നാദാപുരം […]

Kerala News

പോലീസിന്റെ ഭാഗത്ത് നിന്ന് അസാധാരണമായ നടപടികൾ;പാര്‍ട്ടി പ്രവര്‍ത്തകരുടെ വീടുകളില്‍ അസമയത്ത് റെയ്ഡ്,വിമർശനം

  • 18th September 2022
  • 0 Comments

മെഡിക്കൽ കോളേജിലെ സെക്യൂരിറ്റി ജീവനക്കാരെ ആക്രമിച്ച കേസിൽ സിറ്റി പൊലീസിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ്. സര്‍ക്കാരിന്റെ നയത്തിന് വിരുദ്ധമായാണ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നതെന്ന് സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനനാണ് വിമര്‍ശനം ഉന്നയിച്ചത്.സര്‍ക്കാരിനെ പൊതുസമൂഹത്തില്‍ കരിതേച്ച് കാണിക്കാന്‍ കമ്മിഷണര്‍ ഉള്‍പ്പെടെയുള്ളവര്‍ ശ്രമിക്കുന്നു. കേസില്‍ പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത് അസാധാരണ നടപടിയാണ്. പാര്‍ട്ടി പ്രവര്‍ത്തകരുടെ വീടുകളില്‍ അസമയത്ത് റെയ്ഡ് നടക്കുന്നു. കേസില്‍ പ്രതികളായ പ്രവര്‍ത്തകരുടെ കുടുംബങ്ങളെ വേട്ടയാടുന്നു. സ്ത്രീകളെയും കുട്ടികളെയും പൊലീസ് വേട്ടയാടുന്നു. തീവ്രവാദ […]

Local News

ഐഐഎംഎം സംഘടിപ്പിച്ച ട്രെയിനിങ് പ്രോഗ്രാമിൽ പെങ്കെടുത്ത വിദ്യാർഥികൾ സഞ്ചരിച്ച ടെമ്പോ ട്രാവലര്‍ അപകടത്തിൽ പെട്ടു: പരിക്ക്‌

  • 16th September 2022
  • 0 Comments

കൂമ്പാറയിൽ ഐഐഎംഎം സംഘടിപ്പിച്ച ട്രെയിനിങ് പ്രോഗ്രാമിൽ പെങ്കെടുത്ത വിദ്യാർഥികൾ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് 16 പേർക്ക് പരിക്ക്.രാവിലെ 8:45 ഓടെയായിരുന്നു അപകടം.കക്കാടംപൊയിൽ നടക്കുന്ന പരിശീലനക്യാമ്പിൽ പങ്കെടുത്ത് വിദ്യാർഥികൾ തിരിച്ചു വരുന്ന വഴിയായിരുന്നു അപകടം.പരിക്കേറ്റവരെ ഓമശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല.

Local News

യുവാക്കള്‍ക്ക് രാജ്യത്ത് വന്‍ അവസരങ്ങളും സാധ്യതകളുമാണ് നിലവിലുള്ളതെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍

  • 30th August 2022
  • 0 Comments

രാജ്യത്ത് യുവാക്കള്‍ക്ക് വന്‍ അവസരങ്ങളും സാധ്യതകളുമാണ് നിലവിലുള്ളതെന്ന് ഇലക്ട്രോണിക്‌സ്, വിവര സാങ്കേതിക വിദ്യ, നൈപുണ്യ വികസന, സംരംഭകത്വ സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കാലിക്കറ്റില്‍ സംഘടിപ്പിച്ച ‘ന്യൂ ഇന്ത്യ ഫോര്‍ യങ് ഇന്ത്യ; റ്റെകെയ്ഡ് ഓഫ് ഓപര്‍ച്യൂണിറ്റീസ്’ എന്ന സംവാദ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത ദശാബ്ദം ഇന്ത്യയുടേതാകുമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന തികച്ചും യാഥാര്‍ത്ഥ്യമാക്കും വിധം രാജ്യം മുന്നേറുകയാണ്. ഭാരതത്തെ അത്തരത്തില്‍ വാര്‍ത്തെടുക്കേണ്ടത് യുവജനങ്ങളാണെന്നും കേന്ദ്ര സഹമന്ത്രി പറഞ്ഞു. ബഹിരാകാശരംഗം മുതല്‍ ഇലക്ട്രോണിക് […]

Trending

പെരിന്തൽമണ്ണ പോലീസ് നടത്തിയ പരിശോധനയിൽ കുഴൽപ്പണം പിടികൂടി

  • 30th August 2022
  • 0 Comments

പെരിന്തൽമണ്ണ പോലീസ് നടത്തിയ പരിശോധനയിൽ കുഴൽപ്പണം പിടികൂടി മലപ്പുറംപോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നു പെരിന്തൽമണ്ണ പോലീസ് സ്റ്റേഷൻ പരിധിയിൽ പെരിന്തൽമണ്ണ എസ് എച്ച് ഒ യും സംഘവും നടത്തിയ വാഹന പരിശോധനയിൽ KL-44-B-2223 ഇന്നോവ കാറിൽ നിന്നാണ് കുഴൽ പണം കണ്ടെത്തിയത്.വാഹനത്തിന്റെ ഫ്രന്റ് സീറ്റിന്റെ ഫൂട്ട് ഭാഗത്തു നിലത്ത് മാറ്റ് കൊണ്ട് മറച്ച നിലയിലും ബാക്ക് സീറ്റിന്റെ ഫൂട്ട് ഭാഗത്തു ഒരു മാറ്റ് കൊണ്ട് മറച്ച നിലയിലും സൂക്ഷിച്ചിരുന്ന 63,00000 രൂപയുടെ കുഴൽപണം പിടിച്ചെടുത്തു. വാഹനം […]

Local News

കോഴിക്കോട് ജില്ലയില്‍ ഇതുവരെ 2,88,561 ഓണകിറ്റുകള്‍ വിതരണം ചെയ്തു

  • 28th August 2022
  • 0 Comments

സംസ്ഥാന സര്‍ക്കാരിന്റെ ഓണസമ്മാനമായി ജില്ലയില്‍ ഇതുവരെ വിതരണം ചെയ്തത് 2,88,561 ഓണകിറ്റുകള്‍. എല്ലാ റേഷന്‍ കടകളിലും കിറ്റുവിതരണം തടസ്സമില്ലാതെ തുടരുകയാണ്. കോഴിക്കോട് നോര്‍ത്ത് സിറ്റി റേഷനിങ് പരിധിയില്‍ 19,482 കിറ്റുകളാണ് വിതരണം ചെയ്തത്. കോഴിക്കോട് സൗത്ത് സിറ്റി റേഷനിങ് പരിധിയില്‍ 25320, കൊയിലാണ്ടി താലൂക്ക് 70480, താമരശ്ശേരി താലൂക്ക് 36844, വടകര താലൂക്ക് 71479, കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസ് 64956 കിറ്റുകള്‍ എന്നിങ്ങനെയാണ് ഇതുവരെ വിതരണം ചെയ്ത കിറ്റുകളുടെ എണ്ണം. ജില്ലയില്‍ ആകെ 8,07,263 റേഷന്‍ […]

Kerala News

കണ്ണൂരിലും കോഴിക്കോടും മലവെള്ളപ്പാച്ചിൽ;കണ്ണൂരിൽ വനത്തിനുള്ളിൽ ഉരുൾപൊട്ടിയെന്ന് സംശയം

  • 27th August 2022
  • 0 Comments

കോഴിക്കോട് വിലങ്ങാട് പാനോം ഭാഗത്ത് വന മേഖലയിൽ ഉരുൾ പൊട്ടിയതായി സൂചന.വാണിമേൽ പുഴയിൽ മലവെള്ള പാച്ചിൽ ശക്തമാണ്. വിലങ്ങാട് ടൗണിൽ പലയിടത്തും വെള്ളം കയറി. വിലങ്ങാട് വാളുക്ക് പാലവും വെള്ളത്തിനടിയിലായി.കണ്ണൂർ നെടുംപൊയിൽ വനത്തിനുള്ളിൽ ഉരുൾപൊട്ടിയതായാണ് സംശയം. നെടുംപൊയിൽ സൈമിനാരി വില്ലയ്ക്കടുത്ത് റോഡിലൂടെ മഴവെള്ളം ശക്തമായി റോഡിലൂടെ ഒഴുകുകയാണ്. നെടുംപൊയി-മാനന്തവാടി റോഡിൽ ഗതാഗതം ഇതോടെ പൂർണമായി നിലച്ചിരിക്കുകയാണ്. നേരത്തേ ഉരുൾപൊട്ടിയ സ്ഥലത്തിന് സമീപമാണ് ഉരുൾപൊട്ടിയതെന്നാണ് നിഗമനം.

Kerala News

പണം വാങ്ങി ഭാര്യയെ പീഡിപ്പിക്കാന്‍ ഒത്താശ ചെയ്തു; കോഴിക്കോട് യുവാവ് അറസ്റ്റില്‍

  • 27th August 2022
  • 0 Comments

പണം വാങ്ങി ഭാര്യയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ഒത്താശ ചെയ്ത ഭര്‍ത്താവ് പിടിയില്‍. വേളം പെരുവയല്‍ സ്വദേശി അബ്ദുള്‍ ലത്തീഫാണ് (35) ബലാത്സംഗകേസില്‍ അറസ്റ്റിലായത്. 2018ലായിരുന്നു കേസിനാസ്പദമായ സംഭവം. ഒരു പരിചയക്കാരനില്‍ നിന്നും പണം കൈപ്പറ്റിയ ശേഷം അയാള്‍ക്ക് ഭാര്യയെ പീഡിപ്പിക്കാന്‍ ഒത്താശ ചെയ്തു നല്‍കുകയായിരുന്നു. ഭാര്യയുടെ പരാതിയിലാണ് അബ്ദുള്‍ ലത്തീഫ് അറസ്റ്റിലായിരിക്കുന്നത്. ഇയാളുടെ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. തൊട്ടില്‍പ്പാലത്തെ ഒരു ഹോട്ടലില്‍ ഭാര്യയെ ഇടപാടുകാരന്റെ അടുക്കല്‍ എത്തിച്ചും മറ്റൊരിക്കല്‍ ഇയാളെ യുവതി താമസിക്കുന്ന വാടക വീട്ടില്‍ എത്തിച്ചുമായിരുന്നു […]

error: Protected Content !!