Kerala News

ട്രെയിനിൽ വരുന്നവർക്ക് പാസ്സ് നിർബന്ധം നിരീക്ഷണത്തിൽ 14 ദിവസം കഴിയണം

തിരുവനന്തപുരം: രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽനിന്നും സംസ്ഥാനത്തേക്ക് വരുന്ന മുഴുവൻ ആളുകൾക്കും പാസ് നിർബന്ധമാണെന്ന് സർക്കാർ അറിയിച്ചു. ഒപ്പം അസുഖ ലക്ഷണമില്ലാത്തവർ പതിനാലു ദിവസത്തെ ഹോം കൊറന്റൈനും പാലിക്കണമെന്ന് അറിയിച്ചു. വീടുകളിലാണ് ഇവർ നിരീക്ഷണത്തിൽ കഴിയേണ്ടത്. ട്രെയിൻ സർവീസ് ആരംഭിക്കുമെന്ന് കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസമാണ് ഉത്തരവ് പുറപ്പെടുവിച്ചത്. തിരിച്ചു നാട്ടിലേക്കു വരാൻ തലപര്യപ്പെടുന്നവർ പാസിനുവേണ്ടി ‘കോവിഡ്-19 ജാഗ്രത’ പോർട്ടലിൽ അപേക്ഷ സമർപ്പിക്കണമെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി. നേരത്തെ മറ്റു മാർഗങ്ങൾ വഴി സംസ്ഥാനത്തേക്ക് വരാൻ ആഗ്രഹിച്ചവർ പാസ്സെടുത്തെങ്കിൽ […]

Kerala News

സർക്കാർ ജീവനക്കാരുടെ ശമ്പളം മാറ്റിവെക്കാനുള്ള ഉത്തരവിന് സ്റ്റേ

തിരുവനന്തപുരം : സർക്കാർ ജീവനക്കാരുടെ ശമ്പളം മാറ്റിവെക്കാനുള്ള ഉത്തരവ് ഹൈക്കോടതി രണ്ടു മാസത്തേക്ക് സ്റ്റേ ചെയ്തു. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ മാസത്തിൽ 6 ദിവസത്തെ ശമ്പളം പിടിച്ചു കൊണ്ട് 5 മാസത്തേക്ക് മാറ്റി വെക്കുക എന്നതായിരുന്നു സർക്കാർ ഉത്തരവ് . എന്നാൽ ഇതിനെ ചോദ്യം ചെയ്ത് പ്രതിപക്ഷ എയ്ഡഡ് സ്കൂൾ അ‌ധ്യാപകരുടെയും കെഎസ്ഇബി, കെഎസ്ആർടിസി ജീവനക്കാരുടെയും സർവീസ് സംഘടനകൾ ഹൈക്കോടതിയെ സമീപച്ചതിനെ തുടർന്നാണ് കോടതി ഉത്തരവ്. മെയ് 20ന് കേസ് വീണ്ടും പരിഗണിക്കും. […]

Kerala

ആർദ്രം മിഷൻ വിപുലമാക്കാൻ രണ്ട് വർഷം നീളുന്ന ജനകീയ കാമ്പയിൻ

  • 11th November 2019
  • 0 Comments

സർക്കാരിന്റെ നവകേരള കർമ്മ പരിപാടികളിലൊന്നായ ആർദ്രം മിഷൻ കൂടുതൽ ജനകീയമായി വിപുലമായ പരിപാടികളോടെ ബഹുജനങ്ങളിലെത്തിക്കാൻ ആർദ്രം ജനകീയ കാമ്പയിനുമായി ആരോഗ്യ വകുപ്പ്. തദ്ദേശസ്വയംഭരണ വകുപ്പിന്റേയും മറ്റ് വകുപ്പുകളുടേയും സഹകരണത്തോടെയാണ് രണ്ട് വർഷം നീണ്ടുനിൽക്കുന്ന വിപുലമായ ജനകീയ കാമ്പയിൻ സംഘടിപ്പിക്കുന്നത്. പകർച്ചവ്യാധികൾക്കും ജീവിതശൈലീ രോഗങ്ങൾക്കും എതിരായ ശക്തമായ മുന്നേറ്റമാകും ഈ ജനകീയ കാമ്പയിനെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു. ജനങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള ശാസ്ത്രീയമായ മാർഗങ്ങൾ പിന്തുടരുക, ആരോഗ്യകരമായ ശീലങ്ങളും ജീവിതശൈലിയും വളർത്തിയെടുക്കുക, ഓരോ […]

News

‘സ്വപ്‌ന’ ഭവനങ്ങളില്‍ ഇവര്‍ സുരക്ഷിതരാണ്, ലൈഫ് രണ്ടാംഘട്ടം 2211 വീടുകള്‍ പൂര്‍ത്തിയായി

‘കയറിക്കിടക്കാന്‍ ഇങ്ങനൊരു വീടുണ്ടാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ലായിരുന്നു. സര്‍ക്കാറിന്റെ സഹായമില്ലായിരുന്നെങ്കില്‍ ഇന്നും ഷെഡില്‍ കഴിയേണ്ടി വന്നേനെ’. രോഗിയായ സഹോദരനോടൊപ്പം കഴിയുന്ന ചേളന്നൂര്‍ കോറോത്ത്‌പൊയില്‍ത്താഴം ശ്രീജയുടെ ഈ വാക്കുകള്‍ ആശ്വാസത്തിന്റെയും സംരക്ഷണത്തിന്റെയും രേഖപ്പെടുത്തലാണ്. ഇത് ശ്രീജയുടെ കുടുംബത്തില്‍ മാത്രം ഒതുങ്ങുന്നതല്ല. പെരുമണ്ണ പഞ്ചായത്തിലെ നെടുമ്പറമ്പ് രാധയും കടലുണ്ടി പഞ്ചായത്തിലെ ചുങ്കത്ത് ഹസന്‍കുട്ടിയും ഓണത്തറ ഗംഗാദേവിയും കറുത്തേടത്ത് ദേവദാസനുമെല്ലാം ഇന്ന് അടച്ചുറപ്പുള്ള വീടുകളുടെ സംരക്ഷണത്തിലാണ് കഴിയുന്നത്. സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന വാഗ്ദാനം സത്യമാണെന്ന് തെളിയിക്കുന്നതാണ് ഇവരെ പോലെ ലൈഫ് പദ്ധതിയില്‍ വീട് ലഭിച്ച […]

Kerala

സുരക്ഷാ ക്ഷേമ പെന്‍ഷന്‍ 4,07,390 പേര്‍ക്ക്; ശനിയാഴ്ച വിതരണം തുടങ്ങും

കോഴിക്കോട്: മെയ്,ജൂണ്‍,ജൂലൈ മാസങ്ങളിലെ സുരക്ഷാ ക്ഷേമ പെന്‍ഷനുകള്‍ ശനിയാഴ്ച വിതരണം തുടങ്ങും. അര്‍ഹരായ 2,63,174 സ്ത്രീകള്‍ക്കും 1,44,204 പുരുഷന്മാര്‍ക്കുമായി 4,07,390 പേര്‍ക്ക് ആണ് പെന്‍ഷന്‍ ലഭ്യമാവുക. ഒരാള്‍ക്ക് കുറഞ്ഞത് 3600 രൂപ വീതമുണ്ടാകും. ഗുണഭോക്താക്കളുടെ താല്‍പ്പര്യപ്രകാരം നേരിട്ടോ ബാങ്കുവഴിയോ ആണ് വിതരണം. വാര്‍ധക്യകാല പെന്‍ഷനാണ് കൂടുതല്‍ പേര്‍ക്കുള്ളത്; 1,88,546 പേര്‍ക്കുണ്ട്. കര്‍ഷക തൊഴിലാളി പെന്‍ഷന്‍ 51,928 പേര്‍ വാങ്ങുന്നു. ഭിന്നശേഷിക്കാരായ 34,002 പേര്‍, 50 വയസ്സുകഴിഞ്ഞ അവിവാഹിതരായ 10,686 സ്ത്രീകള്‍, 1,22,232 വിധവകള്‍ എന്നിവര്‍ക്കും പെന്‍ഷനുണ്ട്. ഇതില്‍ […]

Local

ലൈഫ് വേണ്ട; സ്വന്തം ഭവന പദ്ധതിക്ക് അനുമതി തേടി പെരുവയൽ പഞ്ചായത്ത്

പെരുവയൽ : ലൈഫ് ഭവന പദ്ധതിയിൽ അർഹരായവർക്ക് ആനുകൂല്യം നിഷേധിക്കപ്പെടുന്ന സാഹചര്യത്തിൽ സ്വന്തമായി ഭവനപദ്ധതി തയ്യാറാക്കാൻ ഗ്രാമ പഞ്ചായത്തിനെ അനുവദിക്കണമെന്ന് പെരുവയൽ ഗ്രാമ പഞ്ചായത്ത് ഭരണസമിതി യോഗം ഏകകണ്ഡമായി സർക്കാറിനോട് ആവശ്യപ്പെട്ടു. പി.കെ. ഷറഫുദ്ദീൻ അവതരിപ്പിച്ച പ്രമേയത്തെ പ്രസീത് കുമാർ പിന്താങ്ങി. അഞ്ഞൂറിലേറെ ഭവനരഹിതരുള്ള ഗ്രാമപഞ്ചായത്തിൽ ലൈഫ് പദ്ധതിയിൽ ഉൾപ്പെട്ടത് 47 പേർ മാത്രമാണ്. പദ്ധതിയുടെ വിചിത്രമായ മാനദണ്ഡങ്ങൾ മൂലമാണ് മറ്റുള്ളവർ പുറത്തായത്. ലൈഫ് പദ്ധതിക്ക് മുമ്പ് ഇതേ കാലയളിൽ ഇതിന്റെ നാലിരട്ടിയിലേറെ പേർക്ക് ഭവന നിർമ്മാണത്തിന് […]

Kerala

നഗരപാതാ നവീകരണത്തിന്റെ രണ്ടാംഘട്ടത്തിനുള്ള സര്‍വേക്ക് തുടക്കമായി

കോഴിക്കോട്: നഗരപാതാ നവീകരണത്തിന്റെ രണ്ടാംഘട്ടത്തിനുള്ള സര്‍വേക്ക് തുടക്കമായി. കഴിഞ്ഞ ജൂണ്‍ പകുതിയോടെ തുടങ്ങിയ സര്‍വേയില്‍ കരിക്കാംകുളം — സിവില്‍ സ്‌റ്റേഷന്‍, മാങ്കാവ്–പൊക്കുന്ന്–പന്തീരാങ്കാവ് റോഡുകളുടെ കണക്കെടുപ്പ് പൂര്‍ത്തിയാക്കി. രണ്ടാം ഘട്ടത്തില്‍ 10 റോഡുകളും ഒരു മേല്‍പ്പാലവുമാണ് അന്താരാഷ്ട്ര നിലവാരത്തില്‍ നവീകരിക്കുന്നത്. സമീപത്തെ കെട്ടിടങ്ങള്‍, വാഹനങ്ങളുടെ എണ്ണം, മണ്ണിന്റെ ബലം, ഓടകള്‍ തുടങ്ങി റോഡുമായി ബന്ധപ്പെട്ടവയുടെ സ്ഥലവിവരങ്ങളാണ് എടുക്കുന്നത്. ഇതടിസ്ഥാനപ്പെടുത്തിയാണ് ഡിപിആര്‍ തയ്യാറാക്കുക. 10 റോഡുകളിലെ മൂന്നെണ്ണത്തിന്റെ ഡിപിആര്‍ ഒന്നാം ഘട്ടത്തിനൊപ്പം തയ്യാറാക്കിയിരുന്നു. അതൊഴികെ ഏഴെണ്ണത്തിന്റെ കണക്കെടുപ്പാണ് ഇപ്പോള്‍ നടക്കുന്നത്. […]

error: Protected Content !!