രാമനാട്ടുകരയില്‍ പിഞ്ചുകുഞ്ഞിനെ വഴിയരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി
കോഴിക്കോട് രാമനാട്ടുകരയില്‍ പിഞ്ചുകുഞ്ഞിനെ വഴിയരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. ഇതര സംസ്ഥാന തൊഴിലാളികളാണ് തോട്ടുങ്ങല്‍ നീലിത്തോട് പാലത്തിന് സമീപത്തെ നടവഴിയില്‍ കുഞ്ഞിനെ കണ്ടെത്തിയത്. എട്ട് ദിവസം മാത്രം പ്രായമുള്ള ആണ്‍ കുഞ്ഞിനെയാണ് റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. പ്രാഥമിക പരിശോധന നടത്തിയ ശേഷം കുട്ടിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞിനെ ആരാണ് ഉപേക്ഷിച്ചതെന്നറിയാന്‍ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കും. ആശുപത്രികള്‍ കേന്ദ്രീകരിച്ച് അടുത്തിടെ നടന്ന ജനനങ്ങള്‍ സംബന്ധിച്ചും അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു. കുഞ്ഞിന്റെ ഡിഎന്‍എ […]









