Kerala News

തുഷാരഗിരി വെള്ളച്ചാട്ടത്തില്‍ ഒഴുക്കില്‍പ്പെട്ട് വിദ്യാര്‍ഥിയെ കാണാതായി, തിരച്ചില്‍ തുടരുന്നു

  • 17th July 2022
  • 0 Comments

കോടഞ്ചേരി തുഷാരഗിരി വെള്ളച്ചാട്ടത്തില്‍ ഒഴുക്കില്‍പ്പെട്ട് വിദ്യാര്‍ഥിയെ കാണാതായി. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. കോഴിക്കോട് ബേപ്പൂര്‍ സ്വദേശി സുബ്രഹ്‌മണ്യന്റെ മകന്‍ അമല്‍ പച്ചാട് (21) എന്ന കോളേജ് വിദ്യാര്‍ഥിയാണ് അപകടത്തില്‍പ്പെട്ടത്. ഒഴുക്കില്‍പ്പെട്ട മറ്റൊരു വിദ്യാര്‍ഥിയെ രക്ഷിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അമലിന് വേണ്ടി തിരച്ചില്‍ തുടരുകയാണ്. കോഴിക്കോട് നിന്നും വന്ന അഞ്ചംഗ സംഘത്തിലെ രണ്ടുപേരാണ് ഒഴുക്കില്‍പ്പെട്ടത്. ഒരാളെ സംഘത്തിലുണ്ടായിരുന്നവര്‍ തന്നെ കരയ്ക്ക് എത്തച്ച് ആശുപത്രിയിലേക്ക് കൊണ്ട് പോകുകയായിരുന്നു. തുഷാരഗിരിയിലേക്കുള്ള പ്രവേശനം നിരോധിച്ച അവസരത്തിലാണ് സഞ്ചാരികള്‍ ഇവിടെ വെള്ളത്തില്‍ ഇറങ്ങിയത്. […]

Kerala News

കനത്തമഴ; കോഴിക്കോട് കുളത്തില്‍ വീണ് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം

  • 16th July 2022
  • 0 Comments

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. കോഴിക്കോട് മഴക്കെടുതിയില്‍ രണ്ട് പേര്‍ മരണപ്പെട്ടു. എടച്ചേരി ആലിശേരി സ്വദേശി അഭിലാഷ് (40), ചെറുവണ്ണൂരില്‍ വിദ്യാര്‍ഥിയായ മുഹമ്മദ് മിര്‍ഷാദ് (13) എന്നിവരാണ് മരിച്ചത്. അമ്മോത്ത് വീട്ടില്‍ മുസാഫിറിന്റെ മകന്‍ മുഹമ്മദ് മിര്‍ഷാദ് (12) മദ്രസ വിട്ട് സൈക്കിളില്‍ പോകുമ്പോള്‍ വലിയപറമ്പ് കുളത്തിലേക്ക് തെന്നിവീഴുകയായിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ഇപ്പോള്‍ സ്വകാര്യ ആശുപത്രിയില്‍. ആലിശ്ശേരിയില്‍ പായല്‍നിറഞ്ഞ അമ്പലക്കുളത്തില്‍ വീണ് യുവാവ് മരിച്ചു. എടച്ചേരി ആലിശ്ശേരി മാമ്പയില്‍ അഭിലാഷ് (40) […]

Kerala News

ജില്ലയില്‍ ജാഗ്രത സമിതികള്‍ ശക്തിപ്പെടുത്തുമെന്ന് അഡ്വ.പി സതീദേവി

  • 12th July 2022
  • 0 Comments

സ്ത്രീകളും കുട്ടികളും വയോജനങ്ങളും നേരിടുന്ന പ്രശ്‌നപരിഹാരത്തിനായി ജില്ലയില്‍ ജാഗ്രതാ സമിതികള്‍ ശക്തിപ്പെടുത്തുമെന്ന് വനിത കമ്മീഷന്‍ അധ്യക്ഷ അഡ്വ.പി സതീദേവി പറഞ്ഞു. കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വനിത കമ്മീഷന്‍ അദാലത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. 90 പരാതികളാണ് കമ്മീഷന്‍ പരിഗണിച്ചത്. 26 പരാതികള്‍ തീര്‍പ്പാക്കി. 62 പരാതികള്‍ അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി. രണ്ട് പരാതികളില്‍ പോലീസിനോട് റിപ്പോര്‍ട്ട് തേടി. തദ്ദേശസ്ഥാപനങ്ങള്‍ കേന്ദ്രികരിച്ച് വാര്‍ഡ് തലത്തില്‍ ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കും. സ്‌കൂളുകളില്‍ ആഭ്യന്തര പ്രശ്‌ന പരിഹാര കമ്മിറ്റികള്‍ ഇല്ലാത്തതുമായി […]

Kerala News

പതിമൂന്ന്കാരിയെ പീഡിപ്പിച്ച മിമിക്രി കലാകാരന്‍ അറസ്റ്റില്‍

  • 11th July 2022
  • 0 Comments

പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസില്‍ മിമിക്രി കലാകാരന്‍ അറസ്റ്റില്‍. ചെക്കിയോട്ട് ഷൈജു (41) വിനെയാണ് കൊയിലാണ്ടി സബ് ഇന്‍സ്പെക്ടര്‍ എസ്. ജയകുമാരി അറസ്റ്റ് ചെയ്തത്. അവധിക്കാലത്ത് കൊയിലാണ്ടിയിലെ ബന്ധുവീട്ടില്‍ താമസിക്കുമ്പോഴാണ് സംഭവം. മിമിക്രി പഠിപ്പിക്കാന്‍ എത്തുന്ന ഷൈജു പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കുകയായിരുന്നു. പഠനത്തില്‍ താല്‍പര്യമില്ലാതായതിനെ തുടര്‍ന്ന് അദ്ധ്യാപിക കാര്യമന്വേഷിച്ചപ്പോഴാണ് കുട്ടി പീഡനവിവരം വെളിപ്പെടുത്തുന്നത്. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ പോലീസിനെ അറിയിക്കുകയായിരുന്നു. കൊയിലാണ്ടി ജെ.എഫ്.സി.എം. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കൊയിലാണ്ടി സബ് ജയിലില്‍ റിമാന്റ് ചെയ്തു.

Kerala News

ആവിക്കല്‍ പ്ലാന്റുമായി മുന്നോട്ട് പോകുമെന്ന് എംവി ഗോവിന്ദന്‍, പ്രതിഷേധത്തിനു പിന്നില്‍ എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി

കോഴിക്കോട് ആവിക്കല്‍ മാലിന്യസംസ്‌കരണ പ്ലാന്റിനെതിരായ അടിയന്തരപ്രമേയം പരിസ്ഥിതിനാശം ഉണ്ടാക്കാത്ത പദ്ധതിയെന്ന് തദ്ദേശഭരണമന്ത്രി എംവി ഗോവിന്ദന്‍. മാലിന്യ സംസ്‌കരണത്തിന് കേന്ദ്രീകൃത പ്ലാന്‍രുകള്‍ അനിവാര്യമെന്ന് മന്ത്രി പറഞ്ഞു. പ്ലാന്റിനെതിരെ നടത്തുന്ന സമരത്തിന് പിന്നില്‍ തീവ്രവാദ സ്വഭാവങ്ങളുള്ള വിഭാഗങ്ങളാണെന്ന് എംവി ഗോവിന്ദന്‍ ചൂണ്ടികാട്ടി. എസ്ഡിപിഐയും ജമാ അത്തെ ഇസ്ലാമിയുമാണ് സമരം നടത്തുന്നത്. പ്ലാന്റില്ലാതെ മുന്നോട്ടുപോകാനാകില്ലെന്നും മന്ത്രി നിയസമഭയില്‍ പറഞ്ഞു. ജനസാന്ദ്രതയേറിയ പ്രദേശത്ത് ശുചിമുറി മാലിന്യ പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരെ മാസങ്ങളായി പ്രതിഷേധം നടക്കുകയാണ്. എന്നാല്‍ ആളുകളെ തെറ്റിദ്ധരിപ്പിച്ച് എസ്ഡിപിഐ, ജമാ അത്തെ ഇസ്ലാമി […]

Local News

ബംഗളൂരുവിൽ നിന്ന് ചില്ലറ വിൽപനക്ക് എത്തിക്കൽ;കോഴിക്കോട്ട് 15 ലക്ഷത്തിന്‍റെ ലഹരിമരുന്നുമായി യുവാവ് പിടിയില്‍

കോഴിക്കോട് പാളയത്ത് നിന്നും എം.ഡി.എം.എ.യുമായി യുവാവ് പിടിയില്‍. ചക്കുംകടവ് സ്വദേശി റജീസിനെ(40)യാണ് എക്‌സൈസ് സംഘം പിടികൂടിയത്. ഇയാളില്‍നിന്ന് നൂറ് ഗ്രാം എം.ഡി.എം.എ. പിടിച്ചെടുത്തു.അന്താരാഷ്ട്ര വിപണിയില്‍ 15 ലക്ഷം രൂപ വിലമതിക്കുന്ന മയക്കുമരുന്നാണ് ഇവര്‍ കോഴിക്കോട്ട് എത്തിച്ചത്. ഗോഡൗണിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന്. ബംഗളൂരുവിൽ നിന്ന് ചില്ലറ വിൽപനക്ക് എത്തിച്ചതാണ് ലഹരിമരുന്നെന്ന് എക്സൈസ് സംഘം കണ്ടെത്തി. ബെംഗളൂരുവില്‍നിന്ന് പാഴ്‌സല്‍ മാര്‍ഗം എം.ഡി.എം.എ. എത്തിച്ച് നഗരത്തിലെ സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്ക് വില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് റജീസെന്ന് എക്‌സൈസ് പറഞ്ഞു

Entertainment News

കോഴിക്കോട് ജില്ലയിലെ മുഴുവന്‍ ആള്‍ക്കാരുടെയും തെറി കേള്‍ക്കേണ്ട അവസ്ഥ; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ധ്യാന്‍ ശ്രീനിവാസന്‍

  • 26th June 2022
  • 0 Comments

കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി ഗ്രാമത്തെ അപമാനിച്ച് സംസാരിച്ചു എന്ന വിഷയത്തില്‍ വിശദീകരണവുമായി നടനും തിരക്കഥാകൃത്തുമായ ധ്യാന്‍ ശ്രീനിവാസന്‍. ഓണം കേറാമൂലയാണെന്ന തരത്തിലുള്ള ധ്യാനിന്റെ പ്രതികരണം വന്‍ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു. തിരുവമ്പാടി എംഎല്‍എ ലിന്റോ ജോസഫ് ഉള്‍പ്പടെ നിരവധി പേരാണ് വിമര്‍ശനം ഉന്നയിച്ചത്. അതോടെ താരത്തിന് നേരെ സൈബര്‍ ആക്രമണവും രൂക്ഷമായി. ഇപ്പോള്‍ സംഭവത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ധ്യാന്‍ ശ്രീനിവാസന്‍. ജില്ലയിലെ മുഴുവന്‍ ആള്‍ക്കാരുടെയും തെറി കേള്‍ക്കേണ്ട അവസ്ഥ വന്നിരിക്കുകയാണ് എന്നാണ് താരം പറഞ്ഞത്. ഞാന്‍ അമേരിക്കയില്‍ നിന്നും […]

Local News

‘മേശ വൃത്തിയാക്കാന്‍ വൈകി’ചാത്തമംഗലത്ത് ഹോട്ടലിൽ സംഘർഷം; ജീവനക്കാരന് കുത്തേറ്റു,ഗുരുതര പരിക്ക്

  • 24th June 2022
  • 0 Comments

ചാത്തമംഗലത്ത് ഹോട്ടലിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് കുത്തേറ്റു.ഹോട്ടലിലെ മേശ വൃത്തിയാക്കാന്‍ വൈകിയതിലുണ്ടായ തര്‍ക്കമാണ് കത്തിക്കുത്തിൽ അവസാനിച്ചത്.ചാത്തമംഗലം എൻഐടിക്കടുത്തുള്ള കട്ടാങ്ങൾ മലയമ്മ റോഡിലെ ഫുഡ്ഡീസ് എന്ന ഹോട്ടലിൽ ആണ് സംഘർഷമുണ്ടായത്.വ്യാഴാഴ്ചയാണ് സംഭവം.അക്രമി സംഘത്തിന്റെ കുത്തേറ്റ ഈസ്റ്റ് മലയമ്മ സ്വദേശി പരപ്പില്‍ ഉമ്മര്‍നെ (43)ആശുപത്രിയിൽ പ്രവേശിപ്പിച്ചു.രിക്കേറ്റ ജീവനക്കാരന്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ഹോട്ടലിലെ ടേബിള്‍ വൃത്തിയാക്കാന്‍ വൈകിയതില്‍ ഉണ്ടായ തര്‍ക്കമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്ന് കുന്ദമംഗലം പോലീസ് അറിയിച്ചു. സംഭവത്തില്‍ നാല് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.പ്രതികൾ മദ്യലഹരിയിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

Kerala News

അതിഥി തൊഴിലാളികളുടെ താമസ സ്ഥലത്ത് അതിക്രമിച്ച് കയറി മോഷണം പതിവാക്കിയ മൂന്നംഗ കവര്‍ച്ചാ സംഘം പിടിയില്‍

  • 23rd June 2022
  • 0 Comments

അതിഥി തൊഴിലാളികളുടെ താമസ സ്ഥലത്ത് അതിക്രമിച്ച് കയറി പണവും മൊബൈല്‍ ഫോണുകളും മറ്റും മോഷ്ടിക്കുന്നത് പതിവാക്കിയ മൂന്നംഗ കവര്‍ച്ചാ സംഘത്തെ മെഡിക്കല്‍ കോളേജ് അസി.കമ്മീഷണര്‍ കെ.സുദര്‍ശന്റെ നേതൃത്വത്തില്‍ മെഡിക്കല്‍കോളേജ് ഇന്‍സ്‌പെക്ടര്‍ ബെന്നിലാലുവും കോഴിക്കോട് സിറ്റി സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പ് (കാവല്‍) ചേര്‍ന്ന് അറസ്റ്റ് ചെയ്തു. കുറ്റിക്കാട്ടൂര്‍ വെള്ളിപറമ്പ് ചേലിക്കര വീട്ടില്‍ മുഹമ്മദ് ജിംനാസ്, ചേലേമ്പ്ര ചേലൂപാടം മരക്കാംകാരപറമ്പ് രജീഷ്, മൂടാടി മുചുകുന്ന് പുളിയഞ്ചേരി കിഴക്കെ വാര്യം വീട്ടില്‍ ഷാനിദ് എന്നിവരാണ് അറസ്റ്റിലായത്. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിരന്തരം […]

Kerala News

കോഴിക്കോട് വൈദ്യുതി പോസ്റ്റ് ദേഹത്തേക്ക് വീണ് ഇരുപത്തിരണ്ടുകാരന് ദാരുണാന്ത്യം

  • 23rd June 2022
  • 0 Comments

കോഴിക്കോട് വൈദ്യുതി പോസ്റ്റ് വീണ് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. ബേപ്പൂര്‍ സ്വദേശി അര്‍ജുന്‍ (22) ആണ് മരിച്ചത്. ഉച്ചയ്ക്ക് ഒരുമണിയോടെ കോഴിക്കോട് നടുവട്ടത്താണ് സംഭവം നടന്നത്. ഉപയോഗ ശൂന്യമായ വൈദ്യുതി പോസ്റ്റ് മാറ്റുന്നതിനിടെ അപകടം സംഭവിച്ചത്. റോഡിലൂടെ ബൈക്കിന്റെ പിന്നിലിരുന്നു യാത്ര ചെയ്യുന്നതിനിടെ അര്‍ജുന്റെ മുകളിലേയ്ക്ക് പോസ്റ്റ് വീഴുകയായിരുന്നു. ഉടന്‍ തന്നെ താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജിലും എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. പോസ്റ്റ് മാറ്റുന്നതിനിടെ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ വേണ്ടത്ര ജാഗ്രത പുലര്‍ത്തിയില്ലെന്നും ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് അപകടത്തിന് കാരണമായതെന്നുമാണ് […]

error: Protected Content !!