Local News

ഡെവലപ്മെന്റല്‍ ഇന്റര്‍വെന്‍ഷന്‍ വിഭാഗത്തില്‍ മുഖ്യമന്ത്രിയുടെ ഇന്നൊവേഷന്‍ അവാര്‍ഡ് കരസ്ഥമാക്കി ‘നമ്മുടെ കോഴിക്കോട്’ പദ്ധതി

  • 26th August 2022
  • 0 Comments

പൊതുനയത്തിലെ ആശയങ്ങള്‍ക്ക് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ‘ചീഫ് മിനിസ്റ്റേഴ്സ് ഇന്നൊവേഷന്‍ അവാര്‍ഡ്’ കരസ്ഥമാക്കി ‘നമ്മുടെ കോഴിക്കോട്’ പദ്ധതി. ജനകീയ മുന്നേറ്റം ലക്ഷ്യമാക്കി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ തുടക്കമിട്ട പദ്ധതി വികസന ഇടപെടലുകള്‍ (ഡെവലപ്പ്മെന്റല്‍ ഇന്റര്‍വെന്‍ഷന്‍) എന്ന വിഭാഗത്തിലാണ് അവാര്‍ഡ് കരസ്ഥമാക്കിയത്. 2018, 2019, 2020 വര്‍ഷങ്ങളിലെ മികച്ച പ്രവര്‍ത്തനങ്ങളും പുതുമയാര്‍ന്ന പദ്ധതികളും പരിഗണിച്ചാണ് അവാര്‍ഡ്. 2018 ജനുവരിയില്‍ മാനാഞ്ചിറ മൈതാനത്ത് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ […]

Local News

മോഷണം പതിവാക്കിയ കുട്ടിക്കള്ളന്‍ പിടിയില്‍, തെളിവായത് ഇരുപതിലധികം മോഷണങ്ങള്‍ക്ക്

  • 14th August 2022
  • 0 Comments

കോഴിക്കോട് ജില്ലയില്‍ കുട്ടികള്‍’ നൈറ്റ് റൈഡ്’ നടത്തി നിരവധി വാഹനങ്ങളും കടകളും മോഷണങ്ങള്‍ നടത്തി വിലസി നടക്കുന്നത് പതിവായപ്പോള്‍ ജില്ല ഡെപ്യൂട്ടി കമ്മീഷണര്‍ ഡോ.ശ്രീനിവാസ് ഐ പി എ സി ന്റെ നിര്‍ദ്ദേശപ്രകാരം സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പും പന്തീരങ്കാവ് ഇന്‍സ്‌പെക്ടര്‍ ഗണേശന്റെ നേതൃത്വത്തില്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍ ധനഞ്ജയദാസും ചേര്‍ന്ന് വയനാട്,കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ സ്ഥലങ്ങളില്‍നിന്ന് ഒട്ടേറെ ഇരു ചക്രവാഹനങ്ങള്‍ മോഷ്ടിച്ച പ്രായപൂര്‍ത്തിയാവാത്ത കരുവിശ്ശേരി സ്വദേശിയെയാണ് പിടികൂടി. ജില്ലയിലെ പുതിയറ,എലത്തൂര്‍, അത്തോളി,കാക്കൂര്‍, പന്തീരങ്കാവ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ […]

Kerala News

കോഴിക്കോട് പോലീസുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

  • 14th August 2022
  • 0 Comments

പൊലീസുകാരനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് എലത്തൂര്‍ സ്റ്റേഷനിലെ സിവില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ബാജുവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 47 വയസായിരുന്നു. ഉള്ളിയേരിയിലെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. കിടപ്പുമുറിയ്ക്കുള്ളിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. ബാജുവിനെ ബന്ധുക്കള്‍ ചേര്‍ന്ന് ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം ബാജുവിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. […]

Local News

ജനവാസ മേഖലയില്‍ സ്ഥാപിക്കുന്ന കോഴി മാലിന്യ പ്ലാന്റ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് സി പി ഐ (എം) ബഹുജന മാര്‍ച്ച് സംഘടിപ്പിച്ചു

  • 13th August 2022
  • 0 Comments

പുതുപ്പാടി ഗ്രാമ പഞ്ചായത്തിലെ 13 14 വാര്‍ഡുകളില്‍ പെട്ട ജനവാസ മേഖലയില്‍ സ്ഥാപിക്കുന്ന കോഴി മാലിന്യ പ്ലാന്റ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് സി പി ഐ (എം) നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച് സംഘടിപ്പിച്ചു. ബഹുജന മാര്‍ച്ച് സി പി ഐ (എം) കോഴിക്കോട് ജില്ലാ കമ്മിറ്റിയംഗം ആര്‍ പി ഭാസ്‌കരന്‍ ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റിയംഗങ്ങളായ കെ സി വേലായുധന്‍, ടി എ മൊയ്തീന്‍, ഈങ്ങാപ്പുഴ ലോക്കല്‍ സെക്രട്ടറി കെ ഇ വര്‍ഗ്ഗീസ്, കെ വിജയകുമാര്‍ സംസാരിച്ചു. ഏരിയാ കമ്മിറ്റിയംഗം […]

Kerala News

ഫയല്‍ തീര്‍പ്പാക്കല്‍; ജില്ലയിലെ പ്രവര്‍ത്തനത്തില്‍ മികച്ച പുരോഗതിയുണ്ടെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്

  • 2nd August 2022
  • 0 Comments

ഫയല്‍ തീര്‍പ്പാക്കല്‍ തീവ്രയജ്ഞത്തിന്റെ ഭാഗമായി ജില്ലയിലെ പ്രവര്‍ത്തനത്തില്‍ മികച്ച പുരോഗതിയുണ്ടെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. അവധി ദിവസങ്ങളിലടക്കം ജോലി ചെയ്ത് കൂടുതല്‍ ഫയലുകള്‍ തീര്‍പ്പാക്കിയ വകുപ്പുകളെയും ജീവനക്കാരെയും മന്ത്രി അഭിനന്ദിച്ചു. 2022 സെപ്റ്റംബര്‍ 15 നകം 100 ശതമാനം ഫയലുകള്‍ തീര്‍പ്പാക്കണമെന്ന് മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ഓരോ വകുപ്പുകളുടേയും പ്രവര്‍ത്തനങ്ങള്‍ ജില്ലാ കലക്ടര്‍ നേരിട്ട് പരിശോധിക്കണം. തീര്‍പ്പാക്കലുമായി ബന്ധപ്പെട്ട് മീറ്റിങ് മിനുറ്റുസ് ലഭ്യമാക്കി പുരോഗതി പരിശോധിക്കാനും മന്ത്രി കലക്ടര്‍ക്ക് നിര്‍ദേശം […]

Local News

കോഴിക്കോട് ജില്ലയിൽ അതിതീവ്ര മഴയ്ക്ക് സാധ്യത;മലയോരമേഖലയിലേക്കും അപകടസാധ്യതാ പ്രദേശങ്ങളിലേക്കുമുള്ള സഞ്ചാരം പൂര്‍ണ്ണമായി ഒഴിവാക്കുക

  • 2nd August 2022
  • 0 Comments

കോഴിക്കോട് ജില്ലയിൽ അതിതീവ്രമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.ഇന്ന് 24 മണിക്കൂറിൽ കോഴിക്കോട് 41.4 മില്ലീമീറ്റർ മഴയും കൊയിലാണ്ടി 29 മില്ലീമീറ്റർ മഴയും വടകര 27 മില്ലീമീറ്റർ മഴയും ലഭിച്ചു. ഇടിമിന്നലോടുകൂടിയ മഴക്കും ശക്തമായ കാറ്റോടു കൂടിയ മഴക്കും (50KMPH ) സാധ്യതയുണ്ട്.കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണം.മലയോരമേഖലയിലേക്കും മറ്റു അപകടസാധ്യതാ പ്രദേശങ്ങളിലേക്കുമുള്ള സഞ്ചാരം പൂര്‍ണ്ണമായി ഒഴിവാക്കുക. കാറ്റില്‍ […]

Kerala News

കോഴിക്കോട് വാഹന പരിശോധനയ്ക്കിടെ എസ്ഐക്ക് നേരെ ആക്രമണം;2 പേർ അറസ്റ്റിൽ

  • 31st July 2022
  • 0 Comments

കോഴിക്കോട്ട് വാഹന പരിശോധനക്കിടെ എസ് ഐ ക്കു നേരെ ആക്രമണം.എസ്ഐ എസ്.അഭിഷേകിനും ഡ്രൈവർ മുഹമ്മദ് സക്കറിയയ്ക്കുമാണ് പരുക്കേറ്റത്. പുലർച്ചെ മൂന്നുമണിക്കാണ് സംഭവം. പാളയത്തു വെച്ചാണ് ആക്രമണം ഉണ്ടായത്. കോട്ടപറമ്പ് സ്വദേശി വിപിൻ പത്മനാഭൻ, പുതിയാപ്പ സ്വദേശി ശിഹാബ് എന്നിവരാണ് അറസ്റ്റിലായത്. സംശയസ്പദമായ സാഹചര്യത്തിൽ സംഘം ചേർന്ന് നിന്നവരെ ചോദ്യം ചെയ്തപ്പോഴാണ് ആക്രമണമുണ്ടായത്. വിവരം തിരക്കാനെത്തിയ എസ്.ഐയോട് മദ്യപ സംഘം തട്ടിക്കയറുകയും പിന്നാലെ അസഭ്യം പറയുകയും, എസ്.ഐയെ അക്രമിക്കുകയുമായിരുന്നു. അഞ്ചംഗ സംഘമാണ് ആക്രമണം നടത്തിയത്. സംഭവത്തിൽ 2 പേരെ […]

Kerala News

ഫേസ്ബുക്ക് വഴി മൂന്ന് വർഷത്തെ പരിചയം;പ്രണയം നടിച്ച് 17 കാരിയുമായി നാടുവിടാൻ ശ്രമം പോക്‌സോ കേസിൽ യുവാവ് അറസ്റ്റിൽ

  • 26th July 2022
  • 0 Comments

നടുവണ്ണൂരിൽ ഫേസ്ബുക് വഴി പരിചയപ്പെട്ട് 17 കാരിയുമായി നാട് വിടാൻ ശ്രമിച്ച മണ്ണാർക്കാട് സ്വദേശി അറസ്റ്റിൽ.പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി ഷമീമുദ്ദീനെ(29)യാണ് അത്തോളി പോലീസ് അറസ്റ്റ് ചെയ്തത്.ഇരുവരെയും ഉള്ളിയേരി ബസ് സ്റ്റാൻഡിൽ വെച്ച് നാട്ടുകാർ തടഞ്ഞ് വെച്ച് പൊലീസിൽ അറിയിക്കുകയായിരുന്നു. മൂന്നുവര്‍ഷം മുമ്പ് ഫെയ്‌സ്ബുക്കിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. ഫെയ്‌സ്ബുക്ക് മെസഞ്ചറിലൂടെ പരിചയം വളര്‍ന്നതോടെ ഇരുവരും വാട്‌സാപ്പ് നമ്പര്‍ കൈമാറി ബന്ധം തുടര്‍ന്നു. ഇടയ്ക്കിടെ യുവാവ് പെണ്‍കുട്ടിയെ കാണാനായി കോഴിക്കോട് വന്നിരുന്നതായും പോലീസ് പറഞ്ഞു.ഷെമിമുദ്ദിനെ പേരാമ്പ്ര കോടതിയിൽ ഹാജരാക്കി റിമാന്റ് […]

Kerala News

“ഇടതുവിരുദ്ധത മാത്രം ചിന്തിക്കാനായൊരു ശിബിര്‍”അധികാരക്കൊതി മൂത്ത ചിന്തകളുടെ ശിബിരമായി മാത്രം സമാപിച്ചു

  • 25th July 2022
  • 0 Comments

കോഴിക്കോട് നടന്ന കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിബിറില്‍ ചിന്ത ഇടതുപക്ഷ വിരുദ്ധത മാത്രമാണെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. തന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് റിയാസ് ചിന്തന്‍ ശിബിറിനെതിരേ വിമര്‍ശനമുന്നയിച്ചത്.ചിന്തന്‍ ശിബിരത്തിന്റെ സമാപനത്തില്‍ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ അവതരിപ്പിച്ച നയരേഖ മതനിരപേക്ഷ മനസുകളെ സംബന്ധിച്ചിടത്തോളം നിരാശാജനകമാണ് എന്നും റിയാസ് പറഞ്ഞു “ഇടതുവിരുദ്ധത മാത്രം ചിന്തിക്കാനായൊരു ശിബിര്‍”ഇന്ത്യക്ക് സ്വാതന്ത്ര്യം വേണമോ?മതനിരപേക്ഷത വേണമോ?എന്ന് ചോദിച്ചാല്‍ ഞാന്‍ ആദ്യം മതനിരപേക്ഷത വേണമെന്ന് പറയും എന്ന അബ്ദുല്‍ കലാം ആസാദിന്റെ പ്രഖ്യാപനത്തിന്റെ സന്ദേശത്തെ കുറിച്ച് […]

Kerala News

ഏഴു വയസുകാരനെ തലയണകൊണ്ട് ശ്വാസം മുട്ടിച്ച് കൊന്ന് അമ്മ, മാനസികാസ്വാസ്ഥ്യമുള്ളതായി സൂചന

  • 24th July 2022
  • 0 Comments

ഏഴു വയസുകാരനെ ശ്വാസം മുട്ടിച്ച് കൊന്ന കേസില്‍ മാതാവ് അറസ്റ്റില്‍. കോഴിക്കോട് അത്തോളിയിലാണ് സംഭവം. രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഹംദാനാണ് കൊല്ലപ്പെട്ടത്. അത്തോളി സ്വദേശിനി ജുമൈലയാണ് മകന്‍ ഹംദാനെ തലയിണകൊണ്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവമുണ്ടായത്. കുട്ടി ഹൃദയാഘാതം മൂലം മരിച്ചുവെന്നാണ് ആദ്യം അറിയിച്ചത്. എന്നാല്‍ കുഞ്ഞ് ചെറുതായതിനാല്‍ ഹൃദയാഘാതത്തിനുള്ള സാധ്യത കുറവാണെന്ന് പലരും സംശയിച്ചു. തുടര്‍ന്ന് കുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. കുട്ടിയുടെ മരണത്തില്‍ ഡോക്ടറും സംശയം പ്രകടിപ്പിച്ചതോടെ പിന്നീടുള്ള പരിശോധനയില്‍ ശ്വാസം […]

error: Protected Content !!