Kerala News

സ്നേഹപൂര്‍വം പദ്ധതിയ്ക്ക് 12.20 കോടിയുടെ ഭരണാനുമതി; ആനുകൂല്യം ലഭിക്കുന്നത് 70,000ത്തോളം കുട്ടികള്‍ക്ക്

  • 18th December 2020
  • 0 Comments

കേരള സാമൂഹ്യ സുരക്ഷ മിഷന്‍ വഴി നടപ്പിലാക്കി വരുന്ന സ്നേഹപൂര്‍വം പദ്ധതിയ്ക്ക് സാമൂഹ്യനീതിവകുപ്പ് 12.20 കോടിയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ, സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മാതാവോ, പിതാവോ അല്ലെങ്കില്‍ ഇരുവരും മരണപ്പെട്ട് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിന് ധനസഹായം നല്‍കുന്ന പദ്ധതിയാണ് സ്നേഹപൂര്‍വം. ഇത്തരം കുട്ടികള്‍ അനാഥാലയങ്ങളില്‍ എത്തപ്പെടാതെ സ്വഭവനങ്ങളിലോ ബന്ധുഗൃഹങ്ങളിലോ താമസിച്ച് അവരുടെ കുടുംബാംഗങ്ങളുടെ സംരക്ഷണത്തില്‍ വളര്‍ന്ന് വിദ്യാഭ്യാസം നേടിക്കൊടുക്കുകയെന്നതാണ് പദ്ധതിയുടെ ഉദ്ദേശം. മാതാപിതാക്കള്‍ ജീവിച്ചിരിപ്പുളള എച്ച്.ഐ.വി, എയ്ഡ്സ് […]

വാഗമണ്ണില്‍ റെവന്യൂ വകുപ്പിന്റെ നേതൃത്വത്തില്‍ വന്‍ കയ്യേറ്റമൊഴിപ്പിക്കല്‍

  • 13th December 2020
  • 0 Comments

വാഗമണ്ണില്‍ റെവന്യൂ വകുപ്പിന്റെ നേതൃത്വത്തില്‍ വന്‍ കൈയേറ്റം ഒഴിപ്പിക്കല്‍. വിവിധ സ്വകാര്യ ഗ്രൂപ്പുകളുടെ കൈവശമുണ്ടായിരുന്ന 79 ഏക്കര്‍ ഭൂമിയാണ് ഒഴിപ്പിച്ചത്. കോടതി ഉത്തരവ് പ്രകാരമാണ് നടപടി. അടുത്ത കാലത്തെ ഏറ്റവും വലിയ കൈയേറ്റം ഒഴിപ്പിക്കലുകളില്‍ ഒന്നാണ് ഇന്ന് നടന്നത്. 2011-12 കാലത്ത് മൂന്നാറില്‍ ഉണ്ടായിരുന്ന പ്രത്യേക ദൗത്യസംഘം 79 ഏക്കറിലേത് കൈയേറ്റമാണെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ പിന്നീട് നടപടികള്‍ വൈകി. കോടതിയില്‍നിന്ന് അനുകൂല വിധി വന്നതോടെ ഭൂമി ഏറ്റെടുക്കാന്‍ കളക്ടര്‍ ഉത്തരവിട്ടു. 24 പട്ടയങ്ങള്‍ ഉപയോഗിച്ച് 79 ഏക്കര്‍ […]

Kerala News

ഇടതുസര്‍ക്കാറിനെ അറബിക്കടലില്‍ എറിയണമെന്ന് സുരേഷ് ഗോപി

  • 11th December 2020
  • 0 Comments

കേരളം മാത്രമല്ല ഇന്ത്യ പോലും ഇതുവരെ ഇത്രയും മോശം ഭരണം കണ്ടിട്ടില്ലെന്ന് സുരേഷ്‌ഗോപി എം.പി. ജനങ്ങളോട് സ്മരണയില്ലാത്ത ഇടത് സര്‍ക്കാരിനെ കാലുവാരിയെടുത്ത് അറബിക്കടലില്‍ എറിയണമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ തളാപ്പില്‍ എന്‍.ഡി.എയുടെ തെരഞ്ഞെടുപ്പ് പരിപാടിയില്‍ സംസാരിക്കവെയായിരുന്നു സുരേഷ്‌ഗോപിയുടെ പരാമര്‍ശം. സംസ്ഥാനത്ത് സര്‍ക്കാര്‍ നടത്തുന്ന കൊള്ളക്കിടയില്‍ കൊലപാതകത്തിന് ചെറിയ ശമനം വന്നതില്‍ ദൈവത്തോട് നന്ദി പറയാം. കോസ്മിക്ക് ലോ ഇവരെ ഒടുക്കിയിരിക്കും. പാവങ്ങളാണ് കേരളത്തിലെ പ്രതിപക്ഷം. ശക്തമായ പ്രതിപക്ഷമായിരുന്നെങ്കില്‍ ഇവരെ എടുത്ത് കളയുമായിരുന്നെന്ന് സുരേഷ് ഗോപി പറഞ്ഞു. 2016 […]

Kerala News

സ്പീക്കര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രമേശ് ചെന്നിത്തല

  • 10th December 2020
  • 0 Comments

സര്‍ക്കാരിനും സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനുമെതിരെ കോടികളുടെ അഴിമതി – ധൂര്‍ത്ത് ആരോപണവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ലോക കേരള സഭയ്ക്കായി ശങ്കരനാരായണന്‍ തമ്പി ഹാളിന്റെ നവീകരണത്തിന്റെ പേരില്‍ കോടികളുടെ അഴിമതിയാണ് നടന്നതെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. 16.65 കോടി നവീകരണത്തിനായി ചെലവഴിച്ചു. ഇതിനായി നിയോഗിച്ചത് ഊരാളുങ്കല്‍ സര്‍വീസ് സൊസൈറ്റിയെയാണ്. ടെണ്ടര്‍ ഇല്ലാതെയാണ് പ്രവൃത്തികള്‍ ഊരാളുങ്കലിന് നല്‍കിയത്. ഒന്നര ദിവസത്തെ ലോകകേരള സഭയ്ക്കുവേണ്ടിയായിരുന്നു ഇത്. ഇപ്പോള്‍ ഈ ഹാള്‍ അടച്ചിട്ടിരിക്കുകയാണ്. ഇതിനകം 12 കോടി ഊരാളുങ്കലിന് നല്‍കിക്കഴിഞ്ഞു. കൊവിഡിന്റെ […]

ആര്‍ എസ് എസ് ബന്ധമുള്ള ഉദ്യോഗസ്ഥരാണ് കെ എസ് എഫ് ഇ റെയ്ഡിനു പിന്നിലെന്ന് ധനവകുപ്പ്; തുടര്‍ നടപടി കൂടിയാലോചിച്ച ശേഷം

  • 29th November 2020
  • 0 Comments

സര്‍ക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും കെ.എസ്.എഫ്.ഇയിലെ വിജിലന്‍സ് റെയ്ഡ് പ്രതിരോധത്തിലാക്കുമ്പോള്‍ ആര്‍.എസ്.എസുമായി ബന്ധമുള്ള ഉദ്യോഗസ്ഥരാണ് ഇതിന് പിന്നിലെന്ന വിലയിരുത്തലുമായി ധനവകുപ്പ്. റെയ്ഡുമായി ബന്ധപ്പെട്ട് വിജിലന്‍സ് മുഖ്യമന്ത്രി പിണറായി വിജയനെ എല്ലാ വിശദാംശങ്ങളും അറിയിച്ചിട്ടില്ല. തുടര്‍നടപടികള്‍ വിജിലന്‍സിനോട് വിശദീകരണം തേടിയ ശേഷം സ്വീകരിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. സി.പി.എമ്മിനും കടുത്ത അതൃപ്തിയാണ് വിജിലന്‍സ് റെയ്ഡില്‍ ഉള്ളത്. മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി തോമസ് ഐസക്കും തമ്മിലുള്ള പ്രശ്നമായി ഇതിനെ ഉയര്‍ത്തിക്കൊണ്ടുവരാനാണ് പ്രതിപക്ഷം ശ്രമീക്കുന്നത്. സംസ്ഥാന സര്‍ക്കാരിനെതിരെ അന്വേഷണവുമായി കേന്ദ്ര ഏജന്‍സികള്‍ […]

സര്‍ക്കാര്‍ സ്പ്രിംഗ്ലര്‍ റിപ്പോര്‍ട്ട് അട്ടിമറിക്കാന്‍ ശ്രമിക്കുന്നു; എം എം ഹസന്‍

  • 27th November 2020
  • 0 Comments

സര്‍ക്കാര്‍ സ്പ്രിംഗ്ളര്‍ റിപ്പോര്‍ട്ട് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസന്‍. നിലവിലെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കണം. അഴിമതി മൂടിവയ്ക്കാനാണ് റിപ്പോര്‍ട്ടിന് മേല്‍ റിപ്പോര്‍ട്ട് തേടി പുതിയ സമിതിയെ ചുമതലപ്പെടുത്തുന്നത്. സി. എം. രവീന്ദ്രനെ ചോദ്യംചെയ്താല്‍ അന്വേഷണം മുഖ്യമന്ത്രിയിലെത്തുമെന്നും ഹസന്‍ കൊല്ലത്ത് നടന്ന മീറ്റ് ദ പ്രസില്‍ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് സ്പ്രിംഗക്‌ളര്‍ കരാറുമായി ബന്ധപ്പെട്ട് ആദ്യ സമിതിയുടെ കണ്ടെത്തലുകള്‍ പരിശോധിക്കാന്‍ പുതിയ സമിതിയെ ചുമതലപ്പെടുത്തിയത്. റിട്ട. ജില്ലാ ജഡ്ജി ശശിധരന്‍ നായരാണ് സമിതിയുടെ അധ്യക്ഷന്‍. മാധവന്‍ നമ്പ്യാര്‍ […]

സുപ്രീംകോടതിയിലും രക്ഷയില്ല; നിയമോപദേശത്തെ തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവള കേസില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറുന്നു

  • 17th November 2020
  • 0 Comments

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല കേന്ദ്ര സര്‍ക്കാര്‍ അദാനി ഗ്രൂപ്പിന് നല്‍കിയതിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനുള്ള നീക്കത്തില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ പിന്‍മാറുന്നു. സുപ്രീം കോടതിയെ സമീപിച്ചാലും വിധി അനുകൂലമായേക്കില്ലെന്ന നിയമോപദേശത്തെ തുടര്‍ന്നാണ് നടപടി. അതേസമയം ജീവനക്കാരുടെ സംഘടനയായ എയര്‍പോര്‍ട്ട് എംപ്ലോയീസ് യൂണിയന്‍ സുപ്രീംകോടതി കോടതിയെ സമീപിക്കും. തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറുന്നതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. ഇതേത്തുടര്‍ന്നാണ് സുപ്രീം കോടതിയ സമീപിക്കാന്‍ അന്ന് തീരുമാനിച്ചിരുന്നത്. സംസ്ഥാന സര്‍ക്കാരിനെ മറികടന്ന് അദാനി […]

വിചാരണ കോടതിക്കെതിരേ അക്രമിക്കപ്പെട്ട നടിയും സര്‍ക്കാരും; ചോദിക്കാന്‍ പാടില്ലാത്ത പലതും ചോദിച്ചെന്നും പരാതി

  • 16th November 2020
  • 0 Comments

നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണക്കോടതിക്കെതിരേ ഹൈക്കോടതിയില്‍ രൂക്ഷവിമര്‍ശനവുമായി സര്‍ക്കാരും ആക്രമിക്കപ്പെട്ട നടിയും. വിചാരണ കോടതിയില്‍ വച്ച് പല തവണ കരയേണ്ട സാഹചര്യം നേരിട്ടുവെന്നും തന്നെ മാനസികമായി പീഡിപ്പിക്കുന്നത് തടയാന്‍ കോടതി ഇടപെട്ടില്ലെന്നും നടി ഹൈക്കോടതിയെ അറിയിച്ചു. വിചാരണക്കോടതി മാറ്റണമെന്ന നടിയുടെ ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ വാദം നടക്കുമ്പോഴായിരുന്നു ആരോപണങ്ങളും പരാതികളും ഉയര്‍ന്നത്. വിചാരണക്കോടതി മാറ്റിയില്ലെങ്കില്‍ വിചാരണ സ്തംഭിക്കുന്ന സാഹചര്യമുണ്ടാകുമെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയോട് പറഞ്ഞത്. വിചാരണക്കോടതിയും പ്രോസിക്യൂഷനും ഒരു വിധത്തിലും ഒത്തുപോകാന്‍ സാധിക്കില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. അതേസമയം വാദം പൂര്‍ത്തിയായെങ്കിലും […]

ലൈഫ് പദ്ധതി അട്ടിമറിക്കാന്‍ ശ്രമമെന്ന് നിയമസഭ സെക്രട്ടറി, ഇഡിക്ക് നിയമസഭാ എത്തിക്‌സ് കമ്മിറ്റിയുടെ നോട്ടീസ്

  • 7th November 2020
  • 0 Comments

ലൈഫ് പദ്ധതിയിലെ ഫയലുകള്‍ ആവശ്യപ്പെട്ട കേന്ദ്ര അന്വേഷണ ഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന് കേരളാ നിയമസഭാ എത്തിക്‌സ് ആന്റ് പ്രിവിലേജ് കമ്മിറ്റി നോട്ടീസ് നല്‍കി. എന്‍ഫോഴ്‌മെന്റ് അസി.കമ്മീഷണര്‍ക്കാണ് എത്തിക്‌സ് കമ്മിറ്റി നോട്ടീസയച്ചത്. ലൈഫ് പദ്ധതി ഫയലുകള്‍ ആവശ്യപ്പെട്ടത് പദ്ധതി അട്ടിമറിക്കാനുള്ള ശ്രമമാണന്നും സഭയുടെ അംഗീകാരം നേടിയ പദ്ധതിയുടെ ഫയലുകള്‍ ആവശ്യപ്പെടുന്നത് സഭയുടെ അവകാശത്തിന് മേലുള്ള കടന്നു കയറ്റമാണന്നും നിയമസഭ സെക്രട്ടറി ആരോപിച്ചു. നോട്ടീസിന് 7 ദിവസത്തിനകം മറുപടി നല്‍കണം. ജയിംസ് മാത്യു എംഎല്‍എയുടെ പരാതിയിലാണ് വിഷയത്തില്‍ എന്‍ഫോഴ്‌സ്‌മെന്റിനോട് വിശദീകരണം […]

കേന്ദ്ര ഏജന്‍സികള്‍ കേരള സര്‍ക്കാരിനെ വളയുന്നതെന്ന് എന്തുകൊണ്ടെന്ന് ഇപ്പോള്‍ മനസ്സിലായോ? പിഎഐ റിപ്പോര്‍ട്ട് പങ്കുവെച്ച് എംബി രാജേഷ്

എന്തുകൊണ്ടാണ് കേരളത്തിലെ സര്‍ക്കാരിനെ കേന്ദ്ര ഏജന്‍സികള്‍ വളയുന്നത് എന്ന് ഇപ്പോള്‍ മനസ്സിലായോ? അങ്ങിനെയിപ്പോള്‍ നന്നായി ഭരിച്ച് മാതൃകയവേണ്ട. ആറു മാസമേ തെരഞ്ഞെടുപ്പിനുള്ളൂ- രാജ്യത്ത് ഏറ്റവും മികച്ച ഭരണമുള്ള സംസ്ഥാനമായി കേരളത്തെ തെരഞ്ഞെടുത്ത പിഎഐ റിപ്പോര്‍ട്ട് പങ്കുവെച്ചുകൊണ്ട് മുന്‍ എംപി എം.ബി രാജേഷ് ഫേസ്ബുക്കില്‍ കുറിച്ച വാക്കുകളാണിത്. കേരളത്തില്‍ കേന്ദ്ര ഏജന്‍സികളെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്ന ഇടതുപാര്‍ട്ടികളുടെയും സംസ്ഥാന സര്‍ക്കാരിന്റെയും നിലപാട് ആര്‍ത്തിക്കുന്നതായിരുന്നു രാജേഷിന്റെ കുറിപ്പ്. ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ പി.ടി.ഐ. ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്ത ഒരു വാര്‍ത്തയാണ്.പലര്‍ക്കും സഹിക്കാന്‍ […]

error: Protected Content !!