Kerala News

ചാത്തമംഗലത്ത് ഓട്ടോറിക്ഷ മറിഞ്ഞ് അപകടം, പ്രൊഫ. എം എന്‍ കാരശ്ശേരിക്ക് പരിക്ക്

കോഴിക്കോട് ചാത്തമംഗലത്ത് വച്ച് ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തില്‍ പ്രൊഫ. എം എന്‍ കാരശ്ശേരിക്ക് പരിക്ക്. ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു അപകടം ഉണ്ടായത്. ഓട്ടോ ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് വാഹനം നിയന്ത്രണം വിട്ട് മതിലില്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റ കാരശ്ശേരിയെ മുക്കത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Kerala News

സൗരോര്‍ജ്ജ വാക്‌സിന്‍ ശീതികരണ സംഭരണി ഉദ്ഘാടനം ചെയ്തു

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അനെര്‍ട്ട് സ്ഥാപിച്ച ഇന്ത്യയിലെ ആദ്യ സൗരോര്‍ജ്ജ വാക്‌സിന്‍ ശീതികരണ സംഭരണിയുടെ ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി ഓണ്‍ലൈനില്‍ നിര്‍വഹിച്ചു. എം.എല്‍.എ തോട്ടത്തില്‍ രവീന്ദ്രന്‍ അധ്യക്ഷനായി. അനെര്‍ട്ട് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ നരേന്ദ്രനാഥ് വേലുരി സംസാരിച്ചു. മെഡിക്കല്‍ കോളേജിന് ആവശ്യമായ വാക്‌സീനുകള്‍ ഉള്‍പ്പടെയുള്ള മരുന്നുകള്‍ സൂക്ഷിക്കുന്നതിനായി അഞ്ച് എം.ടി സംഭരണ ശേഷിയുള്ള യൂണിറ്റിന്റെ പ്രവര്‍ത്തനത്തിനായി ഏഴ് കിലോവാട്ട് ശേഷിയുള്ള സൗരോര്‍ജ്ജ നിലയവും സ്ഥാപിച്ചിട്ടുണ്ട്. സൗരോര്‍ജ്ജ സംഭരണിക്കുള്ളിലെ ഊഷ്മാവ് ആവശ്യാനുസരണം നാല് മുതല്‍ […]

Kerala News

കോഴിക്കോട് കൃഷിയിടത്തിലിറങ്ങിയ കാട്ടുപന്നിയെ വെടിവെച്ചു കൊന്നു

കോഴിക്കോട് കോടഞ്ചേരി പഞ്ചായത്തില്‍ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു. സര്‍ക്കാര്‍ ഉത്തരവ് വന്നതിന് ശേഷം ആദ്യമായാണ് പഞ്ചായത്തിന്റെ അനുമതിയോടെ പന്നിയെ വെടിവെച്ച് കൊല്ലുന്നത്. ഞാളിയത്ത് യോഹന്നാന്റെ കൃഷിയിടത്തില്‍ ഇറങ്ങിയ പന്നിയെയാണ് വെടിവെച്ചുകൊന്നത്. സര്‍ക്കാര്‍ ഉത്തരവിലെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചായിരുന്നു നടപടിക്രമങ്ങള്‍. തോക്ക് ലൈസന്‍സുള്ള ബാബുവാണ് പന്നിയെ വെടിവെച്ചത്. ജനവാസ മേഖലകളില്‍ ഇറങ്ങുന്ന കാട്ടു പന്നിയെ വെടിവെച്ച് കൊല്ലാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അധികാരം നല്‍കി അടുത്തിടെയാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. തോക്കിന് ലൈസന്‍സ് ഉള്ളവര്‍ക്കും പൊലീസുകാര്‍ക്കും പന്നിയെ വെടിവച്ചു കൊല്ലാന്‍ അനുമതിയുണ്ട്. നിലവിലെ വ്യവസ്ഥ […]

Kerala Local News

അന്തര്‍സംസ്ഥാന വാഹന മോഷ്ടാവ് ഹംദാന്‍ അലി എന്ന റെജു ഭായ് അറസ്റ്റില്‍

കോഴിക്കോട് ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും നിരവധി ഇരുചക്രവാഹനങ്ങള്‍ മോഷ്ടിച്ച കേസിലെ പ്രതി കുറ്റിച്ചിറ കൊശാനി വീട്ടില്‍ ഹംദാന്‍ അലി എന്ന റെജു ഭായ് (42 വയസ്സ്) ആണ് വെള്ളയില്‍ പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കോഴിക്കോട് സിറ്റിയിലെ വെള്ളയില്‍, മെഡിക്കല്‍ കോളേജ്, ചേവായൂര്‍, ചെമ്മങ്ങാട്, കസബ, നഗരം പോലീസ് സ്റ്റേഷനുകളില്‍ റിപ്പോര്‍ട്ട് ചെയ്ത നിരവധി ഇരുചക്ര വാഹന മോഷണ കേസുകളാണ് ഇതോടെ തെളിയിക്കപ്പെട്ടത്. കോഴിക്കോട് ബീച്ച് കേന്ദ്രീകരിച്ച് ഇരുചക്ര വാഹന മോഷണം […]

Kerala News

കോഴിക്കോട് 48-കാരനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് ജീവപര്യന്തം തടവും പിഴയും ശിക്ഷ

മുന്‍വൈരാഗ്യത്തെ തുടര്‍ന്ന് കോഴിക്കോട് 48-കാരനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസില്‍ പ്രതി മുരളിക്ക് ജീവപര്യന്തം തടവും പിഴയും ശിക്ഷ. കല്ലായി കണ്ണഞ്ചേരി സ്വദേശി കണ്ണന്‍കുട്ടി മകന്‍ മാടായി വീട്ടില്‍ ബാബുരാജിനെ കൊന്നക്കേസിലാണ് കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ. അനില്‍കുമാര്‍ ശിക്ഷ വിധിച്ചത്. ഇന്ത്യന്‍ ശിക്ഷാ നിയമം 302 പ്രകാരമാണ് പൊക്കുന്ന് കുറ്റിയില്‍ത്താഴം കിഴക്കേതൊടി വീട്ടില്‍ മുരളി (44)ക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്. പിഴസംഖ്യ മരണപ്പെട്ട ബാബുരാജിന്റെ ഭാര്യയ്ക്ക് […]

Kerala News

കോഴിക്കോട് കെഎസ്ആര്‍ടിസി സ്റ്റാന്റില്‍ തൂണുകള്‍ക്കിടിയില്‍ കുടുങ്ങി കെ-സ്വിഫ്റ്റ് ബസ്

കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ കുടുങ്ങി കെ-സ്വിഫ്റ്റ് ബസ്. കോഴിക്കോട് സ്റ്റാന്‍ഡിലെ തൂണുകള്‍ക്കിടിയിലാണ് ബസ് കുടുങ്ങിയത്. ബെംഗളൂരുവില്‍ നിന്ന് മടങ്ങിയെത്തിയ ബസായിരുന്നു ഇത്.രണ്ട് തൂണുകള്‍ക്കിടയില്‍ കുടുങ്ങി മുന്നോട്ട് നീക്കാനാവാത്ത അവസ്ഥയിലാണ് ബസ്. ബസ് പുറത്തേക്ക് നീക്കാനുള്ള ശ്രമം തുടരുകയാണ്. തൂണുകള്‍ക്കിടയില്‍ ബസ് നിര്‍ത്തി ആളുകളെ ഇറക്കിയ ശേഷം ഡ്രൈവര്‍ മറ്റൊരു വണ്ടിയില്‍ പോവുകയായിരുന്നു. പിന്നീട് മറ്റ് ജീവനക്കാരാണ് ബസ് തൂണുകള്‍ക്കിടയില്‍ കുടങ്ങിപ്പോയെന്ന് മനസ്സിലായത്. ഗ്ലാസ് പൊട്ടിക്കുകയോ തൂണ്‍ മുറിക്കുകയോ ചെയ്യാതെ ബസ് പുറത്തിറക്കാനാകില്ല എന്ന സ്ഥിതിയിലാണ് ബസ് […]

Local News

ഓള്‍ കേരള പെറ്റ് ഷോപ്പ് അസോസിയേഷന്‍ കോഴിക്കോട് ജില്ല ഫിഷറീസ് ലൈസന്‍സ് ക്യാമ്പ് സംഘടിപ്പിച്ചു

ഓള്‍ കേരള പെറ്റ് ഷോപ്പ് അസോസിയേഷന്‍ കോഴിക്കോട് ജില്ല ഫിഷറീസ് ലൈസന്‍സ് ക്യാമ്പ് കുന്ദമംഗലം വ്യാപാരഭവന്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടന്നു. പെറ്റ് ഷോപ്പുകള്‍ നടത്തുന്നവരെ ഫിഷറീസ് ലൈസന്‍സിന് കീഴില്‍ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് ലൈസന്‍സ് ക്യാമ്പ് സംഘടിപ്പിച്ചത്. ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റ്മായി ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാര്‍ ക്യാമ്പില്‍ പങ്കെടുത്തു. സാന്‍ഡോ കോടഞ്ചേരി സ്വാഗതം പറഞ്ഞ പരിപാടിയില്‍ സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പര്‍ കെ കെ സി നൗഷാദ് ഉദ്ഘാടനം നിര്‍വഹിച്ചു. കോഴിക്കോട് ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ സുനീര്‍.വി., മെര്‍ലിന്‍, […]

Kerala News

നടക്കാവിൽ ഗൃഹോപകരണ വിൽപനശാലയിൽ തീപ്പിടിത്തം; ആളപായമില്ല

കോഴിക്കോട് നടക്കാവിൽ ഗൃഹോപകരണ വിൽപനശാലയിൽ തീപ്പിടിത്തം. ബഹുനില കെട്ടിടത്തിൽ കാർബോർഡ് പെട്ടികൾ സൂക്ഷിച്ചിരുന്ന ഗോഡൗണിലാണ് തീപിടുത്തമുണ്ടായത്. സംഭവത്തിൽ ആളപായമില്ല. താഴത്തെ നിലയിൽ നിന്ന് പുക ഉയർന്നതോടെയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്.സമീപത്തെ സ്വകാര്യ ആശുപത്രിയിലെ രോഗികളെ സുരക്ഷിത ഭാഗത്തേക്ക് മാറ്റി. ബീച്ച്, വെള്ളിമാടുകുന്ന് എന്നീ യൂണിറ്റുകളിൽ നിന്നെത്തിയ അഗ്നിരക്ഷാ വിഭാഗം തീ നിയന്ത്രണവിധേയമാക്കി.

Local News

ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി കോഴിക്കോട് ജില്ലാ ബ്രാഞ്ച് റെഡ് ക്രോസ് ദിനാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു

ലോക റെഡ് ക്രോസ് ദിനത്തോടനുബന്ധിച്ച് ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി കോഴിക്കോട് ജില്ലാ ബ്രാഞ്ച് റെഡ് ക്രോസ് ദിനാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. റെഡ് ക്രോസ് ദിനാഘോഷ പരിപാടികള്‍ ബഹു. കോഴിക്കോട് മേയര്‍ ഡോക്ടര്‍ ബീന ഫിലിപ് കോഴിക്കോട് പി വി എസ് ആശുപത്രി ഹാളില്‍ ഉദ്ഘാടനം ചെയ്തു. യുദ്ധമോ യുദ്ധസമാന സാഹചര്യമോ നേരിടേണ്ടി വന്നിട്ടില്ലാത്ത കേരളത്തില്‍ ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റിയുടെ പ്രവര്‍ത്തനം ഏറെ ഗുണപ്രദമാവുന്ന കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത് എന്ന് പ്രസ്ഥാവിച്ചു. കോവിഡ് രോഗികളുടെ മൃതദേഹം […]

Kerala News

ജനതിരക്ക് വര്‍ധിക്കുന്നു, അപകടം പതിവായി ബേപ്പൂരിലെ ജങ്കാര്‍ സര്‍വീസുകള്‍

ദിവസേന നൂറുകണക്കിനാളുകള്‍ സഞ്ചരിക്കുന്ന ബേപ്പൂര്‍-ചാലിയം ജങ്കാര്‍ സര്‍വീസുകളില്‍ യാത്രാക്ലേശമേറുന്നു. മതിയായത്ര സുരക്ഷാ ക്രമീകരണളോ ജീവനക്കാരോ ഇല്ലാതെയാണ് ബേപ്പൂരില്‍ ജങ്കാര്‍ സര്‍വീസുകള്‍ നടത്തി വരുന്നത്. വാഹനങ്ങളെയും യാത്രക്കാരെയും ഒരുമിച്ച് കൊണ്ടു പോകുന്ന ഇത്തരം യാത്രാ മാര്‍ഗങ്ങളില്‍ അതീവ സുരക്ഷാ സംവിധാനങ്ങള്‍ നിര്‍ബന്ധമാണ്. ജനതിരക്ക് വര്‍ധിച്ചത് മൂലം യാത്രക്കാര്‍ക്ക് അപകടങ്ങള്‍ പതിവായിരിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ ഉള്ളത്. ഇന്ന് പതിനേഴ് വയസുകാരിയായ പെണ്‍കുട്ടി അപകടത്തില്‍ പെടുകയും ചെയ്തു. അതേസമയം, കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് ബേപ്പൂരിലെ ‘ഫ്‌ലോട്ടിങ് ബ്രിഡ്ജ്’ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തി. […]

error: Protected Content !!