Kerala News

ജല -പരിസ്ഥിതി പരിപാലനത്തെക്കുറിച്ചുള്ള അന്താരാഷ്ട്ര സമ്മേളനത്തിന് തുടക്കം

  • 22nd June 2022
  • 0 Comments

ജലവിഭവ വികസന വിനിയോഗ കേന്ദത്തില്‍ ജല പരിസ്ഥിതി പരിപാലനത്തെ കുറിച്ചുള്ള അന്താരാഷ്ട സമ്മേളനം ജൂണ്‍ 22 മുതല്‍ 24 വരെ സംഘടിപ്പിക്കുന്നു. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെയും നബാര്‍ഡിന്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഈ അന്താരാഷ്ട്ര സമ്മേളനത്തില്‍ മൂന്നുറോളം ശാസ്ത്ര പ്രതിനിധികള്‍ പങ്കെടുക്കും. സമ്മേളനം ജൂണ്‍ 22 ന് രാവിലെ 10 മണിക്ക് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ പ്രൊഫ.എം.കെ ജയരാജ് ഉദ്ഘാടനം ചെയ്യ്തു. ചടങ്ങില്‍ പൊഫ കെ.പി സുധീര്‍ (എക്‌സിക്യുട്ടിവ് വൈസ് പ്രസിഡന്റ്, കെ.എസ്.സി.എസ്.ടി.ഇ). ഡോ […]

Kerala News

ചാലിയത്ത് ശൈശവ വിവാഹം ചൈല്‍ഡ് ലൈന്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞു

  • 17th June 2022
  • 0 Comments

കടലുണ്ടി ചാലിയം ജംഗ്ഷന്‍ ഫാറൂഖ് പള്ളി പ്രദേശത്ത് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ വിവാഹം ചൈല്‍ഡ് ലൈന്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞു. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടിയുടെ വിവാഹക്കാര്യം അറിഞ്ഞതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ഇടപെട്ടു. കോടതി മുഖേന വിവാഹം തടഞ്ഞുകൊണ്ടുള്ള ഉത്തരവ് നേടുകയും ഇന്ന് നടക്കാനിരുന്ന ചടങ്ങ് തടയുകയുമായിരുന്നു. കൗണ്‍സിലിംഗിനായി കുട്ടിയെ ചൈല്‍ഡ് ലൈന്‍ കേന്ദ്രത്തിലേക്ക് മാറ്റി. ജില്ലാ കലക്ടര്‍, സബ് കലക്ടര്‍, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി, വനിതാ ശിശു വികസന വകുപ്പ്, ചൈല്‍ഡ് മാരേജ് പ്രൊഹിബിഷന്‍ ഓഫീസര്‍, ഡിസ്ട്രിക്ട് ചൈല്‍ഡ് […]

Kerala News

മായനാട് ഏഴ് വയസ്സുകാരന് ഷിഗെല്ല

  • 16th June 2022
  • 0 Comments

മായനാട് ഏഴ് വയസ്സുകാരന് ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസമാണ് വയറിളക്കത്തെ തുടർന്ന് കുട്ടിയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. മാതൃ ശിശു സംരക്ഷണ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്ന കുട്ടിക്ക് ഇന്ന് നടന്ന പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

Kerala News

സംസ്ഥാനത്ത് പരക്കെ ആക്രമണം; പേരാമ്പ്രയില്‍ കോണ്‍ഗ്രസ് ഓഫിസിനുനേരെ ബോംബേറ്, ഓഫിസിന്റെ ജനലുകളും വാതിലുകളും തകര്‍ന്നു

  • 14th June 2022
  • 0 Comments

വിമാനത്തില്‍വെച്ച് മുഖ്യമന്ത്രിക്ക് നേരെയുണ്ടായ പ്രതിഷേധത്തിന് പിന്നാലെ സംസ്ഥാനത്തെങ്ങും വ്യാപക ആക്രമണം. കോഴിക്കോട് പേരാമ്പ്ര മണ്ഡലം കമ്മിറ്റി ഓഫീസിന് നേരെയാണ് ആക്രമണമുണ്ടായത്. ഓഫീസിന്റെ ജനല്‍ച്ചില്ലുകളും വാതിലുകളും പൂര്‍ണമായും തകര്‍ന്നു. രാത്രി ഒരു മണിയോടെയായിരുന്നു സംഭവം. കുന്നുമ്മക്കരയിലും വിവിധ ഇടങ്ങളില്‍ സംഘര്‍ഷം ഉടലെടുത്തു. കൂടാതെ, കണ്ണൂര്‍ ചക്കരക്കല്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഓഫിസ് അടിച്ചു തകര്‍ത്തു. ചക്കരക്കല്ലിലെ എന്‍.രാമകൃഷ്ണന്‍ സ്മാരക മന്ദിരമാണ് തകര്‍ത്തത്. ഓഫിസ് ജനല്‍ ചില്ലുകളും, ഫര്‍ണ്ണിച്ചറുകളും തകര്‍ത്തു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.അക്രമത്തിന് പിന്നില്‍ സിപിഐഎം പ്രവര്‍ത്തകരെന്ന് കോണ്‍ഗ്രസ് […]

Kerala News

അപേക്ഷ നല്‍കിയിട്ടും പരിഹാരമില്ല! കേസുകള്‍ നിരവധി, മജിസ്‌ട്രേറ്റുമാരില്ലാതെ വലഞ്ഞ് കോഴിക്കോട് നിരവധി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതികള്‍

മജിസ്‌ട്രേറ്റുമാരില്ലാതെ വലഞ്ഞ് കോഴിക്കോട് നിരവധി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതികള്‍. കോഴിക്കോട് മൂന്ന്, നാല്, അഞ്ച്, ആറ് കോടതികളും, കുന്ദമംഗലം, താമരശ്ശേരി കോടതികളിലുമാണ് മജിസ്‌ട്രേറ്റുമാരില്ലാത്തത്. പുതുതായി മജിസ്‌ട്രേറ്റിനെ നിയമിക്കാത്തത് മൂലം മാസങ്ങളായി കുന്ദമംഗലത്തേയും താമരശ്ശേരിയിലേയും കേസുകള്‍ കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് വണിലേക്കാണ് കൊടുക്കുന്നത്. കുന്ദമംഗലം കോടതിയുടെ പരിതിയില്‍ വലിയ എക്‌സൈസ് റേഞ്ചുള്ള മെഡിക്കല്‍ കോളേജ്, മാവൂര്‍, കുന്ദമംഗലം എന്നീ പോലീസ് സ്‌റ്റേഷനുകളാണ് ഉള്ളത്. എക്‌സൈസ്, ക്രിമിനല്‍ കേസുകള്‍ നിരവധി റജിസ്റ്റര്‍ ചെയ്യുന്ന സ്‌റ്റേഷനുകളാണിവ. മജിസ്‌ട്രേറ്റിനെ […]

Kerala News

സിനിമാ മോഡൽ കവർച്ച ,കോഴിക്കോടും കൊച്ചിയിലും പെട്രോൾ പമ്പിൽ കവർച്ച;കോഴിക്കോട് പെട്രോള്‍ പമ്പ് ജീവനക്കാരനെ കെട്ടിയിട്ട് മര്‍ദിച്ച് മോഷണം

കോഴിക്കോട് കോട്ടൂളിയിലെ പെട്രോള്‍ പമ്പ് ജീവനക്കാരനെ കെട്ടിയിട്ട് കവര്‍ച്ച. അര്‍ധരാത്രിയോടെയായിരുന്നു സംഭവം.അമ്പതിനായിരം രൂപ കവർന്നു എന്നാണ് പ്രാഥമികനിഗമനം. സംഘത്തിൽ കൃത്യം എത്ര പേരുണ്ട് എന്ന വിവരം പൊലീസിന് ഇത് വരെ ലഭ്യമായിട്ടില്ല. സ്ഥലത്ത് മെഡിക്കൽ കോളേജ് പൊലീസിന്‍റെ നേതൃത്വത്തിൽ ഫൊറൻസിക് വിദഗ്ധർ അടക്കം എത്തി പരിശോധന നടത്തി.പരിക്കേറ്റ പെട്രോള്‍ പമ്പ് ജീവനക്കാരന്‍ മുഹമ്മദ് റാഫിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അര്‍ദ്ധരാത്രിയില്‍ കറുത്ത മുഖം മൂടിയിട്ട ഒരാളാണ് പമ്പിലെത്തിയത്. കറുത്ത വസ്ത്രങ്ങളും കൈയുറയും ധരിച്ച ഇയാള്‍ […]

Kerala News

സ്വന്തം വീട്ടില്‍ കവര്‍ച്ച നടത്തി യുവാവ്, മോഷ്ടിച്ചത് 50,000 രൂപയും സ്വര്‍ണ്ണാഭരണങ്ങളും

സ്വന്തം വീട്ടില്‍ കവര്‍ച്ച നടത്തി യുവാവ്. കോഴിക്കോട് പെരുവയല്‍ പരിയങ്ങാട് പുനത്തില്‍ സനീഷാണ് സ്വന്തം വീട്ടില്‍ മോഷണം നടത്തിയത്. സ്വന്തം വീട് കുത്തിത്തുറന്ന് 50,000 രൂപയും സ്വര്‍ണ്ണാഭരണങ്ങളുമാണ് യുവാവ് മോഷ്ടിച്ചത്. വെള്ളിയാഴ്ച പകലാണ് വീട്ടില്‍ മോഷണം നടന്നത്. പൊഫഷണല്‍ കള്ളന്‍മാര്‍ വീട് കൊള്ളയടിച്ചെന്ന് തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലായിരുന്നു സനീഷിന്റെ പ്രവര്‍ത്തികള്‍. വെള്ളിയാഴ്ച പകല്‍ വീട്ടുകാര്‍ പുറത്ത് പോയ സമയത്താണ് യുവാവ് സ്വന്തം വീട്ടില്‍ തന്നെ മോഷണത്തിനായി കയറിയത്. കടബാധ്യത മൂലം ബുദ്ധിമുട്ടിലായിരുന്ന സനീഷ്, അച്ഛന്‍ കരുതിവെച്ചിരുന്ന 50,000രൂപ അലമാര […]

Local News

കോഴിക്കോട് പ്രിന്‍സിപ്പള്‍ ജില്ലാ ജഡ്ജിയായി എസ്. കൃഷ്ണകുമാര്‍ ചുമതലയേറ്റു

കോഴിക്കോട് പ്രിന്‍സിപ്പള്‍ ജില്ലാ ജഡ്ജിയായി എസ്. കൃഷ്ണകുമാര്‍ ചുമതലയേറ്റു. കോഴിക്കോട് അഡീഷണല്‍ മുന്‍സിഫ് ആയി 1995 ജോയിന്‍ ചെയ്ത അദ്ദേഹം കൊട്ടാരക്കര, പുനലൂര്‍ ആറ്റിങ്ങല്‍ എന്നിവിടങ്ങളില്‍ മുന്‍സിഫ് ആയിരുന്നു. പയ്യന്നൂര്‍ സബ് ജഡ്ജിയായും പ്രവര്‍ത്തിച്ചു. കോട്ടയം ചീഫ് ജുഡീഷ്യല്‍ മജ്സിട്രേറ്റ് ആയും കോഴിക്കോട് മാറാട് സെപ്ഷ്യല്‍ കോര്‍ട്ട് ജഡ്ജിയായും കൊല്ലം അഡീഷണല്‍ ജില്ലാ ജഡ്ജിയായും പ്രവര്‍ത്തിച്ചു. അദ്ദേഹം തിരുവന്തപുരം കോ-ഒപേറേറ്റിവ് ട്രൈബ്യൂനാല്‍ ആയി പ്രവര്‍ത്തിച്ച് വരവെയാണ് കോഴിക്കോട് പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജിയായി ഇന്ന് ചുമതലയേറ്റത്. തിരുവനന്തപുരം ഏടവ […]

Kerala News

വിദ്യാലയങ്ങളിലെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പരിശോധന നടത്തും; മന്ത്രി ജി.ആര്‍.അനില്‍

സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പരിശോധന നടത്തുമെന്ന് ഭക്ഷ്യ വകുപ്പുമന്ത്രി ജി.ആര്‍.അനില്‍. സംസ്ഥാനത്തെ മൂന്ന് സ്‌കൂളുകളില്‍ സംഭവിച്ചത് ഭക്ഷ്യവിഷബാധ തന്നെയാണോ എന്നത് ലാബില്‍നിന്ന് പരിശോധനാഫലം വന്നശേഷം മാത്രമേ പറയാനാകൂ എന്നും മന്ത്രി വ്യക്തമാക്കി. കോഴിക്കോട് സിവില്‍ സ്റ്റേഷന്‍ യു.പി സ്‌കൂളും സെന്റ് വിന്‍സെന്റ് സ്‌കൂളും സന്ദര്‍ശിച്ച ശേഷമാണ് മന്ത്രി ഇക്കാര്യങ്ങള്‍ പറഞ്ഞത്. സ്‌കൂളുകളില്‍ പഴകിയ അരി ഇല്ലെന്നും പുതിയ സ്റ്റോക്കാണ് എത്തുന്നതെന്നും മന്ത്രി പറഞ്ഞു. സ്‌കൂളുകളിലെ ഭക്ഷണവിതരണത്തില്‍ എന്തെങ്കിലും പോരായ്മകളുണ്ടെങ്കില്‍ അത് പരിഹരിക്കുകയെന്നതാണ് […]

Kerala News

കോഴിക്കോട് കോട്ടൂളിയില്‍ നാട്ടിലിറങ്ങിയ കാട്ടുപന്നികളെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വെടിവെച്ചു

കോഴിക്കോട് കോട്ടൂളിയില്‍ നാട്ടിലിറങ്ങിയ രണ്ട് കാട്ടുപന്നികളെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വെടിവെച്ചു. ഇന്നലെ കോട്ടൂളി മീമ്പാലക്കുന്നിലാണ് നാട്ടിലിറങ്ങിയ കാട്ടുപന്നികളെ വെടിവെച്ചത്. നാട്ടുകാരുടെ പരാതിയിലാണ് വനം വകുപ്പിന്റെ ഇടപെടല്‍ ഉണ്ടായത്. രണ്ടാഴ്ച മുമ്പ് കാട്ടുപന്നി ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്ക് പറ്റിയിരുന്നു. മനുഷ്യ ജീവന് ഭീഷണി ഉയര്‍ത്തുന്ന കാട്ടുപന്നികളെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളള്‍ക്ക് വെടിവെച്ച് കൊല്ലാം എന്ന സര്‍ക്കാര്‍ ഉത്തരവിന് പിന്നാലെ കോടഞ്ചേരി പഞ്ചായത്തില്‍ കാട്ടുപന്നിയെ വെടിവെച്ച് കൊന്നിരുന്നു. അതേസമയം, കാട്ടുപന്നികളെ വെടിവെയ്ക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് അധികാരം നല്‍കുന്ന സര്‍ക്കാര്‍ ഉത്തരവില്‍ അടിമുടി […]

error: Protected Content !!